Category: Samson Kottoor

കൃപയാലത്രേ ആത്മ രക്ഷ

കൃപയാലത്രേ ആത്മ രക്ഷ!അത് വിശ്വാസത്താല്‍ നേടുകവില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!അത് ദാനം.. ദാനം … ദാനം… !!! മലകള്‍ കയറിയാല്‍ കിട്ടുകില്ലക്രിയകള്‍ നടത്തിയാല്‍ നേടുകില്ലനന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല ….! ഈ ലോക ജീവിതത്തില്‍ നേടുക  നിന്റെ മരണശേഷമവസരങ്ങളില്ല സോദരാ.. നരകശിക്ഷയില്‍ നിന്ന് വിടുതല്‍ നേടുവാന്‍ഇന്നു വരിക രക്ഷകന്റെ സന്നിധേ! രക്ഷകന്റെ സന്നിധേ ചെല്ലുകനിന്റെ പാപമെല്ലാം തന്റെ മുന്‍പില്‍ ചൊല്ലുകതന്റെ യാഗം…

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീ

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേ.. ഘോര പിശാചിന്‍ നുകം നീങ്ങാന്‍  പോരാ സ്വയത്തിന്‍ ശ്രമങ്ങള്‍ചോരയിന്‍ ചൊരിച്ചിലാല്‍  യേശുവേ ഈ വന്‍ പോരിനെ തീര്‍ത്തവന്‍ നീ ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീര്‍ക്കുവാന്‍പ്രായശ്ചിത്താര്‍ത്തമായ് പാപത്തിനായ് നിന്‍ കായത്തെ ഏല്‍പ്പിച്ചു നീ.. മൃത്യുവെ ജയിപ്പാന്‍ നീ ദൈവ ഭ്രുത്യനാം നിന്നെ തന്നെനിത്യ ദൈവാവിയാല്‍ അര്‍പ്പിച്ചതാലീ മര്‍ത്ത്യര്‍ക്കു ജീവനുണ്ടായ്…

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നുംപ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നുംയാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചുവെന്നുവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം നിങ്ങളെന്നില്‍ എന്‍ വചനം നിങ്ങള്‍ക്കുള്ളിലുംവാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടുംഎന്നോട് ചേര്‍ന്നൊരു നാഴിക ഉണര്‍ന്നിരിക്കാമോപാപക്കെണികള്‍ ഒഴിഞ്ഞു പോകാന്‍ മാര്‍ഗമതല്ലയോ മടുത്തു പോകാതൊടുക്കത്തോളം പ്രാര്‍ത്ഥിച്ചിടണംതടുത്തു വച്ചാല്‍ ഒടുങ്ങിടാത്ത ശക്തി പ്രാപിക്കാംഇന്ന് വരെ എന്‍ നാമത്തില്‍ ചോദിച്ചില്ലല്ലോചോദിക്കുവിന്‍ നിങ്ങള്‍ക്കേകാം പൂര്‍ണ്ണ സന്തോഷം ആലാപനം: സുജാതപശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍എന്തുള്ളു ഞാന്‍ അപ്പനേ – നിന്റെഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതിസന്തോഷിക്കുന്നത്യന്തം പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല്‍ കാണുമ്പോള്‍ശത്രു ഭയം തീരുന്നു – എന്നെമിത്രമാക്കിടുവാന്‍ കാണിച്ച നിന്‍ കൃപഎത്ര മനോഹരമേ കൂട്ടം വെറുത്തു കുലവും വെറുത്തെന്നെകൂട്ടുകാരും വെറുത്തു എന്നാല്‍കൂട്ടായി തീര്‍ന്നെന്റെ സ്വര്‍ഗീയ സ് നേഹിതന്‍കഷ്ട കാലത്തും വിടാ രചന: കെ. വി . ചേറുആലാപനം: കോട്ടയം ജോയ് ആലാപനം:…

എന്നവിടെ വന്നു ചേരും ഞാന്‍

എന്നവിടെ വന്നു ചേരും ഞാന്‍മമ കാന്താ നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ..നിന്നോട് പിരിഞ്ഞിന്നരകുല –ത്തിരിക്കയെന്നതിന്നൊരിക്കലും സുഖംതന്നിടുന്നതില്ലായ്കയാല്‍പരനേശുവേ ഗതി നീ എനിക്കിനി നിന്‍ മുഖത്ത് നിന്നു തൂകുന്ന മൊഴിയെന്റെതാപമിന്നു നീക്കിടുന്നു നായകാനിന്നതി മൃദുവായ കൈയിനാല്‍എന്നെ നീ തടവുന്നോരക്ഷണംകണ്ണുനീരുകള്‍ ആകവേയക –ന്നുന്നതാനന്ദം വന്നിടുന്നു മേ തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍ലുബ്ദരായോര്‍ ഭൂധനങ്ങളെചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ –പൊരുന്നിരുന്നായവ വിരി –ഞ്ഞാര്‍ത്തി നല്‍കിടും മാമോന്‍ കുട്ടികളായ്പുറപ്പെടുന്നാര്‍ത്ത…

നീയെന്റെ സങ്കേതം നീയെനിക്കാശ്വാസം

നീയെന്റെ സങ്കേതം നീയെനിക്കാശ്വാസംനീയെന്റെ സ് നേഹിതനും നീയെനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതെ നിന്റെ പൊന്‍ മുഖം കാണേണംകണ്ണീര് തോറും നാള്‍ എനിക്കേറ്റമടുത്തല്ലോ ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍ അകന്നാലുംശത്രുക്കള്‍ മുമ്പാകെ എന്നെ ഉയര്‍ത്തും നീ ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലുംജയം തരുന്നവനെ നീ എനിക്കെല്ലാമേ ആലാപനം: സാംസണ്‍ കോട്ടൂര്‍പശ്ചാത്തല സംഗീതം: ആര്‍ . എസ്. വിജയ്‌ രാജ്

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേദിനവുമിതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കണ്മണിയെ ? വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍അഖിലവും നിന്നെ കരുതിനിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –ന്നടിമവേഷം ഞാനെടുത്തു വലിച്ചു കാല്‍കരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തിഒട്ടും അലിവില്ലാതടിചിറക്കിയേ രക്തം –തെറിക്കുന്നെന്റെ കണ്മണിയെ ഒരിക്കലുമെന്റെ പരമ സ് നേഹത്തെമറക്കാമോ നിനക്കോര്‍ത്താല്‍ ?നിന്മേല്‍ കരളലിഞ്ഞു ഞാന്‍ ഇവ സകലവുംസഹിച്ചെന്‍ ജീവനെ വെടിഞ്ഞു രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല…

നീതിയാം യഹോവയേ

നീതിയാം യഹോവയേ – തിരുചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമപസസനി പനിപമ രിപമ രിമരിസനീയുരു കരുണാ രസമാനസമാര്‍ –ന്നനിശമിരിപ്പതാലസാമ്യ സുഖ മമ ശ്രീ തരും തവ പാദമതൊന്നേഖേദമകറ്റി പരിപാലിപ്പതെന്നെ ദേഹികള്‍ക്കമൃതായെ – തവദേഹമിരിപ്പതെന്നായെ വേദമോതിടുന്നാകയാല്‍ നീയെവേദനയില്‍ തുണയെന്നാത്മിക തായേ ദേവ നിന്നുടെ ജ്ഞാനം മമതാപമാറ്റിടും നൂനം പാവനാശയ മാനസ വാനംപാര്‍ക്കുവതിന്നരുള്‍ നിന്‍ ബോധ വിമാനം രചന: കെ. വി. സൈമണ്‍ആലാപനം: ആലീസ്‌പശ്ചാത്തല…

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ – കാന്തന്‍പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേപരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍നീയും വാനലോകേ പറന്നേറും പ്രാവുപോല്‍ ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടിപോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ – കാണുംഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌതവ…

മണവാളനേശു വരുന്നിതല്ലോ

മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന്‍ അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാംക്രിസ്തുവരവിന്റെ സത്യ ലക്ഷ്യങ്ങള്‍ കള്ളനെന്ന പോല്‍ ഞാന്‍ വേഗം വരുന്നുവെള്ള വസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ കന്യകമാര്‍ പത്തും ഉറങ്ങിടുന്നുപാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ പെരുമീനുദിച്ചു വാന വിരിവില്‍ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ വേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തില്‍ ഞങ്ങളെ…

കാരുണ്യ പൂര കടലേ, കരലളിയുക

കാരുണ്യ പൂര കടലേ, കരലളിയുക ദിനമനുകാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍മാരണകാരി മഹാസുര ശീര്‍ഷംതീരെയുടച്ചു തകര്‍പ്പതിനായിധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടിനിന്‍ മുഖത്താലെന്നെ ചുംബനം ചെയ്തുനിന്നുടെയെനിക്കേകി മോതിരം ചെരിപ്പുംഅന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ.. പാപമതാം ചെളി പൂണ്ടുടലാകെഭീകരമായ വിധം മലിനത്വംചേര്‍ന്നു വിരൂപതയാര്‍ന്നോരിവന്നുചേരുവാന്‍ നിന്നരികതില്‍ ഭാഗ്യമുണ്ടായ്‌ ആര്‍ക്കുമതീവ മനോഹരമാം നിന്‍സ്വര്‍ഗ്ഗ യെരുശലേം മാളികയില്‍ ഞാന്‍ദീര്‍ഘയുഗം വാസിച്ചാനന്ദ ബാഷ്പംവീഴ്ത്തിയാലും നിന്‍ കരുണയ്ക്കതു ബദലാമോ? ജീവപറുദീസിന്നാനന്ദക്കുയിലെജീവ വസന്തര്‍ത്തു ആരംഭിച്ചില്ലേജീവവൃക്ഷക്കൊമ്പിന്‍ മീതിലിരുന്നുജീവമൊഴി…

