Category: M E Cheriyan

ക്രിസ്തുവിന്‍ ധീര സേനകളേ

ക്രിസ്തുവിന്‍ ധീര സേനകളേകൂടിന്‍ തന്നനുയായികളേ എന്തിനു ഭീതി ജയിക്കും നാംജയിക്കും നാം (5)ഏതു വിപത്തിലും തോല്‍ക്കാതെ..ജയിക്കും നാം ധരയില്‍ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാന്‍ കുരിശുണ്ട്ബലം തരുവാനവന്‍ അടുത്തുണ്ട്ജയിക്കും നാം (5) മരണ നിഴലിലുമഞ്ചാതെ  ജയിക്കും നാം ശോകം തീര്‍ക്കും സന്ദേശംലോകം ജയിക്കും സുവിശേഷംചൊല്ലാന്‍ വേണ്ട ഭയം ലേശം ജയിക്കും നാം (5)വെല്ലു വിളിപ്പിന്‍ വൈരികളെ..ജയിക്കും നാം ലൌകികര്‍ കണ്ടാര്‍ ബലഹീനര്‍ഭൌതികര്‍ പാര്‍ത്താല്‍ ദയനീയര്‍ദൈവിക ദൃഷ്ടിയില്‍…

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്തു.. അക്കൂട്ടത്തില്‍ മോവാബ് ദേശത്തേക്ക് പോയ ഒരു കുടുംബത്തിന്റെ ചരിത്രം പ്രത്യേകം വിവരണ വിധേയമാക്കുന്നു ഈ പുസ്തകത്തില്‍. സംഭവങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ് : എലീമെലെക്ക് എന്ന പുരുഷനും ഭാര്യ നവോമിയും പിന്നെ കില്യോന്‍,…

പാടാം പാടാം പാടാം നാം പുത്തന്‍ പാട്ടുകള്‍ പാടാം

പാടാം പാടാം പാടാം നാം പുത്തന്‍ പാട്ടുകള്‍ പാടാംനമ്മെപ്പോലെ നന്മ ലഭിച്ചവര്‍ മന്നിതിലില്ലല്ലോ ശിക്ഷകള്‍ പോയല്ലോ നാം രക്ഷിതരായല്ലോവിമോചിതരായല്ലോ  ശിക്ഷായോഗ്യര്‍ ദൈവത്തിന്നവകാശികളായല്ലോ പാപച്ചേറ്റില്‍ നാം ഹാ വീണു വലഞ്ഞപ്പോള്‍നാം താണു വലഞ്ഞപ്പോള്‍പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ! എത്തിപ്പോകാത്ത നല്ലുത്തമ സമ്പത്ത്നാം കാണും സ്വര്‍ഗത്തില്‍പുത്തന്‍ പാട്ടിന്‍ പല്ലവി നിത്യത മുഴുവന്‍ പാടും ഞാന്‍ രചന: എം. ഇ. ചെറിയാന്‍ പശ്ചാത്തല സംഗീതം: സജി ആഞ്ചലോസ്

വന്നിടും യേശു വന്നിടും വേഗം

വന്നിടും യേശു വന്നിടും വേഗംമന്നിതില്‍ വന്നിടുമേവല്ലഭന്‍ യേശു ഉന്നത നാഥന്‍വന്നിടും മേഘമതില്‍ മന്നവന്‍ വരുമെ പ്രതിഫലം തരുമെനിശ്ചയമായ് വരുമെമണ്ണില്‍ നിന്നുയരും ഭക്ത ഗണങ്ങള്‍വിണ്ണില്‍ തന്നരികില്‍ ചേര്‍ന്നിടുമേ ലോകം മുഴുവന്‍ ഭരണം നടത്താന്‍ശോകമകറ്റിടുവാന്‍യൂദയിന്‍ സിംഹം രാജാധി രാജന്‍മേദിനി തന്നില്‍ വന്നിടുമേ വരണം യേശു രാജന്‍ വരണംസത്‌ ഭരണം വരണംഅന്നേ തോരൂ ഭക്തരിന്‍ കണ്ണീര്‍അന്നേ തീരൂ വേദനകള്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം:…

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ?സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെസ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന അന്യദേശത്ത് പരദേശിയായ്മന്നിതില്‍ കൂടാര വാസികളായ്ഉന്നതനാം ദൈവം ശില്പിയായ്‌ നിര്‍മിച്ചവിണ്‍ നഗരത്തിനായ്‌ കാത്തു വസിക്കുന്ന പാപത്തിന്‍ തല്കാല ഭോഗം വേണ്ടദൈവ ജനത്തിന്റെ കഷ്ടം മതിമിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളുംക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായിക്രിസ്തുവില്‍ തന്റെ ധനത്തിനൊത്തുതീര്‍ത്തു തരുന്നൊരു നമ്മുടെ നാഥന്സ്‌തോത്രം പാടിടുവിന്‍ ഹല്ലെലുയ്യ ആമേന്‍ രചന:…

പരമ പിതാവേ നമസ്കാരം

പരമ പിതാവേ നമസ്കാരംപരിശുദ്ധ പരനേ നമസ്കാരംതിരു വചനത്താല്‍ സകലവും ചെയ്തവല്ലഭ ദേവാ നമസ്കാരം ത്രീയേക ദൈവമേ നമസ്കാരംസര്‍വ ലോകാധിപാ നമസ്കാരംദേവാധി ദേവാ ദിവ്യ ദയാലോസ്‌തോത്രം സദാ തവ നമസ്കാരം പരിശുദ്ധാത്മാവേ നമസ്കാരംപരമ സത്‌ ഗുരുവേ നമസ്കാരംഅരൂപിയായ്‌ അടിയാര്‍ ഹൃദയത്തില്‍ വസിക്കുംആശ്വാസ പ്രദനേ നമസ്കാരം രചന: എം. ഇ. ചെറിയാന്‍ ആലാപനം: കെസ്റ്റര്‍

പ്രതിഫലം തന്നിടുവാന്‍

പ്രതിഫലം തന്നിടുവാന്‍യേശു രാജന്‍ വന്നിടുവാന്‍അധികമില്ലിനിയും നാളുകള്‍നമ്മുടെ ആധികള്‍ തീര്‍ന്നിടുവാന്‍ ദൈവിക ഭവനമതില്‍പുതു വീടുകള്‍ ഒരുക്കിയവന്‍വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍നടുവാനില്‍ ദൂതരുമായ്‌ തന്‍ തിരു നാമത്തിനായ്മന്നില്‍ നിന്ദകള്‍ സഹിച്ചവരെതിരു സന്നിധൌ ചേര്‍ത്തു തന്‍ കൈകളാല്‍അവരുടെ കണ്ണുനീര്‍ തുടച്ചിടുവാന്‍ സ്വന്ത ജനത്തിനെല്ലാംപല പീഡകള്‍ ചെയ്തവരെവന്നു ബന്ധിതരാക്കി അധര്‍മ്മികളാംഅവര്‍ക്കന്തം വരുത്തിടുവാന്‍ വിണ്ണിലുള്ളത് പോലെഇനി മണ്ണിലും ദൈവഹിതംപരിപൂര്‍ണമായ് ദൈവിക രാജ്യമീ പാരിലുംസ്ഥാപിതമാക്കിടുവാന്‍ കാലമെല്ലാം കഴിയുംഇന്നു കാണ്മതെല്ലാം അഴിയുംപിന്നെ പുതുയുഗം വിരിയും…

ശാശ്വതമായ വീടെനിക്കുണ്ട്

ശാശ്വതമായ വീടെനിക്കുണ്ട്സ്വര്‍ഗ്ഗ നാടതിലുണ്ട് – കര്‍ത്താവൊരുക്കുന്നുണ്ട് പാപമാ നാട്ടിലില്ല ഒരു ശാപവുമവിടെയില്ലനിത്യ സന്തോഷം ശിരസ്സില്‍ വഹിക്കുംഭക്ത ജനങ്ങളുണ്ട്‌ – ഹല്ലെലുയ്യ ഇരവു പകലെന്നില്ല അവിടിരുളൊരു ലേശമില്ലവിതറിടും വെളിച്ചം നീതിയിന്‍ സൂര്യന്‍അതുമതി ആനന്ദമായ്‌ – ഹല്ലെലുയ്യ ഭിന്നത അവിടെയില്ല കക്ഷി ഭേദങ്ങള്‍ ഒന്നുമില്ലഒരു പിതൃ സുതരായ്‌ ഒരുമിച്ചു വാഴുംഅനുഗ്രഹ ഭവനമതാം – ഹല്ലെലുയ്യ ഏഷണി അവിടെയില്ല കള്ള വേഷങ്ങള്‍ ഏതുമില്ലസ് നേ ഹത്തിന്‍ കൊടിക്കീഴു ആനന്ദമോടെവാഴുന്നു…

