Category: Reji Edwin

യേശുരാജന്‍ വരവായ് പ്രിയരേ..

യേശുരാജന്‍ വരവായ് പ്രിയരേ..യേശുരാജന്‍ വരവായ് .. ഉണര്‍ന്നെണീക്കുക നമ്മള്‍ഉണര്‍ന്ന ജയഗീതവുമായ്ഉയര്‍ന്നിടട്ടെ യേശുമഹേശന്‍ഉണര്‍ന്ന ഭക്തരിന്‍ ഗാനംഉയരും നാം ഒന്നായ് വാനില്‍യേശുവേ എതിരേല്‍പ്പാനായ് കാഹളനാദം കേള്‍ക്കുംകര്‍ത്തനില്‍ മരിച്ചവരുയിര്‍ക്കുംകണ്ടിടും ശുദ്ധര്‍ അഖിലരു മന്നാള്‍കണ്ടിടുമേശുവിന്‍ കൂടെകഷ്ടങ്ങളും പട്ടിണി ദുരിതംകണ്ണുനീരും തീരാറായ് സത്യത്തിന്‍ സാക്ഷികള്‍ നേരെശക്തമായുള്ളെതിര്‍പ്പെല്ലാംനിത്യമായ് തീരും തന്നുടെ രാജ്യെനിത്യമായ് വാഴും നമ്മള്‍ഒരു സുന്ദരരാജ്യം പൂകാന്‍ഒത്തുചേര്‍ന്നു വസിപ്പാനായ് രചന: പി. എം. ജോസഫ്‌ആലാപനം: ഹിഗ്ഗിന്‍സ്പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞുകാണുവതാരോ മരക്കുരിശില്‍പാപികളെ പ്രതി ഉന്നതം വെടിഞ്ഞുപാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുംമുക്തനായ് തീര്‍ന്ന ജയവീരന്‍മൂന്നുലോകര്‍ മുഴംകാല്‍ മടക്കും പാതെ..മുത്തിടു മന്നാള്‍ നിന്‍ ദാസര്‍ രചന: പി. എം. ജോസഫ്‌ആലാപനം: എലിസബത്ത്‌ രാജുപശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍എന്‍ തുമ്പം നീങ്ങിടാറായ്എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന്‍ പ്രേമം വീഞ്ഞിലുംനീ ആയിരങ്ങളിലും സുന്ദരന്‍നിന്‍ കൂടുള്ള വാസം ആനന്ദംഎന്‍ ഇഹത്തില്‍ കഷ്ടം നിസ്സാരങ്ങള്‍ .. വിണ്ണില്‍ കാഹളം കേള്‍ക്കും നേരത്തില്‍മണ്ണില്‍ ഉറങ്ങും ശുദ്ധര്‍ ഉയിര്‍ക്കുമേകണ്ണുനീരന്നു മാറും നാളതില്‍കാന്തന്‍ കൂടുള്ള വാസം ഓര്‍ക്കുമ്പോള്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോസ് സാഗര്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

ദേവാധി ദേവാ ത്രിയേകാ..

ദേവാധി ദേവാ ത്രിയേകാ..താവക തൃപ്പദം തന്നില്‍ആശയോടെത്തിടും ഈ നിന്റെ ദാസനെആശിര്‍വദിക്കണം ഈശാ.. നാള്‍തോറും ഭാരം ചുമക്കുംനല്ലൊരു രക്ഷകന്‍ നീ താന്‍നന്ദിയാലെന്നുള്ളം നിന്‍ തിരു സന്നിധൌനിത്യം സ്തുതിക്കുന്നു നാമം നിന്‍ സ്നേഹമെത്രയോ ശ്രേഷ്ഠംനീയെനിക്കെന്തോരാശ്വാസംനീയെനിക്കാനന്ദം നീയെന്റെ പാലകന്‍നിന്‍ കൃപയേകണമെന്നും രചന: പി. എം. ജോസഫ്‌ആലാപനം: നജിം അര്‍ഷാദ്പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ദൈവ ഭവനമായ് മാറിടുംവീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന്‍ മൊഴിയാകുംകനിവും ദയയും വിളങ്ങിടുംജീവിതം സുഗമമായ്‌ പോയിടും – അതില്‍യേശു ദേവന്‍ ഇനി തുണയാകും ഈയൊരു ജീവിതം പടകു പോലെഎതിരുകളെല്ലാം അലകള്‍ പോലെയേശു ആ നൌകയില്‍ നായകനായ്ശാന്തമായെന്നും നയിച്ചിടുമേ രചന: ജോയ് ജോണ്‍ആലാപനം‌: ഗ്രേസ് ജോണ്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍ ആലാപനം: വില്‍സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

വന്നോളിന്‍ സോദരരേ

വന്നോളിന്‍ സോദരരെ – നിങ്ങള്‍കേട്ടോളിന്‍ സുവിശേഷംവിട്ടോളിന്‍ പാപവഴികള്‍സ്വീകരിപ്പിന്‍ ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തംപാപികളായി മാനവരെല്ലാംമയ്യത്തിന്‍ ഓഹരിക്കാരായ്മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാംഅള്ളാവില്‍ നിന്നകന്നതിനാലെഇബിലീസിന്‍ അടിമകളായിഹലാക്കിലായല്ലോ ! മനവരിന്‍ രക്ഷക്കായൊരുമാര്‍ഗം അള്ളയൊരുക്കിയത്മാനത്തെ മലക്കുകള്‍ പാടിമാധുരി തിങ്ങും ഗീതങ്ങള്‍ മാനവരിന്‍ പാപമകറ്റാന്‍ഈസ പിറന്നീ ദുനിയാവില്‍കുരിശിന്മേല്‍ മരിച്ചുയിര്‍ത്തീസയെസ്വീകരിപ്പിന്‍ നിന്‍ രക്ഷകനായ് രചന: പി. എം. ജോസഫ്‌ആലാപനം: ജോയ് ജോണ്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍ ഇതേ ഗാനത്തിന്റെ ഒരു പഴയ ലൈവ് റെക്കോര്‍ഡിംഗ്…