Category: Music Bands / Companies

Music Bands and Companies

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട് നീയെന്റെ ദാസന്‍ യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍ തീരും എന്‍ ദു:ഖം വിലാപവും ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍ കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍ പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍ മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍

ആശ്വാസ ദായകനായ്

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട്  ലോകത്തിന്‍ കെടുതികളില്‍ഞാന്‍ താളടിയാകാതെഎന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്‌ യേശു അരികിലുണ്ട്  ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

നിന്‍തിരു സന്നിധിയില്‍

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ   ഉന്നതനാം യേശുവേ  ! വന്‍ പാപ ഭാരമെല്ലാം  നിന്‍ കൃപയാല്‍ നീക്കിയല്ലോ  നിന്ദിത നാമെന്റെ ശാപങ്ങള്‍ നീ നീക്കി  നിന്‍ മകനാക്കിയല്ലോ ! ആലാപനം: കെസ്റ്റര്‍

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍സ്നേഹത്തോടെ മാര്‍വിലെന്നെ ചേര്‍ത്തതാശ്ചര്യം ഇല്ല പാരിലാരുമേ നിനക്കു തുല്യനായ്നല്ല നാമം യേശു നാമം എത്ര ശ്രേഷ്ഠമേ ! എന്‍ പ്രശംസ നിന്റെ ക്രൂശില്‍ യേശു നാഥനേ എന്റെ സ്വന്തമായതെല്ലാം നിന്റെ ദാനമേ…

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടിമന്നിലെങ്ങും മുഴങ്ങിയാ സന്ദേശംഉന്നത ദേവന്‍ രക്ഷകനേശുഇന്നിതാ മാനവനായ് പിറന്നു  രചന: ഭക്തവത്സലന്‍ആലാപനം: മാത്യു ജോണ്‍

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ  ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍  മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ രചന:  കെ. വി. സൈമണ്‍ ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

നേരം പോയ്‌ സന്ധ്യയായി

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ ജനം തന്നെ കേള്‍ക്കുംമണ്‍മറഞ്ഞോര്‍ പറന്നുയരുംമറ്റുള്ളോര്‍ ഭയന്നുണരും  ആലാപനം: വിനീതസംഗീതം: ജോസ് മാടശേരില്‍പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌ഓഡിയോ: ആത്മീയ യാത്ര

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍ ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍ഹേതുവാമെന്‍ പാപമല്ലോഎന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍രാജാധിരാജനാം ദേവാ ! നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങുംനാഥാ നിന്നെ ഘോഷിച്ചിടും രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍ഹാ എത്ര മോദമേ.. താതനൊരുക്കുന്ന വിശ്രമവീട്ടില്‍ഞാന്‍ എന്ന് ചേരുമോ? കണ്ണുനീരില്ലവിടെ  ദു:ഖ –വിലാപങ്ങളുമില്ലങ്ങുനിത്യയുഗമുള്ള സന്തോഷനാളിനായ്‌ഉള്ലമോ വാഞ്ചിക്കുന്നേ വേല തികച്ച ശുദ്ധര്‍പൊന്‍ കിരീട ധാരികളായ്സാക്ഷികളായി എന്റെ ചുറ്റുംപൊന്‍ചിറകു വീശിപ്പറന്നു പാടിഞാനും യാഹെ സ്തുതിച്ചിടുമേ രചന: ജോണ്‍ മാത്യുആലാപനം: ലിജോ എം. ജോര്‍ജ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

മനസേ പറയൂ…

മനസേ പറയൂ… എന്തിനീ മൌനംമന്നവന്‍ തന്‍ ഉപകാരങ്ങള്‍മറന്നു പോയതെന്തേ..മന്നവന്‍ യേശുവേ മറന്നതെന്തേ…പറയൂ.. പറയൂ… മറന്നു പോയതെന്തേ.. അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേഅത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ…കുരവൊരു ചെറുതും വന്നിടാതെന്നും കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ.. ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍ ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ… പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണംപ്രിയനാം യേശുവിന്‍ കരങ്ങളല്ലേ …  സമൃദ്ധിയായ്…

ദൂതരാല്‍ ആരാധ്യനാം

ദൂതരാല്‍ ആരാധ്യനാംശ്രീ യേശുവേ മഹോന്നതാ..ഞാന്‍ വരുന്നു നിന്‍ സവിധേ,നീക്കണേ എന്‍ ഭാരങ്ങള്‍.. നാശഗര്‍ത്ത പാതയില്‍ഏറെ നടന്ന പാപി ഞാന്‍ഞാന്‍ വരുന്നു ക്രൂശിങ്കല്‍എന്‍ പാപം നീക്കൂ നായകാ! രോഗിയായ് ഞാന്‍ മാറുകില്‍നീ നല്കണേ നല്‍ സൌഖ്യവും  കൈവിടാതെ എന്നെ നീഎന്നും നടത്തൂ നാഥനേ! ആലാപനം: വിനീത സംഗീതം, പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ഇളകാ തിരുജനമൊരുനാള്‍

സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം: “യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല. യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ. എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ് പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ…

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – ന്നതു ദോഷഹേതുവായ്.. പെരും ശാപമായത് പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍ സ്ഥിര ജീവനേകുമേ.. പരനായതേല്‍ക്കുമേ.. ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും പരനായ്  കൊടുക്ക നാം..  സ്ഥിരരായിരിക്കണം സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍പരനാജ്ഞതന്നഹോ, നിറവേറ്റണമത് രചന: മഹാകവി കെ.…

അനുപമ സ്നേഹിതനേ

ഇന്ന്,  ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍! അനുപമ സ്നേഹിതനേആനന്ദ ദായകനെആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേ.. ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്സാന്ത്വന മേകിടും നീ…മരുഭൂപ്രയാണത്തില്‍ ആശ്രയിപ്പാന്‍അനുഗമിക്കുന്നൊരു പാറ നീയേ.. പരിഹാസച്ചേറ്റില്‍ ഞാന്‍ നിന്നലയാത്തുന്നത –ഗിരികളില്‍ നടത്തിടുന്നു  പച്ചപ്പുല്‍ മേടുകള്‍ ഒരുക്കിയെന്നെമെച്ചമായ്‌ പോറ്റിടും നല്ലിടയന്‍ ആലാപനം:  മനീഷ പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

വന്നിടുക. സ് നേഹമായ് വിളിച്ചിടുന്നു യേശു

വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു യേശുമന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില്‍ നിന്നെ ചേര്‍ത്തിടുവാന്‍യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നുകന്നത്തിലടികള്‍ മുഷ്ടിയാലിടികള്‍കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി പാരില്‍ നീ മരിച്ചാല്‍അങ്ങ് പാതാളത്തില്‍ ചേര്‍ന്നിടും സുനിശ്ചിതംപാപങ്ങള്‍ ക്ഷമിച്ചിടും സ്വര്‍ഗലോകം ചേര്‍ത്തിടുംപാപീ, വന്നിടുക യേശു സന്നിധൌ രചന: പി. എം ജോസഫ്‌ആലാപനം:ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍ എന്റെ വിലാപം നൃത്തമായ് തീര്‍ക്കാന്‍ എന്നുടെ രട്ടഴിപ്പാന്‍ എത്തിയീ ഭൂതലത്തില്‍ എഴയെ സ് നേഹിച്ചവന്‍ നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവന്‍ വല്ലഭനായ് ധരയില്‍ എത്തിടും വേഗം യേശു മണാളന്‍ മുത്തിടും തന്‍മുഖം ഞാന്‍ മുത്തിനാല്‍ നിര്‍മ്മിതമാം പുത്തനെരുശലെമില്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

യേശുവെ നോക്കിടും ഞാന്‍

യേശുവെ നോക്കിടും ഞാന്‍എന്‍ ജീവിത യാത്രകളില്‍പതറാതെ എന്നും ഞാന്‍ പോയിടുമേആനന്ദഗാനങ്ങള്‍ പാടിടുമേ.. പാപവിനാശനാം യേശുനാഥന്‍ശാപമകറ്റാന്‍ വന്നിഹത്തില്‍പാടുകള്‍ ഏറ്റ തന്‍ പാണിയാലെഎന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ! കരം പിടിച്ചവനെന്നെ നടത്തിടുമേശോധനയേറിടും വേളകളില്‍വാഴ്ത്തി സ്തുതിച്ചിടും ഇന്നുമെന്നുംഞാന്‍ ഉയിര്‍ത്തു ജീവിക്കുന്നേശുവിനെ രചന: ഐസക് മണ്ണൂര്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