Category: Sadhu Kochukunju Upadeshi

സാധു കൊച്ചുകുഞ്ഞുപദേശി – ലഘു ചലച്ചിത്രം

കര്‍ത്താവിനുവേണ്ടി ജീവിക്കുക എന്നത് ചിലവുള്ള കാര്യമാണ്. അബദ്ധത്തിലോ ആരുടെയെങ്കിലും നിര്‍ബന്ധത്താലുമോ ആരും ഭക്തരായി തീരുന്നില്ല. മന:പൂര്‍വമായ സമര്‍പ്പണത്തോടെയുള്ള ജീവിതമാണ് ആത്മീക പുരോഗതിയിലേക്കുള്ള വഴി. പലതും നഷ്ടപ്പെട്ടേക്കാം, പലതും വേണ്ടെന്നുവയ്ക്കേണ്ടി വരും, പലതിനും മറുപടി നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല.. പലപ്പോഴും ഒറ്റപ്പെടാം… ഇതല്ലാം സമ്പൂര്‍ണ ദൈവഹിതത്തിനു കീഴ്പ്പെടുന്ന ഒരു വ്യക്തിക്ക് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ സമര്‍പ്പിക്കപ്പെട്ട ജീവിതം എത്രമാത്രം മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിരിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ്…

എന്റെ ഭാവി എല്ലാമെന്റെ ദൈവമറിയുന്നു

സര്‍വ്വേശ്വരനായ ദൈവം എന്നെ നേരിട്ടറിയുന്നുണ്ടെങ്കില്‍ പിന്നെ ഭയമെന്തിനാണ്? ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് ധൈര്യമായി എപ്പോഴും പാടാവുന്ന ഒരു പാട്ടാണിത്! ഒരു നിശ്ചയവുമില്ലാതെ ഈ ജീവിത വഴികളില്‍ സുനിശ്ചിതമായ ഒന്നുണ്ട്, എന്നെ ദൈവം അറിയുന്നു!! അതെനിക്ക് പൂര്‍ണ സമാധാനം നല്‍കുന്നു..!! പഴയ കാല ഭക്തന്മാര്‍ അനുഭവിച്ചറിഞ്ഞ ആ ദൈവ കൃപയും സമാധാനവും എത്ര ആഴമുള്ളതായിരുന്നു എന്ന്‍ ചിന്തിക്കാനും ഈ ഗാനക്കേള്‍വി ഉപകരിച്ചിട്ടുണ്ട്.. എന്റെ ഭാവി…

കര്‍ത്താവേ നിന്‍ രൂപം

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പ്പോഴും സന്തോഷമേസ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ അരക്കാശിനും മുതലില്ലാതെ തല ചായ്പ്പാനും സ്ഥലമില്ലാതെമുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ ജന്മ സ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കിവഴിയാധാര തേരിലായ് നീ ഭൂലോകത്തില്‍ സഞ്ചരിച്ചു എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പ്പോഴും സഞ്ചരിച്ചുഎല്ലാടത്തും ദൈവ സ് നേഹം വെളിവാക്കി നീ മരണത്തോളം സാത്താനെ നീ തോല്പ്പിച്ചവന്‍ സര്‍വ്വായുധം കവര്‍ന്നല്ലോസാധുക്കള്‍ക്ക് സങ്കേതമായ്‌ ഭൂലോകത്തില്‍ നീ മാത്രമെ…

ഉണരുക നീയെന്‍ ആത്മാവേ

ഉണരുക നീയെന്‍ ആത്മാവേചേരുക യേശുവിന്‍ അരികില്‍ നീതുണയവനല്ലാതാരുള്ളീഏഴകള്‍ നമ്മെ പാലിപ്പാന്‍ പുതിയൊരു നാള്‍ നമുക്കണഞ്ഞു വന്നുഎങ്ങനെ നാമിന്നു ജീവിക്കേണ്ടുപാപത്തിന്‍ തിരകളാല്‍ അലഞ്ഞിടാതെയേശുവെ നോക്കി നാം ജീവിക്കണം ഓരോരോ ദിവസമതുപോലെഭൂവിലെ വാസവും നീങ്ങിപ്പോകുംനീയതു ധ്യനിച്ചീശങ്കല്‍ആശ്രയം പുതുക്കണം ഈ ക്ഷണത്തില്‍ വീടുമില്ലാരുമില്ലൊന്നുമില്ലീലോകത്തിലെനിക്കെന്നോര്‍ക്കുക നീവിട്ടകളയും നീ ഒരുനാളില്‍ഉണ്ടെന്നു തോന്നുന്ന സകലത്തെയും ആപത്തനര്‍ത്ഥങ്ങള്‍ ഉണ്ടിഹത്തില്‍ഖേദത്തിന്‍ സമുദ്രമാണീയുലകംപാപത്തെ വരുത്തിയോരാദാമിന്‍ശാപത്തിന്‍ തിരകള്‍ അങ്ങലച്ചിടുന്നു ക്ലേശം നമുക്കിങ്ങു വന്നിടെണ്ടമേലില്‍ നമുക്കൊരു ദേശമുണ്ട്ഭക്തന്മാര്‍ അതിലതിമോദമോടെനാള്‍കള്‍ കഴിപ്പതിനോര്‍ത്തു…

