Category: Issac Mannoor

Issac Mannoor

യേശുവെ നോക്കിടും ഞാന്‍

യേശുവെ നോക്കിടും ഞാന്‍എന്‍ ജീവിത യാത്രകളില്‍പതറാതെ എന്നും ഞാന്‍ പോയിടുമേആനന്ദഗാനങ്ങള്‍ പാടിടുമേ.. പാപവിനാശനാം യേശുനാഥന്‍ശാപമകറ്റാന്‍ വന്നിഹത്തില്‍പാടുകള്‍ ഏറ്റ തന്‍ പാണിയാലെഎന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ! കരം പിടിച്ചവനെന്നെ നടത്തിടുമേശോധനയേറിടും വേളകളില്‍വാഴ്ത്തി സ്തുതിച്ചിടും ഇന്നുമെന്നുംഞാന്‍ ഉയിര്‍ത്തു ജീവിക്കുന്നേശുവിനെ രചന: ഐസക് മണ്ണൂര്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

സ്തുതിച്ചു പാടാമേശുവിനെ

സ്തുതിച്ചു പാടാമേശുവിനെസ്തുതികളില്‍ വസിക്കും ഉന്നതനെ..സ് തോത്രവും സ്തുതിയും മാന മഹത്വവുംഅര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം പാപം നിറഞ്ഞൊരീ ധരണിയിലന്നുപപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍ അനവധി കൃപകള്‍ അനുഭവിച്ചിടാന്‍അനുവദിക്കുന്നെന്നെ അനുദിനവുംഅന്ത്യത്തോളമെന്‍ ക്രൂശുമെടുത്തിനിഅനുഗമിക്കും ഞാനീ മരുയാത്രയില്‍ രചന: ഐസക് മണ്ണൂര്‍ആലാപനം:ബിനോയ്‌ ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

വചനം വചനം തിരു വചനം

വചനം വചനം തിരു വചനംമാനവ ഹൃദയങ്ങള്‍ക്കാലംബമേകുന്നവചനം – തിരു വചനം ആദിയില്‍ വചനമുണ്ടായിരുന്നുആ വചനം ദൈവമായിരുന്നുകൃപയും സത്യവും നിറഞ്ഞൊരീ വചനംജഡമെടുത്തിഹെ വന്നു മന്നവനായ് പാതയ്ക്ക് ദീപമാമീ വചനംപാരില്‍ നല്ലോളി യീ വചനംപാതയറിയാത്ത പഥികനെന്നുംപരിപാലനമേകും തിരു വചനം രചന: ഐസക് മണ്ണൂര്‍ആലാപനം: മാര്‍കോസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

നന്ദിയാലെന്‍ മനം പാടിടും

നന്ദിയാലെന്‍ മനം പാടിടുംമന്നവന്‍ യേശുവെ വഴ്ത്തിടുംഎന്നെയും തെടെ വന്നെത്തിയഉന്നതന്റെ സ് നേഹമെന്നുമോര്‍ത്തിടും വഴിയേതെന്നറിയാതോടുമ്പോള്‍വരികെന്നരികെ എന്നുരച്ച നാഥനാംവല്ലഭന്റെ നാദമെന്റെ മുന്നിലഭയമായന്നുവന്നരികില്‍ എന്ത് മോദമായ് മന്നിലേറിടുന്ന ഭാരം തീര്‍ന്നിടുംകണ്ണുനീരുമാകവേയവന്‍ തുടച്ചു നീക്കിടുംഹല്ലെലുയ്യ പാടിടും തന്നരികില്‍ ചേര്‍ത്തിടുംഎല്ലാ നാളും പാടി കാത്തിടും രചന: ഐസക് മണ്ണൂര്‍ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

എന്നെ കരുതുന്ന യേശുവുണ്ട്

എന്നെ കരുതുന്ന യേശുവുണ്ട്അവനിന്നലെയുമിന്നും മാറാത്തവന്‍അവനിന്നുമെന്നും മാറാത്തവന്‍ ഭാരങ്ങള്‍ ഏറുമീ പാരിതിലെന്നുംപാടുമെന്‍ യേശുവിന്‍ കൃപകളെ ഞാന്‍എന്നുമെന്‍ സഖിയായ്‌ തുണയായിടുംഎന്റെ നല്ല നാഥനേശുവെന്‍ കൂടെയുണ്ട് സ് നേഹിതര്‍ മാറിടും ഉറ്റോരകന്നിടുംപഴി ദുഷി നിന്ദകള്‍ പെരുകിടുമ്പോള്‍മാറും മനുജന്‍ അനു നിമിഷം ഭൂവില്‍മാറ്റമില്ലാ രക്ഷകനെന്‍ യേശു മാത്രം ഇന്നുള്ള ശോധന വേദന തീര്‍ത്തിടുംഅന്നാളില്‍ ചേര്‍ന്നിടും തന്നരികില്‍കൂടാരമാകുമെന്‍ ഗേഹം മാറും എന്‍സ്വന്ത വീട്ടില്‍ എത്തിടുമെന്‍ യാത്ര തീരും രചന: ഐസക് മണ്ണൂര്‍ആലാപനം:…

സ്തുതികള്‍ ഉണര്‍ത്തും

സ്തുതികളുണര്‍ത്തും എന്നന്തരംഗംസ്തുതികളുണര്‍ത്തുന്നു വീണ്ടുംവാനവും ഭൂമിയും എന്നെയും സൃഷ്ടിച്ചദൈവ പിതാവേ നിനക്ക് സ്തുതി.. ഉന്നതി വിട്ട ദേവാധിദേവാവന്നിത വല്ലഭ മനുസുതനേ..നന്ദി നിറഞ്ഞൊരു ഹൃദയവുമായ്‌വന്നിടുന്നു നിന്‍ സവിധമതില്‍ നിന്‍ സന്നിധാനം മോഹനമെന്നെന്നുംരമ്യം മനോഹരം വര്‍ണനാതീതംഎന്‍ ദു:ഖമെല്ലാ മകറ്റുന്ന ദേവാഎന്നഭയം നിന്‍ സന്നിധാനം പരമഗുരോ നിന്‍ തിരു സന്നിധൌ ഞാന്‍വാണിടുമെന്നും ആമോദമായ്പാടും നിന്‍ ജനമന്നൊരു നാളില്‍ നാഥാ…ഹല്ലേലുയ്യ.. ഹല്ലേലുയ്യ.. രചന: ഐസക് മണ്ണൂര്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: ഐസക്…