Category: Maramon Convention

കരുണയിന്‍നാഥന്‍ കരംപിടിച്ചെന്നെ

ജീവിതകാലം മുഴുവനും – അതിലപ്പുറവും – കൂടെ നില്‍ക്കുന്ന നില്‍ക്കുന്ന ദൈവകരുണയില്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം! ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ !  കരുണയിന്‍നാഥന്‍  കരം പിടിച്ചെന്നെഅനുദിനം  നടത്തിടുന്നു കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ ആകുലമേതുമില്ല… എന്‍ മനമേ ആനന്ദിക്ക തന്‍ നമകള്‍ ഓര്‍ത്തിടുക കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ ആകുലമേതുമില്ല… ജീവിത യാത്രയില്‍ ഏകനായ് പോകിലും കൂടെ നടന്നിടുന്നുഇരുള്‍ തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നെ…

അന്‍പെഴുന്ന തമ്പുരാന്റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍

ഇന്ന്,  ലോക സുഹൃത്ദിനം! (World Friendship day). സൌഹൃദത്തിന്റെ മഹാത്മ്യത്തെയും, കഴിഞ്ഞു പോയ ഒരു ദിവസങ്ങളില്‍ താങ്ങും തണലുമായിരുന്നു സ്നേഹിതരെയും ഓര്‍ക്കാന്‍ ഒരു ദിനം! പക്ഷെ, അത്ര സുഖമുള്ളതല്ല ഓര്‍മ്മകള്‍… ആവശ്യ നേരത്ത് മുഖം തിരിച്ചവര്‍, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നമ്മുടെ സേവനം ഉപയോഗപ്പെടുത്തിയവര്‍, അനാവശ്യ കാര്യങ്ങള്‍ക്കായി സ്നേഹബന്ധത്തെ ദുരുപയോഗപ്പെടുത്തിയവര്‍.. തെറ്റിദ്ധരിച്ചവര്‍.. അങ്ങനെ കൈപ്പിന്റെ പല ഓര്‍മകളും മനസ്സില്‍ വന്നു കൂടുന്നു. എന്നാല്‍, മറിച്ചും ഉണ്ട്.. …

യേശുവോട്‌ കൂടെ യാത്ര ചെയ്യുകില്‍

മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ പ്രശസ്തമായ ഹൃദയസ്പര്‍ശിയായ ഒരു ഗാനം ! യേശുവോട്‌ കൂടെ യാത്ര ചെയ്യുകില്‍ഏതുമില്ല ഭാരം മരുയാത്രയില്‍സാരമില്ല രോഗപീഡ ദു:ഖങ്ങള്‍സാധുവിന് കാവല്‍ യേശു തന്നല്ലോ … നല്ല നാഥനായ താതന്‍ കൂടെയുണ്ടല്ലോനഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയില്‍എന്തു ഖേദവും ചൊല്ലാം താതനോടിപ്പോള്‍അത്ര നല്ല സഖി യേശു മാത്രമാണല്ലോ ! ഹൃദയവാതിലില്‍ മുട്ടും നാഥനല്ലയോവേദനകള്‍ അറിയുന്ന താതനല്ലയോസ്നേഹമേകി യാഗമായി വീണ്ടെടുത്തവന്‍ശാന്തിയേകി നല്‍വഴി തുറന്നിടുന്നവന്‍ ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍…

പാടുമേ ഞാന്‍ പാടുമേ

പാടുമേ ഞാന്‍ പാടുമേഎന്‍ യേശു നാമത്തെ വാഴ്ത്തുമേപ്രാണനേകി ഈ പാപിയെ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേ വാഴ്ത്തിടുവാന്‍ വര്‍ണിക്കുവാന്‍നിന്‍ നാമം മാത്രമേവന്ദിക്കുവാന്‍ കുമ്പിടുവാന്‍നിന്‍ പാദം മാത്രമേ സന്തതമെന്റെ സങ്കടങ്ങള്‍ശങ്കയെന്യേ ചൊല്ലിടുമ്പോള്‍നിങ്കലേക്കെന്റെ കൈകള്‍ ഉയര്‍ത്തുമ്പോള്‍സാന്ത്വനമെനിക്കേകിടുന്നു ഇന്നയോളം കാത്ത നിന്റെനന്മയെ ഞാന്‍ ഓര്‍ക്കുമേനന്ദിയോടെ വാഴ്ത്തുമേ ഞാന്‍ജീവകാലം ആകവേ.. ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

ഉരുകിയൊഴുകും മഞ്ഞുമല പോല്‍

ദൈവമേ, എന്റെ തകര്‍ന്നടിഞ്ഞ ഈ ജീവിതമല്ലാതെ അവിടുത്തേക്കായി തരുവാന്‍ എനിക്ക് എന്റേതായി യാതൊന്നുമില്ല. വെയിലേറ്റു ഉരുകുന്ന ഒരു ഹിമകണം പോലെ എന്റെ ഹൃദയം അവിടുത്തെ സന്നിധിയില്‍ ഉരുകുകയാണ്.. എന്നിലുള്ള സകല പാപങ്ങളും പോക്കി എന്നെ ശുദ്ധീകരിക്കണമേ..! തൃക്കരങ്ങളാല്‍ തഴുകി എന്നെ ശക്തീകരിക്കണമേ!! “ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീര്‍ത്തനം: 51:17) ഉരുകിയൊഴുകും മഞ്ഞുമല പോല്‍ഉരുകണേ എന്‍…

