Category: V Nagel

പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം

പാപക്കടം തീര്‍ക്കുവാന്‍ – യേശുവിന്‍ രക്തം മാത്രംപാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം  ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !! വീണ്ടെടുപ്പിന്‍ വിലയായ് – യേശുവിന്‍ രക്തം മാത്രംപുണ്യമില്ലാ പാപിക്കായ് – യേശുവിന്‍ രക്തം മാത്രം ദൈവത്തോട് നിരപ്പ് – യേശുവിന്‍ രക്തം മാത്രംവേറെയില്ല യോജിപ്പ് – യേശുവിന്‍ രക്തം മാത്രം സാത്താനെ ജയിക്കുവാന്‍…

എന്‍ നീതിയും വിശുദ്ധിയും

എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍ രക്തവുംവേറില്ല ആത്മശരണം വേറില്ല പാപഹരണം .. എന്‍ യേശുവെന്‍ ഇമ്മാനുവേല്‍ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍ .. സംഹാരദൂതന്‍ അടുത്താല്‍ ഈ രക്തം എന്മേല്‍ കാണ്കയാല്‍താന്‍ കടന്നു പോം ഉടനെ നിന്‍ വീട് ദൈവ സുതനെ.. വന്‍ മഴ പെയ്യും നേരത്തും ഞാന്‍ നിര്‍ഭയമായ് വസിക്കുംകാറ്റടിച്ചാലും ഉച്ചത്തില്‍ പാടിടും ഞാന്‍ എന്‍ കോട്ടയില്‍ വീണാലും പര്‍വതങ്ങളും മാഞ്ഞാലും ആകാശങ്ങളുംക്രിസ്തുവിന്‍…

ഞാന്‍ കര്‍ത്താവിനായ് പാടും

ഞാന്‍ കര്‍ത്താവിനായ് പാടുംജീവിച്ചിടും നാളെല്ലാം  ദൈവമഹത്വം കൊണ്ടാടുംകീര്‍ത്തിക്കും തന്‍ വാത്സല്യം ഹാലലൂയ ദൈവത്തിന്നും ഹാലലൂയ പുത്രനുംഹാലലൂയ ആത്മാവിനും എന്നും സര്‍വ കാലത്തും ഭാരമുല്ലോര്‍ മനസല്ലദൈവാത്മാവിന്‍ ലക്ഷണംസാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാകാലത്തും സന്തോഷിക്കാം ദൈവമുഖത്തിന്‍ മുന്‍പാകെവീണയാലെ സ്തുതിപ്പാന്‍യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തനാക്കി താന്‍ പാടും ഞാന്‍ സന്തോഷത്താലെ ഉള്ളമെല്ലാം തുള്ളുമ്പോള്‍പാടുമെന്നെ അഗ്നിയാലെശോധന ചെയ്തിടുമ്പോള്‍ എന്‍ നിക്ഷേപം സ്വര്‍ഗത്തിങ്കല്‍ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ലോകരുടെ ദു:ഖത്തിങ്കല്‍എനിക്കുണ്ടോ ദു:ഖിപ്പാന്‍ ദൈവത്തിങ്കലെ സന്തോഷം അശ്രിതരിന്‍ ബലമാംആശയറ്റു…

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീ

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേ.. ഘോര പിശാചിന്‍ നുകം നീങ്ങാന്‍  പോരാ സ്വയത്തിന്‍ ശ്രമങ്ങള്‍ചോരയിന്‍ ചൊരിച്ചിലാല്‍  യേശുവേ ഈ വന്‍ പോരിനെ തീര്‍ത്തവന്‍ നീ ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീര്‍ക്കുവാന്‍പ്രായശ്ചിത്താര്‍ത്തമായ് പാപത്തിനായ് നിന്‍ കായത്തെ ഏല്‍പ്പിച്ചു നീ.. മൃത്യുവെ ജയിപ്പാന്‍ നീ ദൈവ ഭ്രുത്യനാം നിന്നെ തന്നെനിത്യ ദൈവാവിയാല്‍ അര്‍പ്പിച്ചതാലീ മര്‍ത്ത്യര്‍ക്കു ജീവനുണ്ടായ്…

യേശുവെ നിന്റെ രൂപമീ

യേശുവെ നിന്റെ രൂപമീ – എന്റെകണ്ണുകള്‍ക്കെത്ര സൌന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെ-പ്പോലെയാക്കണം മുഴുവന്‍ സ് നേഹമാം നിന്നെ കണ്ടവന്‍ പിന്നെസ് നേഹിക്കാതിരിക്കുമോ ?ദഹിപ്പിക്കണം എന്നെ അശേഷംസ് നേഹം നല്‍കണം എന്‍ പ്രഭോ ദീനക്കാരെയും ഹീനന്‍മാരെയുംആശ്വസിപ്പിക്കാന്‍ വന്നോനെആനന്ദത്തോടെ ഞാന്‍ നിന്നെ പ്പോലെകാരുണ്യം ചെയ്‌വാന്‍ നല്കുകെ ദാസനെപ്പോലെ സേവനം ചെയ്തദൈവത്തിന്‍ ഏക ജാതനെവാസം ചെയ്യണം ഈ നിന്‍ വിനയംഎന്റെ ഉള്ളിലും നാഥനെ പാപികളുടെ വിപരീതത്തെഎല്ലാം സഹിച്ച കുഞ്ഞാടെകോപിപ്പാന്‍ അല്ല…

