Category: Sabu Antony

വരുന്നു പരമേശന്‍

വരുന്നു പരമേശന്‍ – ഇപ്പാരില്‍ഭരണം ഭരമേല്‍ക്കാന്‍!വരവിന്നായ് തന്‍ വചനം പോല്‍ നീഒരുങ്ങിടുന്നുണ്ടോ? മുഴങ്ങും കാഹളധ്വനിയും പരിചില്‍പതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിരമാണ്ട് വാണിടാന്‍ സിംഹം കാള പോല്‍ പുല്ലു തിന്നിടുംപുള്ളിപ്പുലിയും ഗോ സമമാകുംസര്‍പ്പത്തിന്‍ പൊത്തില്‍ കളിച്ചിടുംചെറിയ ശിശുക്കള്‍ യേശുവിന്‍ രാജ്യേ വരുമോരോവിധ പരിശോധനയില്‍സ്ഥിരമായ്‌ വിജയം പ്രാപിച്ചവരെപരനേശുവിന്‍ തിരു സിംഹാസനത്തില്‍ഒരുമിച്ചങ്ങിരുത്തീടുവാനായി ആലാപനം: ദലീമപശ്ചാത്തല സംഗീതം: സാബു ആന്റണി 

പോകേണമൊരുനാള്‍ കൂടാരം വിട്ടു നാം

പോകേണമൊരുനാള്‍ കൂടാരം വിട്ടു നാംപരദേശ വാസികളേ സ്വന്ത വീടുണ്ടക്കരെ നാട്ടില്‍ സിയോന്‍ പ്രയാണികളേ നമുക്കിഹ വാസംഏറെ തുമ്പം തന്നിടുമ്പോള്‍മാലില്ലാ നാട്ടിലെ ആമോദ മോര്‍ത്താല്‍ ഹാ! എന്തോരാനന്ദം !! ക്രൂശില്‍ മരണ ഭീതി തകര്‍ത്തനാഥന്‍ മുന്‍ ചെല്ലുന്നതിനാല്‍പിന്‍പേ നാം പോകാം ഈ മോക്ഷ യാത്രഅതിവേഗം തീര്‍ന്നിടും – ഓ.. ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സാബു ആന്റണി

എന്റെ ദൈവം എന്നെ പോറ്റുന്നു

എന്റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്റെ ചിറകടിയില്‍അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു ഇടയനെ പോലെ കരുതിടുന്നുഅമ്മയെ പോലെ വളര്‍ത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവന്‍ എനിക്കായ്‌ കരുതിടുന്നു കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെകോഴി തന്‍ കുഞ്ഞിനെ നോക്കും പോലെആ ചിറകടിയില്‍ ആ മറവിടത്തില്‍അവനെന്നെ സൂക്ഷിക്കുന്നു ആലാപനം: മനീഷ  പശ്ചാത്തല സംഗീതം: സാബു ആന്റണി ആലാപനം: ഐഞ്ചല്‍ മറിയം

ഹാ മനോഹരം യാഹെ നിന്റെ ആലയം

ഹാ മനോഹരം യാഹെ നിന്റെ ആലയംഎന്തോരാനന്ദം തവ പ്രാകാരങ്ങളില്‍ദൈവമേ എന്നുള്ളം നിറയുന്നു, ഹല്ലെലുയ്യ പാടും ഞാന്‍ ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍തന്‍ മക്കള്‍ക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ല, നേരായ് നടപ്പവര്‍ക്ക് ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍മീവല്‍ പക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിന്‍ നന്മകളെ ഓര്‍ത്തു പാടി സ്തുതിച്ചിടുന്നു ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്റെ ആലയെഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍കണ്ണുനീരും കഴുമരമെല്ലാം മാറ്റും അനുഗ്രഹമായ്‌ ആലാപനം:…

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍നീ എന്റെ അഭയ സ്ഥാനം നീറിടും വേളയില്‍ നീ എനിക്കേകിടും-നന്മയിന്‍ നീരുറവ നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നുംപാടിടും സ്തുതി ഗീതങ്ങള്‍ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍പാടി ഞാന്‍ ആശ്വസിക്കും ജീവിത സാഗരേ ഘോരമാം അലകള്‍അടിക്കടി ഉയര്‍ന്നിടുമ്പോള്‍കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍സ്തോത്ര യാഗം കഴിപ്പിന്‍ ആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സാബു ആന്റണി

