Category: Chithra

Chithra

നിത്യത

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘നിത്യത‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു അലകടലില്‍ ഓളങ്ങളാല്‍ മനമേ ചഞ്ചലമെന്തിനായ്‌ നിനക്കായ്‌ കരുതും അവന്‍ ലോകമാം ഗംഭീര വാരിധിയില്‍ ദു:ഖത്തിന്റെ പാനപാത്രം നീയല്ലോ ഞങ്ങള്‍ക്കുള്ള ഇത്രത്തോളം യഹോവ ആലാപനം:…

തുണയെനിക്കേശുവേ

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ എത്ര നല്ലവന്‍ എന്നേശു നായകന്‍ യേശു എന്നടിസ്ഥാനം ഞാന്‍ നിന്നെ കൈവിടുമോ ആപത്തു വേളകളില്‍ തുണയെനിക്കേശുവേ എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് പ്രാര്‍ത്ഥന കേള്‍ക്കണമേ യേശു ആരിലുമുന്നതനാമെന്‍ ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍പശ്ചാത്തല…

ക്രൂശിന്‍ സ്‌നേഹം

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘ക്രൂശിന്‍ സ്‌നേഹം‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ ദേവേശാ യേശുപരാ ദൈവകരുണയിന്‍ ധന മഹാത്മ്യം കണ്ടാലും കാല്‍വരിയില്‍ യേശുവിന്‍ സ് നേഹത്താല്‍ സര്‍വപാപക്കറകള്‍ ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ മഹത് സ് നേഹം ആശ്ചര്യമേയിതു ആരാല്‍ വര്‍ണ്ണിച്ചിടാം രക്ഷിതാവിനെ കാണ്‍ക ഞാന്‍ വരുന്നു ക്രൂശിങ്കല്‍ ആലാപനം:…

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചുഅമ്മയേകിടും സ് നേഹത്തേക്കാള്‍ലോകം നല്‍കിടും സ് നേഹത്തേക്കാള്‍അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍ നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചുഏകരക്ഷകന്‍ യേശുവിനായ്ലോകരക്ഷകന്‍ യേശുവിനായ്നിന്‍ ഹിതം ചെയ്‌വാന്‍ അങ്ങേപ്പോലാകാന്‍എന്നെ നല്‍കുന്നു പൂര്‍ണ്ണമായിമോദമോടിതാ പൂര്‍ണ്ണമായി നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍മേഘത്തേരതില്‍ വന്നിടുമേയേശുരാജനായ് വന്നിടുമേആരാധിച്ചിടും കുമ്പിട്ടിടും ഞാന്‍സ്വര്‍ഗ്ഗനാടതില്‍ യേശുവിനെസത്യദൈവമാം യേശുവിനെ രചന: സാമുവേല്‍ വില്‍‌സണ്‍ആലാപനം: ചിത്ര ആലാപനം: കെസ്റ്റര്‍…

രക്ഷിതാവിനെ കാണ്‍ക പാപീ

രക്ഷിതാവിനെ കാണ്‍ക പാപീനിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു കാല്‍വരി മലമേല്‍ നോക്കു നീകാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു ധ്യാനപീഠം അതില്‍ കയറിഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക പാപത്തില്‍ ജീവിക്കുന്നവനേനിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍ തള്ളുക നിന്റെ പാപമെല്ലാംകള്ളമേതും നിനയ്ക്കേണ്ട നിന്നുള്ളില്‍ നീ ഉള്ളം നീ മുഴുവന്‍ തുറന്നുതള്ളയാമേശുവിന്‍ കൈയിലേല്‍പ്പിക്ക നീ രചന: ടി. ജെ. വര്‍ക്കിആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

കണ്ടാലും കാല്‍വരിയില്‍

കണ്ടാലും കാല്‍വരിയില്‍കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍കണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളില്‍ ശിരസ്സില്‍ മുള്‍മുടിയണിഞ്ഞവനായ്‌ഹൃദയം നിന്ദയാല്‍ തകര്‍ന്നവനായ്വേദനയാല്‍ ഏറ്റം വലഞ്ഞവനായ്തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ് ലോക സ്ഥാപനം മുതല്‍ അറുക്കപ്പെട്ടകളങ്കമില്ല ദൈവ കുഞ്ഞാടിതാലോകത്തിന്‍ പാപങ്ങള്‍ ചുമന്നു കൊണ്ടുവാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു സമൃദ്ധിയായ് ജീവജലം തരുവാന്‍പാനീയ യാഗമായ്‌ തീര്‍ന്നവന്കൈപ്പുനീര്‍ ദാഹത്തിനേകിടവേനിനക്കായ്‌ അവനായതും പാനം ചെയ്തു തന്‍ തിരു മേനി തകര്‍ന്നതിനാല്‍തങ്ക നിണം ചിന്തിയതിനാല്‍നിന്‍ വിലയല്ലോ…

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാംകൃപയെ കൃപയെ കൃപയേ കൃപയേചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്‌ ചന്തം ചിന്തും തിരുമേനി എനിക്കായ്‌സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞുബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തുവീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടംകാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ കാല്‍കരങ്ങള്‍ ഇരുമ്പാണികളാലെചേര്‍ത്തടിച്ചു പരനെ മരക്കുരിശില്‍തൂങ്ങിക്കിടക്കുന്നു സ്നേഹ സ്വരൂപന്‍ഹാ! എനിക്കായ്‌ മരിച്ചു മരിച്ചു മരിച്ചു എന്ത് ഞാന്‍…

മനമേ ചഞ്ചലമെന്തിനായ്

മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ്‌ ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ … വാനിലെ പറവകള്‍ പുലരുന്നുനന്നായ്‌ വയലിലെ താമര വളരുന്നുവാനവ നായകന്‍ നമുക്കേതുംനല്‍കാതെ മറന്നിടുമോ? ആ ആ ആ … കൈവിടുകില്ലിനി ഒരുനാളുംഎന്ന് വാക്കു പറഞ്ഞവന്‍ മാറിടുമോ?വാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം ആ ആ ആ … മുന്നമേ…

യേശുവിന്‍ സ് നേഹത്താല്‍

യേശുവിന്‍ സ് നേഹത്താല്‍ എന്നുള്ളം പൊങ്ങുന്നെതന്‍ സ്നേഹ മാധുര്യം ചിന്താതീതമത്രേഹാ! എത്ര ആഴമേ യേശുവിന്‍ സ്നേഹമേആയതിന്‍ ധ്യാനമെന്‍ ജീവിത ഭാഗ്യമേ കര്‍ത്താവാം കുഞ്ഞാടിന്‍ കല്യാണ നാളതില്‍കാന്തയായ്‌ തന്‍ മുന്‍പില്‍ എന്നെയും നിര്‍ത്തുവാന്‍ഘോരമാം പാടുകള്‍ ക്രൂരരാം യൂദരാല്‍കാരണമില്ലാതെ സഹിച്ച സ്നേഹമേ ജീവ കിരീടവും ജ്യോതിയാം വസ്ത്രവുംനീതിയിന്‍ ചെങ്കോലും ധരിച്ചു വാഴുവാന്‍മുള്‍മുടി ധരിച്ചു നിന്ദയും സഹിച്ചുമന്നാധി മന്നാ നിന്‍ മാറാത്ത സ്നേഹമേ ലോക സ്ഥാപനം മുന്‍പെന്നെയും കണ്ടല്ലോലോകത്തില്‍…

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേനീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാന്‍ ആരുമേ നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും അന്നന്ന് ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍ കാല്‍വരി മലമുകള്‍ ഏറി നീ ഞങ്ങള്‍ക്കായ്‌കാല്‍ കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിര്‍ ഏകിയ ശത്രുവിന്‍ അഗ്നിയസ്ത്രം ശക്തിയോടെതിര്‍ക്കുന്നമാത്രയില്‍ ജയം തന്നു കാത്തു സൂക്ഷിച്ചിടുന്ന ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്‌ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന…

മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം

മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം പരലോക പിതാവ് തന്‍മകനെ മരിപ്പതിനായ്‌ കുരിശില്‍ കൈ വെടിഞ്ഞോ ?മകനെ മരിപ്പതിനായ്‌ (3) കുരിശില്‍ കൈവെടിഞ്ഞോ ? സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഉള്ളനുഗ്രഹം നമുക്കായ്‌സകലവും നല്കിടുവാന്‍ പിതാവിന് ഹിതമായ്‌സകലവും നല്കിടുവാന്‍ (3) പിതാവിന് ഹിതമായ്‌ ഉലക സ്ഥാപനത്തിന്‍ മുന്‍പുളവായോരന്‍പാല്‍തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുന്‍പില്‍ വസിപ്പാന്‍തിരഞ്ഞെടുത്തവന്‍ നമ്മെ (3) തിരുമുന്‍പില്‍ വസിപ്പാന്‍ മലിനത മാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍മനുവേലന്‍ നിണം ചിന്തി നരരെ…

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. കാട്ടുചെന്നായ് കൂട്ടമായ്‌ ഒരാടിനെ പിടിച്ചപോല്‍ കൂട്ടമായ്‌ ദുഷ്ടര്‍ അടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ ! മുള്ള് കൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരു തല-യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ.. നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈ കാല്‍കളെതോണ്ടിയ നേരം…

ഞാന്‍ നിന്നെ കൈവിടുമോ?

ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ?ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ ആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുജോ ആലാപനം: കെസ്റ്റര്‍

ഞാന്‍ വരുന്നു ക്രൂശിങ്കല്‍

ഞാന്‍ വരുന്നു ക്രൂശിങ്കല്‍സാധു ക്ഷീണന്‍ കുരുടന്‍സര്‍വ്വവും എനിക്കെച്ചില്‍പൂര്‍ണ്ണ രക്ഷ കാണും ഞാന്‍ ശരണം എന്‍ കര്‍ത്താവേവാഴ്ത്തപ്പെട്ട കുഞ്ഞാടെതാഴ്മയായ്‌ കുമ്പിടുന്നുരക്ഷിക്ക എന്നെ ഇപ്പോള്‍ വാഞ്ചിച്ചു നിന്നെ എത്രദോഷം വാണെന്നില്‍ എത്രഇമ്പമായ്‌ ചൊല്ലുന്നേശുഞാന്‍ കഴുകിടും നിന്നെ മുറ്റും ഞാന്‍ തരുന്നിതാഭൂ നിക്ഷേപം മുഴുവന്‍ദേഹം ദേഹി സമസ്തംഎന്നേയ്ക്കും നിന്റേതു ഞാന്‍ എന്നാശ്രയം യേശുവില്‍വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍താഴ്മയായ്‌ കുമ്പിടുന്നുരക്ഷിക്കുന്നിപ്പോള്‍ യേശു രചന: ടി. കോശിആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം:…

ഒന്നുമില്ലായ്മയില്‍

ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു ബഹു –പീഡകള്‍ സങ്കടങ്ങള്‍ പങ്ക-പാടുകള്‍ നീച മരണവും … (നിന്‍ മഹാ) മോചനം വീണ്ടും ജനനവുംനീച പാപിയെന്മേല്‍ വസിപ്പാന്‍നിന്നാത്മാവിന്റെ ദാനവും നീതന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും… (നിന്‍ മഹാ) അന്ന വസ്ത്രാദി നന്മകളെഎണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞുതിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെകണ്മണി പോലെ…

ദൈവ കരുണയിന്‍ ധന മഹാത്മ്യം

ദൈവ കരുണയിന്‍ ധന മഹാത്മ്യംനാവാല്‍ വര്‍ണ്യമോ ? ദൈവ സുതന്‍ പശു ശാലയില്‍ നരനായ്‌അവതരിച്ചത് വെറും കഥയോ ?ഭുവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ? പരമസമ്പന്നനീ ധാരണിയിലേറ്റംദരിദ്രനായ്‌ തീര്‍ന്നു സ്വമനസ്സാല്‍നിരുപമ പ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി-ധരിച്ചത് ചെറിയ സംഗതിയോ? അനുദിനമനവധി അനുഗ്രഹ ഭാരംഅനുഭവിച്ചൊരു ജനമവനുകനിവൊരു കണികയുമെന്നിയെ നല്കിയകഴുമരം ചുമപ്പതു കാണ്മിന്‍ കുരിശു ചുമന്നവന്‍ ഗിരി മുകളേറിവിരിച്ചു കൈ കാല്‍കളെയതിന്‍ മേല്‍ശരിക്കിരുമ്പാണികള്‍ തറപ്പതിനായത്സ്മരിക്കുകില്‍ വിസ്മയനീയം രചന: ഇ. ഐ. ജേക്കബ്ആലാപനം:…

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നുവിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നുതങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ഉല്ലാസമോടിതാ നോക്കിടുന്നു തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍എന്നേക്കുമായ്‌ തുടച്ചിതല്ലോപൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ കുഞ്ഞാട്ടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കിനന്നായ്‌ വെളുപ്പിച്ച കൂട്ടരിവര്‍പൂര്‍ണ്ണ വിശുദ്ധരായ്‌ തീര്‍ന്നവര്‍ യേശുവിന്‍തങ്ക രുധിരത്തിന്‍ ശക്തിയാലെ തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍വെണ്‍ നിലയങ്കി…

ദേവേശാ യേശുപരാ

ദേവേശാ യേശു പരാജീവനെനിക്കായ് വെടിഞ്ഞോ?ജീവനറ്റ പാപികള്‍ക്ക്നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരിച്ചോ? ഗദസമന പൂവനത്തില്‍അധിക ഭാരം വഹിച്ചതിനാല്‍അതി വ്യഥയില്‍ ആയിട്ടുംതാതനിഷ്ടം നടപ്പതിനനുസരിച്ചു ഹന്നാസിന്‍ അരമനയില്‍മന്നവാ നീ വിധിക്കപ്പെട്ടുകന്നങ്ങളില്‍ കരങ്ങള്‍ കൊണ്ടുമന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചു പീലാത്തോസെന്നവനുംവിലമതിച്ചു കുരിശേല്‍പ്പിച്ചുതലയില്‍ മുള്ളാല്‍ മുടിയും വച്ചുപലര്‍ പല പാടുകള്‍ ചെയ്തു നിന്നെ ബലഹീനന്‍ ആയ നിന്‍ മേല്‍വലിയ കൊല മരം ചുമത്തിതലയോടിട മലമുകളില്‍അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ തിരുക്കരങ്ങള്‍ ആണി…

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?പ്രാണ നാഥന്‍ പ്രാണ നാഥന്‍എന്‍ പേര്‍ക്കായ് ചാകുന്നു ഇത്രമാം സ്നേഹത്തെ എത്ര നാള്‍ തള്ളി ഞാന്‍ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോദൈവത്തിന്‍ പൈതലായ്‌ ജീവിക്കും ഞാനിനി കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രൂശിന്‍മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ആത്മാവേ ഓര്‍ക്ക നീ ഈ മഹാ…

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തിഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ചനാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു രചന: അജിത്‌ കുമാര്‍പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍ ആലാപനം: മാര്‍കോസ് ആലാപനം: സാംസണ്‍ കോട്ടൂര്‍ ഈ ഗാനം ചിത്ര പാടുന്നത്…