ക്രിസ്തുവിന്റെ ദാനം എത്ര മധുരം

ക്രിസ്തുവിന്റെ ദാനം എത്ര മധുരംപൂര്‍ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോര്‍ നദി പോല്‍വര്‍ണിക്കുവാന്‍ ആഴം നാവിനില്ല ചൊല്‍ എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്‍പൂര്‍ണ്ണ സമാധാനം ഉണ്ടീ പാറയില്‍ പണ്ടു എന്റെ പാപം മന:സാക്ഷിയെകുത്തിയീ വിലാപം തീര്‍ന്നതിങ്ങനെഎന്‍ വിശ്വാസ കണ്ണ് നോക്കി ക്രൂശിന്‍മേല്‍എല്ലാം തീര്‍ത്തു തന്നു എന്‍ ഇമ്മാനുവേല്‍ കര്‍ത്തനുള്ളം കയ്യില്‍ മറഞ്ഞിരിക്കെപേയിന്‍ സൂത്രം എന്നില്‍ മുറ്റും വെറുതെമല്ലന്‍ ആയുധങ്ങള്‍ എല്ലാം പൊട്ടിപ്പോംഇല്ല ചഞ്ചലങ്ങള്‍…

യേശുവിന്‍ തിരു പാദത്തില്‍

യേശുവിന്‍ തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാംതന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാംയേശുവിന്‍ സുവിശേഷം ദിവ്യമാം ഉപദേശം കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ ദൈവ വചനം ജീവനും ശക്തിയും ആകയാല്‍ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍ആത്മ മരണം മാറും നീതിയിലവന്‍ വാഴും അജ്ഞനെ ജ്ഞാനിയാക്കുവാന്‍ വചനം ജ്ഞാനമാം  സത്യത്തില്‍ അത് കാക്കുവാന്‍ സ്വര്‍ഗത്തിന്‍ ദാനമാം  ഒഴിയാന്‍ നിത്യനാശം കാലിനൊരു പ്രകാശം സത്യ ദൈവത്തിന്‍…

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍പാര്‍ത്തലേ രക്ഷപെട്ടോരക്കരെ കൂടി ആകാശെപേര്‍ വിളിക്കും നേരം കാണുമെന്‍ പേരും പേര്‍ വിളിക്കും നേരം കാണും (3)പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും ക്രിസ്തനില്‍ നിദ്ര കൊണ്ടോരീ ശോഭിത പ്രഭാതത്തില്‍ക്രിസ്തന്‍ ശോഭ ധരിപ്പാന്‍ ഉയിര്‍ത്തു തന്‍ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടിടുമ്പോള്‍പേര്‍ വിളിക്കും നേരം കാണും എന്‍ പേരും കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍…

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ദൈവാത്മ ശക്തിയാല്‍ നല്ല പോര്‍ പൊരുതു ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍വാടാ കിരീടം പ്രാപിപ്പാന്‍ തന്‍ നിത്യ രാജ്യത്തില്‍ തന്‍ ക്രൂശു ചുമന്നിടുവാന്‍ ഇല്ലൊരു ലജ്ജയുംഎന്‍ പേര്‍ക്കായ്‌ കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേവിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളവും രചന: വി. നാഗല്‍ആലാപനം: സ്റ്റാന്‍ലി ജോണ്‍

വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം

വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താംക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍ആത്മ മാരി പെയ്യും ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനെയും തക്ക കാലത്തില്‍ കൊയ്ത്തു കാലത്തില്‍ നാം സന്തോഷിച്ചുംകറ്റകള്‍ ചുമന്നും കൊണ്ടു വന്നിടും വിതച്ചിടുക നാം സ് നേഹത്തിന്‍ അദ്ധ്വാനംഒരുനാളും വ്യര്‍ത്ഥം അല്ല ആകയാല്‍എന്നും പ്രാര്‍ത്ഥിച്ചിടിന്‍ വേലയില്‍ നിന്നിടിന്‍വിത്ത് നനച്ചിടിന്‍ കണ്ണുനീരിനാല്‍ വിതച്ചിടുക നാം വിതയ്ക്കുന്ന കാലംഅവസാനിച്ചിടും എത്ര വേഗത്തില്‍ഇപ്പോള്‍ വിതക്കാതെ ഇരുന്നാല്‍ കൊയ്യാതെരക്ഷകന്‍ മുമ്പാകെ നില്ക്കും ലജ്ജയില്‍…

സമയമാം രഥത്തില്‍ ഞാന്‍

മരണഗാനം എന്ന് പരക്കെ അറിയപ്പെടുന്ന ഗാനം.. മൃതശരീരം വഹിച്ചു കൊണ്ടു ഘോഷയാത്രയായി നീങ്ങുന്ന ജനം ദു:ഖത്തോടെ പ്രതീക്ഷയറ്റവരായി ഈ പാട്ട് പാടുന്ന പല രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു വരുന്നു… മരണം എന്ന വിഷയം നേരിട്ടു വരുന്നില്ല എങ്കിലും സാന്ദര്‍ഭികമായി ഉപയോഗിക്കാറുള്ളത് മരണവേളയിലാണ് എന്നത് മൂലം ഒരു ചെറിയ ഭയം ഉള്ളില്‍ വരുത്തുന്നു ഈ വരികള്‍ ‍! മരണസമയത്ത് പാടാന്‍ ഉദ്ദേശിച്ചു രചിക്കപ്പെട്ടതല്ല എങ്കിലും, ആരുടെയെങ്കിലും…

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍ജയ സംഗീതങ്ങള്‍ പാടിടുവിന്‍യേശുവില്‍ വിശ്വസിച്ചാര്‍ത്തിടുവിന്‍ , ജയ സന്തോഷമേ! ജയ സന്തോഷമേ! ജയ സന്തോഷമേ!യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ! വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്‍സ്വര്‍ഗീയ തേജസ്സുപേക്ഷിച്ചു താന്‍മര്‍ത്യര്‍ക്കുദ്ധാരണം നല്കീടിനാന്‍ , ജയ സന്തോഷമേ നിത്യമാം നീതിക്കായുയിര്‍ത്തു താന്‍മൃത്യുവിന്‍ ഭീതി സംഹരിച്ചു താന്‍നിത്യ സമാധാനം വരുത്തി താന്‍ , ജയ സന്തോഷമേ തേജസ്സില്‍ വേഗത്തില്‍ വന്നിടും താന്‍വ്യാജമാം പൂജകള്‍ നീക്കിടുവാന്‍രാജത്വം ആശ്രിതര്‍ക്കേകിടുവാന്‍ , ജയ സന്തോഷമേ…

കേള്‍ക്ക കേള്‍ ഒര്‍ കാഹളം

കേള്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യംദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യംനാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരംഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം ചൊല്ലുവിന്‍ കാരാഗൃഹേ, മോചനം സ്വാതന്ത്ര്യംകേള്‍ക്കുവിന്‍ ഹേ ബദ്ധരേ, മോചനം സ്വാതന്ത്ര്യംക്രൂശിന്മേലെ കാണുവിന്‍ നിത്യമാം കാരണംയേശുവോട്‌ വാങ്ങുവിന്‍ , മോചനം സ്വാതന്ത്ര്യം പാപ ഭാരം മാറ്റുവാന്‍ , മോചനം സ്വാതന്ത്ര്യംമായ സേവ തീരുവാന്‍ , മോചനം സ്വാതന്ത്ര്യംഹാ! സൌഭാഗ്യ വാര്‍ത്തയെ എങ്ങനെ നിഷേധിക്കുംഇത്ര വലിയ…

എന്‍ യേശു എന്‍ സംഗീതം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നുതാന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നുതന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരംഹാ, നല്ലോരവകാശം എന്റേത് നിശ്ചയം എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നുഎനിക്ക് വിപരീതം ആയ കൈയ്യെഴുത്തുതന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞുശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നുഎന്‍ ഹൃദയത്തിന്‍ ഖേദം…

എപ്പോഴും ഞാന്‍ സന്തോഷിക്കും

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനംഎല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നുനീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രംഎന്‍ ജീവനാമെന്‍…

എന്‍ രക്ഷകാ എന്‍ ദൈവമേ..

എം രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേഎന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ആര്‍ത്തു ഘോഷിക്കാറാക്കി താന്‍ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍ വന്‍ ക്രിയ എന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെതാന്‍ വിളിച്ചു ഞാന്‍ പിന്‍ ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ സ്വര്‍പ്പുരം ഈ കരാരിന്നു…

യേശു എന്‍ സ്വന്തം ഹല്ലെലുയ്യ!

യേശു എന്‍ സ്വന്തം ഹല്ലെലുയ്യഎന്നുടെ ഭാഗ്യം ചൊല്ലിക്കൂടാപഴയതെല്ലാം കഴിഞ്ഞു പോയ്കണ്ടാലും സര്‍വ്വം പുതിയതായ്‌ എനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍ കുരിശുംഎനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍ കുരിശും യേശു എന്‍ സ്വന്തം ഹല്ലെലുയ്യഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാനീ എന്‍ കര്‍ത്താവും സ് നേഹിതനുംആത്മ ഭര്‍ത്താവും സകലവും യേശു എന്‍ സ്വന്തം ഹല്ലെലുയ്യഈ സ് നേഹ ബന്ധം നില്ക്കും സദാമരണത്തോളം സ് നേഹിച്ചു…