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

നന്ദിയോടെ ഞാന്‍ സ്തുതി പാടിടുംഎന്റെ യേശു നാഥാഎനിക്കായ്‌ നീ ചെയ്തൊരു നന്മയ്ക്കുംഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ അര്‍ഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകള്‍ പോലുമീഎനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന്‍ ഏക പുത്രനായ്‌നിന്നെ വിശ്വസിക്കുന്നു ഞാന്‍വരും കാലം ഒക്കെയും നിന്‍കൃപാവരങ്ങള്‍ ചൊരികയെന്നില്‍ ആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സാബു ആന്റണി ആലാപനം: അനീഷ്‌

എനിക്കുണ്ടൊരു പുത്തന്‍

മലയാളക്കരയുടെ മധുര ഗായകന്‍ നിര്യാതനായ ശ്രീ. എം. ഇ. ചെറിയാന്‍ സാര്‍ രചിച്ച അവസാന ഗാനം എന്ന നിലയില്‍ ശ്രദ്ധേയമാണീ മനോഹരമായ പ്രത്യാശാ ഗാനം.. എനിക്കുണ്ടൊരു പുത്തന്‍ പാട്ടു പാടാന്‍എനിക്കുണ്ടൊരു മിത്രം കൂട്ട് കൂടാന്‍എനിക്കുണ്ടൊരു സ്വന്ത നാടു പോകാന്‍എനിക്കുണ്ടൊരു നല്ല വീട് പാര്‍ക്കാന്‍ അല്ലല്ല ഞാനിന്നനാഥനല്ലഅല്ലലില്‍ വലയുന്നഗതിയല്ലവല്ലഭന്‍ ദൈവം എന്‍ പിതാവായ്‌നല്ലവനായ്‌ എനിക്കുണ്ട് നിത്യം മന്നവ മന്നന്‍ മനു സുതനായ്‌മന്നിതില്‍ പാപിയെ തേടി വന്നുഉന്നത…

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെനിന്‍ ക്രൂശു ഞാന്‍ വഹിക്കെന്നാലുമേഎന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ ദാസന്‍ യാക്കോബേപ്പോല്‍ രാക്കാലത്തില്‍വന്‍ കാട്ടില്‍ കല്ലിന്മേല്‍ ഉറങ്ങുകില്‍എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ നീയെന്നെ നടത്തും പാതയെല്ലാംവിണ്‍ എത്തും ഏണി പോല്‍ പ്രകാശമാംദൂതര്‍ വിളിക്കുന്നെ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചിടുംകല്‍ തലയിണയെ ‘ബെഥേല്‍ ‘…

അംബ യെരുശലേം

“പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍ കണ്ടു” – വെളിപ്പാടു: 21:2; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക) യോഹന്നാന് ഉണ്ടായ വെളിപ്പാടില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യ സഭയുടെ ‘മാതാവ് ‘ ആയ നവ യെരുശലേം നഗരത്തെ വര്‍ണ്ണിക്കുന്ന ഗാനം. വരികള്‍ ഇങ്ങനെ: അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍…

ദൈവത്തിന്‍ സ്‌നേഹം, ഹാ! എത്ര ശ്രേഷ്ഠം

ഇതൊരു ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷയാണെന്ന് തോന്നുന്നു. അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ ലളിതമായ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിനു നമ്മെക്കുറിച്ചുള്ള കരുതലിനെയും സ്നേഹത്തെയും ഓര്‍മ്മിപ്പിക്കുന്നു ഈ ഗാനം .. ദൈവം നേരിട്ടു നമ്മെ ആശ്വസിപ്പിക്കുന്നത് പോലെ തോന്നും ഈ ഗാനം ഒന്നു കേട്ടാല്‍ .. അതി മനോഹരമായ സംഗീതവും ആലാപനവും.. ദൈവത്തിന്‍ സ് നേഹം, ഹാ എത്ര ശ്രേഷ്ഠംആയതിന്‍ ആഴം ആര്‍ക്കു വര്‍ണ്ണിക്കാം !ജീവിത ക്ലേശ ഭാരങ്ങള്‍…