Category: V J Pratheesh

സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചു

സ്നേഹച്ചങ്ങലയാല്‍ നാഥനെന്നെ ബന്ധിച്ചുസ്വന്ത ചുമലില്‍ ഇതാ, ദിനവും വഹിച്ചിടുന്നു ശോധനയേറിടുമ്പോള്‍ സാന്ത്വന വാക്ക് ചൊല്ലുംവ്യാകുല നേരമതില്‍ ചരുവാന്‍ യേശു മാത്രം ഹൃദയം തകര്‍ന്നിടുമ്പോള്‍ മുറിവുകള്‍ കെട്ടിത്തരുംതടങ്കല്‍ നേര്‍വീഥിയാക്കുമെന്നേശു ആപത്തു വേളകളില്‍ ആശ്വാസമരുളിത്തരുംഭാരത്താല്‍ വലഞ്ഞിടുമ്പോള്‍ കരങ്ങളില്‍ വഹിക്കുന്നെന്നേശു ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ് ആലാപനം: ജയചന്ദ്രന്‍പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

യേശു മഹേശനേ ശാശ്വത നാഥനേ

യേശു മഹേശനേ ശാശ്വത നാഥനേഎന്നാത്മ രക്ഷകനെ – നിന്‍റെഅത്യന്ത സ് നേഹത്തിന്‍ മുന്‍പിലത്യാദരംപാദം പണിഞ്ഞിടുന്നെ മല്‍പ്രിയാ നിന്മുഖ ശോഭയിലിന്നു ഞാന്‍മുറ്റും മരുവിടുന്നു – അത്മര്‍ത്യരിലാരിലും സംശയമെന്ന്യേദര്‍ശിക്കുകില്ല മുദാ നിന്‍ രുധിരത്താല്‍ വീണ്ടെടുത്തെന്നെയുംനിന്‍ മകനാക്കിയതാല്‍ – സദാനിസ്തുല്യാ നിന്‍ പാദ സേവയിലെന്നും ഞാന്‍നിര്‍വൃതി നേടിടുമേ സസ്യലതാദിയും പക്ഷിമൃഗാദിയുംനിന്‍ മഹല്‍ സൃഷ്ടിയുടെ -സര്‍വവന്‍ മഹിമ വിളിച്ചോതുമീ വേളയില്‍ഞാനും വണങ്ങിടുന്നെ വാനഗോളങ്ങളെ താണ്ടി നീ ഒടുവില്‍വാനമേഘ വരുമ്പോള്‍ –…

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക്

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓര്‍ക്കിലെന്‍ ഉള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും ഹാ! എന്റെ ഭാഗ്യം അനന്തമേഇതു സൌഭാഗ്യ ജീവിതമേ കണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വണ്ണം വിശേഷമായുദിക്കുംജീവകിരീടം എന്‍ ശിരസ്സില്‍ കര്‍ത്തന്‍ വച്ചിടും ആ സദസ്സില്‍ ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് വര്‍ണ്ണിപ്പാന്‍ ത്രാണി ഇല്ലെനിക്ക്മഹത്വ ഭാഗ്യം തന്നെയിത് സമത്തിലൊന്നും ഇല്ലിഹത്തില്‍ രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം:…

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍പല രോഗികള്‍ തന്‍ നാമത്തില്‍ ആശ്വാസം പ്രാപിച്ചു വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്‍സര്‍വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍ തന്റെ പാദ പീഡമെന്റെ വൈദ്യശാലയാംഅതിലുണ്ടനേകം ഔഷധങ്ങള്‍ രോഗ ശാന്തിക്കായ്‌ വ്യാധിയില്‍ എന്റെ കിടക്ക താന്‍ വിരിക്കുന്നുബഹു മോദമായ്‌ എനിക്ക് താന്‍ ശുശ്രൂഷ ചെയ്യുന്നു എത്ര മാത്രം വേദനകള്‍ സ്വന്ത ദേഹത്തില്‍യേശു ശാന്തമായ്‌ സഹിച്ചു മനം നൊന്തതെനിക്കായ്‌ ഔഷധം എനിക്കവന്റെ…

