Category: P V Thommi

ഇന്നേരം പ്രിയ ദൈവമേ

പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി. സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത്‌ പോലെ സ്വയം വഞ്ചിക്കാന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. വേണമെങ്കില്‍ ഞാന്‍ നല്ലൊരു പ്രാര്‍ത്ഥനക്കാരനാണെന്ന് മറ്റുള്ളവരോടും പറയാം. അതല്ല ദൈവത്തിനു ആവശ്യം. ദൈവാശ്രയ ബോധത്തോടെയും നിര്‍മല ഹൃദയത്തോടും സുബോധത്തോടെയും പരിജ്ഞാനത്തോടെയുമുള്ള പ്രാര്‍ത്ഥന ദൈവമക്കള്‍ ആയി തീര്‍ന്നവര്‍ക്ക് ദൈവാത്മാവിന്റെ ദിവ്യ…

ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!

ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!നന്ദിയോടെ തിരു നാമത്തിനു സദാ വന്ദനം ചെയ്തിടുന്നെ.. അന്ന വസ്ത്രാദികളും സുഖം ബലം എന്നിവകള്‍ സമസ്തംതന്നടിയനെ നിത്യം പോറ്റിടുന്ന ഉന്നതന്‍ നീ പരനെ മന്നിടം തന്നിലിന്നു പല ജനം ഖിന്നരായ് മേവിടുമ്പോള്‍നിന്നടിയന് സുഖം തന്ന കൃപ വന്ദനീയം പരനേ തെറ്റുകുറ്റങ്ങള്‍ എന്നില്‍ വന്നതളവറ്റ  കൃപയാല്‍മുറ്റും ക്ഷമിക്കണമേ അടിയനെ ഉറ്റു സ്നേഹിപ്പവനേ രചന: പി. വി. തൊമ്മി ആലാപനം: ദലീമ 

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക്

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓര്‍ക്കിലെന്‍ ഉള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നും യേശുവെ സ്തുതിക്കും ഹാ! എന്റെ ഭാഗ്യം അനന്തമേഇതു സൌഭാഗ്യ ജീവിതമേ കണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വണ്ണം വിശേഷമായുദിക്കുംജീവകിരീടം എന്‍ ശിരസ്സില്‍ കര്‍ത്തന്‍ വച്ചിടും ആ സദസ്സില്‍ ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്ക് വര്‍ണ്ണിപ്പാന്‍ ത്രാണി ഇല്ലെനിക്ക്മഹത്വ ഭാഗ്യം തന്നെയിത് സമത്തിലൊന്നും ഇല്ലിഹത്തില്‍ രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം:…

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍

രോഗികള്‍ക്ക്‌ നല്ല വൈദ്യനാകുമേശു താന്‍പല രോഗികള്‍ തന്‍ നാമത്തില്‍ ആശ്വാസം പ്രാപിച്ചു വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്‍സര്‍വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍ തന്റെ പാദ പീഡമെന്റെ വൈദ്യശാലയാംഅതിലുണ്ടനേകം ഔഷധങ്ങള്‍ രോഗ ശാന്തിക്കായ്‌ വ്യാധിയില്‍ എന്റെ കിടക്ക താന്‍ വിരിക്കുന്നുബഹു മോദമായ്‌ എനിക്ക് താന്‍ ശുശ്രൂഷ ചെയ്യുന്നു എത്ര മാത്രം വേദനകള്‍ സ്വന്ത ദേഹത്തില്‍യേശു ശാന്തമായ്‌ സഹിച്ചു മനം നൊന്തതെനിക്കായ്‌ ഔഷധം എനിക്കവന്റെ…