മന്നവനേ മഹോന്നതാ

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ ദൈവ ദൂതര്‍ സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളതിലെന്തുള്ളൂ ഓര്‍ത്താല്‍ നിന്റെ നാമം ചൊല്ലിടാനും പോരായേ മഹാ ദേവാ മക്കള്‍ ഞങ്ങള്‍ തിരു മുന്‍പില്‍ വണങ്ങുന്നു മാരി പോല്‍ ഇന്നനുഗ്രഹം നല്‍കണം സര്‍വ്വ ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകണം നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല എന്നെന്നേയ്ക്കും…

ഇനിമേല്‍ എനിക്കില്ലോര്‍ ഭയം

ഇനിമേല്‍ എനിക്കില്ലോര്‍ ഭയംവിശ്വാസക്കപ്പലില്‍ കാറ്റുകള്‍ അടിച്ചാല്‍തിരകള്‍ മേല്‍ അലഞ്ഞാല്‍നാശത്തിന്‍ പാറമേല്‍ തട്ടിയിട്ടുടയാ –തേശു എന്‍ പ്രിയനേ കാണുമേ ഞാന്‍കാണുമേ ഞാന്‍ കാണുമേ ഞാന്‍ (2)സ്വര്‍ഗ്ഗ സിയോന്‍ പുരിയവിടെയെത്തീ –ട്ടേശുവെന്‍ പ്രിയനേ കാണുമേ ഞാന്‍ ഉണ്ടൊരു തിരശീലയെന്റെ മുന്‍പില്‍അതിവിശുദ്ധ സ്ഥലമവിടെയത്രേഎനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയന്‍എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്ഹാലേലുയ്യ ഹാലേലുയ്യ (2)എനിക്ക് വേണ്ടി മരിച്ച പ്രിയന്‍എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ് ഞാനിവിടെ അല്പം താമസിക്കു-ന്നവനു വേണ്ടി പല…

നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോ

നിനക്കു വേണ്ടി ഞാന്‍ ധരയിലെന്തു വേണമോഎനിക്ക് വേറില്ലാശ ഒന്നെന്നേശു മാത്രമെ എവിടെപ്പോയി ഞാന്‍ അവനായ്‌ ജീവന്‍ വയ്ക്കണംഅവിടെത്തന്നെ പോവാന്‍ എനിക്കു മനസ് നല്‍കണേ ദുരിത ക്ലേശമോ വിവിധ പീഡ പേടിയോവരികിലെന്നരികിലേശു കരുണ സമുദ്രമേ തരുന്ന ദൂതുകള്‍ ആര്‍ക്കും ധൈര്യമോതിടാംവരുന്നതെന്തും വരട്ടെന്നല്ലാതെനിക്ക് പാടില്ല കുരിശില്‍ തൂങ്ങിയോന്‍ വരുന്നു രാജ രാജനായ്‌ധരയിലവനു ‘ചിയര്‍ ‘ വിളിപ്പാനുള്ളം കൊതിക്കുന്നു മഹത്വമുള്ളവന്‍ പണ്ടു കഴുതമേല്‍ തന്റെസെഹിയോന്‍ നാരിക്കരികിലണഞ്ഞ കാലം വന്നിടും…

അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി –ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ –ക്കൊക്കെയുമനുഗ്രഹ ജീവന്‍ നീ നല്‍കിയേ എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി –ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീപന്ത്രണ്ടപ്പോസ് തലന്‍മാരില്‍ക്കൂടാദ്യമായ്‌പെന്തക്കോസ്തിന്‍ നാളില്‍ ഒഴുക്കിയ വന്‍ നദിആത്മമാരികൂടാതെങ്ങനെ ജീവിക്കുംദേശങ്ങള്‍ വരണ്ടു പോയ് ദൈവമേ കാണണേയോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തംഞങ്ങളില്‍ ഇന്നു നീ നിവൃത്തിയാക്കിടെണം മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി –ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണംപീശോന്‍ ഗീചോന്‍…

ആനന്ദമുണ്ടെനി – ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി – ക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയില്‍ ലോകം എനിക്കൊരു ശാശ്വതമല്ലെന്ന്സ് നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്സ്വര്‍ല്ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല-കഷ്ട സങ്കടങ്ങള്‍ വന്നിടുന്നുകര്‍ത്താവേ നീ എന്റെ സങ്കേതമാകയാല്‍ഉള്ളില്‍ മന:ക്ലേശം ലേശമില്ലവിശ്വാസ കപ്പലില്‍ സ്വര്‍പ്പുരം ചേരുവാന്‍ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ എന്നത്മാവേ നിന്നില്‍ ചാഞ്ചല്യം എന്തിന്?ബാഖയിന്‍ താഴ്‌വരയത്രെയിത്സിയോന്‍ പുരി തന്നില്‍ വേഗം നമുക്കെത്തീ-ട്ടാനന്ദ കണ്ണുനീര്‍ വീഴ്ത്തിടാമേ കൂടാര വാസികള്‍ ആകും നമുക്കിങ്ങുവീടെന്നോ നാടെന്നോ ചൊല്‍വാന്‍ എന്ത്?കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു…

പൊന്നേശു തമ്പുരാന്‍

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു സ്വര്‍ഗ്ഗ സിംഹാസനം താതന്റെ മാര്‍വതുംദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്‌ദാസനെപ്പോലവന്‍ ജീവിച്ചു പാപി എന്‍ശാപം ശിരസ്സതിലേറ്റിടുവാന്‍ എന്തൊരു സ് നേഹമീ സാധുവേ ഓര്‍ത്തു നീസന്താപ സാഗരം തന്നില്‍ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോമനപൈതലായ്‌ തീര്‍ത്തിടുമേ രചന: സാധു കൊച്ചുകുഞ്ഞുപദേശിആലാപനം: ബിനോയ്‌ ചാക്കോ ആലാപനം: മാര്‍കോസ്

ദു:ഖത്തിന്റെ പാനപാത്രം

“അന്യനാട്ടില്‍ ” നിന്നും സുഹൃത്ത് ‘കുര്യന്‍ ‘ പ്രത്യേകം അയച്ചു തന്ന വരികള്‍ കൂടെ ചേര്‍ക്കുന്നു. ദു:ഖത്തിന്റെ പാന പാത്രംകര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍സന്തോഷത്തോടത് വാങ്ങിഹല്ലെലുയ്യ പാടിടും ഞാന്‍ ദോഷമായിട്ടൊന്നും എന്നോ-ടെന്റെ താതന്‍ ചെയ്കയില്ലഎന്നെ അവന്‍ അടിച്ചാലുംഅവന്‍ എന്നെ സ് നേഹിക്കുന്നു കഷ്ട നഷ്ടമേറി വന്നാല്‍ഭാഗ്യവാനായി തീരുന്നു ഞാന്‍കഷ്ടമേറ്റ കര്‍ത്താവോട്കൂട്ടാളിയായ് തീരുന്നു ഞാന്‍ ലോക സൌഖ്യമെന്തു തരുംആത്മക്ലേശമതിന്‍ ഫലംസൌഭാഗ്യമുള്ളാത്മ ജീവന്‍കഷ്ടതയില്‍ വര്‍ദ്ധിക്കുന്നു ജീവനത്തിന്‍ വമ്പു വേണ്ടകാഴ്ചയുടെ…

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നുവിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍സ് നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നുതങ്ക തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ഉല്ലാസമോടിതാ നോക്കിടുന്നു തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍എന്നേക്കുമായ്‌ തുടച്ചിതല്ലോപൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ കുഞ്ഞാട്ടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കിനന്നായ്‌ വെളുപ്പിച്ച കൂട്ടരിവര്‍പൂര്‍ണ്ണ വിശുദ്ധരായ്‌ തീര്‍ന്നവര്‍ യേശുവിന്‍തങ്ക രുധിരത്തിന്‍ ശക്തിയാലെ തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍വെണ്‍ നിലയങ്കി…

