Category: T K Samuel

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ് അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍ തന്‍പദവി വെടിഞ്ഞിതു ഹാ ! അത്ഭുതസ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും അവനപ്പുറമായ് ചെയ്ത സത്ക്രിയയാമരക്കുരിശതില്‍ കാണുന്നു നാം നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞുതന്‍റെ ശത്രുക്കള്‍ക്കായ് തകര്‍ക്കാന്‍ ഹിതമായ്ഇതുപോലൊരു സ്നേഹമുണ്ടോ? ദൈവത്തിന്‍ സ്നേഹമിത് സ്വന്ത പുത്രനെയാദരിയാ –തവനെ തരുവാന്‍ മടിക്കാഞ്ഞതിനാല്‍തരും സകലമിനീം നമുക്കായ് .. രചന: ടി.…

സഹോദരരേ പുകഴ്ത്തിടാം

സഹോദരരേ പുകഴ്ത്തിടാം സദാ –പരനേശുവിന്‍ കൃപയെമഹോന്നതനാം അവന്‍ നമുക്കായ്മരിച്ചുയിരെ ധരിക്കുകയായ്മഹാത്ഭുതമീ മഹാദയയെമറക്കാനാവതോ പ്രിയരേ? ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യംജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ ദയയാം നിജാജ്ഞകളെ അനാദരിച്ച ജനാവലിയാകുമീ നമ്മെനിരാകരിക്കാതെ വന്‍ ദയയാല്‍ പുലര്‍ത്തുകയായവന്‍ ചെമ്മേനിരാമയരായ് വിമോചിതരായ് വിശുദ്ധവംശമായ് നമ്മള്‍ സഹായകനായ് ദിനംതോറും സമീപമവന്‍ നമുക്കുണ്ട്മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവില്‍സമാധാനം സദാമോദം…

സ്തുതി ചെയ്‍വിന്‍ യേശുവിനെ

സ്തുതി ചെയ്‍വിന്‍ യേശുവിനെഅതി വന്ദിതനാമവനെ ദൈവമക്കളെല്ലാവരുമേ ദിവ്യഭക്തി നിറഞ്ഞകമേ അവന്‍ മേദിനിയില്‍ വന്നു  പുരി ബേതലെഹേം തുടങ്ങി  ഗിരി കാല്‍വരിയില്‍ വരെയും  അതിവേദനകള്‍ സഹിച്ചു  തിരു ജീവനെ ആടുകള്‍ക്കായ്‌  തരുവാന്‍ മനസായവനാം  ഒരു നല്ലിടയന്‍ ദയയെ  കരുതിടുക നാം ഹൃദയേ.. സ്തുതിസ്തോത്രങ്ങള്‍ സ്വീകരിപ്പന്‍അവന്‍ മാത്രമേ മൂവുലകില്‍ഒരു പാത്രമായ് ഉള്ളറികില്‍സര്‍വഗോത്രവുമേ വരുവിന്‍ രചന: ടി. കെ. സാമുവേല്‍ ആലാപനം: കെസ്റ്റര്‍

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !ദിവ്യജീവനുള്ളിലേകി ക്രിസ്തുനായകന്‍ വിശ്വസിച്ചു ദൈവപുത്രന്‍ തന്റെ നാമത്തില്‍സംശയിച്ചിടേണ്ട നമ്മള്‍ ദൈവമക്കളായ്‌ നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവന്‍ആശ്വസിച്ചു പാര്‍ത്തിടാം നമുക്ക് പാരിതില്‍ ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളില്‍നമ്മളിന്നു ഭ്രാഷ്ടരായിടുന്നതാകയാല്‍സൌമ്യമായി കാത്തിരിക്ക ദൈവപുത്രനീഭൂമി വാണടക്കിടുന്ന നാളടുത്തു  ഹാ ! ഭാരമേറി മാസസം കലങ്ങിടാതെ നാംഭാവിയോര്‍ത്ത് പുഞ്ചിരിച്ചു പാടി മോദമായ്പാരിതില്‍ നമുക്ക് തന്ന കാലമൊക്കെയുംഭാഗ്യദായകന്റെ സേവനത്തിലേര്‍പ്പെടാം രചന: ടി. കെ. സാമുവേല്‍ ആലാപനം: കെസ്റ്റര്‍

ദൈവസ്നേഹമേ ദൈവസ്നേഹമേ..

ദൈവസ്നേഹമേ ദൈവസ്നേഹമേ..അതിനുള്ളകലം ഉയരമാഴമപ്രമേയമേ… അനുസരിച്ചിടാതെയാജ്ഞ അവഗണിച്ചതാം  മനുജനോട് കരുണ കാണിച്ചതിന് കാരണം കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –ക്കനിശവും വിമോചനം വരുത്തി വയ്ക്കയോ ? അഴുകിനാറും ശവസമാനരായ പാപികള്‍ – ക്കഴകുനല്‍കി അഴിവില്ലാത്ത സ്ഥിതിയിലാക്കിടും കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ ! രചന: ടി. കെ. സാമുവേല്‍  ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌  ആലാപനം: ബിനു

ആ ആ ആ ആ എന്‍ പ്രിയന്‍

ആ ആ ആ ആ എന്‍ പ്രിയന്‍ഓ ഓ ഓ ഓ നല്ലവന്‍ ഈ വിധം സ് നേഹിതന്‍ പാരിലാര്‍വീണ്ടെടുത്തതെന്നെ തന്‍ ചോരയാല്‍ ലോകമാം കടല്‍ത്തിര തള്ളലില്‍പൂകുമീ വന്‍ പാറയിന്‍ വിള്ളലില്‍ കൈവിടുകയില്ലവന്‍ അല്ലലില്‍വീഴുകില്‍ തന്‍ ശാശ്വത കൈകളില്‍ ചൂടെഴുന്ന ശോധന വേളയില്‍കൂടെ വന്നു ചേരുമാ ചൂളയില്‍ നശ്വരമല്ലാത്തൊരു ദേഹവുംഈ ശരീരം മാറ്റി താന്‍ തന്നിടും കൂട്ടിനുണ്ട് കൂടെന്നുമീ ധരേവീട്ടിലെത്തി വിശ്രമിക്കും വരെ ഹല്ലേലുയ്യ…

എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു

എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു തന്റെ മഹിമ നിസ്തുലംഇത്ര മഹാനായ്‌ ഉത്തമനാകുമൊരുത്തനെയുലകില്‍ കാണുമോ? ഉന്നത ദൈവ നന്ദനനുലകില്‍ വന്നിതു കന്യാ ജാതനായ്‌ഇന്നോളമൊരാള്‍ വന്നില്ലിതുപോള്‍ തന്നവതാരം നിസ്തുലം തല ചായ്പ്പാനായ്‌ സ്ഥലമില്ലാഞ്ഞോന്‍ ഉലക മഹാന്മാര്‍ മുന്‍പിലുംതല താഴ്ത്താതെ നില തെറ്റാതെ നലമൊടു ജീവിച്ചത്ഭുതം കുരുടര്‍ കണ്ടു തിരുടര്‍ വിരണ്ടു ശാന്തത പൂണ്ടു സാഗരംതെല്ലിര കൊണ്ടു ബഹുജനമുണ്ടു മൃതരുയിര്‍ പൂണ്ടു ക്രിസ്തനാല്‍ കലുഷത ലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തൊരാള്‍മരണമതിന്‍…

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ഇന്നലെയും ഇന്നെമെന്നും അന്യനല്ലവന്‍ ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തന്‍ മാറിനോട് ചേര്‍ത്തിടും സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേതമ്പുരാന്‍ തിരുവചനമോര്‍ക്കവേ പോം ആകവേ രാവിലും പകലിലും ചേലോട് തന്‍ പാലനംഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം രചന: ടി. കെ. സാമുവേല്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: ജോസ്…

ആയിരങ്ങളില്‍ സുന്ദരന്‍

ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍ആരിലും ഉന്നതന്‍ ക്രിസ്തുവാം അവനൊപ്പം പറയാനൊരാളുമില്ലഅവനെപ്പോല്‍ ആരാധ്യരാരുമില്ലഅവനില്‍ ശരണപ്പെട്ടാരുമേ ആരുമേഒരുനാളും അലയാതെ മോദമായ്‌ മോദമായ്‌മരുവും മരുവിലും ശാന്തമായ്‌ അവനിക്കു പൊതുവായ് നിറുത്തി ദൈവംഅവനെക്കൊണ്ടത്രേ നിരപ്പ് തന്നുഅവനെ വിട്ടൊരുനാളും പോകുമോ പോകുമോഅരുതാത്തതൊന്നുമേ ചെയ്യുമോ ചെയ്യുമോഅവനെയോര്‍ത്തനിശം ഞാന്‍ പാടിടും വരുവിന്‍ വണങ്ങി നമസ്കരിപ്പിന്‍ഒരുമിച്ചുണര്‍ന്നു പുകഴ്ത്തിടുവിന്‍ബലവും ബഹുമാനം ആകവേ ആകവേതിരുമുന്‍പില്‍ അര്‍പ്പിച്ചു വീഴുവിന്‍ വീഴുവിന്‍തിരുനാമം എന്നേയ്ക്കും വാഴ്ത്തുവിന്‍ രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല…

നിന്നേക്കാള്‍ സ് നേഹിപ്പാന്‍

നിന്നേക്കാള്‍ സ് നേഹിപ്പാന്‍ എന്നുടെ ആയുസ്സില്‍ഒന്നുമുണ്ടാകല്ലേ കര്‍ത്താവേവന്ദിപ്പാന്‍ വാഴ്ത്തുവാന്‍ പാടുവാന്‍ ഘോഷിപ്പാന്‍എന്നും നിന്നെ മതി കര്‍ത്താവേ എന്നെയുമോര്‍ത്തു നീ ഖിന്നനായ്‌ കാല്‍വരി –ക്കുന്നിലെ ക്രൂശിലെന്‍ കര്‍ത്താവേമന്നിലെ മോഹങ്ങള്‍ ഒന്നുമെന്‍ കണ്ണിനുമുന്നിലുയരല്ലേ കര്‍ത്താവേ എന്നഴല്‍ നീങ്ങുവാന്‍ നിന്‍ കഴലാശ്രയംനിന്‍ നിഴല്‍ ശീതളം കര്‍ത്താവേഎന്നിരുള്‍ നീങ്ങിടും നിന്‍ മുഖ ശോഭയില്‍നിന്നരുള്‍ സാന്ത്വനം കര്‍ത്താവേ എന്ന് നീ വന്നിടും നിന്നുടല്‍ കാണുവാന്‍എന്നിനി സാധിക്കും കര്‍ത്താവേവന്നിടും ഞാന്‍ വേഗം എന്നുര…

സ്വര്‍ല്ലോക പൌരജനമേ

സ്വര്‍ല്ലോക പൌരജനമേ – തരുമോഈ ലോകം സ്ഥിര ധനമോ സുഖമോനമ്മള്‍ക്കെന്തിനീയുലകിന്‍ മഹിമക്രിസ്തുവിന്റെ നിന്ദ ചുമക്കാം വിലയേറും നിണം ചൊരിഞ്ഞുനമ്മെ വീണ്ടെടുത്തതവനാംതന്റെ കാല്‍ ചുവടുകളെ നോക്കിപിന്തുടരും നമ്മളന്യരുലകില്‍ പരിപാവനനായ്‌ നടന്നപരനേശുവോടീയുലകംപെരുമാറി എതിരായിട്ടെങ്കില്‍നമുക്കെതിരാകുവതത്ഭുതമോ? ഇഹ ലോക ചിന്ത വെടിഞ്ഞുസ്വന്ത നാട്ടിലേക്ക് തിരിഞ്ഞുനമുക്കായി വീടൊരുക്കും നാഥന്‍ വരവിനായ്‌കാത്തിരിക്കാം പ്രിയരേ രചന: ടി. കെ. സാമുവേല്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

യേശുവിന്‍ നാമം ശാശ്വത നാമം

യേശുവിന്‍ നാമം ശാശ്വത നാമംക്ലേശമശേഷവും നീക്കും നാമംവിശ്വസിക്കുന്നവര്‍ നാംആശ്രയിക്കുന്നതു മാനന്ദിക്കുന്നതു-മാശ്വസിക്കുന്നതുമായ നാമംഅനുദിനം പുകഴ്ത്തുക നാം ആ ആ ആ .. നിന്‍ തിരു നാമം എന്തഭിരാമംആതുരര്‍ക്കാനന്ദമാം വിശ്രാമംഭക്തരിന്നുള്‍ പ്രേമംവന്‍ തിരയേറും സിന്ധുവാം ലോകംതാണ്ടുവതിന്നുതകുന്ന നാമംഅനുദിനം പുകഴ്ത്തുക നാം ആ ആ ആ .. ഏതൊരു നാവും യേശുവിന്‍ നാമംഓതിടും നാള്‍ വരുന്നെന്തു കേമംനിരുപമം നിസ്സീമംആരുമവന്‍ തൃപ്പാദ പ്രണാമംചെയ്തിടുമന്നഭിവന്ദ്യ നാമംഅനുദിനം പുകഴ്ത്തുക നാം ആ ആ…