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേദിനവുമിതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കണ്മണിയെ ? വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍അഖിലവും നിന്നെ കരുതിനിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –ന്നടിമവേഷം ഞാനെടുത്തു വലിച്ചു കാല്‍കരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തിഒട്ടും അലിവില്ലാതടിചിറക്കിയേ രക്തം –തെറിക്കുന്നെന്റെ കണ്മണിയെ ഒരിക്കലുമെന്റെ പരമ സ് നേഹത്തെമറക്കാമോ നിനക്കോര്‍ത്താല്‍ ?നിന്മേല്‍ കരളലിഞ്ഞു ഞാന്‍ ഇവ സകലവുംസഹിച്ചെന്‍ ജീവനെ വെടിഞ്ഞു രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല…

എന്തതിശയമേ ദൈവത്തിന്‍ സ് നേഹം

എന്തതിശയമേ ദൈവത്തിന്‍ സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്‍ ആഴമളന്നിടാന്‍എത്ര ബഹുലമത് ആയിരമായിരം നാവുകളാല്‍ അത്വര്‍ണ്ണിപ്പതിന്നെളുതോ പതി –നായിരത്തിങ്ക ലൊരംശം ചൊല്ലിടുവാന്‍പാരിലസ്സാദ്ധ്യമഹോ മോദമെഴും തിരു മാര്‍വിലുല്ലാസമായ്‌സന്തതം ചേര്‍ന്നിരുന്ന ഏക –ജാതനാമേശുവേ പാതകര്‍ക്കായ് തന്നസ് നേഹമതിശയമേ പാപത്താല്‍ നിന്നെ ഞാന്‍ ഖേദിപ്പിച്ചുള്ളോരുകാലത്തിലും ദയവായ്‌ സ് നേഹ –വാപിയെ…

യേശു മതിയെനിക്കേശു മതി

യേശു മതിയെനിക്കേശു മതി –യെനിക്കേശു മതിയെനിക്കെന്നേയ്ക്കുംഎന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും ഏതുനേരത്തുമെന്‍ ഭീതിയകറ്റിസമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍ ഘോര വൈരിയോടു പോരിടുവതിനുധീരതയെനിക്ക് നിത്യം നല്‍കുവാന്‍ – നല്ലധീരതയെനിക്ക് നിത്യം നല്‍കുവാന്‍ ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാത്തവനായി തീര്‍ന്നാലും – ഞാന്‍ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യാകുലപ്പെടേണ്ടി വന്നാലും – ഞാന്‍വ്യാകുലപ്പെടുവാനിട വന്നാലും ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ”…

പാടും ഞാന്‍ യേശുവിന്

പാടും ഞാന്‍ യേശുവിന്ജീവന്‍ പോവോളം നന്ദിയോടെ പാടും ഞാന്‍ എന്‍ അകതാരില്‍അനുദിനം വാഴും ശ്രീ യേശുവിന്ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെപാടി സ്തുതിക്കുമെന്നും കണ്മണി പോലെന്നെ ഭദ്രമായ്‌ നിത്യവുംകാവല്‍ ചെയ്തിടാമെന്നുംതന്റെ കണ്ണ് കൊണ്ടെന്നെ നടത്തിടുമെന്നതുംഓര്‍ത്തതി മോദമോടെ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വി.…

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേനീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാന്‍ ആരുമേ നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും അന്നന്ന് ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍ കാല്‍വരി മലമുകള്‍ ഏറി നീ ഞങ്ങള്‍ക്കായ്‌കാല്‍ കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിര്‍ ഏകിയ ശത്രുവിന്‍ അഗ്നിയസ്ത്രം ശക്തിയോടെതിര്‍ക്കുന്നമാത്രയില്‍ ജയം തന്നു കാത്തു സൂക്ഷിച്ചിടുന്ന ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്‌ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന…

