Category: Binoy Chacko

Binoy Chacko

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍ കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍ പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍ മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ ദേവാധി ദേവനെ രാജാധി രാജാവേ വാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യസ്നേഹം എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം എന്നും മാറാത്ത ദിവ്യ സ്നേഹം എന്നില്‍ വസിക്കും സ്നേഹം ജീവനേകിയ സ്നേഹം സര്‍വലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം ജീവശക്തിയാം ക്രൂശിന്‍ സ്നേഹം ഉള്ളം കവരും സ്നേഹം ആലാപനം: ബിനോയ്‌ ചാക്കോ

ആശ്വാസ ദായകനായ്

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട്  ലോകത്തിന്‍ കെടുതികളില്‍ഞാന്‍ താളടിയാകാതെഎന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്‌ യേശു അരികിലുണ്ട്  ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം കാത്തിടുന്നുവൈരികളിന്‍ നടുവുല്‍ വിരുന്നും ഒരുക്കിടുന്നു തിരുനാമം ഘോഷിച്ചും തിരുസ്നേഹമാസ്വദിച്ചും ഗുരുനാഥനേശുവിനായ് മരുവും ഞാന്‍ പാര്‍ത്തലത്തില്‍സ്തുതിഗീതങ്ങള്‍ അനിശം പാടി പുകഴ്ത്തിടും ഞാന്‍    രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല…

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍ സ്വന്തമാക്കി എന്നെയവന്‍   നാളുകള്‍ തീര്‍ന്നിടുമ്പോള്‍  നാഥനെ കണ്ടിടുമ്പോള്‍  തന്‍ സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍ തൃപ്പാദേ വീണു ചുംബിക്കും ഞാന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോ

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ  ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍  മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ രചന:  കെ. വി. സൈമണ്‍ ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

സഹോദരരേ പുകഴ്ത്തിടാം

സഹോദരരേ പുകഴ്ത്തിടാം സദാ –പരനേശുവിന്‍ കൃപയെമഹോന്നതനാം അവന്‍ നമുക്കായ്മരിച്ചുയിരെ ധരിക്കുകയായ്മഹാത്ഭുതമീ മഹാദയയെമറക്കാനാവതോ പ്രിയരേ? ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യംജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ ദയയാം നിജാജ്ഞകളെ അനാദരിച്ച ജനാവലിയാകുമീ നമ്മെനിരാകരിക്കാതെ വന്‍ ദയയാല്‍ പുലര്‍ത്തുകയായവന്‍ ചെമ്മേനിരാമയരായ് വിമോചിതരായ് വിശുദ്ധവംശമായ് നമ്മള്‍ സഹായകനായ് ദിനംതോറും സമീപമവന്‍ നമുക്കുണ്ട്മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവില്‍സമാധാനം സദാമോദം…

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ധ്യാനിച്ച്‌ സന്തോഷിപ്പിന്‍ രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെനാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ് പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍ രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലുംസൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

മഹത്വമേ മഹത്വമേ മഹത്വം തന്‍ നാമത്തിനു

മഹത്വമേ മഹത്വമേ മഹത്വം തന്‍ നാമത്തിനു മഹത്വത്തിനും സ്തോത്ര യാഗത്തിനും യോഗ്യന്‍എല്ലാനാളും.. പറവകള്‍ മൃഗജാതി ഇഴയുന്ന ജന്തുക്കളുംരാജാക്കള്‍ മഹത്തുക്കള്‍ പ്രഭുക്കന്മാര്‍ വംശക്കാര്‍രക്ഷകനെ.. സൂര്യ ചന്ദ്രാദികള്‍ കര്‍ത്തനെ സ്തുതിച്ചിടട്ടെസ്വര്‍ഗാധി സ്വര്‍ഗ്ഗവും മേലുള്ള വെള്ളവുംതാരങ്ങളും.. തീക്കനല്‍ മഴ ഹിമം ആഴി കൊടുങ്കാറ്റിവപര്‍വതങ്ങള്‍ എല്ലാ കുന്നു മലകളുംവാഴ്ത്തിടട്ടെ.. ബാലന്മാര്‍ വൃദ്ധന്മാര്‍ യുവതികള്‍ യുവാക്കന്മാരുംതപ്പുകള്‍ കിന്നരം കൈത്താളമേളത്താല്‍  വാഴ്ത്തിടട്ടെ.. ആലാപനം: ബിനോയ്‌ ചാക്കോ

കാരുണ്യനാഥാ കാല്‍വരി രൂപാ

കാരുണ്യനാഥാ കാല്‍വരി രൂപാകനിവിന്‍ പൂരം ചൊരിഞ്ഞവനേവന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേവല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ ! മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോമാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍മറ്റൊരു രക്ഷകനില്ലിത് പോല്‍ അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂആശ്രിതവത്സലന്‍ യേശുപരാ..ആലംബഹീനരാം ഞങ്ങളെ എന്നുംആനന്ദദീപ്തിയാല്‍ നിറച്ചിടണേ  രചന: ടോണി ഡി. ചൊവ്വൂക്കാരന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്ര യാഗം അര്‍പ്പിചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു യോഗ്യന്‍ നീ, യേശുവേസ്തുതികള്‍ക്ക് യോഗ്യന്‍ നീ …യോഗ്യന്‍ നീ, യോഗ്യന്‍ നീ ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ നിത്യമായി സ്നേഹിച്ചെന്നെതിരു നിണത്താല്‍ വീണ്ടെടുത്തുഉയിര്‍ത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ സൌഖ്യദായകന്‍ എന്നേശുഅടിപ്പിനരാല്‍ സൌഖ്യം നല്‍കിആശ്രയം നീ എന്റെ നാഥാഎത്ര മാധുര്യം ജീവിതത്തില്‍ രചന: ലിബിനി കട്ടപ്പുറം  ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: സുനില്‍…

ക്രിസ്തുവിന്‍ ധീര സേനകളേ

ക്രിസ്തുവിന്‍ ധീര സേനകളേകൂടിന്‍ തന്നനുയായികളേ എന്തിനു ഭീതി ജയിക്കും നാംജയിക്കും നാം (5)ഏതു വിപത്തിലും തോല്‍ക്കാതെ..ജയിക്കും നാം ധരയില്‍ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാന്‍ കുരിശുണ്ട്ബലം തരുവാനവന്‍ അടുത്തുണ്ട്ജയിക്കും നാം (5) മരണ നിഴലിലുമഞ്ചാതെ  ജയിക്കും നാം ശോകം തീര്‍ക്കും സന്ദേശംലോകം ജയിക്കും സുവിശേഷംചൊല്ലാന്‍ വേണ്ട ഭയം ലേശം ജയിക്കും നാം (5)വെല്ലു വിളിപ്പിന്‍ വൈരികളെ..ജയിക്കും നാം ലൌകികര്‍ കണ്ടാര്‍ ബലഹീനര്‍ഭൌതികര്‍ പാര്‍ത്താല്‍ ദയനീയര്‍ദൈവിക ദൃഷ്ടിയില്‍…

നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍

ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പാട്ടും സന്തോഷവും നിന്ന് പോകും. എത്ര വലിയ പാട്ടുകാരന്‍ ആണെങ്കിലും.. അതങ്ങനെയാണ്.. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒന്ന് പതറാത്തവര്‍ ഉണ്ടാവില്ല.. പക്ഷെ ദൈവത്തിന്റെ കൃപയാല്‍ അവയെല്ലാം അവസാനിച്ചു സ്വസ്ഥമാകുമ്പോള്‍ പുതിയ പാട്ടുകള്‍ ജനിക്കുന്നു.. സമാനമായ ഒരനുഭവത്തിന്റെ നിഴലില്‍ ശ്രീ. ലിബിനി കട്ടപ്പുറം രചിച്ച ഒരു ഗാനമാണ് ഇത്.. നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍  നന്മകള്‍ക്കും ദാനങ്ങള്‍ക്കും എന്റെ താഴ്ച്ചയിലെന്നെ…

മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍

മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെനിനച്ചാല്‍ നിനക്കുഷസില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ? മൃഗജാലങ്ങള്‍ ഉറങ്ങീടുന്ന സമയത്ത് നീ കിടന്നുമൃഗത്തേക്കാള്‍ നിര്‍വിചാരിയായ് ഉറങ്ങാതെന്റെ മനമേ മരത്തിന്‍ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെ പാടി സ്തുതിക്ക പരനേശു താന്‍ അതിരാവിലെ തനിയെ ഒരു വനത്തില്‍ പരിചോടെഴുന്നുണര്‍ന്നു പ്രാര്‍ത്ഥിച്ചതു നീ ചിന്തിച്ചിടുക ഒരു വാസരം…

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാംസ്തുതികളിന്മേല്‍ വസിക്കുന്നവനെ.. നരകുല പാപം പരിഹരിച്ചിടുവാന്‍നരനായ്‌ ഭൂവില്‍ അവതരിച്ചവനെ.. പാപത്തിന്‍ ഫലമാം മരണത്തെ നീക്കിപാപ വിമോചനം കുരിച്ചില്‍ കൈവരിച്ച ഏകയാഗം കഴിച്ചെന്നേയ്ക്കുമായിഏക രക്ഷകനായ് മരുവുന്ന പരനെ.. രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ലോകമാകുമീ വാരിധിയിലെന്‍ പടകില്‍ നീ വരണം

ലോകമാകുമീ വാരിധിയിലെന്‍പടകില്‍ നീ വരണം നല്ല അമരക്കാരനായിട്ടെന്‍ജീവപടകതില്‍ – എന്റെജീവ പടകതില്‍ കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരംവന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചിഉലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാറ്റുംശാന്തമാക്കണം നീ … നാഥാ.. നിത്യ തുറമുഖത്തെന്നെ നീ എത്തിക്കും നാളില്‍എണ്ണിക്കൂടാതൊരു ശുദ്ധര്‍ കൂട്ടംകാണും ഞാനന്നവിടെചേരും ഞാനുമാ കൂട്ടത്തില്‍ ഒത്തുപാടുവാന്‍ സ്തുതികള്‍ – നിനക്ക് രചന:  തോമസ്‌കുട്ടി കെ. ഐ ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല…