Category: Issac John

Issac John

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍ കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍ പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍ മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍സ്നേഹത്തോടെ മാര്‍വിലെന്നെ ചേര്‍ത്തതാശ്ചര്യം ഇല്ല പാരിലാരുമേ നിനക്കു തുല്യനായ്നല്ല നാമം യേശു നാമം എത്ര ശ്രേഷ്ഠമേ ! എന്‍ പ്രശംസ നിന്റെ ക്രൂശില്‍ യേശു നാഥനേ എന്റെ സ്വന്തമായതെല്ലാം നിന്റെ ദാനമേ…

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍ഹാ എത്ര മോദമേ.. താതനൊരുക്കുന്ന വിശ്രമവീട്ടില്‍ഞാന്‍ എന്ന് ചേരുമോ? കണ്ണുനീരില്ലവിടെ  ദു:ഖ –വിലാപങ്ങളുമില്ലങ്ങുനിത്യയുഗമുള്ള സന്തോഷനാളിനായ്‌ഉള്ലമോ വാഞ്ചിക്കുന്നേ വേല തികച്ച ശുദ്ധര്‍പൊന്‍ കിരീട ധാരികളായ്സാക്ഷികളായി എന്റെ ചുറ്റുംപൊന്‍ചിറകു വീശിപ്പറന്നു പാടിഞാനും യാഹെ സ്തുതിച്ചിടുമേ രചന: ജോണ്‍ മാത്യുആലാപനം: ലിജോ എം. ജോര്‍ജ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

മനസേ പറയൂ…

മനസേ പറയൂ… എന്തിനീ മൌനംമന്നവന്‍ തന്‍ ഉപകാരങ്ങള്‍മറന്നു പോയതെന്തേ..മന്നവന്‍ യേശുവേ മറന്നതെന്തേ…പറയൂ.. പറയൂ… മറന്നു പോയതെന്തേ.. അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേഅത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ…കുരവൊരു ചെറുതും വന്നിടാതെന്നും കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ.. ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍ ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ… പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണംപ്രിയനാം യേശുവിന്‍ കരങ്ങളല്ലേ …  സമൃദ്ധിയായ്…

വന്നിടുക. സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു യേശുമന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നുകന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി പാരില്‍ നീ മരിച്ചാല്‍അങ്ങ് പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചിതംപാപങ്ങള്‍ ക്ഷമിച്ചിടും സ്വര്‍ഗലോകം ചേര്‍ത്തിടുംപാപീ, വന്നിടുക യേശു സന്നിധൌ രചന: പി. എം ജോസഫ്‌ആലാപനം:ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍ എന്റെ വിലാപം നൃത്തമായ് തീര്‍ക്കാന്‍ എന്നുടെ രട്ടഴിപ്പാന്‍ എത്തിയീ ഭൂതലത്തില്‍ എഴയെ സ് നേഹിച്ചവന്‍ നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവന്‍ വല്ലഭനായ് ധരയില്‍ എത്തിടും വേഗം യേശു മണാളന്‍ മുത്തിടും തന്‍മുഖം ഞാന്‍ മുത്തിനാല്‍ നിര്‍മ്മിതമാം പുത്തനെരുശലെമില്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

യേശുവെ നോക്കിടും ഞാന്‍

യേശുവെ നോക്കിടും ഞാന്‍എന്‍ ജീവിത യാത്രകളില്‍പതറാതെ എന്നും ഞാന്‍ പോയിടുമേആനന്ദഗാനങ്ങള്‍ പാടിടുമേ.. പാപവിനാശനാം യേശുനാഥന്‍ശാപമകറ്റാന്‍ വന്നിഹത്തില്‍പാടുകള്‍ ഏറ്റ തന്‍ പാണിയാലെഎന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ! കരം പിടിച്ചവനെന്നെ നടത്തിടുമേശോധനയേറിടും വേളകളില്‍വാഴ്ത്തി സ്തുതിച്ചിടും ഇന്നുമെന്നുംഞാന്‍ ഉയിര്‍ത്തു ജീവിക്കുന്നേശുവിനെ രചന: ഐസക് മണ്ണൂര്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ദൈവ ഭവനമായ് മാറിടുംവീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന്‍ മൊഴിയാകുംകനിവും ദയയും വിളങ്ങിടുംജീവിതം സുഗമമായ്‌ പോയിടും – അതില്‍യേശു ദേവന്‍ ഇനി തുണയാകും ഈയൊരു ജീവിതം പടകു പോലെഎതിരുകളെല്ലാം അലകള്‍ പോലെയേശു ആ നൌകയില്‍ നായകനായ്ശാന്തമായെന്നും നയിച്ചിടുമേ രചന: ജോയ് ജോണ്‍ആലാപനം‌: ഗ്രേസ് ജോണ്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍ ആലാപനം: വില്‍സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

