Category: Smitha

ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ..

ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ.. പാരില്‍ പെരുത്ത പാപം നീങ്ങുവാനിഹയാഗമായൊരു നാഥന്‍ നീ.. സധുവാമിവന്‍ പുതു ജീവനില്‍ കടക്കയാല്‍സാദരം ഭവല്‍ സ്തുതി ചെയ്യുമേജയം പാടുമേ, സതതം പ്രഭോ.. നിന്‍ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നുനിന്‍ തിരു മുന്നരചര്‍ വീഴുമേ,  സ്തുതിപാടുമേ, മടിയെന്നിയേ കാഴ്ചകളോടു  തിരു വാഴ്ചയിലവര്‍ വന്നുവീഴ്ചകൂടാതെ വണങ്ങിടുമേമുഴങ്ങിടുമേ സ്തുതിഗാനവും തീയോടു മെഴുകുപോലാമവര്‍ – നീയോനിത്യസ്ഥായിയായ് പരം വസിച്ചിടുമേഭരിച്ചിടുമേ യുഗകാലമായ്… രചന: കെ. വി സൈമണ്‍…

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ..

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ.. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍ നീക്കിയെന്റെ ശപമെല്ലാം താന്‍ വഹിച്ചതാല്‍ഓര്‍ക്കുംതോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ..പാര്‍ക്കുന്നേ താന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍  കൈകളാല്‍ തീര്‍ക്കാതെ നിത്യ പാര്‍പ്പിടം തന്നില്‍വാണിടുന്ന നാളിനായ്‌ ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ.. അന്ന് തീരുമെന്റെ കഷ്ടം ഇന്നീ മണ്ണിലേ..അന്ന് തീരുമെന്റെ…

പുത്തന്‍ യെരുശലേമേ

പുത്തന്‍ യെരുശലേമേ ദിവ്യ-ഭക്തര്‍ തന്‍ ആലയമേതവ നിഴലില്‍ പാര്‍ത്തിടുവാന്‍ അടിയന്‍അനുദിനവും കാംക്ഷിച്ചു പാര്‍ത്തിടുന്നെ നിര്‍മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടംകാംക്ഷിച്ചു പാര്‍ത്തിടുന്നെ – പുരമിതിനെ നിന്നടിസ്ഥാനങ്ങളോ പ്രഭ ചിന്തുന്ന രത്നങ്ങളാല്‍ശബള നിറം വിണ്ണിന് നല്‍കിടുന്നുനയന സുഖം കാണ്മവര്‍ക്കേകിടുന്നു പന്ത്രണ്ടു ഗോപുരങ്ങള്‍ മുത്തു പന്ത്രണ്ടു കൊണ്ട് തന്നെസുഖമരുളും തങ്കമേ വീഥി പാര്‍ത്താല്‍സ്ഫടിക സമം കാണുവോര്‍ക്കാനന്ദമേ വേണ്ട വിളക്കവിടെ സൂര്യ ചന്ദ്രരോ വേണ്ടൊട്ടുമേപരമസുതന്‍ തന്നെയതിന്‍ വിളക്ക്പരമൊളിയാല്‍ ശോഭിച്ചിടുന്നീ പുരം…

തന്നീടുക നിന്‍ കൃപാവരങ്ങള്‍

തന്നീടുക നിന്‍ കൃപാവരങ്ങള്‍പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തിടുന്നു തകര്‍ത്തിടുവാന്‍ ഭാരം പ്രയാസം ഏറും നേരത്തുംദു:ഖിതനായ്‌ ഞാന്‍ തീരും നേരത്തുംമനം അറിയും അരുമ നാഥന്‍അരികിലുണ്ട് തളരുകില്ല ഈശാനമൂലന്‍ അടിച്ചിടുമ്പോള്‍ആശാ വിഹീനന്‍ ഞാനായിടുമ്പോള്‍ഞാനാകുന്നവന്‍ ഞാനാകുന്നെന്നുഇമ്പമാം ശബ്ദം പിന്‍പില്‍ കേട്ടിടും ജീവ കിരീടം തന്‍ കൈയിലുള്ളോന്‍ജീവ പുസ്തകം തുറന്നിടുമേജീവിത ശുദ്ധി പാലിച്ചവന്‍ തന്‍ചാരത്തണഞ്ഞു മോദിച്ചിടുമേ തമ്മില്‍ തമ്മില്‍ കണ്ടാനന്ദിക്കും നാള്‍തമ്മില്‍ കണ്ണുനീര്‍ തുടച്ചിടും നാള്‍എന്ന് കാണുമോ എന്ന്…

കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാനിത്യ പിതാവിന്‍ മുന്‍ കുറ്റം തുലയ്‌ച്ചെന്നെ മുറ്റും നിറുത്തേണമേ ബന്ധു മിത്രാദി ജനങ്ങള്‍ സ് നേഹ പാത്രങ്ങള്‍ എത്രയോ പേര്‍ശത്രുവിന്‍ അമ്പേറ്റു മൃത്യു വശകരായ്‌ തീരുന്നു രക്ഷിക്കണേ കൂരിരുള്‍ വന്‍ കടലില്‍ താണു പോകുന്നീ ലോകം സ്വയംരക്ഷിപ്പാനാളില്ല നീതാനുദിക്കേണം നീതി പ്രഭാ…

നീയെന്നും എന്‍ രക്ഷകന്‍

നീയെന്നും എന്‍ രക്ഷകന്‍ ഹാ ഹാനീ മതി എനിക്കെല്ലാമായ്‌ നാഥാനിന്നില്‍ ചാരുന്ന നേരത്തില്‍നീങ്ങുന്നെന്‍ വേദനകള്‍ നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്‌ഇല്ലെനിക്കാരുമേനിന്‍ കൈകളാലെന്‍ കണ്ണീര്‍ തുടയ്ക്കുംനീയെന്നെ കൈവിടാ തീരാത്ത ദു:ഖവും ഭീതിയു മാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്റെ പാതയിലേറുംനേരത്തും നീ മതി എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരും നാള്‍എന്നാണെന്‍ നാഥനെഅന്നാള്‍ വരെയും മണ്ണില്‍ നിന്‍ വേലനന്നായി ചെയ്യും ഞാന്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ആലീസ്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌…

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍ഇനി കാലം അധികമില്ല കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള്‍ കാത്തിരിക്കും പ്രിയനെകാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ വന്നു താന്‍ വേഗം നമ്മെ തന്റെ സന്നിധൌ ചേര്‍ത്തിടുമേപിന്നെ നാം പിരികയില്ല ഒരു ഖിന്നതേം വരികയില്ല വിട്ടു പിരിഞ്ഞിനിയും നിത്യ വീട്ടില്‍ ചെന്നെത്തിടുവാന്‍ഒരുങ്ങിയുണര്‍ന്നു നമ്മള്‍ നാഥന്‍ വരുന്നതു കാത്തിരിക്കാം രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് & സ്മിതപശ്ചാത്തല സംഗീതം:…

ആണികളേറ്റ പാണികളാലെ

ആണികളേറ്റ പാണികളാലെഅനുദിനമവനെന്നെ നടത്തിടുന്നു ജീവിത ഭാര ചുമടുകള്‍ ആകെഅവന്‍ ചുമന്നെന്നെ പുലര്‍ത്തിടുന്നുആകയാല്‍ ആകുലമിന്നെനിക്കില്ലആനന്ദമായൊരു ജീവിതമാം അറിഞ്ഞവനെന്നെ കരുതിടുമെന്നുംഅരുമയില്‍ കാത്തിടും ചിറകടിയില്‍പാരിലെന്‍ ജീവിത യാത്രയിലെന്നെപിരിയാതെ കൂടെ വരുന്നവനാം ഏതൊരു നാളും യേശു എന്നിടയന്‍എനിക്കൊരു കുറവും വരികയില്ലഅനുഗ്രഹമാണെന്റെ ജീവിതമിന്നുഅനുഭവിച്ചറിയുന്നു ഞാനവനെ രചന: ചാള്‍സ് ജോണ്‍ ആലാപനം: ബിനോയ്‌ ചാക്കോ, സ്മിത

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ?

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ ?നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ? ഭാരം പ്രയാസം എറിടുമ്പോള്‍ നിന്റെ പൊന്‍ മുഖംതേടി സഹായം നേടുമേ ഞാന്‍ പൊന്നു നാഥനെ ശാശ്വതമാമെന്‍ പാര്‍പ്പിടമോ അല്ലീ ഭൂമിയില്‍ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുവാന്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

എന്റെ ബലമായ കര്‍ത്തനെന്‍

എന്റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍പാടിടും ഞാനുലകില്‍ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍ചാരിടും ഞാനവനില്‍ ഹാ ഹല്ലെലുയ്യ ഗീതം പാടിടും ഞാന്‍എന്റെ ജീവിത യാത്രയതില്‍എന്റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ –നോക്കി പാര്‍ത്തിടും ഞാനുലകില്‍ എല്ലാക്കാലത്തും ആശ്രയം വച്ചിടുവാന്‍നല്ല സങ്കേതം യേശുവത്രേപെറ്റ തള്ള തന്‍ കുഞ്ഞിനെ മറന്നിടിലുംകാന്തന്‍ മാറ്റം ഭാവിക്കാത്തവന്‍ തിരുക്കരത്തില്‍ വന്‍ സാഗര ജലമെല്ലാം അളക്കുന്നകരുത്തെഴും യാഹവന്‍ താന്‍ഒരു ഇടയനെപ്പോല്‍ എന്നെ അവനിയില്‍ കരുതുന്നസ് നേഹമെന്താശ്ചാര്യമേ ഉള്ളം…

എനിക്കായ്‌ കരുതാമെന്നുരച്ചവനെ

എനിക്കായ്‌ കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍എനിക്കായ്‌ കരുതുവാന്‍ ഇഹത്തിലില്ലേ ഒന്നുംചുമത്തുന്നെന്‍ ഭാരമെല്ലാം നിന്റെ ചുമലില്‍ ഭക്ഷണമില്ലാതെ വാടിക്കുഴഞ്ഞിടുമ്പോള്‍ഭക്ഷണമായ്‌ കാകനെന്റെ അരികില്‍ വരുംഅപ്പവും ഇറച്ചിയിവ കരത്തില്‍ തരും ജീവ –ഉറവയിന്‍ തോടെനിക്ക് ദാഹം തീര്‍ത്തിടും കാക്കകളെ വിചാരിപ്പിന്‍ വിതക്കുന്നില്ലകൊയ്ത്തു കളപ്പുരയില്‍ നിറക്കുന്നില്ലവയലിലെ താമരകള്‍ വളരുന്നല്ലോ നന്നായ്‌വാനിലെ പറവകള്‍ പുലരുന്നല്ലോ ക്ഷാമമേറ്റു സാരെഫാത്തില്‍ സഹിച്ചിടിലുംമരിക്കുവാനൊരുക്കമായ് ഇരുന്നിടിലുംകാലത്തിലെ മാവ് ലേശം കുറയുകില്ലനിന്റെ കലശത്തില്‍ എണ്ണ കവിഞ്ഞൊഴുകിടുമേ ശത്രു ഭീതി കെട്ട്…

എന്‍ പ്രാണനാഥനെന്നു വരും

എന്‍ പ്രാണനാഥനെന്നു വരുംഎന്നുതീരും എന്റെ വേദനകള്‍ അകുലത്തില്‍ ആശ്വസിപ്പാന്‍ആവശ്യങ്ങളില്‍ ആശ്രയിപ്പാന്‍അങ്ങല്ലാതാരും ഇല്ലെനിക്ക്ആത്മ നാഥാ ഈ പാരിടത്തില്‍ പ്രിയരെല്ലാം കൈവിടുമ്പോള്‍പ്രതികൂലമായ്‌ മാറിടുമ്പോള്‍പ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീ കൈവിടുമോ ? നല്ലതല്ലാതൊന്നുമില്ലനീ നല്കുമെല്ലാം നന്മയല്ലോനിത്യത തന്നില്‍ എത്തുവോളംനീ നടത്തെന്നെ നിന്‍ ഹിതം പോല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: സ്മിത

കാണാമിനീം കാണാമിനീം

കാണാമിനീം കാണാമിനീം എന്നാനന്ദമാം എന്നേശുവിനെകാണും ഞാനിനി .. ആണി എനിക്കായ്‌ തുളച്ച തന്‍ തിരു പാണികള്‍ മുത്തിടുവാന്‍കണ്ണീരെനിക്കായ്‌ ഒലിച്ച തന്‍ മുഖം കണ്ടു നിന്നിടുവാന്‍കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍കാന്താ വരുവാന്‍ കാലമാകുമോ? ഇന്നു മണ്ണില്‍ പാര്‍ക്കും നാളുകള്‍ എന്നും ഖിന്നതയാംവന്നു പരമന്‍ പുതിയ വീട്ടില്‍ എന്ന് ചേര്‍ത്തിടുമോ?കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍കാന്താ വരുവാന്‍ കാലമാകുമോ? രചന: എം. ഇ. ചെറിയാന്‍ആലാപനം: സ്മിതപശ്ചാത്തല സംഗീതം: വി.…

എന്നെ കരുതുവാന്‍ കാക്കുവാന്‍

എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശുഎന്നും മതിയായവന്‍ വരുമാപത്തില്‍ നല്‍ തുണ താന്‍പെരും താപത്തില്‍ നല്‍ തണല്‍ താന്‍ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലുംതരും വെളിച്ചവുമഭയവും താന്‍ എന്റെ ഭാരങ്ങള്‍ തന്‍ ചുമലില്‍വച്ചു ഞാനിന്നു വിശ്രമിക്കുംദു:ഖ വേളയിലും പുതു ഗീതങ്ങള്‍ ഞാന്‍പാടി ആനന്ദിച്ചാശ്വസിക്കും വിണ്ണില്‍ വാസ സ്ഥലമൊരുക്കിവരും പ്രാണപ്രിയന്‍ വിരവില്‍അന്ന് ഞാനവന്‍ മാറില്‍ മറഞ്ഞിടുമേകണ്ണീര്‍ പൂര്‍ണ്ണമായ്‌ തോര്‍ന്നിടുമേരചന: ജോര്‍ജ് പീറ്റര്‍ആലാപനം: എം. വി. സണ്ണി &…

നിന്‍ ദാനം ഞാന്‍

ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

യെരുശലേമെന്‍ ഇമ്പ വീടെ

യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ രാവുമന്ധകാരം വെയില്‍ ശീതവുമങ്ങില്ലേദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരുംപരമ രാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും ജീവനദിയിമ്പശബ്ദം തേടിയതിലൂടെപോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി ദൂതരും അങ്ങാര്‍ത്തു സദാ…

സാധുവെന്നെ കൈവിടാതെ

സാധുവെന്നെ കൈ വിടാതെ-നാഥനെന്നും നടത്തിടുന്നു കണ്ണുനീരിന്‍ താഴ് വരയില്‍കരയുന്ന വേളകളില്‍കൈവിടില്ലെന്‍ കര്‍ത്തനെന്റെകണ്ണുനീരെല്ലാം തുടയ്ക്കും കൊടും കാറ്റും തിരമാലയുംപടകില്‍ വന്നാഞ്ഞടിക്കുംനേരമെന്റെ ചാരെയുണ്ട്നാഥനെന്നും വല്ലഭനായ്‌ വിണ്ണിലെന്റെ വീടൊരുക്കിവേഗം വന്നിടും പ്രിയനായ്‌വേല ചെയ് തെന്‍ നാള്‍കള്‍ തീര്‍ന്ന്വീട്ടില്‍ ചെല്ലും ഞാനൊടുവില്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