Category: Sunil Solomon

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

വന്മഴ പെയ്തു നദികള്‍ പൊങ്ങി

വന്മഴ പെയ്തു നദികള്‍ പൊങ്ങി എന്‍ വീടിന്മേല്‍ കാറ്റടിച്ചു തകര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി നടത്തിയ വഴികള്‍ നീയോര്‍ത്താല്‍

എന്നേശുവേ നീ എന്റെ സ്വന്തമേ

എന്നേശുവേ നീ എന്റെ സ്വന്തമേ എന്നാശ്രയം നീ മാത്രമെന്നുമേ നീറുന്ന വേദന എറിടും നേരത്ത് നീ മതി നാഥനെ എന്‍ ചാരത്തു നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍ നീ തരും തോരാത്ത വന്‍ കൃപകള്‍

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്ര യാഗം അര്‍പ്പിചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു യോഗ്യന്‍ നീ, യേശുവേസ്തുതികള്‍ക്ക് യോഗ്യന്‍ നീ …യോഗ്യന്‍ നീ, യോഗ്യന്‍ നീ ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ നിത്യമായി സ്നേഹിച്ചെന്നെതിരു നിണത്താല്‍ വീണ്ടെടുത്തുഉയിര്‍ത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ സൌഖ്യദായകന്‍ എന്നേശുഅടിപ്പിനരാല്‍ സൌഖ്യം നല്‍കിആശ്രയം നീ എന്റെ നാഥാഎത്ര മാധുര്യം ജീവിതത്തില്‍ രചന: ലിബിനി കട്ടപ്പുറം  ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: സുനില്‍…

നന്മ മാത്രമേ നന്മ മാത്രമേ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും  എല്ലാമേശുവേ നന്മക്കായിട്ടല്ലോ! നീ മാത്രമേ നീ മാത്രമേനീ മാത്രമേയെന്‍ ആത്മസഖിഎന്റെ യേശുവേ എന്റെ ജീവനേഎന്റെ ആശയേ നീ ഒന്ന് മാത്രമേ.. നിന്നെ സ്നേഹിക്കും നിന്റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍ പരിശോധനകള്‍ മനോവേദനകള്‍ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍തരിപോലും കുറവില്ലാ സ്നേഹമെന്നില്‍ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും…

ന്യായാസനത്തിന്‍ മുന്‍പില്‍

ന്യായാസനത്തിന്‍ മുന്‍പില്‍  ഒരുനാളില്‍ നിന്നിടുമ്പോള്‍  അവനവന്‍ ചെയ്തതിനു  തക്കവണ്ണം ലഭിക്കും  നല്ലതോ തീയതോ എന്താകിലും  ഈ ശരീരത്തില്‍ നാം ചെയ്തതിനു  തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്‍ മുന്‍പാകെ വെളിപ്പെടും നാം   നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ? പൊന്നു വെള്ളി വിലയേറിയതാംകല്ല്‌ മരം വൈക്കോല്‍ എന്നിവയാല്‍നീ പണിയും പ്രവൃത്തികളെതീ തന്നെ ശോധന ചെയ്തിടുമേ നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?…

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും  വേഗം തീരുമെന്നും ഓര്‍ത്തിടുക ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു  ആകയാല്‍ നീ ഉണര്‍ന്നിടുക ! ഉണര്‍ന്നിടുക നീ ഒരുങ്ങിടുക  ഉന്നതന്റെ വേല ചെയ്‌വാന്‍ ഒരുങ്ങിടുക  ഉയരത്തില്‍ നിന്നുള്ള പരിജ്ഞാനത്താല്‍ നിറഞ്ഞു നീ വേല ചെയ്ക രാവിലെ നിന്റെ വിത്ത് വിതക്കവൈകുന്നേരവും പ്രവര്‍ത്തിക്കുകഏതു സഫലമായിടുമെന്നു  നീയിന്നറിയുന്നില്ല… സകലത്തിലും നിര്‍മദനായ്സുവിശേഷകന്റെ പ്രവൃത്തി ചെയ്കനിന്റെ ശുശ്രൂഷ നിറപടിയായ്നിവര്‍ത്തിപ്പാന്‍ ഉണര്‍ന്നിടുക  രചന: അനിത ജെസ്സി ജോണ്‍സന്‍ആലാപനം:ജെ.…

എന്‍ ദൈവം അറിയാതെയൊന്നും

എന്‍ ദൈവം അറിയാതെയൊന്നും എന്‍ ജീവിതത്തില്‍ നേരിടില്ല എന്‍ വേദനയില്‍ എനിക്കാശ്വസമായ്  എന്‍ നാഥന്‍ അരികിലുണ്ട് ..! നാഥാ നീ എന്റെ ശരണം  നാഥാ നീയെന്നുമഭയം  അവനെനിക്കനുകൂലമെങ്കില്‍  പ്രതികൂലമാരുമില്ല  അന്ജടിക്കും തിരമാലയില്‍ വലയുവാന്‍  അനുവദിക്കില്ല നാഥന്‍   അലറുന്ന സിംഹത്തെപ്പോലെ  പ്രതിയോഗി അടുത്തിടുമ്പോള്‍ തളര്‍ന്നു പോകാതെ മടുത്തു പോകാതെ  സ്ഥിരപ്പെടുക നാഥനില്‍ രചന:അനിത ജെസ്സി ജോണ്‍സന്‍ആലാപനം: ദിവ്യ നിനോ തോമസ്‌പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍ വിലയുള്ളതാക്കിയെന്‍ ജീവിതം   ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍  പരനുടെ ഹിതമതുപോല്‍ വരണേ ഉടയവന്‍ കൈയിലെ കളിമണ്ണിനാലെ ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍  വെടിപ്പുള്ള കൈകളും നിര്‍മലഹൃദയവും  അടിയനിലെന്നുമുണ്ടാകേണമേ  അധികം ഫലത്തിനായ് ചെത്തിയൊരുക്കിയ മലര്‍വാടി തന്നിലെ പ്രിയ തരു ഞാന്‍  മധുരം പൊഴിക്കുന്ന മണിവീണക്കമ്പിപോല്‍  സ്തുതിപാടുവാനിട നല്‍കേണമേ രചന: അനിത ജെസ്സി ജോണ്‍സന്‍  ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി കഷ്ടങ്ങളില്‍ നല്ല തുണയേശു കണ്ണുനീര്‍ അവന്‍ തുടയ്ക്കും വഴിയൊരുക്കും അവന്‍ ആഴികളില്‍വലം കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള്‍ പലതും അടഞ്ഞിടിലുംവല്ലഭന്‍ പുതുവഴി തുറന്നിടുമേ.. വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കുപറഞ്ഞവന്‍ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങള്‍ക്കൊരു മാറ്റമില്ല രോഗങ്ങളാല്‍ നീ വലയുകയോഭാരങ്ങലാല്‍ നീ തളരുകയോഅടിപ്പിനരാല്‍ അവന്‍ സൌഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും രചന: ജെ. വി. പീറ്റര്‍ ആലാപനം: മാര്‍ക്കോസ് ആലാപനം: അനീഷ്‌…

ക്രൂശിന്‍ സ്‌നേഹം

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘ക്രൂശിന്‍ സ്‌നേഹം‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ ദേവേശാ യേശുപരാ ദൈവകരുണയിന്‍ ധന മഹാത്മ്യം കണ്ടാലും കാല്‍വരിയില്‍ യേശുവിന്‍ സ് നേഹത്താല്‍ സര്‍വപാപക്കറകള്‍ ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ മഹത് സ് നേഹം ആശ്ചര്യമേയിതു ആരാല്‍ വര്‍ണ്ണിച്ചിടാം രക്ഷിതാവിനെ കാണ്‍ക ഞാന്‍ വരുന്നു ക്രൂശിങ്കല്‍ ആലാപനം:…

ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍എന്തു നീ കണ്ടെന്നില്‍ ദൈവമേഅങ്ങെന്‍ ജീവിതത്തിലേകിയനന്മകള്‍ ഓര്‍ക്കുകില്‍വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ.. നേരിടും വേളയില്‍ സാന്ത്വന മായി നീകൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീതാഴ്ചയില്‍ തങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു ദു:ഖങ്ങള്‍ ഏറിടും പാരിലെ യാത്രയില്‍ബന്ധുക്കള്‍ കൈവിടും സ് നേഹിതര്‍ മാറിടുംക്രൂശിലെ സ് നേഹമേ എന്നുമെന്‍ ആശയേ രചന, സംഗീതം: ജോസ് ജോര്‍ജ് ആലാപനം: ഷാന്‍പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍ ആലാപനം: ജിജി…

അവനിവിടെയില്ല!