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍ വെടിഞ്ഞെന്‍ മകനേദിനവുമിതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കണ്മണിയെ ? വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍അഖിലവും നിന്നെ കരുതിനിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –ന്നടിമവേഷം ഞാനെടുത്തു വലിച്ചു കാല്‍കരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തിഒട്ടും അലിവില്ലാതടിചിറക്കിയേ രക്തം –തെറിക്കുന്നെന്റെ കണ്മണിയെ ഒരിക്കലുമെന്റെ പരമ സ് നേഹത്തെമറക്കാമോ നിനക്കോര്‍ത്താല്‍ ?നിന്മേല്‍ കരളലിഞ്ഞു ഞാന്‍ ഇവ സകലവുംസഹിച്ചെന്‍ ജീവനെ വെടിഞ്ഞു രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല…

എന്തതിശയമേ ദൈവത്തിന്‍ സ് നേഹം

എന്തതിശയമേ ദൈവത്തിന്‍ സ് നേഹംഎത്ര മനോഹരമേ അത്ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധംആര്‍ക്കു ഗ്രഹിച്ചറിയാം എനി –കാവതില്ലേ അതിന്‍ ആഴമളന്നിടാന്‍എത്ര ബഹുലമത് ആയിരമായിരം നാവുകളാല്‍ അത്വര്‍ണ്ണിപ്പതിന്നെളുതോ പതി –നായിരത്തിങ്ക ലൊരംശം ചൊല്ലിടുവാന്‍പാരിലസ്സാദ്ധ്യമഹോ മോദമെഴും തിരു മാര്‍വിലുല്ലാസമായ്‌സന്തതം ചേര്‍ന്നിരുന്ന ഏക –ജാതനാമേശുവേ പാതകര്‍ക്കായ് തന്നസ് നേഹമതിശയമേ പാപത്താല്‍ നിന്നെ ഞാന്‍ ഖേദിപ്പിച്ചുള്ളോരുകാലത്തിലും ദയവായ്‌ സ് നേഹ –വാപിയെ…

യേശു മതിയെനിക്കേശു മതി

യേശു മതിയെനിക്കേശു മതി –യെനിക്കേശു മതിയെനിക്കെന്നേയ്ക്കുംഎന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും ഏതുനേരത്തുമെന്‍ ഭീതിയകറ്റിസമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍ ഘോര വൈരിയോടു പോരിടുവതിനുധീരതയെനിക്ക് നിത്യം നല്‍കുവാന്‍ – നല്ലധീരതയെനിക്ക് നിത്യം നല്‍കുവാന്‍ ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാത്തവനായി തീര്‍ന്നാലും – ഞാന്‍ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യാകുലപ്പെടേണ്ടി വന്നാലും – ഞാന്‍വ്യാകുലപ്പെടുവാനിട വന്നാലും ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ”…

പാടും ഞാന്‍ യേശുവിന്

പാടും ഞാന്‍ യേശുവിന്ജീവന്‍ പോവോളം നന്ദിയോടെ പാടും ഞാന്‍ എന്‍ അകതാരില്‍അനുദിനം വാഴും ശ്രീ യേശുവിന്ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെപാടി സ്തുതിക്കുമെന്നും കണ്മണി പോലെന്നെ ഭദ്രമായ്‌ നിത്യവുംകാവല്‍ ചെയ്തിടാമെന്നുംതന്റെ കണ്ണ് കൊണ്ടെന്നെ നടത്തിടുമെന്നതുംഓര്‍ത്തതി മോദമോടെ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: പി. വി. തൊമ്മിആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വി.…

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേനീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാന്‍ ആരുമേ നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും അന്നന്ന് ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍ കാല്‍വരി മലമുകള്‍ ഏറി നീ ഞങ്ങള്‍ക്കായ്‌കാല്‍ കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിര്‍ ഏകിയ ശത്രുവിന്‍ അഗ്നിയസ്ത്രം ശക്തിയോടെതിര്‍ക്കുന്നമാത്രയില്‍ ജയം തന്നു കാത്തു സൂക്ഷിച്ചിടുന്ന ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്‌ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന…

