Category: Mathew John

പ്രപഞ്ചമുണരും മുന്‍പേ നാഥാ

പ്രപഞ്ചമുണരും മുന്‍പേ നാഥാ നീയെന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുന്‍പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു – അവന്‍പേടിച്ചരണ്ടതാം യഹൂദ സൈന്യവുംപോരുതുവാനാവാതെ ഓടി മറഞ്ഞു വെല്ലുവിളികള്‍ കേട്ട മാത്രയില്‍വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍വെല്ലുവാനായ് വന്നു കല്ലുമായി നിന്നുവെറുമൊരു ബാലന്‍ ദാവീദ് ദാവീദിനെ കണ്ട മാത്രയില്‍ദേവനാമത്തില്‍ ശപിച്ചു ഗോലിയാത്ത്ദേവദോഷിയായ ഈ ഫെലിസ്ത്യനെ കൊല്ലാന്‍ദാവീദ് തുനിയുകയായ് കൈയിലിരുന്ന കവിണയെടുത്തുകല്ലതില്‍ വച്ചു വീശിയെറിഞ്ഞുതാഴെവീണു മല്ലന്‍ ശ്വാസമറ്റു പോയിതാങ്ങി ദൈവം ദാവീദിനെ രചന: ജോയ് ജോണ്‍ആലാപനം: മാത്യു ജോണ്‍,…

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടിമന്നിലെങ്ങും മുഴങ്ങിയാ സന്ദേശംഉന്നത ദേവന്‍ രക്ഷകനേശുഇന്നിതാ മാനവനായ് പിറന്നു  രചന: ഭക്തവത്സലന്‍ആലാപനം: മാത്യു ജോണ്‍

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍ ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍ഹേതുവാമെന്‍ പാപമല്ലോഎന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍രാജാധിരാജനാം ദേവാ ! നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങുംനാഥാ നിന്നെ ഘോഷിച്ചിടും രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍

ഞാന്‍ കര്‍ത്താവിനായ് പാടും

ഞാന്‍ കര്‍ത്താവിനായ് പാടുംജീവിച്ചിടും നാളെല്ലാം  ദൈവമഹത്വം കൊണ്ടാടുംകീര്‍ത്തിക്കും തന്‍ വാത്സല്യം ഹാലലൂയ ദൈവത്തിന്നും ഹാലലൂയ പുത്രനുംഹാലലൂയ ആത്മാവിനും എന്നും സര്‍വ കാലത്തും ഭാരമുല്ലോര്‍ മനസല്ലദൈവാത്മാവിന്‍ ലക്ഷണംസാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാകാലത്തും സന്തോഷിക്കാം ദൈവമുഖത്തിന്‍ മുന്‍പാകെവീണയാലെ സ്തുതിപ്പാന്‍യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തനാക്കി താന്‍ പാടും ഞാന്‍ സന്തോഷത്താലെ ഉള്ളമെല്ലാം തുള്ളുമ്പോള്‍പാടുമെന്നെ അഗ്നിയാലെശോധന ചെയ്തിടുമ്പോള്‍ എന്‍ നിക്ഷേപം സ്വര്‍ഗത്തിങ്കല്‍ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ലോകരുടെ ദു:ഖത്തിങ്കല്‍എനിക്കുണ്ടോ ദു:ഖിപ്പാന്‍ ദൈവത്തിങ്കലെ സന്തോഷം അശ്രിതരിന്‍ ബലമാംആശയറ്റു…

ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാംഎന്‍ മനസ്സില്‍ ഉയര്‍ന്നിടുംദിവ്യ ശ്രുതി മീട്ടി മീട്ടിതീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളുംആഴികളും കുന്നുകളും പര്‍വതങ്ങളുംസര്‍വ ജീവജാലങ്ങളുംനിന്‍ മഹത്വം ഘോഷിക്കുമ്പോള്‍  മൌനമായിട്ടെങ്ങനെ ഞാന്‍ ഇരുന്നിടും പ്രഭോ.. എന്നധരം നിന്റെ സ്തുതി നിരന്തരമായ്‌പാടിടുമ്പോള്‍ എല്ലാമെന്റെ ഉള്ളമാനന്ദിക്കുന്നു എന്‍ കര്‍ത്താവിന്‍ ശ്രേഷ്ഠ ഗുണം വര്‍ണിക്കും  ഞാന്‍  ആയുസെല്ലാം  പരക്കട്ടെ ഇന്നീ മന്നില്‍ നിന്‍ നാമ സൌരഭം രചന: തോമസ്‌കുട്ടി കെ. ഐആലാപനം:…