സ്തുതിച്ചു പാടാമേശുവിനെ

സ്തുതിച്ചു പാടാമേശുവിനെസ്തുതികളില്‍ വസിക്കും ഉന്നതനെ..സ് തോത്രവും സ്തുതിയും മാന മഹത്വവുംഅര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം പാപം നിറഞ്ഞൊരീ ധരണിയിലന്നുപപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍ അനവധി കൃപകള്‍ അനുഭവിച്ചിടാന്‍അനുവദിക്കുന്നെന്നെ അനുദിനവുംഅന്ത്യത്തോളമെന്‍ ക്രൂശുമെടുത്തിനിഅനുഗമിക്കും ഞാനീ മരുയാത്രയില്‍ രചന: ഐസക് മണ്ണൂര്‍ആലാപനം:ബിനോയ്‌ ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

സ്തുതിഗീതങ്ങള്‍ ആലപിക്കും

സ്തുതിഗീതങ്ങള്‍ ആലപിക്കുംതിരു നാമ മഹത്വത്തിനായ്യേശുവേ രക്ഷകാനിന്റെ നാമം ഞങ്ങള്‍ക്കാശ്രയം ദിനം തോറും നിന്‍ ദാനങ്ങളാല്‍നിറയ്ക്കേണമേ ഞങ്ങളെ നീതിരുഹിതമതുപോല്‍ നടന്നിടുവാനായ്കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ അഴലേറുമീ ജീവിതത്തില്‍പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍വഴി കാട്ടിടണേ തുണച്ചിടണമേകനിവോടടിയങ്ങളെ കാത്തിടണേ ആലാപനം: കെസ്റ്റര്‍ പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

എനിക്കായ് നല്‍വഴി തുറന്നിടുമേ

ഗാനമൃതത്തില്‍ ചേര്‍ക്കുന്ന 666-മത്തെ ഗാനം ! എനിക്കായ് നല്‍വഴി തുറന്നിടുമേഎന്‍ യേശുപരന്‍ ജീവിതത്തില്‍ അര്‍ഹിക്കാത്ത നന്മകള്‍ ഏകിഎന്നെ അനുദിനം നടത്തുന്നനിന്‍ കൃപ മനോഹരമേ, നാഥാ..നിന്‍ കൃപ മനോഹരമേ.. ഉള്ളം കൈയില്‍ എന്നെ വഹിക്കുംഎന്നാത്മ സ്നേഹിതനേനിന്‍ കൃപ മനോഹരമേ, നാഥാ…നിന്‍ കൃപ മനോഹരമേ.. എന്റെ ആവശ്യങ്ങളറിഞ്ഞ്അതിശയമായ് നടത്തുന്നവന്‍നിന്‍ കൃപ മനോഹരമേ, നാഥാനിന്‍ കൃപ മനോഹരമേ.. രചന: ബ്ലസ്സന്‍ ജോര്‍ജ്സംഗീതം: ജയ്സണ്‍ആലാപനം: വില്‍സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക്…

