Category: Daleema

Daleema

യഹോവയാണെന്‍റെ ഇടയന്‍

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

ജീവനാഥനാം സ്നേഹരാജനാം

ജീവനാഥനാം സ്നേഹരാജനാംയേശുവെന്റെ സ്വന്തമായതാല്‍പാടിടാം ഗീതം പാടിടാംനാഥനെ നന്ദിയോടാര്‍ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്‍കാത്ത നാശം ഇല്ലാത്തനിത്യം സന്തോഷമേആനന്ദം ആനന്ദമേഞാനെന്നും പാടിടുമേസ്നേഹമാം യേശു നാഥനെനാള്‍ മുഴുവന്‍ വാഴ്ത്തിപ്പാടുമേ പാപം ഇല്ലാത്ത ശാപം ഇല്ലാത്തസ്വര്‍ഗ്ഗ രാജ്യമതില്‍ആനന്ദം ആനന്ദമേആമോദാല്‍ പാടിടാമേനിത്യനാം ദൈവ പൊന്‍മുഖം കണ്ടുനാള്‍ മുഴുവന്‍ ഞാന്‍ വസിക്കുമേ ആലാപനം: ദലീമഈണം, പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

വരുന്നു പരമേശന്‍

വരുന്നു പരമേശന്‍ – ഇപ്പാരില്‍ഭരണം ഭരമേല്‍ക്കാന്‍!വരവിന്നായ് തന്‍ വചനം പോല്‍ നീഒരുങ്ങിടുന്നുണ്ടോ? മുഴങ്ങും കാഹളധ്വനിയും പരിചില്‍പതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിരമാണ്ട് വാണിടാന്‍ സിംഹം കാള പോല്‍ പുല്ലു തിന്നിടുംപുള്ളിപ്പുലിയും ഗോ സമമാകുംസര്‍പ്പത്തിന്‍ പൊത്തില്‍ കളിച്ചിടുംചെറിയ ശിശുക്കള്‍ യേശുവിന്‍ രാജ്യേ വരുമോരോവിധ പരിശോധനയില്‍സ്ഥിരമായ്‌ വിജയം പ്രാപിച്ചവരെപരനേശുവിന്‍ തിരു സിംഹാസനത്തില്‍ഒരുമിച്ചങ്ങിരുത്തീടുവാനായി ആലാപനം: ദലീമപശ്ചാത്തല സംഗീതം: സാബു ആന്റണി 

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ ദേവകുമാരാ, സര്‍വ പാപവിദൂരാ – ജയിക്ക   സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും  അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ കൂരിരുള്‍ നിറഞ്ഞതാമീ പാരിനു പ്രകാശം നല്‍കിഭൂരിസുഖമരുളും മൊഴി അരുളിച്ചെയ്‌തോനേഅരുളിച്ചെയ്‌തോനെ – ജീവവഴി തെളിച്ചോനേ പാതകര്‍ നടുവില്‍ മഹാ പാതകനെപ്പോല്‍ കുരിശില്‍നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ ഞാന്‍ഓര്‍ക്കുന്നയ്യോ ഞാന്‍ അതെന്‍ പേര്‍ക്കെന്നറിഞ്ഞേന്‍ രചന: ഇ.ഐ. ജേക്കബ്‌ ആലാപനം: ദലീമ

ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!

ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!നന്ദിയോടെ തിരു നാമത്തിനു സദാ വന്ദനം ചെയ്തിടുന്നെ.. അന്ന വസ്ത്രാദികളും സുഖം ബലം എന്നിവകള്‍ സമസ്തംതന്നടിയനെ നിത്യം പോറ്റിടുന്ന ഉന്നതന്‍ നീ പരനെ മന്നിടം തന്നിലിന്നു പല ജനം ഖിന്നരായ് മേവിടുമ്പോള്‍നിന്നടിയന് സുഖം തന്ന കൃപ വന്ദനീയം പരനേ തെറ്റുകുറ്റങ്ങള്‍ എന്നില്‍ വന്നതളവറ്റ  കൃപയാല്‍മുറ്റും ക്ഷമിക്കണമേ അടിയനെ ഉറ്റു സ്നേഹിപ്പവനേ രചന: പി. വി. തൊമ്മി ആലാപനം: ദലീമ 

