Song

ദേവസുതാ വന്ദനം

ദേവസുതാ വന്ദനം സദാ തവ
യേശുപരാ വന്ദനം

നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌
ഭൂമിയില്‍ വന്നവനെ – സദാ തവ

നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍
ദേഹം കൊടുത്ത പരാ – സദാ തവ

ഊമരുമന്ധരും ആദിയായുള്ളവര്‍ –
ക്കാമയം തീര്‍ത്ത വിഭോ – സദാ തവ

ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയ
ധന്യയിന്‍ പൊന്‍ കുടം നീ – സദാ തവ

കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെ
കാണുവാന്‍ ആഗ്രഹമേ – സദാ തവ

രാജകുമാരകാ സാധു ജനാവനാ
ലോലുപ വന്ദ്യ വിഭോ – സദാ തവ


രചന: കെ. വി. സൈമണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: വയലിൻ ജേക്കബ്

Most Popular

To Top