ദാഹിക്കുന്നേവരുമേ

ദാഹിക്കുന്നേവരുമേ ..ജീവ ഉറവയാം ക്രിസ്തന്‍ പാതേ വന്നീടുകജീവ ഉറവയില്‍ നിന്നും പാനം ചെയ്തിടുക ദാനമായ്‌ നല്‍കും ജീവജലംദാനമായ്‌ നല്‍കും ജീവരക്ഷഇന്നു നീ നേടുക സോദരാ.. ആത്മ രക്ഷ എന്നില്‍ പകര്‍ന്നവന്‍സ്വര്‍ല്ലോക രക്ഷകനായ് വാഴുന്നവന്‍ആത്മനാഥന്‍ എന്നാത്മനാഥന്‍ ! ജീവവഴി എന്നില്‍ തുറന്നവന്‍ആത്മ വിളക്കായ് എന്നില്‍ വാഴുന്നവന്‍ആത്മനാഥന്‍ എന്നാത്മനാഥന്‍ ! രചന: ബ്ലസ്സന്‍ ജോര്‍ജ്സംഗീതം: ജയ്സണ്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എന്‍ നാഥനേഈ മരുഭൂവില്‍ കൈവിടല്ലേതിരു ചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നു പോയ്‌ തെറ്റധികംഎല്ലാം ക്ഷമിക്കണേ കര്‍ത്താവേ..എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിന്‍ സവിധേ ഉള്ളം ആകെ തകരും നേരംഉറ്റവര്‍ വിട്ടു പിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം എങ്ങും ആപത്തൊളിച്ചിരിക്കുംവേളയില്‍ നിന്‍ ദാസനാമെന്നെഉള്ളം കൈയില്‍ വഹിച്ചിടണേകണ്മണി പോലെ കാത്തിടണേ.. രചന: അനിയന്‍ വര്‍ഗീസ്‌ആലാപനം: ദലീമപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവമേ ഞാന്‍ അങ്ങേ സന്നിധൌ

ദൈവമേ ഞാന്‍ അങ്ങേ സന്നിധൌവരുന്നിതാ എന്‍ സ് തോത്ര യാഗം ഏകി വന്ദിപ്പാന്‍ ! എന്‍ പെരിയ പാപം തീര്‍പ്പാന്‍തിരു സുതനീ ധരയില്‍ വന്നുമരക്കുരിശില്‍ മരിച്ചുയിര്‍ത്തുമരണ ഭീതി മാറ്റിത്തന്നു ഉലകത്തോട്ടം ഉരുവാക്കിടുംമുന്നേ എന്നെ തിരഞ്ഞെടുത്തവന്‍ കൃപയെ നിനച്ചടിയാന്‍വന്നിക്കുന്നേന്‍ ആത്മ ദേവാ തിരുമഹത്വം ദര്‍ശിച്ചങ്ങേപാദെ വീണെന്‍ സതോത്രമേകിവാഴ്ത്തിപ്പാടി വണങ്ങിടുന്നേതാഴ്ച്ചയിലെന്നെ ഓര്‍ത്ത ദേവാ രചന: അനിയന്‍ വര്‍ഗീസ്‌ആലാപനം: വിത്സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഓരോ ദിവസവും നാഥന്‍ നടത്തുന്ന വഴികള്‍ ഓര്‍ത്തിടുമ്പോള്‍

ഓരോ ദിവസവും എത്രയെത്ര നന്മകളാണ് നാം ദൈവത്തില്‍ നിന്നും അനുഭവിക്കുന്നത്! “ശോ.. ഇന്നെനിക്ക് ഒരു നന്മയും ലഭിച്ചില്ല” എന്ന് ഒരു വിശ്വാസിക്കും പറയുവാന്‍ കഴിയില്ല. കാരണം ദൈവം നന്മയുടെ ദാതാവാണ്‌. അനന്തമായ നന്മകളും ഐശ്വര്യങ്ങളും അവിടുന്ന്‌ തികച്ചും ദാനമായിട്ടാണ് നല്‍കുന്നത്. നല്ലവര്‍ക്കും ദുഷ്ടന്മാര്‍ക്കും അവിടുന്ന്‌ ഒരുപോലെ നന്മ ചെയ്യുന്നു. അത് നമ്മുടെ യോഗ്യത നോക്കിയല്ല. എപ്പോഴും നമ്മുടെ ആത്യന്തിക നന്മ മാത്രം അവിടുന്ന്‌ ആഗ്രഹിക്കുന്നു.…

കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്

കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്ഉള്ളുരുകി കരയുമ്പോള്‍ താന്‍ കൂടെയുണ്ട്അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലുംഞാന്‍ മറക്കാ എന്നുറച്ച കര്‍ത്താവുണ്ട്! നെഞ്ചുരുകും നേരമവന്‍ തഞ്ചം തരുംഅഞ്ചിടാതെ നെഞ്ചിലെന്നെ ചേര്‍ത്തണയ്ക്കുംചഞ്ചലമില്ലേശു എന്റെ നല്ലിടയന്‍ വഞ്ചനയോ തെല്ലുമില്ല തന്റെ നാവില്‍ ഉറ്റവരൊറ്റിക്കൊടുത്താല്‍ ഖേദം ഇല്ല !ഉറ്റു സ്നേഹിക്കുന്ന നാഥന്‍ കൂടെയുണ്ട്മാറ്റമില്ലാ തന്റെ സ്നേഹം നിസ്തുല്യമേമറ്റു സ്നേഹം മാറിപ്പോകും മര്‍ത്യ സ്നേഹം അല്പ നാളീ ഭൂമിയിലെന്‍ ജീവിതത്തില്‍അല്പമല്ല ശോധനകള്‍ നേരിടുകില്‍അല്പവും തളരുകില്ല ഭീതിയില്ലചില്‍…

നാഥന്‍ വരാറായി

നാഥന്‍ വരാറായി – ഓ നാം വേഗമൊരുങ്ങിടാം ദീപം തെളിക്കാറായ് – ഓനാം വേഗമൊരുങ്ങിടാം എണ്ണ നിറയ്ക്കാറായ്നാം വേഗമൊരുങ്ങിടാം ആര്‍പ്പുവിളി കേള്‍ക്കാറായ് – ഓനാം വേഗമൊരുങ്ങിടാം നിന്ദകള്‍ തീരാറായ് – ഓനാം വേഗമൊരുങ്ങിടാം കണ്ണുനീര്‍ തോരാറായ് – ഓ നാം വേഗമൊരുങ്ങിടാം മരിച്ചവര്‍ ഉയിര്‍ക്കാറായ് – ഓ നാം വേഗമൊരുങ്ങിടാം വേളി കഴിക്കാറായ് – ഓ നാം വേഗമൊരുങ്ങിടാം രചന: ശ്രീമതി. ഓമന ചാണ്ടപ്പിള്ളആലാപനം:…

വിശുദ്ധനാം കര്‍ത്താവേ

വിശുദ്ധനാം കര്‍ത്താവേവിശ്വസ്തനാം കര്‍ത്താവേവീണ്ടെടുത്തല്ലോ ഏഴയാമെന്നെവീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്‍ത്തിയെന്നെപാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോപാടുവാനായ് പുതു പാട്ട് തന്നുപാടി സ്തുതിക്കുമെന്നായുസ്സെല്ലാം ആദരിക്കേണ്ടവര്‍ അവഗണിച്ചാല്‍അനുഗ്രഹിച്ചിടുന്നനുദിനവുംആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നുആയിരം മനുഷ്യരില്‍ നല്ലവനായ് പര്‍വതങ്ങളും കുന്നുകളുംപാരിതില്‍ നിന്നും മാറിയാലുംപരിശുദ്ധനുടെ വന്‍ ദയയാല്‍പാരിലനുദിനം പാര്‍ത്തിടുന്നു വാനവും ഭൂമിയും സര്‍വസ്വവുംഊനമില്ലാതെ ചമച്ചവനേമാനവ രക്ഷകാ മാന്യ മഹോന്നതാമാനവും മഹത്വവും നിനക്കാമേന്‍ ! രചന: പി. എം. ജോസഫ്‌ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവ വചനം ജീവ വചനം

ദൈവ വചനം ജീവ വചനം ചൈതന്യ വചനംനീച പാപികള്‍ക്കത് മോചനം നല്‍കുംസൌജന്യ വചനം ദൈവ വചനം എന്നുടെ കാലിനു ദീപം ആദായംഎന്റെ പാതയതിന്‍ ശോഭിതമാംപ്രകാശവും തന്നെ തേനിലും മധുരം എന്നുടെ കീര്‍ത്തനംഎത്രയോ പ്രിയമത്എന്റെ കിടക്കയിലും പ്രവൃത്തിയിലുംധ്യാനിക്കുമതിനെ ദൈവ വചനമതിന്‍ പ്രകാരം നടക്കുവോര്‍ എല്ലാംഎത്ര ഭാഗ്യമുള്ളോര്‍ ദൈവ പ്രസാദം ലഭിക്കുവോര്‍ അവര്‍ ബാലന്‍ തന്റെ നടപ്പതിനെ നിര്‍മലമാക്കിടുംദൈവ വചനമെന്ന മായമില്ലാപാല്‍ കുടിക്കുകില്‍ ദൈവ വചനം ഇരുവായ്ത്തലയാംവാളതിന്‍…