Category: Vimmi Mariam

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍ വന്നു ചേരാന്‍ ആശയെന്നില്‍ ഏറിടുന്നു പരാ യോഗ്യമല്ലീയുലകംനിന്‍ ദാസര്‍ക്ക്‌ മല്‍പ്രിയനേ വന്നു വേഗം നിന്‍ ജനത്തിന്‍കണ്ണുനീര്‍ തുടച്ചിടണേ എനിക്ക് നീ ഒരുക്കിടുന്നസ്വര്‍ഗ്ഗഭാഗ്യങ്ങള്‍ ഓര്‍ത്തിടുമ്പോള്‍അല്‍പകാലം ഇന്നെനിക്കുള്ളക്ലേശങ്ങള്‍ സാരമില്ല ജീവിതനാള്‍കളെല്ലാംതിരു രാജ്യത്തിന്‍ വേല ചെയ്തുനിന്നരികില്‍ ഞാനൊരിക്കല്‍വന്നങ്ങു ചേര്‍ന്നിടുമേ രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ, വിമ്മി പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

നീയെന്നെ തേടി വന്നു

നീയെന്നെ തേടി വന്നുഉന്നതം വിട്ടീ മന്നില്‍ ജീവനോളം സ്നേഹിച്ചുനിത്യമാം ജീവന്‍ നല്‍കി നീച പാപിയാമെന്നെസ്നേഹിച്ച ദൈവസ്നേഹം എത്ര മഹാത്ഭുതമേനാവാല്‍ അവര്‍ണനീയം പുതിയൊരു സൃഷ്ടിയിന്ന്‍ നീയുള്ളില്‍ വന്നതിനാല്‍ പഴയതെല്ലാം മാറിപ്പോയ്‌സകലവും പുതിയതായ് രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: വിമ്മിപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

യാഹ് നല്ല ഇടയന്‍

യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍ഇല്ലെനിക്ക് ഖേദമൊന്നുമേ പച്ചയായ പുല്‍ പുറങ്ങളില്‍സ്വച്ഛമാം നദിക്കരികിലുംക്ഷേമമായി പോറ്റുന്നെന്നെയുംസ്നേഹമോടെന്‍ യേശു നായകന്‍ ശത്രുവിന്റെ പാളയത്തിലുംശ്രേഷ്ഠഭോജ്യമേകിടുന്നവന്‍നന്മയും കരുണയൊക്കെയുംനിത്യമെന്നെ പിന്‍ തുടര്‍ന്നിടും കൂരിരുളിന്‍ താഴ്വരയതില്‍ഏകയായി സഞ്ചരിക്കിലുംആധിയെന്യേ പാര്‍ത്തിടുന്നതുംആത്മ നാഥന്‍ കൂടെയുള്ളതാല്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍

വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍ഈ മരു യാത്രയില്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ രോഗ മരണങ്ങള്‍ ഓളങ്ങളായെന്റെ നേരെ ഉയരുമ്പോള്‍എന്റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍എന്റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍ സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നുഅതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍ ആലാപനം: ബിനോയ്‌ ചാക്കോ, വിമ്മി മറിയംപശ്ചാത്തല സംഗീതം:…

നന്ദിയാലെന്‍ മനം പാടിടും

നന്ദിയാലെന്‍ മനം പാടിടുംമന്നവന്‍ യേശുവെ വഴ്ത്തിടുംഎന്നെയും തെടെ വന്നെത്തിയഉന്നതന്റെ സ് നേഹമെന്നുമോര്‍ത്തിടും വഴിയേതെന്നറിയാതോടുമ്പോള്‍വരികെന്നരികെ എന്നുരച്ച നാഥനാംവല്ലഭന്റെ നാദമെന്റെ മുന്നിലഭയമായന്നുവന്നരികില്‍ എന്ത് മോദമായ് മന്നിലേറിടുന്ന ഭാരം തീര്‍ന്നിടുംകണ്ണുനീരുമാകവേയവന്‍ തുടച്ചു നീക്കിടുംഹല്ലെലുയ്യ പാടിടും തന്നരികില്‍ ചേര്‍ത്തിടുംഎല്ലാ നാളും പാടി കാത്തിടും രചന: ഐസക് മണ്ണൂര്‍ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെ

പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെനിന്റെ സന്നിധിയില്‍ ഞാന്‍ വരുന്നേസ്വര്‍ഗീയാനുഗ്രഹ ഭണ്ഡാരത്തിന്‍വാതില്‍ തുറക്കണമേ കേള്‍ക്കണേ എന്‍ പ്രാര്‍ത്ഥനനല്‍കണേ എന്‍ യാചന പുത്രന്റെ നാമത്തില്‍ ചോദിക്കുമ്പോള്‍ഉത്തരം തരുമെന്നരുളിയോനേനീക്കം വരാത്ത നിന്‍ വാഗ്ദത്തമെന്‍പേര്‍ക്ക് നീ തന്നുവല്ലോ വചനമെന്‍ ആത്മാവിന്‍ ദാഹം തീര്‍പ്പാന്‍അരുളുക ദാസരില്‍ വരമധികംപകരുക ആത്മാവിന്‍ തിരുശക്തിയാല്‍നിറയുവാന്‍ നിന്‍ ജനങ്ങള്‍ പാപവും രോഗവും അകറ്റിടുവാന്‍രുധിരത്തിന്‍ അത്ഭുത ശക്തിയിന്നുഅറിയുവാന്‍ ഇവിടെ വിശ്വാസത്തിന്റെഹൃദയങ്ങള്‍ തുറക്കണമേ ആലാപനം: വിമ്മി

ഈ ഗേഹം വിട്ടു പോകിലും

ഈ ഗേഹം വിട്ടു പോകിലുംഈ ദേഹം കെട്ടു പോകിലും കര്‍ത്തന്‍ കാഹള നാദത്തില്‍ഒത്തു ചേര്‍ന്നിടും നാമിനി വിന്‍ ദേഹം പൂകിടുമന്നുവിണ്‍ ദേഹം എകിടുമന്നു കൂട്ടുകാര്‍ പിരിഞ്ഞിടുംവീട്ടുകാര്‍ കരഞ്ഞിടും വേണ്ടാ ദു:ഖം തെല്ലുമേഉണ്ട് പ്രത്യാശയിന്‍ ദിനം കഷ്ടം ദു:ഖം മരണവുംമാറി പോയിടുമന്ന് കോടാ കോടി ശുദ്ധരായ്‌പ്രിയന്‍ കൂടെ വാഴുവാന്‍രചന: കെ. വി. ഐസക്ആലാപനം: വിമ്മി & ടീംപശ്ചാത്തല സംഗീതം: പോള്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ് നേഹിപ്പാന്‍ഞാനാരാണെന്‍ ദൈവമേപപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരുപാപിയാണല്ലോ ഇവള്‍ ശത്രുവാമെന്നെ പുത്രിയാക്കിടുവാന്‍ഇത്രമേല്‍ സ്നേഹം വേണോ?നീചയാമെന്നെ സ്നേഹിച്ചു സ്നേഹിച്ചുപൂജ്യയായ്‌ മാറ്റിയല്ലോ ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീധീരയായ്‌ മാറ്റിയല്ലോകാരുണ്യമേ നിന്‍ സ് നേഹ വായ്പിന്റെആഴം അറിയുന്നു ഞാന്‍ ആലാപനം: വിമ്മിപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവകൃപയില്‍ ഞാനാശ്രയിച്ചു

ദൈവകൃപയില്‍ ഞാനാശ്രയിച്ചുഅവന്‍ വഴികളെ ഞാനറിഞ്ഞുഅനുഗമിച്ചിടും അവനുടെ ചുവടുകളെ ഇഹ ലോകമോ തരികില്ലൊരുസുഖവും മന:ശാന്തിയതുംഎന്റെ യേശുവിന്റെ തിരു സന്നിധിയില്‍എന്നും ആനന്ദമുണ്ടെനിക്ക് എത്ര നല്ലവന്‍ മതിയായവന്‍എന്നെ കരുതുന്ന കര്‍ത്തനവന്‍എന്റെ ആവശ്യങ്ങള്‍ എല്ലാം അറിഞ്ഞിടുന്നഏറ്റമടുത്ത സഹായകന്‍ താന്‍ എന്റെ ആയുസ്സിന്‍ ദിനമാകെയുംതന്റെ നാമ മഹത്വത്തിനായ്ഒരു കൈത്തിരി പോല്‍ കത്തി എരിഞ്ഞ് ഒരിക്കല്‍തിരു മാറില്‍ മറഞ്ഞിടും ഞാന്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: കെസ്റ്റര്‍ ആലാപനം: ബിനോയ്‌ ചാക്കോ & വിമ്മി…

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേ

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലുംകണ്ടാലും വേഗം ഞാന്‍ വന്നിടാമെന്നുരചെയ്ത പ്രിയന്‍ വരും നിശ്ചയം പാഴ് മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍നിത്യ തുറമുഖത്തെത്തും ഞാന്‍വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍നിസ്തുലമായ പ്രതാപത്തില്‍ തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍കോടാകോടി ഗണം തേജസ്സില്‍സര്‍വ്വാംഗ സുന്ദരന്‍ ആകുമെന്‍ പ്രിയനെകാണുമതിന്‍ മദ്ധ്യേ ഏഴയും ഞാന്‍ നിനക്കുള്ളവന്‍ നീ എനിക്കുള്ളവന്‍ഇന്നലെയും ഇന്നും എന്നേയ്ക്കുംകണ്ടാല്‍ മതി വരാ സുന്ദര രൂപനെകൂടിക്കാണ്‍മാന്‍ വാഞ്ചയേറുന്നേ രചന:…

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍മങ്ങിടാത്ത കണ്‍ എനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലുംചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ ഭൂമയര്‍ക്കുള്ള സ് നേഹം നീങ്ങിപ്പോകുമ്പോള്‍ക്ഷാമമേശിടാത്ത സ് നേഹമുണ്ട് സ്വര്‍ഗ്ഗത്തില്‍ ഉള്ളിലാകുല ചിന്തയുള്ള മര്‍ത്ത്യരെവല്ലഭന്റെ കണ്‍കളുണ്ടീ കല്ലു പാതയില്‍ തന്‍ കരുണയോ പൂര്‍ണ്ണമാണ് സാന്ത്വനംചെയ് വതിനു നാഥനടുത്തുണ്ട് നിര്‍ണ്ണയം പ്രാര്‍ത്ഥനയ്ക്കവന്‍ മുന്‍പില്‍ സ് തോത്രമോടു നാംഎത്തിയെന്നും തന്റെ…

സ്തുതി സ്തുതി എന്‍ മനമേ

സ്തുതി സ്തുതി എന്‍ മനമേസ്തുതികളില്‍ ഉന്നതനെനാഥന്‍ നാള്‍തോറും ചെയ്തനന്മകളെ ഓര്‍ത്തുപാടുക നീ എന്നും മനമേ അമ്മയെപ്പോലെ താതന്‍തലോലിച്ചണച്ചിടുന്നുസമാധാനമായ്‌ കിടന്നുറങ്ങാംതന്റെ മാറില്‍ ദിനം ദിനമായ്‌തന്റെ മാറില് ദിനം ദിനമായ് കഷ്ടങ്ങള്‍ ഏറിടിലുംഎനിക്കേറ്റം അടുത്ത തുണയാംഘോര വൈരിയിന്‍ നടുവിലവന്‍മേശ നമുക്കൊരുക്കുമല്ലോ ഭാരത്താല്‍ വലഞ്ഞിടിലുംതീരാ രോഗത്താല്‍ അലഞ്ഞിടിലുംപിളര്‍ന്നിടുമോരടിപ്പിണരാല്‍തന്നിടുമേ രോഗ സൌഖ്യം ആലാപനം: ബിനോയ്‌ ചാക്കോ, വിമ്മിപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

എന്നെ കരുതുവാന്‍ കാക്കുവാന്‍

എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശുഎന്നും മതിയായവന്‍ വരുമാപത്തില്‍ നല്‍ തുണ താന്‍പെരും താപത്തില്‍ നല്‍ തണല്‍ താന്‍ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലുംതരും വെളിച്ചവുമഭയവും താന്‍ എന്റെ ഭാരങ്ങള്‍ തന്‍ ചുമലില്‍വച്ചു ഞാനിന്നു വിശ്രമിക്കുംദു:ഖ വേളയിലും പുതു ഗീതങ്ങള്‍ ഞാന്‍പാടി ആനന്ദിച്ചാശ്വസിക്കും വിണ്ണില്‍ വാസ സ്ഥലമൊരുക്കിവരും പ്രാണപ്രിയന്‍ വിരവില്‍അന്ന് ഞാനവന്‍ മാറില്‍ മറഞ്ഞിടുമേകണ്ണീര്‍ പൂര്‍ണ്ണമായ്‌ തോര്‍ന്നിടുമേരചന: ജോര്‍ജ് പീറ്റര്‍ആലാപനം: എം. വി. സണ്ണി &…

എന്നേശുവേ എന്‍ ജീവനേ

എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാംഎന്നാശ നീ മാത്രമാം (2) ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും ഉറ്റോരുപേക്ഷിച്ചിടും എന്‍ കൂട്ടാളികള്‍ പോയിടുംതെറ്റാതെന്‍ ആവശ്യ നേരങ്ങളില്‍ കൂട്ടായ് എനിക്കുണ്ട് നീ രാവില്‍ വിളക്കാണ് നീ എന്‍ നാവില്‍ മധുവാണ് നീഅളവില്ലാ കദനത്തിന്‍ കാര്‍മേഘത്തില്‍ മഴവില്ലിന്‍ ഒളിയാണ് നീരചന: എം. ഇ. ചെറിയാന്‍ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം:…

സിയോന്‍ സഞ്ചാരി ഞാന്‍

സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍പോകുന്നു കുരിശിന്റെ പാതയില്‍ മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാവീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍രക്ഷകന്‍ കൈകളില്‍ താങ്ങിടും എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍ക്ഷീണമെന്തെന്നറികില്ല ഞാന്‍ ലോകമേതും യോഗ്യം അല്ലെനിക്കതാല്‍ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍നാഥന് മുള്‍മുടി നല്കിയ ലോകമേനീ തരും പേര്‍ എനിക്കെന്തിനാ? ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലുംചേലെഴും തന്‍ സ് നേഹം…

ഭൂവാസികളേ

രചന: സാബു ലോവിസ്ആലാപനം: ബിനോയ് ചാക്കോ, വിമ്മി

ആശ്രിത വത്സലന്‍ യേശു

ആശ്രിതവത്സലനേശു ആശ്രിതര്‍ക്കഭയം നല്‍കുംആമയമകറ്റും നാഥന്‍അനുഗ്രഹമരുളും ദിനവും അഴലേറുമാഴിയിന്‍ തിരയാല്‍അലഞ്ഞിടും ജീവിതപ്പടകില്‍അമരക്കാരനായിടും ഈശന്‍അരികിലുണ്ടാശ്വാസമേകാന്‍ ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞആ നല്ലിടയനെ മാത്രംഅനുഗമിച്ചിടും ഞാനീ ധരയില്‍അണച്ചിടുമവന്‍ തിരു മാര്‍വില്‍ ആകാശ സീമകള്‍ക്കകലെആനന്ദ പുരത്തിന്‍ പ്രഭയില്‍ആനന്ദിച്ചിടും ഞാനൊരു നാള്‍ആദിനമാഗതമായ് ആലാപനം: ബിനോയ് ചാക്കോ, വിമ്മിപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

പാഹിമാം ദേവ ദേവാ

പാഹിമാം ദേവ ദേവാ – പാവന രൂപാപാഹിമാം ദേവ ദേവാ മോഹ വാരിധി തന്നില്‍ കേവലം വലയുന്നദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍ചാലവേ പടച്ചൊരു ദേവാ നായകാ വന്ദേ ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലംക്ഷേമ ജീവിതം നല്കും പ്രേമ ഹര്‍മ്മ്യമേ ദേവാ പാപമാം വലയില്‍ ഞാന്‍ ആപതിച്ചുഴലായ് വാന്‍താപ നാശനാ നിന്‍ കൈ ഏകിടണമേ നിത്യം ജീര്‍ണമാം വസനത്താല്‍ ഛാദിതനായോരെന്നെപൂര്‍ണ്ണ…