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റുതുറന്ന കല്ലറ മൊഴിയുന്നുമരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നുഎന്റെ യേശു കര്‍ത്താവു ജീവിക്കുന്നുഅവനുന്നതനാം അതി വന്ദിതനാംഅവനവനിയില്‍ വാഴും മഹേശ്വരന്‍ മരണത്തിന്‍ വിഷമുള്ളടരുന്നുസാത്താന്റെ കോട്ടകള്‍ തകരുന്നുതന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍വെന്നിക്കൊടികളിതാ ഉയരുന്നു  ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്ഉലകത്തെ വാഴുന്ന രാജാവായ്‌ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ രചന: ജോര്‍ജ് കോശിആലാപനം: വില്‍സ്വരാജ്പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ഈ ഗാനം എഴുതാനുണ്ടായ…

ആകാശ മേഘങ്ങള്‍ വാഹനമാക്കി

ആകാശ മേഘങ്ങള്‍ വാഹനമാക്കിമടങ്ങിവരും കാലമായോ?രാജാധി രാജാ മനുവേലാ ..തമസ്സിന്‍ കാലം കഴിയാനിനിയുംതാമസമെന്തേ നാഥാ എന്‍ ജീവിതമാം ഈ മരു യാത്രയില്‍തണലായ്‌ നീയാണെന്‍ യേശുവെകനിവായ് കരുതും എനിക്കായ് എന്‍ ദൈവമേനിനക്കായ്‌ സ്തുതിപാടും സ്നേഹമേ നിന്‍ തിരു വചനം കാലിനു ദീപവുംപാതയിലെന്നും പ്രകാശവുംകൃപയേകണമേ നേര്‍ വഴി പോകുവാന്‍അഭയം നീയാണെന്‍ യേശുവേ രചന: ജോര്‍ജ് മഠത്തില്‍ആലാപനം: ജോര്‍ജ് മഠത്തില്‍ & ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിത നിമിഷങ്ങള്‍

നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിത നിമിഷങ്ങള്‍ഒഴുകുന്നു തിരികെ വരാതെ വണ്ണംകനകക്കിനാവുകള്‍ മനതാരില്‍ കണ്ടു നീമതി മറന്നീശനെ മറന്നിടല്ലേ മനസിന്റെ മണിയറ വാതില്‍ തുറന്നുകരുണ പ്രകാശമേ വഴി തെളിക്കൂകനിവാര്‍ന്ന രക്ഷകന്‍ കരവല്ലരികള്‍ നീട്ടിതിരുമാര്‍വില്‍ കൃപയാല്‍ അണയ്ക്കും നിന്നെ ഇരുളിന്റെ വഴിതാരില്‍ സ്നേഹത്തിന്‍ ദീപംഇരു കൈകൈളില്‍ തെളിയിച്ച ദേവന്‍പുതു സൃഷ്ടിയാക്കിടും കളങ്കങ്ങള്‍ പോക്കിടുംകുരിശിന്റെ നിഴലില്‍ നയിക്കും നിന്നെ ആലാപനം: സ്റ്റെഫി ബെന്‍ ചാക്കോപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആരാധ്യനേ സമാരാധ്യനേ