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ നിങ്ങളെന്‍ വാഹനമേഘങ്ങളായ് ഒരുനാള്‍ ഒരുനാള്‍ ആയിടും … അലകളുയരും സ്വരമാധുരി ആലപിക്കും ദൈവ ദൂതഗണം സുവര്‍ണ്ണവീണ തന്‍ തന്ത്രികളില്‍ഗാനപ്രപഞ്ചം വിടരും ആ ഗാനാമൃതം ഭജിച്ചാമോദചിത്തരായ് അന്തമില്ലായുഗം വാഴും പറന്നുയരും ഞാന്‍ പറുദീസയില്‍ പാരിലെന്‍ വാസവും തീര്‍ന്നുപോകും നവരത്ന നിര്‍ഗള പ്രഭവീഥിയില്‍ മുഴുകും ഞാനതില്‍ വാഴും എന്റെ ജീവന്റെ ജീവനാം യേശു മണാളന്റെ കാന്തയായ് പരിലസിക്കും ആലാപനം: കുട്ടിയച്ചന്‍ , ദലീമപശ്ചാത്തല…

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എന്‍ നാഥനേഈ മരുഭൂവില്‍ കൈവിടല്ലേതിരു ചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നു പോയ്‌ തെറ്റധികംഎല്ലാം ക്ഷമിക്കണേ കര്‍ത്താവേ..എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിന്‍ സവിധേ ഉള്ളം ആകെ തകരും നേരംഉറ്റവര്‍ വിട്ടു പിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം എങ്ങും ആപത്തൊളിച്ചിരിക്കുംവേളയില്‍ നിന്‍ ദാസനാമെന്നെഉള്ളം കൈയില്‍ വഹിച്ചിടണേകണ്മണി പോലെ കാത്തിടണേ.. രചന: അനിയന്‍ വര്‍ഗീസ്‌ആലാപനം: ദലീമപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും

ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടുംജീവിതനാള്‍കള്‍ എല്ലാംപാവനമായെന്നെ പാലിച്ചതോര്‍ക്കുമ്പോള്‍സ് നേഹമെന്നില്‍ ഏറുന്നേ എന്റെ സങ്കേതം നീയല്ലയോഎന്റെ ആശ്രയവും നീയല്ലോഎന്റെ ഉറവുകള്‍ അഖിലവും നിന്നിലേഎന്നും ആകുന്നെന്‍ പ്രാണ പ്രിയാ മൃത്യുവിന്‍ വായില്‍ നിന്നും വീണ്ടെടുത്തോനേമഹത്വപ്പെടുത്തും നിന്നെഞാന്‍ നിന്നെ സ് നേഹിച്ചു സേവിച്ചീ മരുവിതില്‍നിന്‍ നാമത്തെ ഘോഷിക്കും സിയോനിന്‍ നാഥാ നിന്‍ സ്‌നേഹം എന്നുള്ളത്തില്‍എത്രയോ ആശ്ചര്യമേ!നിന്‍ വിളി ഓര്‍ത്തു ഞാന്‍ നിന്നെ പിന്‍ഗമിപ്പാനായ്മുറ്റും സമര്‍പ്പിക്കുന്നേ ആലാപനം: ദലീമപശ്ചാത്തല സംഗീതം:…

വാഴ്ത്തിടാം യേശു നാമത്തെ

വാഴ്ത്തിടാം യേശു നാമത്തെനന്ദിയാല്‍ സ്‌തോത്രം പാടിടാംവര്‍ണ്ണിക്കാം തന്‍ മഹത്വത്തെവല്ലഭന്‍ യേശു നാമത്തെ ഉയര്‍ത്തെണീറ്റതാം ഉന്നതനേശുവേവല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം ആത്മാവില്‍ ഒന്നായ്‌ പാടിടാംആത്മാവാം ദൈവ സ് നേ ഹത്തെകീര്‍ത്തിക്കാം തന്‍ കൃപകളെകര്‍ത്താവാം യേശു നാമത്തില്‍ താതന് സ്‌തോത്രം പാടിടാംഘോഷിക്കാം കര്‍ത്തന്‍ നാമത്തെപ്രാര്‍ഥിക്കാം യേശു നാമത്തില്‍പ്രാപിക്കാം എന്നും നന്മകള്‍ രചന: സാബു ലോവിസ്‌ആലാപനം: ദലീമ

മന്നവനേ മഹോന്നതാ

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ ദൈവ ദൂതര്‍ സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളതിലെന്തുള്ളൂ ഓര്‍ത്താല്‍ നിന്റെ നാമം ചൊല്ലിടാനും പോരായേ മഹാ ദേവാ മക്കള്‍ ഞങ്ങള്‍ തിരു മുന്‍പില്‍ വണങ്ങുന്നു മാരി പോല്‍ ഇന്നനുഗ്രഹം നല്‍കണം സര്‍വ്വ ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകണം നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല എന്നെന്നേയ്ക്കും…

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരംമുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ താതനാത്മനും പ്രിയ നിത്യ പുത്രനുംസാദരം സ്തുതി സ്‌തോത്രം…

കരുതിടും കരുതിടും കരുതിടും നാഥന്‍

കരുതിടും കരുതിടും കരുതിടും നാഥന്‍കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍കഷ്ട നാളില്‍ കൈവിടാതെ തന്റെ പക്ഷങ്ങള്‍ –ക്കുള്ളില്‍ അഭയം തന്നു നാഥനെന്നെ കരുതിടും മനസ്സുരുകി നീറും നേരം തഴുകിടുംമനസ്സലിഞ്ഞു ഏഴയെന്നെ കരുതിടുംകണ്ണുനീരെല്ലാം കര്‍ത്തന്‍ തുടച്ചിടുംഎന്റെയുള്ളം കുതുഹലത്താല്‍ നിറഞ്ഞു കവിഞ്ഞിടും മരണ നിഴലിന്‍ വഴികളില്‍ തുണവരുംഅരിഗണത്തെ ജയിച്ചിടാന്‍ കൃപ തരുംസര്‍വ്വ ഭീതിയും അകലെയകറ്റിടുംഎന്നെയെന്നും പരിചരിച്ചു നാഥന്‍ നടത്തിടും പരമ സിയോന്‍ പുരിയില്‍ നാഥന്‍ ഒരുക്കിടുംപുതിയ വീട്ടില്‍ ചെന്നു…

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ്‌ തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാലജ്ജിക്കയില്ല നിന്‍ മുഖം നോക്കി ഭൂവില്‍ വാസം ചെയ് വോര്‍ ദുഷ്ടര്‍ തന്‍ തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ നിന്‍ വദനംവിട്ടു കൊടുത്തതിഷ്ടമായെന്നില്‍ അത് മൂലമല്ലേകീര്‍ത്തിക്കും നിന്റെ നിസ്തുല്യ നാമം സ്‌തോത്രം സ്‌തോത്രം പാടി…

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെ

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെസ്തുത്യര്‍ഹമേ തവ നാമം ആഴിയെന്നോര്‍ത്തില്ല ആഴമാരാഞ്ഞില്ലഅലകള്‍ക്കു ഞാന്‍ തെല്ലും ഭയപ്പെട്ടില്ലഇറങ്ങി ഞാന്‍ പ്രിയനേ സമുദ്രത്തിന്‍ നടുവില്‍നിന്‍ വിളി കേട്ടു പിന്‍വരുവാന്‍ അലറുന്നീ ആഴിയില്‍ അലയതി ഘോരംതോന്നുന്നു ഭീതിയെന്‍ ഹൃദി ഭാരംപാദങ്ങള്‍ ആഴത്തില്‍ താഴുന്നു പ്രിയനേഎന്തുക തൃക്കരമതിനാല്‍ എന്നിലും ഭക്തര്‍ എന്നിലും ശക്തര്‍വീണു തകര്‍ന്നീ പോര്‍ക്കളത്തില്‍കാണുന്നു ഞാന്‍ അസ്ഥികൂടങ്ങള്‍ ഭീകരംവീര പുമാന്‍കളില്‍ വീണവരില്‍ ഈയിഹ ശക്തികളഖിലവും ഭക്തനുവിപരീതം നീ…

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ്‌ വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍ ജനത്തിന്‍ കരച്ചില്‍ – കരളലിഞ്ഞു കേള്‍ക്കും കാത് ഉള്ളോന്‍ലോക പാപ ചുമടിനെ ശിരസുകൊണ്ട് ചുമന്നൊഴിപ്പതിനുകുരിശെടുത്ത് ഗോല്‍-ഗോഥാവില്‍ പോയോനെ മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴും ഏക നായകന്‍നമ്മെ സ് നെഹിച്ചവാന്‍ തിരു ചോരയില്‍ കഴുകിനമ്മെയെല്ലാം…

ഉണര്‍വരുള്‍ക ഇന്നേരം ദേവാ

ഉണര്‍വരുള്‍ക ഇന്നേരം ദേവാആത്മ തേജസിനാലെ ദേവാഈ യുഗന്ത്യ വേളയില്‍ വാനില്‍ നിന്ന് ഞങ്ങളില്‍ഉണര്‍വരുള്‍ക ഇന്നേരം ദേവാ താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുകദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ ദായകഹല്ലേലുയ്യ പാടുവാന്‍ അല്ലല്‍ പാടെ മാറ്റുവാന്‍ദയ തോന്നണമേ സ്വര്‍ഗ്ഗ താതാ.. കാഹളനാദവും കേള്‍ക്കുവാന്‍ ആസന്ന കാലമായ്‌വാനില്‍ നീ വേഗത്തില്‍ ശോഭിക്കും ആത്മ മണാളനായ്നിന്‍ വരവിന്‍ ലക്ഷ്യങ്ങള്‍ എന്നുമേ കാണും ഞങ്ങള്‍ഒരുക്കിടണമേ സ്വര്‍ഗ്ഗ താതാ.. ആലാപനം: ദലീമപശ്ചാത്തല…

യെരുശലേമെന്‍ ഇമ്പ വീടെ

യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ രാവുമന്ധകാരം വെയില്‍ ശീതവുമങ്ങില്ലേദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരുംപരമ രാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും ജീവനദിയിമ്പശബ്ദം തേടിയതിലൂടെപോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി ദൂതരും അങ്ങാര്‍ത്തു സദാ…

തിരുക്കരത്താല്‍ വഹിച്ചു എന്നെ

തിരുക്കരത്താല്‍ വഹിച്ചു എന്നെതിരുഹിതം പോല്‍ നടത്തേണമേകുശവന്‍ കൈയില്‍ കളിമണ്ണ് ഞാന്‍അനുദിനം നീ പണിയേണമേ നിന്‍ വചനം ധ്യാനിക്കുമ്പോള്‍എന്‍ ഹൃദയം ആശ്വസിക്കുംകൂരിരുളിന്‍ താഴ്‌വരയില്‍ദീപമതായ് നിന്‍ മൊഴികള്‍ ആഴിയതില്‍ ഓളങ്ങളാല്‍അലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍എന്റെ പ്രിയന്‍ യേശുവുണ്ട്ചേര്‍ന്നിടുമേ ഭവനമതില്‍ അവന്‍ നമുക്കായ് ജീവന്‍ നല്‍കിഒരുക്കിയല്ലോ വലിയ രക്ഷദീപ്തികളാല്‍ കാണുന്നു ഞാന്‍സ്വര്‍ഗ്ഗകനാന്‍ ദേശമതില്‍ രചന: ജെ. വി. പീറ്റര്‍ആലാപനം: ദലീമപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌ ആലാപനം: ജെ. വി. പീറ്റര്‍