Category: P M Joseph

യേശുരാജന്‍ വരവായ് പ്രിയരേ..

യേശുരാജന്‍ വരവായ് പ്രിയരേ..യേശുരാജന്‍ വരവായ് .. ഉണര്‍ന്നെണീക്കുക നമ്മള്‍ഉണര്‍ന്ന ജയഗീതവുമായ്ഉയര്‍ന്നിടട്ടെ യേശുമഹേശന്‍ഉണര്‍ന്ന ഭക്തരിന്‍ ഗാനംഉയരും നാം ഒന്നായ് വാനില്‍യേശുവേ എതിരേല്‍പ്പാനായ് കാഹളനാദം കേള്‍ക്കുംകര്‍ത്തനില്‍ മരിച്ചവരുയിര്‍ക്കുംകണ്ടിടും ശുദ്ധര്‍ അഖിലരു മന്നാള്‍കണ്ടിടുമേശുവിന്‍ കൂടെകഷ്ടങ്ങളും പട്ടിണി ദുരിതംകണ്ണുനീരും തീരാറായ് സത്യത്തിന്‍ സാക്ഷികള്‍ നേരെശക്തമായുള്ളെതിര്‍പ്പെല്ലാംനിത്യമായ് തീരും തന്നുടെ രാജ്യെനിത്യമായ് വാഴും നമ്മള്‍ഒരു സുന്ദരരാജ്യം പൂകാന്‍ഒത്തുചേര്‍ന്നു വസിപ്പാനായ് രചന: പി. എം. ജോസഫ്‌ആലാപനം: ഹിഗ്ഗിന്‍സ്പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞുകാണുവതാരോ മരക്കുരിശില്‍പാപികളെ പ്രതി ഉന്നതം വെടിഞ്ഞുപാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുംമുക്തനായ് തീര്‍ന്ന ജയവീരന്‍മൂന്നുലോകര്‍ മുഴംകാല്‍ മടക്കും പാതെ..മുത്തിടു മന്നാള്‍ നിന്‍ ദാസര്‍ രചന: പി. എം. ജോസഫ്‌ആലാപനം: എലിസബത്ത്‌ രാജുപശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍എന്‍ തുമ്പം നീങ്ങിടാറായ്എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന്‍ പ്രേമം വീഞ്ഞിലുംനീ ആയിരങ്ങളിലും സുന്ദരന്‍നിന്‍ കൂടുള്ള വാസം ആനന്ദംഎന്‍ ഇഹത്തില്‍ കഷ്ടം നിസ്സാരങ്ങള്‍ .. വിണ്ണില്‍ കാഹളം കേള്‍ക്കും നേരത്തില്‍മണ്ണില്‍ ഉറങ്ങും ശുദ്ധര്‍ ഉയിര്‍ക്കുമേകണ്ണുനീരന്നു മാറും നാളതില്‍കാന്തന്‍ കൂടുള്ള വാസം ഓര്‍ക്കുമ്പോള്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോസ് സാഗര്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

ദേവാധി ദേവാ ത്രിയേകാ..

ദേവാധി ദേവാ ത്രിയേകാ..താവക തൃപ്പദം തന്നില്‍ആശയോടെത്തിടും ഈ നിന്റെ ദാസനെആശിര്‍വദിക്കണം ഈശാ.. നാള്‍തോറും ഭാരം ചുമക്കുംനല്ലൊരു രക്ഷകന്‍ നീ താന്‍നന്ദിയാലെന്നുള്ളം നിന്‍ തിരു സന്നിധൌനിത്യം സ്തുതിക്കുന്നു നാമം നിന്‍ സ്നേഹമെത്രയോ ശ്രേഷ്ഠംനീയെനിക്കെന്തോരാശ്വാസംനീയെനിക്കാനന്ദം നീയെന്റെ പാലകന്‍നിന്‍ കൃപയേകണമെന്നും രചന: പി. എം. ജോസഫ്‌ആലാപനം: നജിം അര്‍ഷാദ്പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

വന്നിടുക. സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു യേശുമന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നുകന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി പാരില്‍ നീ മരിച്ചാല്‍അങ്ങ് പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചിതംപാപങ്ങള്‍ ക്ഷമിച്ചിടും സ്വര്‍ഗലോകം ചേര്‍ത്തിടുംപാപീ, വന്നിടുക യേശു സന്നിധൌ രചന: പി. എം ജോസഫ്‌ആലാപനം:ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍ എന്റെ വിലാപം നൃത്തമായ് തീര്‍ക്കാന്‍ എന്നുടെ രട്ടഴിപ്പാന്‍ എത്തിയീ ഭൂതലത്തില്‍ എഴയെ സ് നേഹിച്ചവന്‍ നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവന്‍ വല്ലഭനായ് ധരയില്‍ എത്തിടും വേഗം യേശു മണാളന്‍ മുത്തിടും തന്‍മുഖം ഞാന്‍ മുത്തിനാല്‍ നിര്‍മ്മിതമാം പുത്തനെരുശലെമില്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഓ.. പാടും ഞാനേശുവിന് (ആല്‍ബം)

ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന്‍ ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും അദ്ധേഹത്തിന്റെ പുത്രന്‍ ശ്രീ. ജോയ് ജോണും രചിച്ച ഏതാനും ചില ഗാനങ്ങളുടെ സംഗീതാവിഷ്കാരം, ഗാനാമൃതത്തിലൂടെ… രചന: പി. എം. ജോസഫ്, ജോയ് ജോണ്‍ ആലാപനം: നജിം അര്‍ഷാദ്, ജോണ്‍സന്‍ പീറ്റര്‍, ജോസ് സാഗര്‍,…

വിശുദ്ധനാം കര്‍ത്താവേ

വിശുദ്ധനാം കര്‍ത്താവേവിശ്വസ്തനാം കര്‍ത്താവേവീണ്ടെടുത്തല്ലോ ഏഴയാമെന്നെവീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്‍ത്തിയെന്നെപാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോപാടുവാനായ് പുതു പാട്ട് തന്നുപാടി സ്തുതിക്കുമെന്നായുസ്സെല്ലാം ആദരിക്കേണ്ടവര്‍ അവഗണിച്ചാല്‍അനുഗ്രഹിച്ചിടുന്നനുദിനവുംആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നുആയിരം മനുഷ്യരില്‍ നല്ലവനായ് പര്‍വതങ്ങളും കുന്നുകളുംപാരിതില്‍ നിന്നും മാറിയാലുംപരിശുദ്ധനുടെ വന്‍ ദയയാല്‍പാരിലനുദിനം പാര്‍ത്തിടുന്നു വാനവും ഭൂമിയും സര്‍വസ്വവുംഊനമില്ലാതെ ചമച്ചവനേമാനവ രക്ഷകാ മാന്യ മഹോന്നതാമാനവും മഹത്വവും നിനക്കാമേന്‍ ! രചന: പി. എം. ജോസഫ്‌ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഉണരുക തോഴാ യേശു വന്നിടാറായ്

ഉണരുക തോഴാ യേശു വന്നിടാറായ്ഉന്നതത്തില്‍ ദൂതന്മാര്‍ കാഹളം ധ്വനിക്കാറായ് യേശു വന്നിടും യേശു വന്നിടുംയേശു വന്നിടും യേശു വന്നിടും മണ്‍മയമാം ദേഹം വിണ്‍മയമായ് മാറ്റാന്‍മണ്ണും വിണ്ണും ചമച്ചോന്‍ മന്നിതില്‍ വരുമേകണ്ണുനീര്‍ മായ്ക്കും കാന്തന്‍ കരത്താല്‍ വാണിടും ശുദ്ധന്മാര്‍ കര്‍ത്തനിന്‍ സവിധേവാഴ്ത്തിടും തന്‍ നാമം നിത്യത മുഴുവന്‍വന്നിടാറായി പുത്തന്‍ പ്രഭാതം രചന: പി. എം. ജോസഫ്‌ആലാപനം: ലേഖപശ്ചാത്തല സംഗീതം: അഫ്സല്‍

വന്നോളിന്‍ സോദരരേ

വന്നോളിന്‍ സോദരരെ – നിങ്ങള്‍കേട്ടോളിന്‍ സുവിശേഷംവിട്ടോളിന്‍ പാപവഴികള്‍സ്വീകരിപ്പിന്‍ ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തംപാപികളായി മാനവരെല്ലാംമയ്യത്തിന്‍ ഓഹരിക്കാരായ്മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാംഅള്ളാവില്‍ നിന്നകന്നതിനാലെഇബിലീസിന്‍ അടിമകളായിഹലാക്കിലായല്ലോ ! മനവരിന്‍ രക്ഷക്കായൊരുമാര്‍ഗം അള്ളയൊരുക്കിയത്മാനത്തെ മലക്കുകള്‍ പാടിമാധുരി തിങ്ങും ഗീതങ്ങള്‍ മാനവരിന്‍ പാപമകറ്റാന്‍ഈസ പിറന്നീ ദുനിയാവില്‍കുരിശിന്മേല്‍ മരിച്ചുയിര്‍ത്തീസയെസ്വീകരിപ്പിന്‍ നിന്‍ രക്ഷകനായ് രചന: പി. എം. ജോസഫ്‌ആലാപനം: ജോയ് ജോണ്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍ ഇതേ ഗാനത്തിന്റെ ഒരു പഴയ ലൈവ് റെക്കോര്‍ഡിംഗ്…