Category: Celestials

Celestials

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍ തീരും എന്‍ ദു:ഖം വിലാപവും ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍

ആശ്വാസ ദായകനായ്

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട്  ലോകത്തിന്‍ കെടുതികളില്‍ഞാന്‍ താളടിയാകാതെഎന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്‌ യേശു അരികിലുണ്ട്  ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ  ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍  മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ രചന:  കെ. വി. സൈമണ്‍ ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

ഇളകാ തിരുജനമൊരുനാള്‍

സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം: “യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല. യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ. എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ് പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ…

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – ന്നതു ദോഷഹേതുവായ്.. പെരും ശാപമായത് പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍ സ്ഥിര ജീവനേകുമേ.. പരനായതേല്‍ക്കുമേ.. ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും പരനായ്  കൊടുക്ക നാം..  സ്ഥിരരായിരിക്കണം സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍പരനാജ്ഞതന്നഹോ, നിറവേറ്റണമത് രചന: മഹാകവി കെ.…

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്‌നീതി സൂര്യനായ്‌ നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ്‌ വിരുതിന്‍ നിറവായ്‌കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം ഞാന്‍ദൂരെ ദൂരെ കാണുന്നിന്നു ഞാന്‍വിരവില്‍ അണയും തിരു സന്നിധിയില്‍സുരവരനിരയൊരു പുതുഗാനത്തിന്‍പല്ലവി പാടിടും രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

തിരു ചരണ സേവ ചെയ്യും

തിരു ചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്നപരമ ഗുണ യേശു നാഥാ നമസ്കാരം നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം പശുക്കുടിയ‌ില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമത്ശിശു മശിഹാ തന്നെയാവോ നമസ്കാരം ക്രൂശില്‍ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷസാധിച്ചൊരു ധര്‍മ്മനിധെ നമസ്കാരം പിതൃ സവിധമണഞ്ഞു മമ കുറവുകള്‍ക്ക് ശാന്തി ചെയ്‌വാന്‍മരുവിടുന്ന മാന്യമതേ നമസ്കാരം നിയുത…

പരമ കരുണാ രസരാശെ

പരമ കരുണാ രസരാശെഓ, പരമ കരുണാ രസരാശെ പാരിതില്‍ പതകിയാമെനിക്കായി നീപരമ ഭവനമതിനെ വെടിഞ്ഞകരുണ യൊരുപൊഴുതറിവതി ന്നിടരരുവതി – ന്നരുളിനകരണമതു തവ ചരണമാം മമ ശരണമാം ഭവഃ തരണമാമയി നാഥാ നിന്‍ ആവിയെന്‍ നാവില്‍ വന്നാകയാല്‍നവമായുദിക്കും സ്തുതികള്‍ ധ്വനിക്കുംനലമോടഹമുര ചെയ്തിടും മമ ചെയ്തിടും നിന്‍ കൃപകലിതസുഖമിഹ മരുവിടും സ്തവ മുരുവിടും ദയ പെരുകിടുന്നൊരു രചന: കെ. വി. സൈമണ്‍ആലാപനം: ആലീസ്‌പശ്ചാത്തല സംഗീതം: വി. ജെ.…

നല്ലോരുഷസ്സിതില്‍

നല്ലോരുഷസ്സിതില്‍ വല്ലഭ സ്തുതി ചെയ്‌വാന്‍ – ഉണരൂ നീ.. ശല്യമാമിരുളകന്നല്ലോയീ ഭൂതലംനല്ലൊളി വീശി പ്രകാശിക്കുന്നാശകള്‍ കാരിരുള്‍ തിര നീക്കി കതിരവനിതാ വന്നുകരുണയാ കടാക്ഷിക്കും കാലം നീ കളയാതെ നോക്കുകീ പ്രഭാതത്തിന്‍ കാഴ്ചകള്‍ അതി രമ്യംആക്കുന്ന പരാശക്തി ഓര്‍ക്കേ തന്‍ അകമേ നീ തന്നിളം കതിരിനാല്‍ മണ്ണിനെ ശിശു സൂര്യന്‍പൊന്നിന്‍ കടലില്‍ മുക്കുന്നെന്‍ യേശുവുമീവണ്ണം രാവു കഴിവാറായി പകലേറ്റം അടുത്തെന്നദൈവാത്മ വിളംബരം ഭൂവെങ്ങും മുഴങ്ങുന്നുരചന: കെ.…

ഞാന്‍ വരുന്നു ക്രൂശിങ്കല്‍!