ആശ്രിതവല്‍സലനേശു മഹേശനെ

ആശ്രിതവല്‍സലനേശു മഹേശനെശാശ്വതമേ തിരു നാമം നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തികന്മഷമാകെയകറ്റി എന്‍ നായകാനന്മ വളര്‍ത്തണം എന്നും വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേകരുണയിന്‍ കാതലേ വെടിയരുതടിയനെതിരുകൃപ തരണമെന്‍ പതിയേ ക്ഷണികമാണുലകിന്‍ മഹിമകള്‍ അറികില്‍അനുദിനം നിന്‍ പദതാരിണ തിരയുകില്‍അനന്ത സന്തോഷമുണ്ടൊടുവില്‍ പാവന ഹൃദയം ഏകുക സദയംകേവലം ലോക സുഖങ്ങള്‍ വെടിഞ്ഞു ഞാന്‍താവക തൃപ്പാദം ചേരാന്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: യേശുദാസ്‌…

മനമേ ചഞ്ചലമെന്തിനായ്

മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ്‌ ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ … വാനിലെ പറവകള്‍ പുലരുന്നുനന്നായ്‌ വയലിലെ താമര വളരുന്നുവാനവ നായകന്‍ നമുക്കേതുംനല്‍കാതെ മറന്നിടുമോ? ആ ആ ആ … കൈവിടുകില്ലിനി ഒരുനാളുംഎന്ന് വാക്കു പറഞ്ഞവന്‍ മാറിടുമോ?വാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം ആ ആ ആ … മുന്നമേ…

യേശുവാരിലും ഉന്നതനാം

യേശുവാരിലും ഉന്നതനാം എന്‍ ആത്മ സഖാവവനേതായ്‌ മറക്കാമെങ്കിലുമെന്നെ മറക്കാ സ് നേഹിതനെഏവരുമെന്നെ കൈ വെടിഞ്ഞിടുകില്‍യേശു താന്‍ എന്നരികില്‍ കാണുംഏത് ഖേദവും തീരും ഞാന്‍ തിരു മാര്‍വില്‍ ചാരിടുമ്പോള്‍ എന്നെ തേടി വിന്‍ നഗരം വിട്ടു മന്നില്‍ വന്നവനാംഎന്റെ പാപ ശാപമകറ്റാന്‍ ജീവനെ തന്നവനാംഎന്തിനും ഹാ! തന്‍ തിരു സ് നേഹപാശ ബന്ധമഴിക്കുവാന്‍ കഴിയാഎന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുമാം മാനസമേ ചാരുക ദിനവും ഈ…

തുണയെനിക്കേശുവേ

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍ അവനെന്റെ സങ്കേതവും അവലംബവും കോട്ടയുംഅവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍ പകയന്റെ കണികളിലും പകരുന്ന വ്യാധിയിലുംപകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍പരിചയും പലകയുമാം പരമനീ പാരിടത്തില്‍ വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലുംവലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ ആകുല വേളകളില്‍ ആപത്തു നാളുകളില്‍ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ ഗാനം…

ജഗത്‌ ഗുരു നാഥാ യേശു മഹേശാ

ജഗത്‌ ഗുരു നാഥാ യേശു മഹേശാജയ ജയ തവ നമസ്കാരം ആദിയില്‍ വചനമായിരുന്നവന്‍ നീആദിയനാദിയും നീയെ പാപ നിവാരണ കാരണന്‍ നീയെപാലയമാം പരമേശ ജയ ജയ ജനതതി വണങ്ങും നിന്‍ പാദംജയ ജഗദഖിലം നിന്‍ നാമം രചന: എം. ഇ. ചെറിയാന്‍ആലാപനം: കുട്ടിയച്ചന്‍

ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ

ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല്‍ ദൂത വന്ദിതനൊ?സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ? എന്‍ ആധിയകറ്റാന്‍ തനിയെ ക്രൂശെടുത്ത ദേവസുതാപിന്നാലെ ഞാനെന്‍ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ നീ വാക്കാല്‍ ചെയ്തോരുലകില്‍ നിന്‍ കൈ രചിച്ചോര്‍ക്കരികില്‍നീ വന്ന നേരം ബഹുമതിയായവര്‍ തന്നത് കുരിശോ? എന്‍ ജീവിത കാലം മുഴുവന്‍ നിന്‍ സ് നേഹ…