എന്റെ ദൈവം മഹത്വത്തില്‍

എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍സാധു ഞാനീ ക്ഷോണി തന്നില്‍ ക്ലേശിപ്പാന്‍ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്‍വാന്‍രക്ഷകനെന്‍ കാലുകള്‍ക്ക് വേഗമായ്‌തീര്‍ന്നെന്‍ പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോമാനസത്തില്‍ ആദി പൂണ്ടു ഖേദിപ്പാന്‍സാധു അന്ധനായി തീര്‍ന്നിടല്ലേ ദൈവമേ എന്റെ നിത്യ സ് നേഹിതന്‍മാര്‍ ദൈവദൂത സംഘമത്രേഇപ്പോഴവര്‍ ദൈവ മുന്‍പില്‍ സേവയാംഎന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നിടും ദു:ഖിതനായ്‌ ഓടിപ്പോയ്‌ ഞാന്‍…

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?പ്രാണ നാഥന്‍ പ്രാണ നാഥന്‍എന്‍ പേര്‍ക്കായ് ചാകുന്നു ഇത്രമാം സ്നേഹത്തെ എത്ര നാള്‍ തള്ളി ഞാന്‍ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോദൈവത്തിന്‍ പൈതലായ്‌ ജീവിക്കും ഞാനിനി കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രൂശിന്‍മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ആത്മാവേ ഓര്‍ക്ക നീ ഈ മഹാ…

ഉഷ:കാലം നാമെഴുന്നേല്‍ക്കുക

ഉഷ:കാലം നാമെഴുന്നേല്‍ക്കുകപരനേശുവേ സ്തുതിപ്പാന്‍ഉഷ:കാലം എന്താനന്ദം നമ്മള്‍പ്രിയനോടടുത്തിടുകില്‍ ഇതു പോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹാ എന്താനന്ദം നമ്മള്‍ പ്രിയനാശോഭാ സൂര്യനായ്‌ വരും നാള്‍ നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാം യേശു കാരുണ്യംഓരോന്നോരോന്നായ്‌ ധ്യാനിപ്പാനിത്നല്ല സന്ദര്‍ഭമാകുന്നു ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവര്‍എത്രപേര്‍ ലോകം വിട്ടു പോയ്എന്നാലോ നമുക്കൊരു നാള്‍ കൂടെപ്രിയനെ പാടി സ്തുതിക്കാം നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നുനഗ്നനായ്‌ തന്നെ പോകുമേലോകത്തില്‍ എനിക്കില്ല യാതൊന്നുംഎന്റെ കൂടന്നു പോരുവാന്‍ ഹാ എന്‍ പ്രിയന്റെ പ്രേമത്തെഓര്‍ത്തിട്ടാനന്ദം…

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനംതന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രേ (2)പൈതല്‍ പ്രായം മുതല്‍ ഇന്നേ വരെ എന്നെപോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്റെ ദൈവം) ആരും സഹായമില്ലെല്ലാവരും പാരില്‍കണ്ടും കാണാതെയും പോകുന്നവര്‍ (2)എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ഉണ്ടെന്നറിഞ്ഞതില്‍ ഉല്ലാസമേ (2) (എന്റെ ദൈവം) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)കാട്ടിലെ മൃഗങ്ങള്‍…

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ – വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെ വെന്നുയിര്‍ത്തവന്‍ വാന ലോകമതില്‍ ചെന്നുസാധുവെന്നെയോര്‍ത്തു നിത്യം താതനോട് യാചിക്കുന്നുക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ് വീണ്ടെടുത്തെന്നെസ്വര്‍ഗ്ഗ കനാന്‍ നാട്ടില്‍ ആക്കുവാന്‍പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല്‍ ജയമേകിവേഗം വരാമെന്നുരച്ചിട്ടാമയം തീര്‍ത്താശ നല്കി നല്ല ദാസന്‍ എന്ന് ചൊല്ലും നാള്‍ തന്റെ മുമ്പാകെലജ്ജിതനായ്‌ തീര്‍ന്നു പോകാതെനന്ദിയോടെന്‍ പ്രിയന്‍ മുന്‍പില്‍ പ്രേമ കണ്ണീര്‍ ചൊരിഞ്ഞിടാന്‍ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ എന്റെ…