യേശു നായകന്‍ സമാധാന ദായകന്‍

യേശു നായകന്‍ സമാധാന ദായകന്‍നിനക്കെന്നും മനമേഎന്തിനാകുലം കലരുന്നെന്‍ മനമേനിന്‍ സഹായകനവന്‍ ശക്തനാകയാല്‍നിനക്കു നിര്‍ഭയമേലോക പോരിതില്‍ അനുദിനം ജയമേ നിന്റെ നിക്ഷേപ മവനെന്നു കരുതാ-മെങ്കില്‍ സക്ഷേമമവനിയിലമരാംഇത്ര ശ്രേഷ്ഠനാം ഒരുവന്‍ നിന്‍കൂട്ടിനായ്‌ അരികിലുണ്ടതിനാല്‍എന്തിനാകുലം കലരുന്നെന്‍ മനമേലോക ധനം സൌഖ്യ മാര്‍ഗ്ഗമായ് കരുതിപോകും നരര്‍ക്കുള്ള വിനയ്‌ക്കില്ലോരരുതിഎന്നാല്‍ ക്രിസ്തുവില്‍ സമാധാനംനിത്യമാം സുഖദാനം അരുളുംഎന്തിനാകുലം കലരുന്നെന്‍ മനമേ രചന: ടി. കെ. സാമുവേല്‍ആലാപനം: ബിനോയ്‌ ചാക്കോ & ജിജി സാംപശ്ചാത്തല സംഗീതം:…

ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം

ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗംപാരിലാര്‍ക്കും ക്രിസ്തു മാത്രംക്രിസ്തുവില്‍ വിശ്വസിച്ചീടുമെങ്കില്‍നിത്യ ഭാഗ്യ ജീവനേകും സ്വത്തു ഭൂവില്‍ എത്രയേറെ കിട്ടിയാലുംമൃത്യുനേരം വിട്ടു വേഗം യാത്രയാകുംനിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്‍ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം പൊന്നു വെള്ളി ഒന്നുമല്ല വീണ്ടെടുപ്പാന്‍ചെന്നിണം താനന്ന് ചിന്തി മാനവര്‍ക്കായ്‌തന്‍ വിലയൊന്നു മതിച്ചിടാമോധന്യരല്ലോ ക്രിസ്തുവുള്ളോര്‍ തന്‍ നിമിത്തം നിന്ദയേറ്റാല്‍ തന്റെ ഭക്തര്‍ധന്യമായും മാന്യമായുമുയര്‍ന്നിടുന്നുമന്നിതില്‍ ധന്യത എന്നുമുള്ളോര്‍ഖിന്നതയില്‍ ചെന്നു ചേരും രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം:…

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ്‌ തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാലജ്ജിക്കയില്ല നിന്‍ മുഖം നോക്കി ഭൂവില്‍ വാസം ചെയ് വോര്‍ ദുഷ്ടര്‍ തന്‍ തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ നിന്‍ വദനംവിട്ടു കൊടുത്തതിഷ്ടമായെന്നില്‍ അത് മൂലമല്ലേകീര്‍ത്തിക്കും നിന്റെ നിസ്തുല്യ നാമം സ്‌തോത്രം സ്‌തോത്രം പാടി…

ഇതെന്തു ഭാഗ്യം

ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേര്‍ന്നു ഞാനിതാഇത്ര ശ്രേഷ്ഠ നാഥനെന്റെ മിത്രമായ്‌ ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ് നേഹിതന്‍ശരിക്ക് സത് പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍തനിക്ക് തുല്യനില്ല ഭൂവില്‍ അന്യനിത്ര നല്ലവന്‍ കരുത്തനാം അവന്‍ കരത്തിനാല്‍ പിടിച്ചിരിക്കയാല്‍ഒരുത്തനും പിടിച്ചു വേര്‍ പിരിക്കുവാന്‍ കഴിഞ്ഞിടാവിരുദ്ധമായ്‌ വരുന്നതൊന്നുമേതുമേ ഭയന്നിടാ അനാഥനല്ല ഞാനിനി അനുഗ്രഹാവകാശിയാംഅനാദി നിര്‍ണ്ണയപ്രകാരം എന്നെയും വിളിക്കയാല്‍വിനാശമില്ലെനിക്കിനി അനാമയം വസിച്ചിടാന്‍രചന: ടി. കെ. സാമുവേല്‍ആലാപനം: സിബി…

കാരുണ്യക്കടലേ കരളലിയണമേ

കാരുണ്യക്കടലേ കരളലിയണമേകാത്തു കൊള്ളണമേ അടിയനെ ദിനവും കൈകളാല്‍ താങ്ങി നടത്തുകെന്നെ നീകൈവരും ബലമെനിക്കാധികള്‍ നീങ്ങി ഊറ്റമായ്‌ അടിക്കും കാറ്റിലെന്‍ പടകില്‍ഏറ്റവും സുഖമായ്‌ യാത്ര ചെയ്തിടുവാന്‍ ഈ മരുഭൂമിയില്‍ നീ മതി സഖിയായ്‌ആമയം നീങ്ങി ക്ഷേമമായ് വസിപ്പാന്‍ രചന: ടി. കെ. സാമുവേല്‍ആലാപനം: എം. വി. സണ്ണി & സോണിയ ബോബന്‍പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

ദൈവം വിളിച്ചവരേ – ജീവന്‍ ലഭിച്ചവരേ

ദൈവം വിളിച്ചവരേ – ആ ആ ആ …ജീവന്‍ ലഭിച്ചവരേ – ആ ആ ആ …ഉണരുക വേഗം അണഞ്ഞിടും നാഥന്‍മണവറ പൂകുന്ന ദിനമടുത്തു നമുക്കൊരുക്കിയ ഗേഹമതില്‍ –വസിച്ചിടും നാള്‍ വേഗമിതാഅടുത്തിടുന്നു നാമവിടേക്ക –ങ്ങെടുത്തു കൊള്ളപ്പെടുമല്ലോ ..ആ ആ ആ .. അനിഷ്ട സംഭവ വാര്‍ത്തകളെ –അനിശവും നാം കാതുകളില്‍ശ്രവിച്ചിടുന്നത് തിരുവചനത്തിന്‍നിവൃത്തിയാണെന്നോര്‍ത്തിടുക .. ആ ആ ആ … ഉണര്‍ന്നിരിപ്പിന്‍ സോദരരേ –ഒരുങ്ങി നില്‍പ്പിന്‍…

യേശുവിന്‍ ജനമേ

യേശുവിന്‍ ജനമേ, ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട –നാമവന്‍ ദാസരായ്‌ വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും – ആ ആ ആ ..ആപത്തനര്‍ത്ഥങ്ങള്‍ അണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലും മരണത്താല്‍ മാറും അധിപരിന്‍ പിന്‍പേ-പോയവര്‍ ലജ്ജിക്കുമ്പോള്‍നാമവന്‍ നാമത്തില്‍ ജയ്‌ വിളിക്കുംമരണത്തെ ജയിച്ചൊരു ജയവീരന്‍ – ആ ആ ആ ..ശരണമായ്‌ തീര്‍ന്നതെന്തൊരു ഭാഗ്യംഅവനെ അനുഗമിപ്പതു യോഗ്യം.. വേഗം ഞാനിനിയും വരുമെന്ന് ചൊന്നുലോകം വെടിഞ്ഞ നേതാ-വേശു തനാരുമില്ലിത്പോലെനിത്യത മുഴുവന്‍ നിലനില്‍ക്കും… ആ ആ ആ…

ക്രിസ്തേശു നാഥന്റെ

ക്രിസ്തേശു നാഥന്റെ പാദങ്ങള്‍ പിന്‍ തുടരുംനാമെന്തു ഭാഗ്യമുള്ളോര്‍ പ്രിയരേ- നാമെന്തു ഭാഗ്യമുള്ളോര്‍നാഥന്റെ കാല്‍ ചുവടു നാള്‍തോറും പിന്‍ തുടരാന്‍മാതൃകയായി താന്‍ – നല്ല മാതൃകയായി താന്‍ .. പാപത്തിന്‍ ശിക്ഷ നീക്കി ഭാവി പ്രത്യാശ നല്കിഭാരങ്ങള്‍ നാള്‍തോറും – സര്‍വ്വ ഭാരങ്ങള്‍ നാള്‍ തോറുംതന്മേല്‍ വഹിച്ചു കൊണ്ടു ചെമ്മേ നടത്തിടുന്ന-താനന്ദം ആനന്ദം പരമാനന്ദമാനന്ദം.. ബുദ്ധി പറഞ്ഞു തന്നു, ശക്തി പകര്‍ന്നു തന്നുമുന്‍പില്‍ നടക്കുന്നു- അവന്‍…