ഇതെന്തു ഭാഗ്യം

ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേര്‍ന്നു ഞാനിതാഇത്ര ശ്രേഷ്ഠ നാഥനെന്റെ മിത്രമായ്‌ ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ് നേഹിതന്‍ശരിക്ക് സത് പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍തനിക്ക് തുല്യനില്ല ഭൂവില്‍ അന്യനിത്ര നല്ലവന്‍ കരുത്തനാം അവന്‍ കരത്തിനാല്‍ പിടിച്ചിരിക്കയാല്‍ഒരുത്തനും പിടിച്ചു വേര്‍ പിരിക്കുവാന്‍ കഴിഞ്ഞിടാവിരുദ്ധമായ്‌ വരുന്നതൊന്നുമേതുമേ ഭയന്നിടാ അനാഥനല്ല ഞാനിനി അനുഗ്രഹാവകാശിയാംഅനാദി നിര്‍ണ്ണയപ്രകാരം എന്നെയും വിളിക്കയാല്‍വിനാശമില്ലെനിക്കിനി അനാമയം വസിച്ചിടാന്‍രചന: ടി. കെ. സാമുവേല്‍ആലാപനം: സിബി…

എന്നേശു നാഥനേ എന്നാശ നീയെ

എന്നേശു നാഥനേ എന്നാശ നീയെഎന്നാളും മന്നില്‍ നീ മതിയേ ആരും സഹായം ഇല്ലാതെ പാരില്‍പാരം നിരാശയാല്‍ നീറും നേരംകൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍കര്‍ത്താവെ നീ അല്ലാതാരുമില്ല ഉറ്റവര്‍ സ് നേഹം അറ്റുപോയാലുംഏറ്റം പ്രിയര്‍ വിട്ടു മാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ രചന: ചാള്‍സ് ജോണ്‍ആലാപനം: എലിസബത്ത്പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌ ആലാപനം: വിനീതപശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍ 

മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം

മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം പരലോക പിതാവ് തന്‍മകനെ മരിപ്പതിനായ്‌ കുരിശില്‍ കൈ വെടിഞ്ഞോ ?മകനെ മരിപ്പതിനായ്‌ (3) കുരിശില്‍ കൈവെടിഞ്ഞോ ? സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഉള്ളനുഗ്രഹം നമുക്കായ്‌സകലവും നല്കിടുവാന്‍ പിതാവിന് ഹിതമായ്‌സകലവും നല്കിടുവാന്‍ (3) പിതാവിന് ഹിതമായ്‌ ഉലക സ്ഥാപനത്തിന്‍ മുന്‍പുളവായോരന്‍പാല്‍തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുന്‍പില്‍ വസിപ്പാന്‍തിരഞ്ഞെടുത്തവന്‍ നമ്മെ (3) തിരുമുന്‍പില്‍ വസിപ്പാന്‍ മലിനത മാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍മനുവേലന്‍ നിണം ചിന്തി നരരെ…

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍നീ പോയിട്ടെത്ര നാളായ്‌ ആശയോട്‌ കാത്തു ഞാന്‍ പാര്‍ത്തിടുന്നുഎന്നെ നിന്‍ ഇമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍എന്ന് നീ വന്നിടും എന്നാശ തീര്‍ത്തിടും പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവു രുചിച്ചിടുന്നുനാമം അതിമധുരം തേന്‍ കട്ടയെക്കാളും അതിമധുരംനീ എന്റെ രക്ഷകന്‍ വീണ്ടെടുത്തോനെന്നെനീ എനിക്കുള്ളവന്‍ ഞാന്‍…

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ്‌ വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍ ജനത്തിന്‍ കരച്ചില്‍ – കരളലിഞ്ഞു കേള്‍ക്കും കാത് ഉള്ളോന്‍ലോക പാപ ചുമടിനെ ശിരസുകൊണ്ട് ചുമന്നൊഴിപ്പതിനുകുരിശെടുത്ത് ഗോല്‍-ഗോഥാവില്‍ പോയോനെ മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴും ഏക നായകന്‍നമ്മെ സ് നെഹിച്ചവാന്‍ തിരു ചോരയില്‍ കഴുകിനമ്മെയെല്ലാം…

തേനിലും മധുരം

“യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളതാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ” – സങ്കീര്‍ത്തനം: 19:9-10; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക) തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു ചൊല്‍ തോഴാ, നീ-സശ്രദ്ധമതിലെ സത്യങ്ങള്‍ വായിച്ചുധ്യാനിക്കുകെന്‍ തോഴാ മഞ്ഞുപോല്‍ ലോകമഹിമകള്‍ മുഴുവന്‍മാഞ്ഞിടുമെന്‍ തോഴാ, ദിവ്യ-രഞ്ജിത വചനം ഭഞ്ജിതമാകാഫലം പൊഴിക്കും തോഴാ പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-മിതിനു സമമോ തോഴാ,…

എന്നോടുള്ള നിന്‍ സര്‍വ്വ

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍ നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെസന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്‌ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ – മഹാ എന്നെ അന്‍പോടു ദിനം തോറും നടത്തുന്നപൊന്നിടയനനന്ത വന്ദനമെ – എന്റെ അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍അന്തികെയുള്ള മഹല്‍ ശക്തി നീയെ – നാഥാ താതന്‍ സന്നിധിയിലെന്‍…

അല്പകാലം മാത്രം

അല്പം കാലം മാത്രം ഈ ഭൂവിലെ വാസംസ്വര്‍പുരമാണെന്റെ നിത്യമാം വീട് എന്‍ പ്രയാണ കാലം നാലുവിരല്‍ നീളംആയതിന്‍ പ്രതാപം കഷ്ടത മാത്രംഞാന്‍ പറന്നു വേഗം പ്രിയനോട് ചേരുംവിണ്‍ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടുംഎന്നും വിശ്രമിച്ചിടും പാളയത്തിനപ്പുറത്തു കഷ്ടമേല്ക്കുക നാംപാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാംനില്ക്കും നഗരം ഇല്ലിവിടെ പോര്‍ക്കളത്തില്‍ അത്രേ നാംനില്‍ക്ക വേണ്ട പോര്‍ പൊരുതു യാത്ര തുടരാംവേഗം യാത്ര തുടരാം നാടു വിട്ടു വീട് വിട്ടു…

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനംതന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രേ (2)പൈതല്‍ പ്രായം മുതല്‍ ഇന്നേ വരെ എന്നെപോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്റെ ദൈവം) ആരും സഹായമില്ലെല്ലാവരും പാരില്‍കണ്ടും കാണാതെയും പോകുന്നവര്‍ (2)എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ഉണ്ടെന്നറിഞ്ഞതില്‍ ഉല്ലാസമേ (2) (എന്റെ ദൈവം) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)കാട്ടിലെ മൃഗങ്ങള്‍…

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ – വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെ വെന്നുയിര്‍ത്തവന്‍ വാന ലോകമതില്‍ ചെന്നുസാധുവെന്നെയോര്‍ത്തു നിത്യം താതനോട് യാചിക്കുന്നുക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ് വീണ്ടെടുത്തെന്നെസ്വര്‍ഗ്ഗ കനാന്‍ നാട്ടില്‍ ആക്കുവാന്‍പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല്‍ ജയമേകിവേഗം വരാമെന്നുരച്ചിട്ടാമയം തീര്‍ത്താശ നല്കി നല്ല ദാസന്‍ എന്ന് ചൊല്ലും നാള്‍ തന്റെ മുമ്പാകെലജ്ജിതനായ്‌ തീര്‍ന്നു പോകാതെനന്ദിയോടെന്‍ പ്രിയന്‍ മുന്‍പില്‍ പ്രേമ കണ്ണീര്‍ ചൊരിഞ്ഞിടാന്‍ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ എന്റെ…