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

കാല്‍വരി ക്രൂശിനെ കാണ്‍ക പാപിയേശു നിനക്കായ്‌ തൂങ്ങിടുന്നുകാല്‍കരം ആണി തറച്ചവനായ്ശാപമരണം ഏറ്റിടുന്നു ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ മാനവര്‍ക്ക് നിത്യ രക്ഷയേകിവാനാധി രാജ്യേ ചേര്‍ത്തിടുവാനായ് രക്ഷകനായ് വന്നിഹത്തില്‍സൌഭാഗ്യമേശുവില്‍ കാണുക നീ നിന്‍ പാപമെല്ലാം താന്‍ മോചിച്ചിടുംതന്‍ തിരുരക്തത്താല്‍ യേശുവിപ്പോള്‍വന്നിടുക (3) യേശുവിങ്കല്‍ രചന: തോമസ്‌ കുട്ടി കെ ഐ ആലാപനം: മാത്യു ജോണ്‍, ജിജി സാം പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

നല്ലൊരു നാഥനെ കണ്ടു

നല്ലൊരു നാഥനെ കണ്ടുഞാനെന്നാത്മ രക്ഷകനെ അല്ലലകന്നിന്നു പാടി പുകഴ്ത്തിടാന്‍  നല്ലൊരു രക്ഷകനെ.. ഭാരങ്ങളേറുമീ പാരിടത്തില്‍എന്‍ ഭാരം ചുമന്നിടുന്നോന്‍തുമ്പങ്ങള്‍ നീക്കിടും ഇമ്പം പകര്‍ന്നിടും  അന്‍പുള്ള കര്‍ത്താവ്‌ താന്‍ കണ്ടെത്തിയാശ്വാസം തന്നിലതാല്‍ഞാന്‍ ഭാഗ്യവാനിന്നിഹത്തില്‍മാഞ്ഞിടും തൂവെയിലിലെന്നപോല്‍മാനസഖേദങ്ങള്‍ രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം:സണ്ണി ചിറയിന്‍കീഴ്‌

പാടുവാന്‍ എനിക്കില്ലിനി ശബ്ദം

പാടുവാന്‍ എനിക്കില്ലിനി ശബ്ദംപാവനനേ നിന്‍ സ്തുതികള്‍ അല്ലാതെ..പാരിലെന്‍ ജീവിതം തീരും വരെയുംപാടിടും ഞാന്‍ നിനക്കായി മാത്രം ഒരു കണ്ണിനും ദയ തോന്നാതെ ഞാന്‍നിരാശയിന്‍ അടിത്തട്ടിലന്നുകിടന്നഴലുന്ന നേരത്ത് വന്നെന്നെകരകയറ്റിയ നായകാ, എന്നേശുവേ…കരകയറ്റിയ നായകാ.. പാപത്താല്‍ മുറിവേറ്റു വഴിയരികില്‍ആരുമാരുമറിയാതെ കിടന്നപ്പോള്‍താങ്ങിയെടുത്തെന്നെ താലോലിച്ചുആലംബമേകിയോനേ, എന്നേശുവേ..ആശ്വാസദായകനേ… ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: എം. ജി. ശ്രീകുമാര്‍

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്‍ വേദത്തിന്‍ കാതലിവന്‍ മനുകുല മോക്ഷത്തിന്‍ പാതയും താന്‍ഖേദം സഹിച്ചുകൊണ്ട് നരകുല വ്യാധിയകറ്റിയോനാം .. പാപം ചുമന്നു ശാപമേറ്റു കുരിശേരി മരിച്ചതിനാല്‍പാപികള്‍ക്കായിരുന്ന ദൈവകോപമാകെയഴിഞ്ഞൊഴിഞ്ഞു ! കോ ജീവനില്ലാതിരുന്ന ഉലകത്തില്‍ ജീവന്‍ പകര്‍ന്നിടുവാന്‍ചാവിന്‍ വിഷം രുചിച്ച കുഞ്ഞാടിവന്‍ ഏതും മടി കൂടാതെ … ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ആടുകള്‍ക്ക് വേണ്ടി ജീവനെ വെടിഞ്ഞതാം

ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ, ആടുകള്‍ക്ക് വേണ്ടി ആരും സ്വന്തം വസ്തുവോ ജീവനോ വച്ച് കളിക്കാറില്ല. കാരണം നമുക്കറിയാം ഒരു ആടിന്റെ വിലയും നമ്മുടെ സ്വത്തിന്റെയും ജീവന്റെയും വിലയും. യേശുക്രിസ്തു പറഞ്ഞു : “ഞാന്‍ നല്ല ഇടയന്‍ ആകുന്നു. നല്ല ഇടയന്‍…

കര്‍ത്താവേ കടാക്ഷിക്കണേ

കര്‍ത്താവേ കടാക്ഷിക്കണേ കരളലിഞ്ഞീ ദാസനെകണ്ണുനീരിന്നു കണ്ടാലുംകരുണാമയാ വന്നാലുംകാന്താ കൈവെടിയരുതേകാത്തിടണേ ഈ നിന്‍ മകനെ ദു:ഖത്താലിന്നു കേഴുന്നേഎന്‍ ദേഹം ദേഹി ദാതാവേദയയായ് വന്നു ദൈവമേദുരിതമകറ്റേണമേദേവാ ദേവാ ദയാപരനേദയയരുള്‍ക ദയാലുവേ  സഹനത്തിന്‍ ശക്തിയില്ലെന്നില്‍സഹായമരുള്‍ക ദാതാവേസാഹചരോ പോകുന്നു ദൈവമേകൃപയെന്നില്‍ പകരേണമേദേവാ ദേവാ ദയാപരനേദയയരുള്‍ക ദയാലുവേ രചന: ക്രിസ് സാമുവേല്‍ആലാപനം: മാത്യു ജോണ്‍

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍

സന്തതമാനന്ദത്തോടെ കീര്‍ത്തനങ്ങള്‍ പാടുവിന്‍അന്തമില്ലാ മോദത്തോടെ സങ്കീര്‍ത്തനമോതുവിന്‍അന്തരംഗമാകെ കവിഞ്ഞാത്മാവാല്‍ നിറയട്ടെവന്ദ്യാ, വല്ലഭാ, പിതാവേ തിരുനാമം വാഴട്ടെ! പാപ നരകുലത്തെ നീ സ്വന്തമായ് വീണ്ടെടുക്കാന്‍ശാപ മരക്കുരിശേന്തി യാഗമായ്‌ തീര്‍ന്നതാല്‍പാപ നരകത്തില്‍ നിന്നും മാനവരെ രക്ഷിച്ചുആപത്തൊഴിഞ്ഞവരെന്നും തിരുനാമം വാഴ്തട്ടെ വാനിലെന്‍ ജീവിക്കുന്ന ജയവീരന്‍ യേശുവേവാനമേഘാരൂഡനായ് മദ്ധ്യവാനില്‍ വരണേ..വാഞ്ചയോടിരിക്കുന്ന കാന്തയാം സഭയോവാനഗൃഹം പൂകാന്‍ ആശയോടിരിപ്പൂ രചന: ക്രിസ് സാമുവേല്‍ആലാപനം: മാത്യു ജോണ്‍

എന്‍ ബലമായ നല്ല യഹോവേ

എന്‍ ബലമായ നല്ല യഹോവേഞാന്‍ നിന്നെ സ്നേഹിക്കുന്നു യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും സ്തുത്യനാം യാഹേ കേള്‍ക്കേണമേശത്രുവിങ്കല്‍ നിന്നും വിടുവിക്കണേമരണ പാശങ്ങളില്‍ ദു:ഖിതനാമീഎന്നുടെ പ്രാണനെ കാത്തിടണേ ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

