Category: Manoj

പണിയേറെ ചെയ്തിട്ടും പണമേറെ കൊയ്തിട്ടും

പണിയേറെ ചെയ്തിട്ടും പണമേറെ കൊയ്തിട്ടുംപലനാള്‍ കഴിഞ്ഞിട്ടുമെന്തേ ?ശാന്തിയില്ല മോദമില്ല തൃപ്തിയില്ല ലക്ഷ്യമില്ലശാന്തമായ് ചിന്തിക്കൂ ജീവിതത്തില്‍ എന്ത് നേടി ?? സര്‍വ്വലോകം നേടിയാലും സമ്പത്തൊക്കെ കൂട്ടിയാലുംസര്‍വ പ്രധാനം നിന്റെ നിത്യ ജീവന്‍ മായയാം ഉലകത്തിന്‍ ഇമ്പങ്ങള്‍ നശ്വരമേമാനുഷരെല്ലാം ഒരുപോല്‍ അതിന്‍ പുറകെഅര്‍ത്ഥമില്ലാതൂഴിയില്‍ വാണാല്‍മനുഷ്യ ജീവിത ഗതിയെന്ത് ?അവനിയില്‍ മനുജന് സന്തോഷം നല്കുവോനീശോ ഒരുനാള്‍ മരണത്താല്‍ ലോകത്തോട്‌ വിട പറയുംഒരിക്കലും തിരിച്ചിനി വരാതെ പോയ് മറയുംനേരമില്ലിനി നോക്കിയിരിക്കാന്‍ജീവിതം…

മരുവാസം കഴിയും ദുരിതങ്ങള്‍ അകലും

മരുവാസം കഴിയും ദുരിതങ്ങള്‍ അകലുംമന്നവന്‍ യേശു വന്നിടുമ്പോള്‍മാറാ മധുരമാക്കി മന്നയാല്‍ പോഷിപ്പിച്ചുമാറാതെ കൂടെയെന്നും നടത്തിടുവാന്‍ ജീവന്റെ ജലമാണവന്‍ ജീവന്റെ ഉറവാണവന്‍നീരിനായ്‌ കേണിടുമ്പോള്‍ ദാഹമകറ്റുന്നനീര്‍ധരി അവന്‍ മാത്രമെമാനിനെപ്പോലെ ഞാന്‍ തേടിടുന്നുഹാ യേശുവെ നിന്റെ പൊന്‍ മുഖം നിന്നിടും നിലവിളി ഭൂവില്‍നിലയ്ക്കും ദു:ഖങ്ങളെല്ലാംനിനവുകള്‍ അറിയുന്ന ദൈവംനിശ്ചയം സാന്ത്വനം അരുളും കൊടിയ താപമതിലുംവാടി തളര്‍ന്നിടുമ്പോഴുംഓട്ടത്തിലെന്നും കരുത്തായ്‌കൂട്ടത്തിലെന്‍ ഒപ്പം ദൈവം രചന: ജോയ് ജോണ്‍ആലാപനം: മനോജ്‌പശ്ചാത്തല സംഗീതം: അഫ്സല്‍

പാടും ഞാന്‍ പരമേശനു സതതം

പാടും ഞാന്‍ പരമേശനു സതതംഎന്റെ പാപമെല്ലാം പോക്കിയതാല്‍ അത്രയുമല്ലാശിര്‍വാദം ഒക്കെയും ലഭിച്ചിടുവാന്‍ആര്‍ത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍ആര്‍ത്തിയെ തീര്‍ത്തവനെ ഞാന്‍ ആര്‍ത്തു ഘോഷിച്ചിടുവാനായ്‌ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍ പാനം ചെയ്‌വാന്‍ കഷ്ടതയിന്‍ പാനപാത്രമവന്‍ കൂടെസ്നാനമേല്‍പ്പാന്‍ കൃപ നല്കി പ്രീതിയായവന്‍മരിച്ചു താന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെമഹത്വമായ്‌ ജീവിച്ചിടാന്‍ മഹിമയിന്‍ ആവിയാലെ ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാതുള്ള നല്ല-ദൂതറിയിച്ചിടാന്‍ ഭാഗ്യം ലഭിച്ചെനിക്ക്ദൂതഗണം കാവലായ്‌ നിന്നനുദിനം എനിക്കവന്‍നൂതനമാം ദൂതുകളും ന്യൂനമെന്യേ നല്‍കിടുന്നു കഷ്ടതയോ…

ഓ കാല്‍വരീ ..

ഓര്‍മകളില്‍ നിറയുന്ന കാല്‍വരിയെ അപ്പാടെ വര്‍ണ്ണിക്കുന്ന ഹൃദയ സ്പര്‍ശിയായ ഒരു ഗാനം.. ഓ കാല്‍വരീ .. ഓ കാല്‍വരീ ..ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ .. അതിക്രമം നിറയുമീ മനുജന്റെ ഹൃദയംഅറിയുന്നൊരേകന്‍ യേശു നാഥന്‍അകൃത്യങ്ങള്‍ നീക്കാന്‍ പാപങ്ങള്‍ മായ്ക്കാന്‍അവിടുന്ന് ബലിയായ്‌ കാല്‍വരിയില്‍ മലിനത നിറയുമീ മര്‍ത്ത്യന്റെ ജീവിതംമനസലിവിന്‍ ദൈവം മുന്നറിഞ്ഞുമറുവിലയാകാന്‍ മനുഷ്യനായ്‌ വന്നുമരിച്ചേശു യാഗമായ്‌ കാല്‍വരിയില്‍ കപടത നിറയുമീ ഭൂവിതിലെങ്ങുംകണ്ടിടുമോ ഈ ദിവ്യ സ്…