എന്‍ മനമേ യഹോവയെ വാഴ്ത്തിടുക

“എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;അവന്‍ നിന്റെ ജീവനെ നാശത്തില്‍ നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു“.(സങ്കീര്‍ത്തനം : 103: 1- 4) എന്‍ മനമേ യഹോവയെ വാഴ്ത്തിടുകഎന്‍ സര്‍വാന്തരംഗവുമേ വഴ്ത്തിടുകനന്ദിയോടെ അവന്റെ…

ഇന്നോളമെന്നെ നടത്തിയ നാഥാ

ഇന്നോളമെന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്ക് മതി കണ്ണ് കണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യ ഹൃദയങ്ങള്‍ക്കതീതമായവഴികളില്‍ നടത്തുന്ന നാഥാതിരു കൃപ മാത്രം എനിക്ക് മതിനല്‍ വഴികളില്‍ നടത്തിയ നാഥാതിരുകൃപ മാത്രം എനിക്ക് മതി പ്രതികൂലക്കാറ്റുകള്‍ ഉയര്‍ന്നിടുമ്പോള്‍ജീവിത നൌക ഉലഞ്ഞിടാതെഅചഞ്ചല വിശ്വാസം നല്കിടണേ നിന്‍കൃപയിന്‍ കരുണയാല്‍ കാത്തിടണേ നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍വേദ പ്രമാണത്തെ നല്കിടണേ നിന്‍കൃപയിന്‍ കരുണയാല്‍ കാത്തിടണേ ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍…

ഉണര്‍ന്നിരിപ്പിന്‍ നിര്‍മദരായിരിപ്പിന്‍

“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (എഫെസ്സ്യര്‍ : 4:6) ഉണര്‍ന്നിരിപ്പിന്‍ നിര്‍മദരായിരിപ്പിന്‍പ്രിയന്‍ നമുക്കായ്‌ കരുതുകയാല്‍ചിന്താകുലങ്ങള്‍ എല്ലാം അകറ്റിടുവിന്‍സര്‍വ്വ ചിന്താകുലങ്ങള്‍ എല്ലാം അകറ്റിടുവിന്‍ രോഗത്താല്‍ വലഞ്ഞിടിലുംനിത്യം ശോകത്താല്‍ തകര്‍ന്നിടിലുംഭയം വേണ്ടാ മനതാരില്‍നാഥന്‍ അമരത്ത് കൂടെയുണ്ട് മരണത്തെ ജയിച്ചവന്‍ താന്‍മാറാ മധുരമായ്‌ മാറ്റിത്തരുംഅന്ത്യത്തോളം പൊരുതിടാംക്രൂശിന്‍ ജയക്കൊടി ഉയര്‍ത്തിടുവാന്‍ ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍ ക്വയര്‍

കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെ

കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെഅനുദിനം നടത്തിടുന്നുകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല എന്‍ മനമേ ആനന്ദിക്കതന്‍ നന്മകള്‍ ഓര്‍ത്തിടുകകരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍ആകുലമേതുമില്ല ജീവിത യാത്രയില്‍ ഏകനായ്‌ പോകിലുംകൂടെ നടന്നിടുന്നുഇരുള്‍ തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നുംഇടറാതെ നടത്തിടുന്നു നവ്യമാം ജീവന്‍ നിറവായ്‌ ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപ്പുകഴ്ത്തുംഉന്നതന്‍ നന്മകളെ ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

രാവേറെയായ് പകല്‍ തീര്‍ന്നു പോയ്

രാവേറെയായ് പകല്‍ തീര്‍ന്നു പോയ്ഒരുങ്ങിടുവിന്‍ ജനമേ, അവന്‍ വേല തികച്ചീടാം മന്ദത മയക്കം നീക്കി നമ്മള്‍സന്തതം ഉണര്‍ന്നവര്‍ ആയിരിപ്പിന്‍വല്ലഭന്‍ യേശുവിന്‍ നാമമുയര്‍ത്താന്‍കുരിശിന്‍ പാതയില്‍ അണി ചേരാം ദൈവിക രാജ്യമീ ഭൂവില്‍ വരാന്‍യേശുവിന്‍ ജീവിതം അനുകരിക്കാംസത്യവും ധര്‍മ്മവും നീതിയും പുലരുംപുതിയൊരു പുലരിയെ വരവേല്‍ക്കാം ഈ ഗാനം കേള്‍ക്കുന്നതിനു നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണ്‌) ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

മഹോന്നതനേശുവെ നിസ്തുലനാം നാഥനെ

മഹോന്നതനേശുവെ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലും അവര്‍ണ്യമാം അതിശയ നാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം കന്യകയില്‍ ജാതനായ്‌ മണ്ണില്‍ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തില്‍ അതുല്യനായ്‌ അവതാരം ചെയ് തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേസ്തുതിച്ചു സ്തുതിച്ചു പാടാംപാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

കഷ്ടങ്ങള്‍ സാരമില്ല

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ലനിത്യ തേജസിന്‍ ഘനമോര്‍ത്തിടുമ്പോള്‍നൊടിനേരത്തേക്കുള്ള – പ്രിയന്റെ വരവിന്‍ ധ്വനി മുഴങ്ങുംപ്രാക്കളെ പോലെ നാം പറന്നുയരുംപ്രാണന്റെ പ്രിയനാം മണവാളനില്‍പ്രാപിക്കും സ്വര്‍ഗീയ മണിയറയില്‍ യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളുംയുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോയിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നെയേശുവിന്‍ ജനമേ ഒരുങ്ങുക നാം ഈ ഗാനം മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം ( ഇതിന് നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണേ) ആലാപനം: കെസ്റ്റര്‍

ആരാലും അസാദ്ധ്യം

രചന: ബിന്ദു കല്ലിന്മേല്‍ആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: വില്‍സന്‍ ചേന്ദനാട്ടില്‍ ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