Category: Philip K Andrews

വന്നിടുക. സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു യേശുമന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നുകന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി പാരില്‍ നീ മരിച്ചാല്‍അങ്ങ് പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചിതംപാപങ്ങള്‍ ക്ഷമിച്ചിടും സ്വര്‍ഗലോകം ചേര്‍ത്തിടുംപാപീ, വന്നിടുക യേശു സന്നിധൌ രചന: പി. എം ജോസഫ്‌ആലാപനം:ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

കാലചക്രം നീങ്ങിടുമ്പോള്‍

കാലമാകുന്ന ചക്രം അതിവേഗം തിരിയുകയാണ്.. പിടിച്ചു നിര്‍ത്താന്‍ ആവുമോ?? അതിലൊരു പോയിന്റില്‍ നാമും കൂടെ കറങ്ങുന്നു… ജനനം മുതല്‍ മരണം വരെ മുന്നോട്ടു പോയേ പറ്റൂ.. കൂടെ വന്നവര്‍ പലരാകാം.. പക്ഷേ, അകാലത്തില്‍ പൊഴിഞ്ഞു വീഴുന്ന പുഷ്പങ്ങള്‍ പോലെ ഓരോരുത്തരായി നമ്മെ വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു… കാലയവനികയ്ക്കപ്പുറത്തെ ഒരു ജീവിതത്തിലേയ്ക്ക്.. ആത്മാക്കളുടെ നിത്യതയിലേക്ക് .. ഒരിക്കല്‍ നാമും യാത്രയാകും.. ഇതു വെറുതെ പറയുന്നതല്ല, ദൈവത്തിന്റെ വചനമായ…

നല്‍ നീരുറവു പോല്‍ സമാധാനമോ

നല്‍ നീരുറവു പോല്‍ സമാധാനമോഅലമാല പോല്‍ ദു:ഖമോഎന്തെന്തു വന്നാലും എന്‍ ജീവിതത്തില്‍ചൊല്ലും ഞാന്‍ എല്ലാമെന്‍ നന്മയ്ക്കായ്‌ പാടിടും സ്‌തോത്രം ഞാന്‍സ്‌തോത്രം ഞാന്‍ പാടിടുംനാഥന്‍ ചെയ്യുമെല്ലാം നന്മയ്ക്കായ്‌ പിശാചിന്‍ തന്ത്രങ്ങള്‍ പരീക്ഷകളുംഎന്‍ ജീവിതെ ആഞ്ഞടിച്ചാല്‍ചെഞ്ചോര ചൊരിഞ്ഞ എന്‍ ജീവ നാഥന്‍എന്‍ പക്ഷം ഉള്ളതാല്‍ ജയമേ വന്‍ ദു:ഖം പ്രയാസങ്ങള്‍ ഏറിയാലുംനിരാശനായ്‌ തീരില്ല ഞാന്‍എന്നെ കരുതാന്‍ തന്‍ മാറോടണയ്കാന്‍നാഥന്‍ താനുള്ളതാല്‍ പാടുമേ എന്‍ ഹൃത്തടത്തില്‍ കര്‍ത്തന്‍ വാസമതാല്‍യോര്‍ദ്ദാന്‍…

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെമറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും യേശു നാഥാ എന്നപേക്ഷ കേള്‍മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്നേഎന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക നിന്റെ രക്ഷം മാത്രം എന്റെ നിത്യ ശരണംനിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം ജീവനേക്കാള്‍ ഏറെ നന്ന് നീയെന്‍ കര്‍ത്താവേഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രം ആശ്രയം ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി…

മഹോന്നതനേശുവെ നിസ്തുലനാം നാഥനെ

മഹോന്നതനേശുവെ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലും അവര്‍ണ്യമാം അതിശയ നാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം കന്യകയില്‍ ജാതനായ്‌ മണ്ണില്‍ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തില്‍ അതുല്യനായ്‌ അവതാരം ചെയ് തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേസ്തുതിച്ചു സ്തുതിച്ചു പാടാംപാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

വല്ലഭനാം മശിഹാ വരുന്നല്ലോ!

വല്ലഭനാം മശിഹാ വരുന്നല്ലോ!അല്ലലെല്ലാം അശേഷം തീരുമല്ലോ!! ഹല്ലെലുയ്യ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താംആമോദമായി ആഘോഷമായി രോഗം ശോകം ദു:ഖം ഭാരം എല്ലാം മാറുന്നനല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നെ –ആശയാല്‍ വസിച്ചിടുന്നെഓരോരോ ദിനങ്ങളും കഴിഞ്ഞിടുമ്പോള്‍കര്‍ത്തന്‍ വരുന്ന നാളതും അടുത്തിടുന്നു മഹാരാജന്‍ വാണിടുന്ന ദിനങ്ങള്‍ ഓര്‍ത്താല്‍മരുഭൂവിന്‍ വാസമേതും നിസ്സാരമെന്നു –എന്നുമേ നിസ്സാരമെന്നുഈ ലോകത്തിന്‍ ചിന്താകുലം ലേശമില്ലാതെപ്രത്യാശയാല്‍ ആനന്ദത്താല്‍ നിറഞ്ഞിടുന്നെ ആലാപനം: കെസ്റ്റര്‍രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല…