Category: Musicians

Musicians

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട് നിനവില്‍ കനവില്‍ എന്നും നീ മാത്രം

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍ കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി  പാടാം ഹാലലൂയ്യ !  സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും – ഹാ – ലേ – ലൂ..…

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും മറന്നിടാത്ത  അനുപമസ്നേഹം അതുല്യസ്നേഹം  അനുദിനമേകി അവനിയില്‍ എന്നെ  അനുഗ്രഹിച്ചിടും അവര്‍ണ്യ  സ്നേഹം സ്വന്ത പുത്രനെയും ബലി തരുവാന്‍എന്ത് സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്‍അന്തമില്ലാ കാലം സ്തുതി പാടിയാലുംതന്‍ തിരു കൃപയ്ക്കതു ബദലാമോ .. രചന: ജോര്‍ജ് കോശിആലാപനം:…

ജീവിതമൊന്നേയുള്ളൂ…

ജീവിതമൊന്നേയുള്ളൂ…അത് വെറുതെ പാഴാക്കിടല്ലേമരിക്കും മുന്‍പേ ഒന്നോര്‍ത്തിടുകഇനിയൊരു ജീവിതം ഭൂമിയിലില്ല… ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചുകോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞുറിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നുസമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുകഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടിആരെയും കൂസിടാതെ സ്വന്ത കഴിവിലൂന്നിഗര്‍വോടെ തലയുമുയര്ത്തി നെഞ്ച്…

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ധ്യാനിച്ച്‌ സന്തോഷിപ്പിന്‍ രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെനാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ് പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍ രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലുംസൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

കാരുണ്യനാഥാ കാല്‍വരി രൂപാ

കാരുണ്യനാഥാ കാല്‍വരി രൂപാകനിവിന്‍ പൂരം ചൊരിഞ്ഞവനേവന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേവല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ ! മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോമാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍മറ്റൊരു രക്ഷകനില്ലിത് പോല്‍ അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂആശ്രിതവത്സലന്‍ യേശുപരാ..ആലംബഹീനരാം ഞങ്ങളെ എന്നുംആനന്ദദീപ്തിയാല്‍ നിറച്ചിടണേ  രചന: ടോണി ഡി. ചൊവ്വൂക്കാരന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

തങ്കനിറമെഴും തലയുടയോനേ

തങ്കനിറമെഴും തലയുടയോനേദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍  ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്‍പില്‍ ഒരു വാസരം കഴിപ്പതതി മോദമല്ലോ ഭൂതലമടിയാര്‍ക്കൊരു പരദേശംഞങ്ങള്‍ വീടു നോക്കി ഓടുന്നിതാ പ്രിയ നാഥാ.. നിന്‍ മുഖത്തിന്‍ വെളിച്ചത്താല്‍ ഞങ്ങളെ നീനിത്യനന്മയില്‍ നടത്തിടുക യേശു നാഥാ ഇമ്പമേറും തിരുമൊഴി കേട്ടു ഞങ്ങള്‍തെല്ലും തുമ്പമേന്യേ നിന്‍ പാദം വണങ്ങിടട്ടെ താമരകള്‍ വിടര്‍ത്തുന്ന…

ഉയിരുള്ള നാള്‍ വരെയും

ഉയിരുള്ള നാള്‍ വരെയും,ശ്വാസം നിലയ്ക്കും വരെയുംഉച്ചത്തില്‍ ഞാന്‍ പാടുമേ..ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..ഉലകെങ്ങും നിന്നെ പാടുമേ..ഉത്തമാ നിന്റെ നാമത്തെ.. എന്റെ സംഗീതമേശു താന്‍എന്റെ സങ്കേതമേശു താന്‍ ..എന്റെ ജീവിതത്തില്‍ താളവുമെന്‍ വാഴ്വതിന്റെ ഈണവും  എല്ലാമെല്ലാമേശു താന്‍ സന്തോഷം ഹൃത്തില്‍ വന്നാല്‍ ഗാനമുയരുംസംഗീതം നാവില്‍ വന്നാല്‍ ആര്‍ത്തുപാടും ശോകം നിറയും ഭൂവതില്‍ ശോഭനഗീതം പാടും ഞാന്‍ പാപഭാരം മാറ്റിയേശു മോദമെന്റെയുള്ളില്‍ നിറച്ചു  പാടുവാനായ് ഒരുപാടു നന്മകള്‍ താന്‍…

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്തു.. അക്കൂട്ടത്തില്‍ മോവാബ് ദേശത്തേക്ക് പോയ ഒരു കുടുംബത്തിന്റെ ചരിത്രം പ്രത്യേകം വിവരണ വിധേയമാക്കുന്നു ഈ പുസ്തകത്തില്‍. സംഭവങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ് : എലീമെലെക്ക് എന്ന പുരുഷനും ഭാര്യ നവോമിയും പിന്നെ കില്യോന്‍,…

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ..

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ.. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍ നീക്കിയെന്റെ ശപമെല്ലാം താന്‍ വഹിച്ചതാല്‍ഓര്‍ക്കുംതോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ..പാര്‍ക്കുന്നേ താന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍  കൈകളാല്‍ തീര്‍ക്കാതെ നിത്യ പാര്‍പ്പിടം തന്നില്‍വാണിടുന്ന നാളിനായ്‌ ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ.. അന്ന് തീരുമെന്റെ കഷ്ടം ഇന്നീ മണ്ണിലേ..അന്ന് തീരുമെന്റെ…

അങ്ങല്ലാതാരുമില്ല ഊഴിയില്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍ആശ്രയിപ്പാനീ സാധുവിന്അമ്മയെപ്പോലെ സ്നേഹിപ്പവന്‍അപ്പനെപ്പോലെ കരുണയുള്ളോന്‍ കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകംകരുണയെഴും കഴല്‍ എനിക്കഭയംക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരംകുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ … ചൂടേറും ശോധന വേളയിലും ഞാന്‍ചാരിടുന്നു തവ മാര്‍വിലെന്നുംഎന്നേശുവല്ലാതൂഴിയിലാരുമേഎന്നുടെ വിഷമങ്ങള്‍ തീര്‍ത്തിടുവാന്‍ ആലാപനം: കെസ്റ്റര്‍സംഗീതം: ജോയ് ജോണ്‍ പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍ തോമസ്‌

യേശുവെപ്പോലൊരു സഖിയായെങ്ങും ഇല്ലാരും

യേശുവെപ്പോലൊരു സഖിയായെങ്ങുംഇല്ലാരും ഇല്ലാരുംഅവനല്ലാതാത്മാവെ നേടുന്നോനായ്ഇല്ലാരും ഇല്ലാരും എന്‍ ഖേദമെല്ലാം താന്‍ അറിഞ്ഞിടുംഎന്‍ കാലമെല്ലാം താന്‍ നയിച്ചിടും  അവനെപ്പോല്‍ ശുദ്ധനായ്‌ ഉന്നതനായ്ഇല്ലാരും ഇല്ലാരുംസൌമ്യതയും താഴ്മയും നിറഞ്ഞവനായ്ഇല്ലാരും ഇല്ലാരും അവനെപ്പോല്‍ കൈവിടാ സഖിയായ്‌ എങ്ങുംഇല്ലാരും ഇല്ലാരും  അവനെപ്പോല്‍ പാപിയെ തേടുന്നോനായ് ഇല്ലാരും ഇല്ലാരും ആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍ തോമസ്‌

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസംമോദം, മോദ പൂരിതം ജീവിതംതിരു സന്നിധിയില്‍ ഞാനണയുമ്പോള്‍തിരു വചനാമൃതം നുകരുമ്പോള്‍ സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയംനാദം, നാദമോഹനം അധരംതിരു രൂപം ഞാന്‍ കാണുമ്പോള്‍തിരുമൊഴി കാതില്‍ നിറയുമ്പോള്‍ അറിയാ – തറിയാ – തറിയാതീ ഞാന്‍അറിവിന്‍ നിറവാം അങ്ങയിലലിയുംഅയലാഴിയതില്‍ ഒഴുകിവരുംഒരു ചെറു ജലകണം മറയും പോല്‍ .. രചന: ജോര്‍ജ് കോശി മൈലപ്രസംഗീതം: സാബു അബ്രഹാം ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ബെന്നി…

കുരിശു ചുമന്നവനേ

കുരിശു ചുമന്നവനേശിരസില്‍ മുള്‍മുടി വച്ചോനേമരിച്ചുയിര്‍ത്തെഴുന്നവനേനിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ ഇത്രമേല്‍ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ്‌ തീര്‍ത്തിടുവാന്‍എത്ര വേദന നീ സഹിച്ചു പാപം പരിഹരിപ്പാന്‍പാരിതില്‍ പിറന്നവനെപാതകനെന്‍ പേര്‍ക്കായ് നിന്‍ പാവന നിണം ചൊരിഞ്ഞു വലയുന്നോരജത്തെപ്പോല്‍ഉലകില്‍ ഞാന്‍ ആയിരുന്നുവലഞ്ഞലഞ്ഞിടാതെ നീനിന്‍ നലമെന്നില്‍ പകര്‍ന്നു തന്നു നിന്‍ തിരു മേനിയതില്‍വന്‍ മുറിവിന്‍ പാടുകള്‍എന്‍ നിമിത്തം അല്ലയോനിന്‍ സ്നേഹമെന്താശ്ചര്യമേ രചന: ഗ്രഹാം വര്‍ഗീസ്‌ ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍

സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേ

സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേനിന്നെ കാണുവാന്‍ നിന്ന കാണുവാന്‍എന്നെത്തന്നെ ഒരുക്കുന്നു നിന്‍ –രാജ്യത്തില്‍ വന്നു വാഴുവാന്‍ കണ്ണുനീര്‍ നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍പോയ്‌ മറയുമേകണ്ണിമയ്ക്കും നൊടി നേരത്തില്‍ ചേരുമേവിണ്‍ പുരിയതില്‍ കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍എടുക്കപ്പെടുമല്ലോആ മഹാ സന്തോഷ ശോഭന നാളതില്‍ഞാനും കാണുമേ പരനെ നിന്‍ വരവേതുനേരത്തെ-ന്നറിയുന്നില്ല ഞാന്‍അനുനിമിഷവും അതികുതുകമായ്നോക്കിപ്പാര്‍ക്കും ഞാന്‍ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

കൊടും കാറ്റടിച്ചു അല ഉയരും

കൊടും കാറ്റടിച്ചു അല ഉയരുംവന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍വരും ജീവിതത്തിന്‍ പടകിലവന്‍തരും ശാന്തി തന്ന വചനങ്ങളാല്‍ ആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎന്‍ ജീവിതത്തിന്‍ നൌകയില്‍താന്‍ വന്ന നാള്‍ മുതല്‍ പോക നിങ്ങള്‍ മറുകരയില്‍എന്ന് മോദമായ് അരുളിയവന്‍മറന്നിടുമോ തന്‍ ശിഷ്യഗണത്തെസ്വന്ത ജനനിയും മറന്നിടുകില്‍ വെറും വാക്ക് കൊണ്ട് സകലത്തെയുംനറും ശോഭയെകി മെനഞ്ഞവന്‍ താന്‍ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചുതിരു ദേഹമായി നമ്മെ സൃഷ്ടിച്ചു വരും വേഗമെന്നു…

അലയാഴിയതില്‍

അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവമഹിതമാം നാമം മനുസുതനെ അതിരമണീയം കതിരവ കിരണംനയന മനോജ്ഞം പനിമതിയുംമധുരോധാരം കാതില്‍ മൊഴിയുംമനുവേലാ നിന്‍ സ്തുതി ഗീതം പുലരിയിന്‍ ഈണം കിളിമൊഴി രുചിരംഅരുവികള്‍ പാടും ഭൂപാളംഹിമകണമൂറും താരും തളിരുംപതിവായോതും സ്തുതി ഗീതം രചന: ജോര്‍ജ് കോശി, മൈലപ്രസംഗീതം: സാബു അബ്രഹാംആലാപനം: ഷീജ സേവി തോമസ്‌ പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക്…

യാഹ് നല്ല ഇടയന്‍

യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍ഇല്ലെനിക്ക് ഖേദമൊന്നുമേ പച്ചയായ പുല്‍ പുറങ്ങളില്‍സ്വച്ഛമാം നദിക്കരികിലുംക്ഷേമമായി പോറ്റുന്നെന്നെയുംസ്നേഹമോടെന്‍ യേശു നായകന്‍ ശത്രുവിന്റെ പാളയത്തിലുംശ്രേഷ്ഠഭോജ്യമേകിടുന്നവന്‍നന്മയും കരുണയൊക്കെയുംനിത്യമെന്നെ പിന്‍ തുടര്‍ന്നിടും കൂരിരുളിന്‍ താഴ്വരയതില്‍ഏകയായി സഞ്ചരിക്കിലുംആധിയെന്യേ പാര്‍ത്തിടുന്നതുംആത്മ നാഥന്‍ കൂടെയുള്ളതാല്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