Category: Deepa Miriam

Deepa Miriam

മറു ദിവസം മറിയ മകന്‍

മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹു ജനമവനെ എതിരേല്പാന്‍ പുറപ്പെട്ടുപോയ് ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റുചീര്‍ത്താമോദം പൂണ്ടവനെ വാഴ്ത്തി മഹാ അനന്ദത്തോടെ മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളില്‍ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി കര്‍ത്താവിന്റെ തിരുനാമത്തില്‍ വരും ഇസ്രായേലിന്‍ രാജാവുവാഴ്ത്തപ്പെട്ടോനാകയെന്നു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍ കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിന്‍ മേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സിയോന്‍ മലമകളേ കണ്ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോല്‍ നിവൃത്തി…

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ്‌ വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍ ജനത്തിന്‍ കരച്ചില്‍ – കരളലിഞ്ഞു കേള്‍ക്കും കാത് ഉള്ളോന്‍ലോക പാപ ചുമടിനെ ശിരസുകൊണ്ട് ചുമന്നൊഴിപ്പതിനുകുരിശെടുത്ത് ഗോല്‍-ഗോഥാവില്‍ പോയോനെ മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴും ഏക നായകന്‍നമ്മെ സ് നെഹിച്ചവാന്‍ തിരു ചോരയില്‍ കഴുകിനമ്മെയെല്ലാം…

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നുവിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നുതങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ഉല്ലാസമോടിതാ നോക്കിടുന്നു തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍എന്നേക്കുമായ്‌ തുടച്ചിതല്ലോപൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ കുഞ്ഞാട്ടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കിനന്നായ്‌ വെളുപ്പിച്ച കൂട്ടരിവര്‍പൂര്‍ണ്ണ വിശുദ്ധരായ്‌ തീര്‍ന്നവര്‍ യേശുവിന്‍തങ്ക രുധിരത്തിന്‍ ശക്തിയാലെ തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍വെണ്‍ നിലയങ്കി…

അഖിലേശ നന്ദനനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനുഇഹലോകമതില്‍ മനുജ മകനായി വന്നവനുസകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേവേഗമോടെ ദൂത ഗണം പാഞ്ഞു വരവേലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി –സൂര്യനെപ്പോലെ വരും മനുവേലനു പരമ സുതരായോര്‍ക്ക് പാരിടമടക്കിയുംപരമ സാലേം പുരി പാരിതിലിറക്കിയുംപരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയുംപരിചോടു വാഴുന്ന മനുവേലനു രചന: യുസ്തുസ് ജോസഫ് ആലാപനം: ദീപ മിറിയം ആലാപനം: മാത്യു ജോണ്‍