മാത്യു ജോണ്‍ – അഭിമുഖം

ഒട്ടു മിക്ക പ്രമുഖ ടീമുകളിലും പാടി, ഒടുവില്‍ മാസ് റ്റേഴ്സ് വോയിസ്‌ എന്ന സ്വന്തം സംഗീത സംഘത്തോടൊപ്പം സംഗീത സപര്യ നിര്‍വഹിക്കുന്ന കോട്ടയം സ്വദേശിയായ ശ്രീ. മാത്യൂ ജോണ്‍ കേരളത്തിലെ ക്രിസ്തീയ സംഗീത വേദികളില്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ ഒരു ശബ്ദമാണ്. ആരെയും പോലെ തന്നെ സാധാരണക്കാരനായ ഇദ്ദേഹം ഒരിക്കല്‍ തന്റെ ജീവിതത്തിന്റെ നാഥനായി തീര്‍ന്ന ഒരു വലിയ കര്‍ത്താവിനെ കണ്ടു മുട്ടി. അത്…

കുരിശു ചുമന്നവനേ

കുരിശു ചുമന്നവനേശിരസില്‍ മുള്‍മുടി വച്ചോനേമരിച്ചുയിര്‍ത്തെഴുന്നവനേനിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ ഇത്രമേല്‍ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ്‌ തീര്‍ത്തിടുവാന്‍എത്ര വേദന നീ സഹിച്ചു പാപം പരിഹരിപ്പാന്‍പാരിതില്‍ പിറന്നവനെപാതകനെന്‍ പേര്‍ക്കായ് നിന്‍ പാവന നിണം ചൊരിഞ്ഞു വലയുന്നോരജത്തെപ്പോല്‍ഉലകില്‍ ഞാന്‍ ആയിരുന്നുവലഞ്ഞലഞ്ഞിടാതെ നീനിന്‍ നലമെന്നില്‍ പകര്‍ന്നു തന്നു നിന്‍ തിരു മേനിയതില്‍വന്‍ മുറിവിന്‍ പാടുകള്‍എന്‍ നിമിത്തം അല്ലയോനിന്‍ സ്നേഹമെന്താശ്ചര്യമേ രചന: ഗ്രഹാം വര്‍ഗീസ്‌ ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍

സ്വര്‍ഗീയ സ്നേഹ പ്രവാഹമേ

സ്വര്‍ഗീയ സ്നേഹ പ്രവാഹമേഎന്‍ ഹൃദയ തന്ത്രികളില്‍ ഒഴുകി വരൂഅധരങ്ങളില്‍ ദിവ്യ ശ്രുതി മീട്ടി നീഎന്‍ മാധുര്യ കവ്യമായ് മനസ്സില്‍ നിറയൂ.. നിര്‍മ്മല സ്നേഹ സരോവരമേനിന്നില്‍ തളിരിടുന്നെന്‍ ആശകള്‍വിടരുവാന്‍ വിതുമ്പുമീ ജീവിത മലരിന്മേല്‍സുരഭില ബിന്ദുക്കള്‍ അണിയിച്ചിടൂ നീ പവന കാരുണ്യ സാഗരമേകുളിര്‍ മേഘമായ് കൃപാ മാരിയായ്‌ആനന്ദ വര്‍ഷം തൂകണമേ നാഥാആത്മാവിന്‍ ഖേദങ്ങള്‍ മായിച്ചിടൂ നീ  ആലാപനം: മാത്യു ജോണ്‍

അതുല്യമായ സ് നേഹമേ!

അതുല്യമായ സ് നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹംതന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും എന്നേശുവിന്‍ ദിവ്യ സ്നേഹം! എന്റെ പാപങ്ങള്‍ പൂര്‍ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍എന്‍ ജീവിതം മുഴുവനും പരനു നല്‍കിടും കൂട്ടുകാര്‍ പിരിഞ്ഞിടും ഉറ്റ ബന്ധുക്കള്‍ കൈവെടിയുംപോകില്ല എന്നെശുവേ നിന്നെ പിരിഞ്ഞു ഞാന്‍ ജീവ പുസ്തകം വിണ്ണിലെ പരന്‍ തുറന്നു നോക്കുമ്പോള്‍നിന്‍ പേരതില്‍ ഉണ്ടോ എന്ന് നീയൊന്നു ചിന്തിക്കൂ..! ആലാപനം: മാത്യു ജോണ്‍