Category: Thomaskutty K I

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാംസ്തുതികളിന്മേല്‍ വസിക്കുന്നവനെ.. നരകുല പാപം പരിഹരിച്ചിടുവാന്‍നരനായ്‌ ഭൂവില്‍ അവതരിച്ചവനെ.. പാപത്തിന്‍ ഫലമാം മരണത്തെ നീക്കിപാപ വിമോചനം കുരിച്ചില്‍ കൈവരിച്ച ഏകയാഗം കഴിച്ചെന്നേയ്ക്കുമായിഏക രക്ഷകനായ് മരുവുന്ന പരനെ.. രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാംഎന്‍ മനസ്സില്‍ ഉയര്‍ന്നിടുംദിവ്യ ശ്രുതി മീട്ടി മീട്ടിതീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളുംആഴികളും കുന്നുകളും പര്‍വതങ്ങളുംസര്‍വ ജീവജാലങ്ങളുംനിന്‍ മഹത്വം ഘോഷിക്കുമ്പോള്‍  മൌനമായിട്ടെങ്ങനെ ഞാന്‍ ഇരുന്നിടും പ്രഭോ.. എന്നധരം നിന്റെ സ്തുതി നിരന്തരമായ്‌പാടിടുമ്പോള്‍ എല്ലാമെന്റെ ഉള്ളമാനന്ദിക്കുന്നു എന്‍ കര്‍ത്താവിന്‍ ശ്രേഷ്ഠ ഗുണം വര്‍ണിക്കും  ഞാന്‍  ആയുസെല്ലാം  പരക്കട്ടെ ഇന്നീ മന്നില്‍ നിന്‍ നാമ സൌരഭം രചന: തോമസ്‌കുട്ടി കെ. ഐആലാപനം:…

ലോകമാകുമീ വാരിധിയിലെന്‍ പടകില്‍ നീ വരണം

ലോകമാകുമീ വാരിധിയിലെന്‍പടകില്‍ നീ വരണം നല്ല അമരക്കാരനായിട്ടെന്‍ജീവപടകതില്‍ – എന്റെജീവ പടകതില്‍ കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരംവന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചിഉലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാറ്റുംശാന്തമാക്കണം നീ … നാഥാ.. നിത്യ തുറമുഖത്തെന്നെ നീ എത്തിക്കും നാളില്‍എണ്ണിക്കൂടാതൊരു ശുദ്ധര്‍ കൂട്ടംകാണും ഞാനന്നവിടെചേരും ഞാനുമാ കൂട്ടത്തില്‍ ഒത്തുപാടുവാന്‍ സ്തുതികള്‍ – നിനക്ക് രചന:  തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല…

എല്ലാം നിന്‍ കൃപയാലേശുവേ

എല്ലാം നിന്‍ കൃപയാലേശുവേഎല്ലാം നിന്‍ കൃപയാലെ എന്‍ ജീവനുമെല്ലാ നന്മകളുംഎല്ലാം നിന്‍ കൃപയാലെ പാപ കൂപത്തില്‍ കിടന്നെന്നെഉദ്ധരിച്ചീടുവാന്‍സ്വര്‍ഗ്ഗം വിട്ടിദ്ധരേ വന്ന നിന്‍കൃപ മനോഹരമേ.. ശോധന വേളകള്‍ തന്നിലെന്‍മാനസം മോദത്താല്‍നിന്നെ പാടി പുകഴ്ത്തിടുംനിന്‍ കൃപയാലേശുവേ എന്‍ ബലഹീനതയില്‍ തുണനല്‍കുന്നവന്‍ നീയേനിന്‍ കൃപ മതിയെനിക്കെന്നുംജീവിത കാലമെല്ലാം രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍ വന്നു ചേരാന്‍ ആശയെന്നില്‍ ഏറിടുന്നു പരാ യോഗ്യമല്ലീയുലകംനിന്‍ ദാസര്‍ക്ക്‌ മല്‍പ്രിയനേ വന്നു വേഗം നിന്‍ ജനത്തിന്‍കണ്ണുനീര്‍ തുടച്ചിടണേ എനിക്ക് നീ ഒരുക്കിടുന്നസ്വര്‍ഗ്ഗഭാഗ്യങ്ങള്‍ ഓര്‍ത്തിടുമ്പോള്‍അല്‍പകാലം ഇന്നെനിക്കുള്ളക്ലേശങ്ങള്‍ സാരമില്ല ജീവിതനാള്‍കളെല്ലാംതിരു രാജ്യത്തിന്‍ വേല ചെയ്തുനിന്നരികില്‍ ഞാനൊരിക്കല്‍വന്നങ്ങു ചേര്‍ന്നിടുമേ രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ, വിമ്മി പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ആരുമില്ലീയുലകില്‍ എനിക്കെന്‍ യേശുവെപ്പോലൊരുവന്‍

ആരുമില്ലീയുലകില്‍ എനിക്കെന്‍യേശുവെപ്പോലൊരുവന്‍കരുതിടുവാന്‍ കരംപിടിച്ചു നടത്താന്‍കൈത്താങ്ങലേകിടുവാന്‍ എന്നുടെയാവശ്യങ്ങള്‍ എല്ലാംമുന്നമേ അറിയുന്നവന്‍തന്നുടെ കലവറയില്‍ എനിക്കൊന്നിനുംകുറവ് വരികയില്ല.. കൂരിരുള്‍ താഴ്വരയില്‍എനിക്ക് കൂട്ടായവന്‍ വരുമേവൈരികള്‍ നടുവിലും മേശയൊരുക്കിടുംപ്രാണനെ കാത്തുകൊള്ളും ആധികള്‍ വ്യാധികളാല്‍എന്റെ ദേഹം ക്ഷയിച്ചിടിലുംആനന്ദമുണ്ടെനിക്കേശുവിലെന്‍മനം പാടിടും ഹല്ലെലുയ്യ രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

നീയെന്നെ തേടി വന്നു

നീയെന്നെ തേടി വന്നുഉന്നതം വിട്ടീ മന്നില്‍ ജീവനോളം സ്നേഹിച്ചുനിത്യമാം ജീവന്‍ നല്‍കി നീച പാപിയാമെന്നെസ്നേഹിച്ച ദൈവസ്നേഹം എത്ര മഹാത്ഭുതമേനാവാല്‍ അവര്‍ണനീയം പുതിയൊരു സൃഷ്ടിയിന്ന്‍ നീയുള്ളില്‍ വന്നതിനാല്‍ പഴയതെല്ലാം മാറിപ്പോയ്‌സകലവും പുതിയതായ് രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: വിമ്മിപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

കര്‍ത്താവേ നിന്‍ നന്മകളെ

കര്‍ത്താവേ നിന്‍ നന്മകളെ എങ്ങനെ ഞാന്‍ മറന്നിടുംനന്ദിയുള്ളെന്‍ ഉള്ളമെന്നുംപാടിടും സ്തോത്രഗീതങ്ങള്‍ ഞാനാകുന്നത്‌ നിന്‍ കൃപയാല്‍എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍പുതുമന്ന എന്നുമേകിപോഷിപ്പിച്ചിടുന്നെന്നെ നീ ഉറ്റവര്‍ അറ്റുപോയിടുമ്പോള്‍ഉണ്ടെനിക്ക് നീ സങ്കേതമായ്നിന്നില്‍ ഞാനാശ്രയിക്കുന്നതാല്‍ലജ്ജിതനായ് തീരില്ല രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: ജെ. പി. രാജന്‍ പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

കാല്‍വരി ക്രൂശിനെ കാണ്‍ക പാപിയേശു നിനക്കായ്‌ തൂങ്ങിടുന്നുകാല്‍കരം ആണി തറച്ചവനായ്ശാപമരണം ഏറ്റിടുന്നു ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ മാനവര്‍ക്ക് നിത്യ രക്ഷയേകിവാനാധി രാജ്യേ ചേര്‍ത്തിടുവാനായ് രക്ഷകനായ് വന്നിഹത്തില്‍സൌഭാഗ്യമേശുവില്‍ കാണുക നീ നിന്‍ പാപമെല്ലാം താന്‍ മോചിച്ചിടുംതന്‍ തിരുരക്തത്താല്‍ യേശുവിപ്പോള്‍വന്നിടുക (3) യേശുവിങ്കല്‍ രചന: തോമസ്‌ കുട്ടി കെ ഐ ആലാപനം: മാത്യു ജോണ്‍, ജിജി സാം പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ഈ ദൈവം എന്നും എനിക്കഭയം

ഈ ദൈവം എന്നും എനിക്കഭയംവസിച്ചിടുമെന്നും ഞാനവന്‍ മറവില്‍ ശോധന വേളകള്‍ വന്നിടുമ്പോള്‍അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കുംതള്ളിടാതവനെന്നെ ചേര്‍ത്തിടുമേതന്‍ ദയ മാറുകില്ല ഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവില്‍ കൈവിടുമോ?തിരുക്കരത്തില്‍ അവന്‍ വഹിക്കുമെന്നെതന്‍ കൃപ തീരുകില്ല.. രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ 

നല്ലൊരു നാഥനെ കണ്ടു

നല്ലൊരു നാഥനെ കണ്ടുഞാനെന്നാത്മ രക്ഷകനെ അല്ലലകന്നിന്നു പാടി പുകഴ്ത്തിടാന്‍  നല്ലൊരു രക്ഷകനെ.. ഭാരങ്ങളേറുമീ പാരിടത്തില്‍എന്‍ ഭാരം ചുമന്നിടുന്നോന്‍തുമ്പങ്ങള്‍ നീക്കിടും ഇമ്പം പകര്‍ന്നിടും  അന്‍പുള്ള കര്‍ത്താവ്‌ താന്‍ കണ്ടെത്തിയാശ്വാസം തന്നിലതാല്‍ഞാന്‍ ഭാഗ്യവാനിന്നിഹത്തില്‍മാഞ്ഞിടും തൂവെയിലിലെന്നപോല്‍മാനസഖേദങ്ങള്‍ രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം:സണ്ണി ചിറയിന്‍കീഴ്‌

എനിക്കിനിയുമെല്ലാമായ്

എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന്‍ – യേശുവേ മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെഎന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല്‍ പ്രിയാ ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായികഷ്ടങ്ങളില്‍ നഷ്ടങ്ങളില്‍ ഉറ്റ സഖിയാണവന്‍ പകലിലും രാവിലുമെന്‍ പരിപാലകനായ്‌മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാല്‍ സ്‌തോത്രം രചന: തോമസ്‌ കുട്ടി കെ. ഐആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