Category: news

ഓര്‍മകളിലെ വയലിന്‍ നാദം.. ഓര്‍മിക്കാന്‍ ഒരുദിനം..

ഇന്ന് വയലിന്‍ ജേക്കബ്‌ അനുസ്മരണ ദിനം. നൂറുകണക്കിന് ക്രൈസ്തവ കീര്‍ത്തനങ്ങള്‍ക്ക് ഈണവും താളവുമൊരുക്കിയ ആ പ്രസിദ്ധമായ വയലിന്‍ നാദം നിലച്ചിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സാധാരണ കാര്യങ്ങളില്‍ ഇല്ലാത്ത ഒന്നിന്റെ അസാന്നിധ്യം നാം അറിയാറില്ല. പക്ഷേ, ഉണ്ടായിരുന്നിട്ടു ഇപ്പോള്‍ കൂടെയില്ലാത്ത ഒരാളുടെ അസാന്നിധ്യം എപ്പോഴെങ്കിലും നാം അറിയും. മലയാള ക്രിസ്തീയ സംഗീത ലോകത്ത് ഇപ്പോഴും അനുഭവഭേദ്യമായ ഒരസാന്നിധ്യമാണ് ജേക്കബ്‌-ന്റേത്. സംഗീത സംവിധാനത്തിലെ വൈദഗ്ദ്ധ്യം…

ഗാനാമൃതം മൂന്നാം വര്‍ഷത്തിലേക്ക്..!

കൂട്ടുകാരെ, നാളെ, മാര്‍ച്ച്‌ 13 നു, ഗാനാമൃതം മൂന്നാം വയസിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.. സന്തോഷമുണ്ട്.! എനിക്കുമാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും എന്നാണ് കരുതുന്നതും – ഇല്ലാതെ വരില്ലല്ലോ…! ഇത്തിരിപ്പോന്ന ജീവിതത്തില്‍ ഇത്തിരി സമയം ഇവിടെ ചെലവഴിച്ചത്‌ നിങ്ങള്‍ക്കൊരു സന്തോഷകരമായ അനുഭവം തന്നെയായിരുന്നു എന്ന് കരുതട്ടെ… ആത്മീയ സന്തോഷത്തിന്റെയും നന്മയുടെയും പുതുക്കത്തിന്റെയും ഒരു ദിനം ഗാനാമൃതത്തിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഗാനാമൃതത്തിന്റെ ഉദ്യമം അര്‍ത്ഥ പൂര്‍ണമാണ്.. ദൈവം…