Category: Master’s Voice

യേശുവേ രക്ഷകാ, നിന്റെ നാമമൊന്നു മാത്രം

യേശുവേ രക്ഷകാ,നിന്റെ നാമമൊന്നു മാത്രംരക്ഷിപ്പാന്‍ ഈ ഭൂവില്‍വേറെ നാമമില്ലല്ലോ പാപത്തിന്‍ ഭാരം ചുമക്കാന്‍ഏവര്‍ക്കുമായ് ക്രൂശിലേറികാല്‍വരി സ്നേഹം വിളിച്ചിടുന്നുനിന്റെ ഹൃദയം തുറന്നിടുക .. കുരുടന് കണ്ണേകിയോന്‍ചെകിടന് കാതേകിയോന്‍ഹൃദയത്തിന്‍ മലിനതയകറ്റാന്‍വന്നിടുക നീയവന്‍ ചാരെ ആലാപനം: സുജി ചെറിയാന്‍പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

ആടുകള്‍ക്ക് വേണ്ടി ജീവനെ വെടിഞ്ഞതാം

ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ, ആടുകള്‍ക്ക് വേണ്ടി ആരും സ്വന്തം വസ്തുവോ ജീവനോ വച്ച് കളിക്കാറില്ല. കാരണം നമുക്കറിയാം ഒരു ആടിന്റെ വിലയും നമ്മുടെ സ്വത്തിന്റെയും ജീവന്റെയും വിലയും. യേശുക്രിസ്തു പറഞ്ഞു : “ഞാന്‍ നല്ല ഇടയന്‍ ആകുന്നു. നല്ല ഇടയന്‍…

ശ്രീ നരപതിയേ..

ശ്രീ നരപതിയെ, സിയോന്‍ മണവാളനെ..നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നുകന്യകയില്‍ ജാതനായ് വന്ന – ആട്ടിടയര്‍ കൂട്ടമായ്‌ വന്ന നേരംകീറ്റു ശീലയില്‍ കിടന്ന യേശു ദേവാപട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത ദൈവമേ, ഈ –ക്ളിഷ്ടമാം കിടപ്പ് കണ്ടു ഞാന്‍ –നമിക്കുന്നേന്‍ – സിയോന്‍ മണവാളനെ.. എത്ര കാലം ഞാനിവിടെ ജീവിച്ചീടുംഅത്രനാളും നിന്‍ കൃപയെ ഞാന്‍ സ്തുതിക്കുംഅത്രിദിവവാസികള്‍ക്കും ചിത്രമായ നിന്റെ നാമംഉത്തരോത്തരം നിനയ്ക്കുവാന്‍ –അരുള്‍ക നീ – സിയോന്‍…

അംബ യെരുശലേം

“പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്നു, ദൈവ സന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍ കണ്ടു” – വെളിപ്പാടു: 21:2; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക) യോഹന്നാന് ഉണ്ടായ വെളിപ്പാടില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യ സഭയുടെ ‘മാതാവ് ‘ ആയ നവ യെരുശലേം നഗരത്തെ വര്‍ണ്ണിക്കുന്ന ഗാനം. വരികള്‍ ഇങ്ങനെ: അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍…

എന്തു നല്ലോര്‍ സഖി യേശു..

” എന്ത് നല്ലോര്‍ സഖി യേശു, പാപ ദു:ഖം വഹിക്കുംഎല്ലമെശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കുംനോമ്പരമേറെ സഹിച്ചു , സമാധാനങ്ങള്‍ നഷ്ടംഎല്ലമെശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം “ അതെ, നമ്മുടെ നീറുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് അത് ദൈവത്തോട് പറയാത്തത് കൊണ്ടു തന്നെയാണ്.. നമ്മുടെ പ്രശ്നങ്ങള്‍ എന്തും ഏതും എപ്പോഴും കര്‍ത്താവിനോടു തുറന്നു പറയുവാന്‍ നാം അനുവാദം ഉള്ളവരാണ്.. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും..…