ഞാന്‍ വരുന്നു ക്രൂശിങ്കല്‍! സാധു ക്ഷീണന്‍ കുരുടന്‍ !!സര്‍വവും എനിക്കെച്ചില്‍, പൂര്‍ണരക്ഷ കാണും ഞാന്‍ ..!!! ശരണം എന്‍ കര്‍ത്താവേ, വാഴ്ത്തപ്പെട്ട കുഞ്ഞാടെ..താഴ്മയായ്‌ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ വാഞ്ചിച്ചു നിന്നെയെത്രെ ദോഷം വാണെന്നില്‍ എത്രഇമ്പമായ്‌ ചൊല്ലുന്നേശു ഞാന്‍ കഴുകീടും നിന്നെ.. മുറ്റും ഞാന്‍ തരുന്നിതാ, ഭൂനിക്ഷേപം മുഴുവന്‍ദേഹം ദേഹി സമസ്തം – എന്നേക്കും നിന്റേതു ഞാന്‍ .. എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍താഴ്മയായ്‌…

ക്രിസ്തു നാമത്തിന്നനന്ത മംഗളം

ക്രിസ്തു നാമത്തിന്നനന്ത മംഗളം ദിവസ്തരെനിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ രാജ യോഗ്യമായ പൊല്ക്കിരീടമേകി രാജനെസാദരം അലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍ യിസ്രയേല്‍ പ്രഭുക്കളെ ഭവല്‍ സഹായ മൂര്‍ത്തിയെവിദ്രുതം കിരീടമേകി വാഴ്ത്തുവിന്‍ വണങ്ങുവിന്‍ കൈപ്പ് കാടി വിസ്മരിച്ചിടാഞ്ഞ ഭക്ത ഭ്രുത്യനെശുദ്ധിമല്‍ സമാജമേ കിരീടമേകി വാഴ്ത്തുവിന്‍ വിശ്വ വംശ പുഷ്കരസ്ഥ താര സഞ്ചയങ്ങളെവിശ്വവന്ദിതന്നു പൊല്‍ക്കിരീടമേകി വാഴ്ത്തുവിന്‍ രചന: കെ. വി. സൈമണ്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: സണ്ണി…

നാഥാ നിനക്കായ് പാടി

ജീവിതം കര്‍ത്താവിനായി സമര്‍പ്പിച്ച വ്യക്തിക്ക് പറയുവാനുള്ളത് എന്താണ്? എന്റെ കഴിവുകളും എനിക്കുള്ള വിഭവങ്ങളും എല്ലാം അവിടുത്തേക്ക്‌ തന്നെ എന്നല്ലേ.. അതിനു പരിധികള്‍ ഉണ്ടോ ? നാഥാ നിനക്കായ്‌ പാടിപ്പാടി എന്‍നാവു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെനിനക്കായ്‌ ഏറെ നടന്നു നടന്നെന്റെപാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ നിന്നെ മാത്രം ധ്യാനിച്ചു ധ്യാനിച്ചുമനസ് തളര്‍ന്നാല്‍ തളര്‍ന്നിടട്ടെനിന്റെ വിചാര ഭാരമേറ്റെന്റെബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ നിന്റെ സ്‌തോത്രം ആലപിച്ചിന്നെന്റെആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെനിനക്കായ്‌ ഭാരം ചുമന്നു…

അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടകാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍പടകിലുണ്ട് ! വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത് ! എന്റെ ദേശം ഇവിടെയല്ലഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോഅക്കരയാണെന്റെ ശാശ്വത നാട്അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് രചന: വില്‍‌സണ്‍ ചേന്നനാട്ടില്‍ ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ് ഇതേ ഗാനം ഗലീല…