ക്രൂശുമെടുത്തിനി ഞാനെന്‍

ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്‍ ചെല്കയാംപാരില്‍ പരദേശിയായ് ഞാന്‍ മോക്ഷ വീട്ടില്‍ പോകയാം ജീവനെന്‍ പേര്‍ക്കായ്‌ വെടിഞ്ഞ നാഥനെ ഞാന്‍ പിന്‍ ചെല്ലുംഎല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ ചെല്ലും മാനം ധനം ലോക ജ്ഞാനം സ്ഥാനം സുഖമിതെല്ലാംലാഭം അല്ലെനിക്കിനി വന്‍ ഛേദമെന്നറിഞ്ഞൂ ഞാന്‍ ക്ലേശം വരും നേരമെല്ലാം ക്രൂശില്‍ എന്‍ പ്രശംസയാംയേശു കൂടെയുണ്ടെന്നാകില്‍ തുമ്പമെല്ലാം ഇമ്പമാം രചന: എം. ഇ. ചെറിയാന്‍ആലാപനം: ജെ.…

യഹോവ ദൈവമാം വിശുദ്ധ ജാതി നാം

യഹോവ ദൈവമാം വിശുദ്ധ ജാതി നാംഅവനവകാശമാം ജനം നാംപരദേശികള്‍ നാം ഭാഗ്യ ശാലികള്‍ഇതുപോലൊരു ജാതിയുണ്ടോ? ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവുംബലവും ദൈവമൊരുവനത്രെആകയാല്‍ പാരിടം ആകെയിളകിലുംനാമിനി ഭയപ്പെടുകയില്ല അവനീ തലത്തില്‍ അവമാനം നമു –ക്കവകാശമെന്നോര്‍ത്തിടണംഅവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍അനന്ത യുഗം വാണിടും നാം നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍കുരിശിന്‍ പടയാളികളെജയ ജയ ജയ കാഹളമൂതിടുവിന്‍ജയ വീരനാം യേശുവിന് രചന: എം. ഇ. ചെറിയാന്‍ആലാപനം: ബിനോയ്‌ ചാക്കോ…

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നുപരലോകത്തില്‍ ജീവിക്കുന്നുഇഹ ലോകത്തില്‍ താനിനി വേഗം വരുംരാജ രാജനായ്‌ വാണിടുവാന്‍ ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യയേശു കര്‍ത്താവ്‌ ജീവിക്കുന്നു കൊല്ലുന്ന മരണത്തിന്‍ ഘോരതരവിഷപ്പല്ല് തകര്‍ത്താകയാല്‍ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെനമ്മള്‍ വെല്ലുവിളിക്കുകയായ്‌ എന്നേശു ജീവിക്കുന്നായതിനാല്‍ഞാനുമെന്നേയ്ക്കും ജീവിക്കയാംഇനി തന്നെ പിരിഞ്ഞൊരു ജീവിതമി-ല്ലെനിക്കെല്ലാം എന്നേശുവത്രേ! മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്‍മുന്നില്‍ മഹത്വത്തിലാംഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍എണ്ണി ഞാന്‍ പാര്‍ത്തിടുന്നു രചന: എം. ഇ.…

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍ (3) നിസ്തുല സ് നേഹത്താലെ ക്രിസ്തുവേ എന്നെയും നീനിന്‍ മകനാക്കുവാന്‍ തിന്മകള്‍ നീക്കുവാന്‍വിന്‍ മഹിമ വെടിഞ്ഞോ? എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാന്‍എന്തൊരു ഭാഗ്യമിത് ! ഭൂതലം വെന്തുരുകും താരകങ്ങള്‍ മറയുംഅന്നുമെന്‍ യേശുവിന്‍ അന്‍പിന്‍ കരങ്ങളില്‍സാധു ഞാന്‍ വിശ്രമിക്കും രചന: എം. ഇ. ചെറിയാന്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

യേശുവിന്റെ തിരു നാമത്തിനു

യേശുവിന്റെ തിരു നാമത്തിനുഇന്നുമെന്നും സ്തുതി സ് തോത്രമേ വാനിലും ഭൂവിലും മേലായ നാമംവന്ദിത വല്ലഭ നാമമത്ദൂതര്‍ വാഴ്ത്തിപ്പുകഴ്ത്തിടും നാമമത് പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍പാരിതില്‍ വന്നൊരു നാമമത്പരലോകത്തില്‍ ചേര്‍ക്കും നാമമത് രചന: എം. ഇ. ചെറിയാന്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