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍നീ പോയിട്ടെത്ര നാളായ്‌ ആശയോട്‌ കാത്തു ഞാന്‍ പാര്‍ത്തിടുന്നുഎന്നെ നിന്‍ ഇമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍എന്ന് നീ വന്നിടും എന്നാശ തീര്‍ത്തിടും പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവു രുചിച്ചിടുന്നുനാമം അതിമധുരം തേന്‍ കട്ടയെക്കാളും അതിമധുരംനീ എന്റെ രക്ഷകന്‍ വീണ്ടെടുത്തോനെന്നെനീ എനിക്കുള്ളവന്‍ ഞാന്‍…

സ് തോത്രമേശുവേ, സ് തോത്രമേശുവേ

സ് തോത്രമേശുവേ, സ് തോത്രമേശുവേനിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാന്‍ ദാസനാമെന്റെ നാശമകറ്റാന്‍നര വേഷമായ്‌ അവതരിച്ച ദൈവ ജാതനെ പാപത്തിനുടെ ശാപ ശിക്ഷയാംദൈവ കോപത്തീയില്‍ വെന്തെരിഞ്ഞ ജീവ നാഥനെ ശത്രുവാമെന്നെ നിന്‍ പുത്രനാക്കുവാന്‍എന്നില്‍ ചേര്‍ത്ത നിന്‍ കൃപയ്ക്കനന്ത സ്തോത്രമേശുവേ നാശ ലോകത്തില്‍ ദാസനാമെന്നെസല്‍ പ്രകാശമായ്‌ നടത്തീടണം യേശു നാഥനെ രചന: പി. വി. തൊമ്മിആലാപനം: ബ്ലെസ്സണ്‍

എന്നോടുള്ള നിന്‍ സര്‍വ്വ

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി ഞാന്‍എന്തു ചെയ്യേണ്ടു നിനക്കേശു പരാ – ഇപ്പോള്‍ നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെസന്നാഹമോടെ സ്തുതി പാടിടുന്നെ – ദേവാ പാപത്തില്‍ നിന്നു എന്നെ കോരിയെടുപ്പാനായ്‌ശാപ ശിക്ഷകള്‍ ഏറ്റ ദേവാത്മജാ – മഹാ എന്നെ അന്‍പോടു ദിനം തോറും നടത്തുന്നപൊന്നിടയനനന്ത വന്ദനമെ – എന്റെ അന്ത്യം വരെയുമെന്നെ കാവല്‍ ചെയ്തിടുവാന്‍അന്തികെയുള്ള മഹല്‍ ശക്തി നീയെ – നാഥാ താതന്‍ സന്നിധിയിലെന്‍…

വന്ദനം യേശുപരാ ..

വന്ദനം യേശുപരാ നിനക്കെന്നുംവന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു-നാമത്തിനാദരവായ് ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്ക്വന്നു ചേരുവതിനായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭി –വന്ദനം ചെയ്തിടുന്നു നിന്‍ രുധിരമാതിനാല്‍ പ്രതിഷ്ടിച്ചജീവ പുതുവഴിയായ്നിന്നടിയാര്‍ക്ക് പിതാവിന്‍ സന്നിധൌ-വന്നിടാമേ സതതംഇത്ര മഹത്വമുള്ള പദവിയെഇപ്പുഴുക്കള്‍ക്കരുളാന്‍പാത്രതയേതുമില്ല നിന്റെ കൃപഎത്ര വിചിത്രമഹൊ വാനദൂതഗണങ്ങള്‍ മനോഹര-ഗാനങ്ങളാല്‍ സതതംഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന-വാനവനെ നിനക്കു മന്നരില്‍ മന്നവന്‍ നീമനുകുലത്തിനു രക്ഷാകാരന്‍ നീമിന്നും പ്രഭാവമുള്ളോന്‍പിതാവിന് സന്നിഭന്‍ നീയല്ലയോ നീയോഴികെ ഞങ്ങള്‍ക്കു സുരലോകെ-യാരുള്ളൂ ജീവ…