Category: Elizabeth Raju

Elizabeth Raju

മനസേ പറയൂ…

മനസേ പറയൂ… എന്തിനീ മൌനംമന്നവന്‍ തന്‍ ഉപകാരങ്ങള്‍മറന്നു പോയതെന്തേ..മന്നവന്‍ യേശുവേ മറന്നതെന്തേ…പറയൂ.. പറയൂ… മറന്നു പോയതെന്തേ.. അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേഅത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ…കുരവൊരു ചെറുതും വന്നിടാതെന്നും കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ.. ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍ ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ… പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണംപ്രിയനാം യേശുവിന്‍ കരങ്ങളല്ലേ …  സമൃദ്ധിയായ്…

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞുകാണുവതാരോ മരക്കുരിശില്‍പാപികളെ പ്രതി ഉന്നതം വെടിഞ്ഞുപാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുംമുക്തനായ് തീര്‍ന്ന ജയവീരന്‍മൂന്നുലോകര്‍ മുഴംകാല്‍ മടക്കും പാതെ..മുത്തിടു മന്നാള്‍ നിന്‍ ദാസര്‍ രചന: പി. എം. ജോസഫ്‌ആലാപനം: എലിസബത്ത്‌ രാജുപശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

സ്നേഹിതര്‍ മാറിടും നേരത്തും

സ്നേഹിതര്‍ മാറിടും നേരത്തും മാറാതെസ്നേഹിക്കും നീമാത്രം എന്‍ യേശുവെ  എത്ര നല്‍ സ്നേഹിതന്‍ മാറാത്ത വല്ലഭന്‍എന്നെന്നും നീ മതി സ്നേഹിതനായ് ഈ ലോകം തന്നിടും തോരാത്ത കണ്ണുനീര്‍തീര്‍ന്നിടും ഒരുനാളില്‍ നിന്‍ സവിധേനിന്‍ മാര്‍വില്‍ ചാരിടും നിമിഷത്തില്‍ തീര്‍ന്നിടുംഎന്‍ കണ്ണുനീരെല്ലാം നിന്നില്‍ നാഥാ.. ആകുല ചിന്തകള്‍ ഏറിടും വേളയില്‍ആശ്വസിച്ചിടുവാന്‍ നീ മതിയേനിന്നരികില്‍ വരും നേരത്തില്‍ തീരുമേഎന്‍ ദു:ഖം ഭാരം വേദനകള്‍ ആലാപനം: എലിസബത്ത്‌ രാജു

ആരാധ്യന്‍ യേശു പരാ

ആരാധ്യന്‍ യേശു പരാവണങ്ങുന്നു ഞാന്‍ പ്രിയനേതേജസെഴും നിന്‍ മുഖമെന്‍ഹൃദയത്തിനാനന്ദമെ നിന്‍ കൈകള്‍ എന്‍ കണ്ണീര്‍തുടയ്ക്കുന്നതറിയുന്നു ഞാന്‍ നിന്‍ കരത്തിന്‍ ആശിഷംപകരുന്നു ബലം എന്നില്‍ മാധുര്യമാം നിന്‍ മൊഴികള്‍തണുപ്പിക്കുന്നെന്‍ ഹൃദയം സന്നിധിയില്‍ വസിച്ചോട്ടെപാദങ്ങള്‍ ചുംബിച്ചോട്ടേ ആലാപനം: എലിസബത്ത്

എല്ലാമറിയുന്ന ഉന്നതന്‍ നീയേ

എല്ലാമറിയുന്ന ഉന്നതന്‍ നീയേഎന്നെയും നന്നായ്‌ അറിയുന്നു നീഎന്നാകുലങ്ങള്‍ എന്‍ വ്യാകുലങ്ങള്‍എല്ലാമറിയുന്ന സര്‍വേശ്വരാ ആശയറ്റു ഞാന്‍ അലഞ്ഞ നേരംആശ്വാസമായ്‌ എന്‍ അരികിലെത്തിനീമതിയെനിക്കിനി ആശ്രയമായിനീയെന്റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും പൊന്‍ കരത്താല്‍വിണ്ണിലെ വീട്ടില്‍ ചേരുവോളംവന്നിടും വേഗം ദൂതരുമായിവാനവിതാനത്തില്‍ ചേര്‍ത്തിടുവാന്‍ രചന: ബാബു പാറയില്‍സംഗീതം: ജോസ് മാടശേരില്‍ആലാപനം: എലിസബത്ത്‌പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം: ആഷ്ലിന്‍ റെക്സന്‍ തോമസ്‌

യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനു

യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനുഇന്നുമേന്നെയ്ക്കും സ്തുതിയും സ്തോത്രവുംവല്ലഭ നിറഞ്ഞ ഉന്നത നാമംവാനാധിപതിയായ്‌ ഉയര്‍ന്ന നല്‍ നാമം സാത്താനെ വീഴ്ത്തിയ ശാപത്തെ നീക്കിയസത്യ വചനമാം നിന്‍ തിരു നാമംവാന സേനാദികള്‍ ഭൂസീമാ വാസികളുംമുഴംകാല്‍ എല്ലാം മടങ്ങും തന്‍ നാമത്തില്‍പിതാവേ ഉയര്‍ത്തിടുന്ന നാമംനാമെല്ലാരും ചേര്‍ന്നു വാഴ്ത്തിടാം രാജാധി രാജാവായ്‌ വിളങ്ങിടുമ്പോഴുംതന്നെ മുഴുവനായ്‌ നല്കിയ നാമംനീതിയിന്‍ രാജാവായ്‌ വാണിടുമ്പോഴുംതകര്‍ന്നിടും പാപിയേയും സ് നേഹിക്കും നാമംതന്‍ നാമം എന്നുമെന്നും…

മനമേ ചഞ്ചലമെന്തിനായ്

മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ്‌ ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ … വാനിലെ പറവകള്‍ പുലരുന്നുനന്നായ്‌ വയലിലെ താമര വളരുന്നുവാനവ നായകന്‍ നമുക്കേതുംനല്‍കാതെ മറന്നിടുമോ? ആ ആ ആ … കൈവിടുകില്ലിനി ഒരുനാളുംഎന്ന് വാക്കു പറഞ്ഞവന്‍ മാറിടുമോ?വാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം ആ ആ ആ … മുന്നമേ…

സുന്ദര രൂപാ നാഥാ

സുന്ദര രൂപാ നാഥാ പവന ദേവസുതാപാപിയാം എന്നെയും സ് നേഹിച്ചോ ? പാപത്തില്‍ പിറന്ന എന്നെ പാവനനാക്കുവാന്‍ നീപാവന ശരീരം നീ ഏല്‍പ്പിച്ചോ ദുഷ്ടര്‍ കൈയ്യില്‍എന്‍ പാപം ഏറ്റെടുത്ത് നിത്യ മരണം ഏറ്റുദൈവ പിതാവു നിന്നെ കൈ വിട്ടു ക്രൂശതിന്‍മേല്‍വൈരിയിന്‍ തല നിത്യം തല്ലിത്തകര്‍ത്തുമരണത്തെയും ജയിച്ചു ഉയിര്‍ത്തു ജീവിക്കുന്നു ഭോഷനും ബലഹീനനും നികൃഷ്ടനും കുലഹീനനുംഎതുമില്ലാത്തതുമാം എന്നെയും തിരഞ്ഞെടുത്തുപുറജാതി വര്‍ഗ്ഗവും ശത്രു ജനവുമായ്‌ ദൈവത്തെ കോപിപ്പിച്ചഎന്നെ…

മാറനാഥാ മാറനാഥാ

മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്‌മാറിടും നമ്മള്‍ പോയിടും സ്വര്‍ഗ്ഗത്തിന്‍ തീരത്ത് ചേരുവാന്‍ ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്‍ക്കുംആമയമെല്ലാം മാറും ആശകള്‍ പൂവണിയുംആര്‍ത്തിയോടെ കാക്കും ദിനം വിദൂരമല്ല സമയത്തിന്‍ രഥമുരുളുന്നു ലോകാന്ത്യം വന്നടുക്കുന്നുസഭാ കാന്തന്‍ വന്നിടുവാന്‍ വാനില്‍ നമ്മെ ചേര്‍ത്തിടുവാന്‍സതതം ഞങ്ങള്‍ കാത്തിരിക്കുന്നു ഭക്ത ജനം കാത്തിരിക്കുന്നു രക്ഷകനെ നോക്കിപ്പാര്‍ക്കുന്നുഭയമെല്ലാം നീങ്ങിടുമേ കണ്ണീരെല്ലാം തോര്‍ന്നിടുമേഭദ്രമായ്‌ നാമും നിത്യം വാഴുമേ രചന: ജോയ് ജോണ്‍ആലാപനം:…

എന്നേശു നാഥനേ എന്നാശ നീയെ

എന്നേശു നാഥനേ എന്നാശ നീയെഎന്നാളും മന്നില്‍ നീ മതിയേ ആരും സഹായം ഇല്ലാതെ പാരില്‍പാരം നിരാശയാല്‍ നീറും നേരംകൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍കര്‍ത്താവെ നീ അല്ലാതാരുമില്ല ഉറ്റവര്‍ സ് നേഹം അറ്റുപോയാലുംഏറ്റം പ്രിയര്‍ വിട്ടു മാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ രചന: ചാള്‍സ് ജോണ്‍ആലാപനം: എലിസബത്ത്പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌ ആലാപനം: വിനീതപശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍ 

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെ

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെസ്തുത്യര്‍ഹമേ തവ നാമം ആഴിയെന്നോര്‍ത്തില്ല ആഴമാരാഞ്ഞില്ലഅലകള്‍ക്കു ഞാന്‍ തെല്ലും ഭയപ്പെട്ടില്ലഇറങ്ങി ഞാന്‍ പ്രിയനേ സമുദ്രത്തിന്‍ നടുവില്‍നിന്‍ വിളി കേട്ടു പിന്‍വരുവാന്‍ അലറുന്നീ ആഴിയില്‍ അലയതി ഘോരംതോന്നുന്നു ഭീതിയെന്‍ ഹൃദി ഭാരംപാദങ്ങള്‍ ആഴത്തില്‍ താഴുന്നു പ്രിയനേഎന്തുക തൃക്കരമതിനാല്‍ എന്നിലും ഭക്തര്‍ എന്നിലും ശക്തര്‍വീണു തകര്‍ന്നീ പോര്‍ക്കളത്തില്‍കാണുന്നു ഞാന്‍ അസ്ഥികൂടങ്ങള്‍ ഭീകരംവീര പുമാന്‍കളില്‍ വീണവരില്‍ ഈയിഹ ശക്തികളഖിലവും ഭക്തനുവിപരീതം നീ…

മറവിടമായ് എനിക്കേശുവുണ്ട്

മറവിടമായ് എനിക്കേശുവുണ്ട് മാറിടാത്ത നല്ല സഖിമറച്ചിടണെ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ സ് നേഹത്തിന്‍ വാക്കുകളാല്‍ ആശ്വാസം നല്കിടുമേസ് നേഹമാം യേശു നാഥന്‍ മാര്‍വോട് അണച്ചിടുമേ കാണുന്നെന്‍ കര്‍ത്തനെന്‍ കൂടെയുണ്ട് കരുതിടുംവാക്കൊന്നും മാറ്റുകില്ല വാഗ്ദത്തം നിറവേറ്റും ആലാപനം: എലിസബത്ത്

കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്

കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്കൂട്ടിനവന്‍ എന്നും കൂടെയുണ്ട്കൂരിരുള്‍ താഴ് വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്എന്നുര ചെയ്തവന്‍ കൂടെയുണ്ട്പേടിക്കയില്ല ഞാന്‍ മരണത്തിലുംമരണത്തെ ജയിച്ചവന്‍ കൂടെയുണ്ട് ആഴിയിന്‍ ആഴത്തില്‍ കൂടെയുണ്ട്ആകാശ മേഘങ്ങളില്‍ കൂടെയുണ്ട്ആവശ്യ നേരത്തെന്‍ കൂടെയുണ്ട്ആശ്വാസ ദായകന്‍ കൂടെയുണ്ട് വെള്ളത്തില്‍ കൂടി ഞാന്‍ കടന്നിടിലുംവെള്ളമെന്‍ മീതെ കവിയുകില്ലവെന്തു പോകില്ല ഞാന്‍ തീയില്‍ നടന്നാല്‍എന്‍ താതന്‍ എന്നോട് കൂടെയുണ്ട് ബാഖയിന്‍ താഴ് വരെ കൂടെയുണ്ട്യാക്കോബിന്‍ ദൈവമെന്‍ കൂടെയുണ്ട്രോഗക്കിടക്കയിലും…

എക്കാലത്തിലും ക്രിസ്തു

എക്കാലത്തിലും ക്രിസ്തു മാറുകില്ലഎക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന്അറിയുന്നവനെന്‍ അന്ത്യം വരെഎന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍തന്നുടെ കരങ്ങള്‍ കഴിവുള്ളതാം ഇന്നലേം ഇന്നുമെന്നേയ്ക്കുമവന്‍അനന്യന്‍ തന്‍ കൃപ തീരുകില്ലമന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍വന്നിടുമിനിയും മന്നവനായ്‌ കളങ്കമെന്നിയെ ഞാനൊരിക്കല്‍പളുങ്കുനദിയിന്‍ കരെയിരുന്നുപാടി സ്തുതിക്കും പരമ നാമംകോടി കോടി യുഗങ്ങളെല്ലാം രചന: എം. ഇ. ചെറിയാന്‍ആലാപനം: എലിസബത്ത് രാജു

ആപത്തു വേളകളില്‍

ആപത്തു വേളകളില്‍ആനന്ദ വേളകളില്‍അകലാത്ത എന്‍ യേശുവെഅങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍ കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേദിവ്യഹിതം പോലെ ഏഴയാമെന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍എന്‍ ശിരസില്‍ വച്ചാശീര്‍വദിക്കണേ അങ്ങയുടെ ആത്മാവിനാല്‍ ഏഴയെഅഭിഷേകം ചെയ്തനുഗ്രഹിക്കണേഎന്റെ ഹിതം പോലെ നടത്തരുതേതിരു ഹിതം പോലെ നയിക്കണമേജീവിത പാതയില്‍ പതറിടാതെസ്വര്‍ഗ്ഗ ഭവനത്തില്‍ എത്തുവോളവും പശ്ചാത്തല സംഗീതം: സുജോ ആലാപനം: എലിസബത്ത്‌