Song

ദേവാധി ദേവസുതന്‍

Evangelist George Peter Chitoor

ദേവാധി ദേവസുതന്‍
ദയയും കൃപയും നിറഞ്ഞവന്‍

പാരിലിതുപോല്‍ വേറാരുമില്ല
കരുതുവാനായി കൈവിടാതെന്നും

പറവള്‍ക്കാഹാരം നല്‍കുവോനാം
മറന്നിടാതെന്നെയും പോറ്റിടുമേ

പുകയുന്ന തിരികളെ കെടുത്താത്തവന്‍
തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ

കുരുടരിന്‍ കണ്‍കളെ തുറന്നവനാം
മുടന്തരെ നടത്തിയ വല്ലഭനാം

വരുമവന്‍ പ്രതിഫലം തന്നിടുവാന്‍
ദുരിതങ്ങള്‍ തീര്‍ത്തെന്നെ ചേര്‍ത്തിടുവാന്‍



രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ദലീമ
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്‌

The Latest

To Top