ദിവ്യരാജാ നിന്നെ വാഴ്ത്തും – നിന്റെ
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാള്‍തോറും ഞാന്‍ തിരുനാമത്തെ വാഴ്ത്തി
നാഥാ തുടര്ന്നിനീം നിന്നെ സ്തുതിക്കും
യാവേ നീയോ മഹാന് തന്നെ അതാല്‍
എവരുമെന്നേയ്ക്കും വാഴ്ത്തിടും നിന്നെ
ദേവാ നിന് കൈകളിന് ശ്രേഷ്ഠകര്‍മ്മങ്ങള്‍
കേവലം ചൊല്ലുമേ കാലങ്ങള്‍ തോറും
നിൻ നന്മയിൻ ഓർമയെങ്ങും കാട്ടി
നിൻ നീതിയെക്കുറിച്ചെങ്ങും ഞാൻ പാടും
നിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കും
നിൻ ശുദ്ധിമാൻമാർ താൻ നിന്നെ പുകഴ്ത്തും
മന്നാ നിന് രാജ്യമേന്നെക്കും നില്ക്കും
നിന്നധികാരമോ എന്നുമിരിക്കും
കണ്ണുകള്‍ ഒക്കെയും നോക്കുന്നു നിന്നെ
നല്‍കുന്നവയ്ക്ക് തീന് തത്സമയെ നീ
സത്യമായ് നോക്കി വിളിക്കും നരർ
ക്കെത്രയും ചാരവേ നീയിരിക്കുന്നു
ഭക്തരിൻ ഇച്ഛയെ സാധിച്ചവരിൻ
പ്രാർത്ഥന കേട്ടു നീ രക്ഷ ചെയ്തിടും
രചന: കെ. വി. സൈമണ്‍