മുള്‍ക്കിരീടം ചൂടി

മുള്‍ക്കിരീടം ചൂടിതലയില്‍ ചോരയൊഴുക്കിപാപികള്‍ ഞങ്ങള്‍ പിറന്ന മണ്ണില്‍പാപവിമോചനം നേടി … വിണ്ണില്‍ കനിഞ്ഞവര്‍ വാഴ്ത്തിമാലാഖമാരവര്‍ പാടി  എന്നേശുദേവാ നിന്‍ ഗീതികള്‍  മണ്ണില്‍ ദീപ്തി പരത്തി  ക്രൂശിതനായ കര്‍ത്താവിന്റെ പാദത്തില്‍ബാഷ്പധാരകള്‍ വീഴ്ത്തുന്നു ഞങ്ങള്‍ പാപികള്‍ ഞങ്ങള്‍ക്കായ് കാല്‍വരിക്കുന്നില്‍ജീവന്‍ വെടിഞ്ഞോ ദേവാ..! ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

സുന്ദര രക്ഷകനെ

സുന്ദര രക്ഷകനെ, സുന്ദര രക്ഷകനെസുന്ദര രക്ഷകനെ ,എനിക്കാനന്ദ കാരണനെഇന്നലെയുമിന്നും എന്നും അനന്യനെ വന്ദനം വന്ദനമെ രാജാധി രാജാവ് നീ, എന്നും കര്‍ത്താധി കര്‍ത്താവും നീഉന്നത ദേവാ നീ എന്നെയും സ് നേഹിച്ച – തത്ഭുതമത്ഭുതമേ ശാരോനിലെ റോസാ നീ, എനിക്കാരോമല്‍ സ് നേഹിതന്‍ നീഎന്മേല്‍ വിരിച്ച നിന്‍ സ് നേഹക്കൊടിക്കീഴില്‍ എന്നുമെന്‍ വിശ്രമമേ രചന: എം. ഇ. ചെറിയാന്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: വി.…

യേശു നല്ല സ് നേഹിതന്‍

യേശു നല്ല സ്നേഹിതന്‍ഏകന്‍ നിന്നെ കാണുന്നോന്‍സ്വന്തമായ്‌ തന്നെയുംനിന്‍ പേര്‍ക്കായ് തന്നവന്‍ഘോരമാം ക്രൂശതില്‍ … നിന്റെ പാപക്കടങ്ങള്‍ ചുമലില്‍നിന്‍ ഭാരങ്ങള്‍ മുള്‍മുടിയായ്‌പഞ്ചമുറിവുകള്‍ നിന്‍ തെറ്റിനായ്പങ്കപ്പാടുകള്‍ നിന്‍ പേര്‍ക്കായ് നിന്നെ സമ്പന്നനാക്കാന്‍ യേശുദരിദ്രന്റെ വേഷം പൂണ്ടുതല ചായ്ക്കാന്‍ സ്ഥലമില്ലാഞ്ഞവന്‍സ്ഥലമൊരുക്കാന്‍ നിനക്കു മുന്‍ പോയ് ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

സ് നേഹത്തിന്റെ മുഖം

സ് നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ദൈവ സ്നേഹത്തിന്റെ നിറം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടുകരുണയില്‍ മുഖം കണ്ടുകാല്‍വരി മലമേല്‍ അന്നാ, കാല്‍വരി മലമേല്‍ മനുഷ്യ പുത്രന്‍ അന്നാ മലമേല്‍പാടുകള്‍ ഏറ്റപ്പോള്‍മാനവ പാപം തീര്‍ത്തിടുവാനായ്തകര്‍ന്നു വീണപ്പോള്‍ , ഓ.. ഓ.. മശിഹാ രാജന്‍ അന്നാ മലമേല്‍രക്തം ചൊരിഞ്ഞപ്പോള്‍തിരു കാല്‍ കരങ്ങള്‍ മൂന്നാണികളാല്‍തറഞ്ഞു നിന്നപ്പോള്‍ , ഓ.. ഓ.. രചന:…

ആശ്വാസത്തിന്‍ ഉറവിടമാം

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു – നിന്നെ വിളിച്ചിടുന്നു അദ്ധ്വാനഭാരത്താൽ വലയുന്നോരേആശ്വാസമില്ലാതലയുന്നോരേആണിപ്പാടുള്ള തൻ കരങ്ങൾ നീട്ടിനിന്നെ വിളിച്ചിടുന്നു പാപാന്ധകാരത്തിൽ കഴിയുന്നോരേരോഗങ്ങളാൽ മനം തകർന്നവരേനിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾഎന്നെന്നും മതിയായവ ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ് ആലാപനം: മാര്‍കോസ്