ദിനമനു മംഗളം ദേവാധി ദേവാ

ദിനമനു മംഗളം ദേവാധി ദേവാദേവാധി ദേവാ ദേവാധി ദേവാ ദിവി മരുവീടും ജീവികളാകെദിനവും നിന്നടിയിണ പണിയുന്നു നാഥാ നിന്‍ തിരു തേജസ്സ്‌ അന്തരമെന്യേചന്തമായ് അടിയങ്ങള്‍ കാണ്മതിന്നരുള്‍ക തിരുക്കരം തന്നില്‍ ഇരിക്കുമച്ചെങ്കോല്‍ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തില്‍ ഏതൊരു നാളും നിന്‍ തിരുക്കൈയാല്‍ചേതന ലഭിച്ചെങ്ങള്‍ മോദമായ്‌ വാഴ് വൂ രചന: കെ. വി. സൈമണ്‍ആലാപനം: മാര്‍കോസ്പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

ദേവാധി ദേവന്‍ നീ രാജാധി രാജന്‍

ദേവാധി ദേവന്‍ നീ രാജാധി രാജന്‍ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍മണ്ണിലും വിണ്ണിലും ആരാധ്യനായിഉന്നത നന്ദനന്‍ നീ യോഗ്യനാം നീയെന്നും യോഗ്യന്‍ നീയെന്നും യോഗ്യന്‍ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാംസ്‌തോത്രം സ്തുതി ബഹുമാനങ്ങളെല്ലാംസ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം സ്വര്‍ഗ്ഗ സുഖം വെടിഞ്ഞെന്‍ പാപം തീര്‍ക്കാന്‍ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നുനീ അറുക്കപ്പെട്ടു നിന്‍ നിണം കൊണ്ടുവീണ്ടെടുത്തെന്നെയും നീ യോഗ്യനാം ക്രൂശിലാ കൂരിരുളില്‍ ഏകനായിദൈവത്താല്‍ കൈവിടപ്പെട്ടവനായ്‌നീ സഹിച്ചു ദൈവ കോപമതെല്ലാംഎന്‍ പാപം…

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌

യേശു രാജന്‍ വേഗം തന്റെ വാന സമൂഹവുമായ്‌വന്നിടും ഈ ലോകത്തിന്റെ രാജാവായ്‌ വാഴുവാനായ് യേശു രാജന്‍ വരുന്നുണ്ട് ലോകത്തില്‍ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങിക്കൊള്‍വാനായ്‌ ഇന്നു ഞങ്ങള്‍ ദു:ഖിക്കുന്നുണ്ട് ലോകത്തില്‍ നിന്ദിതരായ്അന്ന് ഞങ്ങള്‍ ആനന്ദിച്ചിടും ദൂതരാല്‍ വന്ദിതരായ് വന്നെങ്കില്‍ നീ ഇന്നു തന്നെ യേശുവിന്‍ ക്രൂശതിങ്കല്‍ചേര്‍ക്കും തന്റെ കൂടെ നിന്നെ നിത്യം തന്‍ വരവിങ്കല്‍ ആലാപനം: സാംസണ്‍ കോട്ടൂര്‍

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതംസൌരഭ്യം തൈലം പോള്‍ രമ്യം മനോഹരം താവക നാമം പാപിക്ക്‌ നല്കുന്നു സാന്ത്വനംസ്വൈര്യ നിവാസം കണ്ടത്തില്‍ മേവുന്നു നിന്‍ ജനം നിന്നെയുള്‍ത്താരില്‍ ഓര്‍ക്കയെന്‍ ഉള്ളതു കൌതുകംധന്യമെന്‍ കണ്‍കള്‍ കാണുകില്‍ നിന്‍ തൃമുഖാംബുജം നിന്നാത്മ സാന്നിദ്ധ്യം തുലോം ആശ്വാസ ഹേതുകംദൃശ്യ സംസര്‍ഗ്ഗം വിശ്രമം മാമക വാഞ്ചിതം ദു:ഖിതരിന്‍ പ്രത്യാശ നീ പാപികള്‍ക്കാശ്രയംസാധുക്കളിന്‍ സന്തോഷവും നീതാന്‍ നിസ്സംശയം വിസ്മയം നീയി സാധുവേ…

പരമ പിതാവിനെ പാടി

രചന: ടി. കെ. സാമുവേല്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തിഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ചനാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു രചന: അജിത്‌ കുമാര്‍പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍ ആലാപനം: മാര്‍കോസ് ആലാപനം: സാംസണ്‍ കോട്ടൂര്‍ ഈ ഗാനം ചിത്ര പാടുന്നത്…

അംബ യെരുശലേം

“പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍ കണ്ടു” – വെളിപ്പാടു: 21:2; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക) യോഹന്നാന് ഉണ്ടായ വെളിപ്പാടില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യ സഭയുടെ ‘മാതാവ് ‘ ആയ നവ യെരുശലേം നഗരത്തെ വര്‍ണ്ണിക്കുന്ന ഗാനം. വരികള്‍ ഇങ്ങനെ: അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍…