Category: Sujo

തുണയെനിക്കേശുവേ

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ എത്ര നല്ലവന്‍ എന്നേശു നായകന്‍ യേശു എന്നടിസ്ഥാനം ഞാന്‍ നിന്നെ കൈവിടുമോ ആപത്തു വേളകളില്‍ തുണയെനിക്കേശുവേ എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് പ്രാര്‍ത്ഥന കേള്‍ക്കണമേ യേശു ആരിലുമുന്നതനാമെന്‍ ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍പശ്ചാത്തല…

യേശുവാരിലും ഉന്നതനാം

യേശുവാരിലും ഉന്നതനാം എന്‍ ആത്മ സഖാവവനേതായ്‌ മറക്കാമെങ്കിലുമെന്നെ മറക്കാ സ് നേഹിതനെഏവരുമെന്നെ കൈ വെടിഞ്ഞിടുകില്‍യേശു താന്‍ എന്നരികില്‍ കാണുംഏത് ഖേദവും തീരും ഞാന്‍ തിരു മാര്‍വില്‍ ചാരിടുമ്പോള്‍ എന്നെ തേടി വിന്‍ നഗരം വിട്ടു മന്നില്‍ വന്നവനാംഎന്റെ പാപ ശാപമകറ്റാന്‍ ജീവനെ തന്നവനാംഎന്തിനും ഹാ! തന്‍ തിരു സ് നേഹപാശ ബന്ധമഴിക്കുവാന്‍ കഴിയാഎന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുമാം മാനസമേ ചാരുക ദിനവും ഈ…

യേശു എന്നടിസ്ഥാനം

യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍ഓര്‍ത്തു വരും തോറും എന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു ദു:ഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേല്‍കൈയ്ക്ക് പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്‍ രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ പാപത്താല്‍ എന്നില്‍ വന്ന ശാപ ക്കരകള്‍ നീക്കിശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്കും വമ്പിച്ച ലോകത്തിര കമ്പം…

തുണയെനിക്കേശുവേ

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍ അവനെന്റെ സങ്കേതവും അവലംബവും കോട്ടയുംഅവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍ പകയന്റെ കണികളിലും പകരുന്ന വ്യാധിയിലുംപകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍പരിചയും പലകയുമാം പരമനീ പാരിടത്തില്‍ വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലുംവലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ ആകുല വേളകളില്‍ ആപത്തു നാളുകളില്‍ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ ഗാനം…

പ്രാര്‍ത്ഥന കേള്‍ക്കണമേ

പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേ എന്‍ –യാചന നല്‍കണമേ .. കര്‍ത്താവേ എന്‍ – യാചന നല്‍കണമേ … പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ –ക്കുത്തരം തന്നരുളാം എന്നുള്ളോരു വാഗ്ദത്തം പോല്‍ ദയവായ്‌ .. താതനും മാതാവും നീയെനിക്കല്ലാതെഭൂതലം തന്നിലില്ലേ വേറാരുമെന്‍ ആതങ്കം നീക്കിടുവാന്‍ നിത്യതയില്‍ നിന്നുള്ളത്യന്ത സ് നേഹത്താല്‍ശത്രുതയെ അകറ്റി എനിക്ക് നീ പുത്രത്വം തന്നതിനാല്‍ സ്വന്ത കുമാരനെ ആദരിയാതെന്നില്‍ സിന്ധു സമം കനിഞ്ഞസംപ്രീതിയോര്‍ത്തന്തികെ…

ഞാന്‍ നിന്നെ കൈവിടുമോ?

ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ?ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ ആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുജോ ആലാപനം: കെസ്റ്റര്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍യേശുവിന്‍ സന്നിധി അണയുവതേഅന്നേരം മമ മാനസ ഖേദംഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍ മാനം ധനമീ മണ്ണിന്‍ മഹിമകള്‍ഒന്നും ശാന്തിയെ നല്കാതാംദാഹം പെരുകും തണ്ണീര്‍ ഒഴികെലോകം വേറെ തരികില്ലറിക കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധിമണ്ണില്‍ ജീവിത പാതയതില്‍എന്നാലും ഭയമെന്തിനെന്നെരികില്‍നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: സുജാതപശ്ചാത്തല സംഗീതം: സുജോ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം:…

ആപത്തു വേളകളില്‍

ആപത്തു വേളകളില്‍ആനന്ദ വേളകളില്‍അകലാത്ത എന്‍ യേശുവെഅങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍ കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേദിവ്യഹിതം പോലെ ഏഴയാമെന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍എന്‍ ശിരസില്‍ വച്ചാശീര്‍വദിക്കണേ അങ്ങയുടെ ആത്മാവിനാല്‍ ഏഴയെഅഭിഷേകം ചെയ്തനുഗ്രഹിക്കണേഎന്റെ ഹിതം പോലെ നടത്തരുതേതിരു ഹിതം പോലെ നയിക്കണമേജീവിത പാതയില്‍ പതറിടാതെസ്വര്‍ഗ്ഗ ഭവനത്തില്‍ എത്തുവോളവും പശ്ചാത്തല സംഗീതം: സുജോ ആലാപനം: എലിസബത്ത്‌

എന്നോടുള്ള നിന്‍ സര്‍വ്വ

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍ നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെസന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്‌ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ – മഹാ എന്നെ അന്‍പോടു ദിനം തോറും നടത്തുന്നപൊന്നിടയനനന്ത വന്ദനമെ – എന്റെ അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍അന്തികെയുള്ള മഹല്‍ ശക്തി നീയെ – നാഥാ താതന്‍ സന്നിധിയിലെന്‍…

എത്ര നല്ലവന്‍ എന്നേശു നായകന്‍

എത്ര നല്ലവന്‍ എന്നേശു നായകന്‍ഏതു നേരത്തും നടത്തിടുന്നവന്‍എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ ! പ്രിയരേവരും പ്രതികൂലമാകുമ്പോള്‍പാരിലേറിടും പ്രയാസവേളയില്‍പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്‍പൊന്നുനാഥന്‍ കൃപ നല്‍കുമീ പൈതലില്‍ നായകനവന്‍ നമുക്കു മുന്‍പിലായ്‌നല്‍ വഴികളെ നിരത്തിടുന്നവന്‍നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവേനാളെന്നും വാഴ്ത്തിടും തന്‍ മഹാസ് നേഹത്തെ ആലാപനം: മാര്‍ക്കോസ്പശ്ചാത്തല സംഗീതം: സുജോ