ആരാധ്യനേ സമാരാധ്യനേആരിലും ഉന്നതന്‍ ആയവനേ ആരാധിക്കും ഞാന്‍ നിന്നെയെന്നുംആയുസ്സിന്‍ നാള്‍കള്‍ എല്ലാം എന്റെ രോഗക്കിടക്കയതില്‍എന്റെ സൌഖ്യ പ്രദായകനേഎന്റെ രോഗ സംഹാരകനേഎന്റെ സര്‍വവും നീ മാത്രമെ എന്റെ വേദനയില്‍ ആശ്വാസംനിന്റെ സാന്ത്വനം ഒന്നു മാത്രംഎന്റെ രക്ഷകനാം യേശുവെഎന്റെ സങ്കേതം നീ മാത്രമെ ആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍എന്തോരാനന്ദമീ ഭൂവില്‍ വാസംഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ ലോകം വെറുത്തവര്‍ യേശുവോട്‌ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കുംആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം ഈ ലോകര്‍ ആക്ഷേപം ചൊല്ലിയാലുംദുഷ്ടര്‍ പരിഹാസം ഓതിയാലുംഎന്‍ പ്രാണ നാഥന്‍ പോയതായ പാത മതി വേഗം വരാമെന്നുറച്ച നാഥാനോക്കി നോക്കി കണ്കള്‍ മങ്ങിടുന്നെഎപ്പോള്‍ വരുമോ പ്രാണപ്രിയാ നോക്കിടുന്നെ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം:…

രക്ഷിതാവിനെ കാണ്‍ക പാപീ

രക്ഷിതാവിനെ കാണ്‍ക പാപീനിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു കാല്‍വരി മലമേല്‍ നോക്കു നീകാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു ധ്യാനപീഠം അതില്‍ കയറിഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക പാപത്തില്‍ ജീവിക്കുന്നവനേനിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍ തള്ളുക നിന്റെ പാപമെല്ലാംകള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളില്‍ നീ ഉള്ളം നീ മുഴുവന്‍ തുറന്നുതള്ളയാമേശുവിന്‍ കൈയിലേല്‍പ്പിക്ക നീ രചന: ടി. ജെ. വര്‍ക്കിആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

കണ്ടാലും കാല്‍വരിയില്‍

കണ്ടാലും കാല്‍വരിയില്‍കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍കണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളില്‍ ശിരസ്സില്‍ മുള്‍മുടിയണിഞ്ഞവനായ്‌ഹൃദയം നിന്ദയാല്‍ തകര്‍ന്നവനായ്വേദനയാല്‍ ഏറ്റം വലഞ്ഞവനായ്തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ് ലോക സ്ഥാപനം മുതല്‍ അറുക്കപ്പെട്ടകളങ്കമില്ല ദൈവ കുഞ്ഞാടിതാലോകത്തിന്‍ പാപങ്ങള്‍ ചുമന്നു കൊണ്ടുവാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു സമൃദ്ധിയായ് ജീവജലം തരുവാന്‍പാനീയ യാഗമായ്‌ തീര്‍ന്നവന്കൈപ്പുനീര്‍ ദാഹത്തിനേകിടവേനിനക്കായ്‌ അവനായതും പാനം ചെയ്തു തന്‍ തിരു മേനി തകര്‍ന്നതിനാല്‍തങ്ക നിണം ചിന്തിയതിനാല്‍നിന്‍ വിലയല്ലോ…

എന്നെ കരുതുന്ന യേശുവുണ്ട്

എന്നെ കരുതുന്ന യേശുവുണ്ട്അവനിന്നലെയുമിന്നും മാറാത്തവന്‍അവനിന്നുമെന്നും മാറാത്തവന്‍ ഭാരങ്ങള്‍ ഏറുമീ പാരിതിലെന്നുംപാടുമെന്‍ യേശുവിന്‍ കൃപകളെ ഞാന്‍എന്നുമെന്‍ സഖിയായ്‌ തുണയായിടുംഎന്റെ നല്ല നാഥനേശുവെന്‍ കൂടെയുണ്ട് സ് നേഹിതര്‍ മാറിടും ഉറ്റോരകന്നിടുംപഴി ദുഷി നിന്ദകള്‍ പെരുകിടുമ്പോള്‍മാറും മനുജന്‍ അനു നിമിഷം ഭൂവില്‍മാറ്റമില്ലാ രക്ഷകനെന്‍ യേശു മാത്രം ഇന്നുള്ള ശോധന വേദന തീര്‍ത്തിടുംഅന്നാളില്‍ ചേര്‍ന്നിടും തന്നരികില്‍കൂടാരമാകുമെന്‍ ഗേഹം മാറും എന്‍സ്വന്ത വീട്ടില്‍ എത്തിടുമെന്‍ യാത്ര തീരും രചന: ഐസക് മണ്ണൂര്‍ആലാപനം:…