Category: Yeshudas

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ എല്ലാനാളിലും എന്‍ ജീവിതത്തില്‍ നിന്റെ ദയ എന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍ എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ എന്റെ ജീവകാലമെല്ലാം പുതുഗാനത്താല്‍ അതുല്യനാമത്തെ സ്തുതിച്ചിടുമേ.. നിന്റെ നാമമല്ലോ എന്നുമെന്റെ ആശ്രയം നിന്നില്‍ മാത്രം ഞാനെന്നും ആനന്ദിക്കും നിന്നിലല്ലയോ നിത്യ ജീവ ഉറവ ജീവവഴിയും നീ മാത്രമല്ലോ .. നിന്റെ വലം കൈ എന്നെ താങ്ങി നടത്തുംഎന്റെ കാലുകള്‍ തെല്ലും ഇടറിടാതെഎന്റെ ഗമനത്തെ…

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍അവന്‍ ദയയോ എന്നുമുള്ളത്പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെസ്തുതിച്ചിടുക നാം അവന്റെ നാമം ഹാലേലുയ്യ ! ഹാലേലുയ്യ !മഹത്വവും ജ്ഞാനവും സ് തോത്രവും ബഹുമാനംശക്തിയും ബലവുമെന്നേശുവിന് ! ഞാന്‍ യാഹോവക്കായ്‌ കാത്തു കാത്തല്ലോഅവന്‍ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോനാശകരമാം കുഴിയില്‍ നിന്നുംകുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തിഎന്‍ ഗമനത്തെ സുസ്ഥിരമാക്കിപുതിയൊരു പാട്ടെനിക്ക് തന്നുഎന്‍ ദൈവത്തിനു സ്തുതി തന്നെ.. എന്റെ കര്‍ത്താവേ…

പരമ ദയാലോ പാദം വന്ദനമെ

പരമ ദയാലോ പാദം വന്ദനമെപാലയ ദേവാ പാദം വന്ദനമെപാദാരവിന്ദമെ പരനെ ഗതിയെപാലയമാം പരമേശ കുമാരാ ലോക രക്ഷാകരാ ശോക നിവാരണാആകുലമാകവേ പോക്കും സര്‍വേശാആധാരമറ്റവര്‍ക്കാലംബമേആനന്ദ ദായകനെ മനുവേലാ നീതിയിന്‍ സൂര്യനെ കരുണാകരനെആദിയനാദിയെന്‍ താതനും നീയെതാത സുതാത്മനെ പരികീര്‍ത്തനമേപാദമതില്‍ പണിയുന്നഹം ആമേന്‍ ആലാപനം: യേശുദാസ്‌

എന്തതിശയമേ ദൈവത്തിന്‍ സ് നേഹം

എന്തതിശയമേ ദൈവത്തിന്‍ സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്‍ ആഴമളന്നിടാന്‍എത്ര ബഹുലമത് ആയിരമായിരം നാവുകളാല്‍ അത്വര്‍ണ്ണിപ്പതിന്നെളുതോ പതി –നായിരത്തിങ്ക ലൊരംശം ചൊല്ലിടുവാന്‍പാരിലസ്സാദ്ധ്യമഹോ മോദമെഴും തിരു മാര്‍വിലുല്ലാസമായ്‌സന്തതം ചേര്‍ന്നിരുന്ന ഏക –ജാതനാമേശുവേ പാതകര്‍ക്കായ് തന്നസ് നേഹമതിശയമേ പാപത്താല്‍ നിന്നെ ഞാന്‍ ഖേദിപ്പിച്ചുള്ളോരുകാലത്തിലും ദയവായ്‌ സ് നേഹ –വാപിയെ…

ആശ്രിതവല്‍സലനേശു മഹേശനെ

ആശ്രിതവല്‍സലനേശു മഹേശനെശാശ്വതമേ തിരു നാമം നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തികന്മഷമാകെയകറ്റി എന്‍ നായകാനന്മ വളര്‍ത്തണം എന്നും വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേകരുണയിന്‍ കാതലേ വെടിയരുതടിയനെതിരുകൃപ തരണമെന്‍ പതിയേ ക്ഷണികമാണുലകിന്‍ മഹിമകള്‍ അറികില്‍അനുദിനം നിന്‍ പദതാരിണ തിരയുകില്‍അനന്ത സന്തോഷമുണ്ടൊടുവില്‍ പാവന ഹൃദയം ഏകുക സദയംകേവലം ലോക സുഖങ്ങള്‍ വെടിഞ്ഞു ഞാന്‍താവക തൃപ്പാദം ചേരാന്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: യേശുദാസ്‌…

ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കുംഎന്‍ പരനെ- തിരു മനു സുതനെആനന്ദ ഗാനങ്ങള്‍ പാടി പുകഴ്ത്തി പാപത്തിന്‍ ശാപത്തില്‍ നിന്നുംഎന്റെ പ്രാണനെ കാത്തവനെന്നുംപാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും തന്‍ തിരു സന്നിധൌ വീണേഎന്റെ ഖിന്നത തീരൂ നേരാണേതന്‍ മൊഴിയെന്‍ നെഞ്ചില്‍ തൂകുന്ന തേനെ ആയിരം നാവുകളാലും പതിനായിരം വാക്കുകളാലുംആ ദിവ്യ സ്‌നേഹം അവര്‍ണ്ണ്യമാരാലും നിത്യത തന്നില്‍ ഞാനെത്തുംതന്റെ സ്തുത്യ പാദങ്ങള്‍ ഞാന്‍ മുത്തുംഭക്തിയില്‍ ആനന്ദ കണ്ണീര്‍കള്‍ വീഴ്ത്തും രചന:…

യഹോവയാം ദൈവമെന്‍ ഇടയനത്രേ

യാഹോവയാം ദൈവമെന്‍ ഇടയനത്രേ..  ഇഹത്തില്‍ എനിക്കൊരു കുറവുമില്ല  പച്ചിളം പുല്ലിന്‍ മൃദു ശയ്യകളില്‍ അവനെന്നെ കിടത്തുന്നു  സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു  പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു  കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാനോരനര്‍ത്ഥവും ഭയപ്പെടില്ല  ഉന്നതനെന്നോട് കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍   എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു എന്നുടെ വൈരികളിന്‍ നടുവിന്‍  ശിരസ്സിനെയെന്നും തൃക്കൈകളാല്‍ അഭിഷേകം ചെയ്യുന്നു  എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നുന്നതന്‍ കരുണയാലെ നന്മയും…

യേശു വിളിക്കുന്നു..

യേശു വിളിക്കുന്നു യേശു വിളിക്കുന്നുസ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടിയേശു വിളിക്കുന്നു ആകുല വേളകളില്‍ ആശ്വാസം നല്‍കിടും താന്‍ എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍എണ്ണമില്ലാ നന്മ നല്‍കിടും താന്‍.. കണ്ണീരെല്ലാം തുടയ്ക്കും കണ്മണി പോലെ കാക്കുംകാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലുംകനിവോടെ നിന്നെ കാത്തിടും താന്‍ മന:ക്ലേശം നേരിടുമ്പോള്‍ ബലം നിനക്ക് നല്‍കുംആ വെള്ളി വെളിച്ചം രക്ഷയുമാകയാല്‍താമസമെന്യേ നീ വന്നിടുക ആലാപനം: യേശുദാസ്

കാന്താ താമസം എന്തഹോ

കാന്താ താമസം എന്തഹോ വരുവാനേശുകാന്താ താമസം എന്തഹോ ..കാന്താ നിന്‍ വരവിനായ്‌ കാത്തിരുന്നെന്റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ വേഗത്തില്‍ ഞാന്‍ വരുന്നെന്നുപറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നുമേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്ദാഹത്തോടെയിരിക്കുന്നുഏക വല്ലഭനാകും യേശുവെ നിന്റെ നല്ലആഗമനം ഞാന്‍ നോക്കി ആശയോടിരിക്കയാം ജാതികള്‍ തികവതിനോആയവര്‍ നിന്റെ പാദത്തില്‍ ചേരുവതിനോയൂദന്മാര്‍ കൂടുവതിനോ കനാനിലവര്‍കുടികൊണ്ടു വാഴുവതിനോഏത് കാരണത്താല്‍ നീ ഇതുവരെ ഇഹത്തില്‍വരാതിരിക്കുന്നു നീതി സൂര്യനാകുന്ന യേശു എത്ര നാള്‍ ഭരിച്ചു കൊള്ളും…

ഈ പരദേവനഹോ..

ഈ പരദേവനഹോ നമുക്കുപരിപ്രാണനത്തിന്നധിപന്‍മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ –മഖില ശക്തനാം നിന്‍ കരത്തിലുണ്ടനിശം നാഥനതേ തന്നരികളിന്‍വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍മൂടിയ നെറുകയെ തന്നെ മുടിക്കു –മാദി നാഥനോട് ചെയ്തതാമനിശം ശ്രീ യെരുശലെമിലുള്ളനിന്‍ മന്ദിരം നിമിത്തംഅരചര്‍ നിനക്കു ഭയന്ന് തിരുമുല്‍കാഴ്ച കൊണ്ടുവരു മേശുവിന്നു ജയംയേശുവിന്നു ജയം യേശുവിന്നു ജയം രചന: യുസ്തുസ് ജോസഫ്ആലാപനം: യേശുദാസ്‌ ആലാപനം: ഗ്രേയ്സ് ആലാപനം: അനീഷ്‌ ഈ ഗാനത്തിന്റെ ഏറ്റവും…