Category: George Peter

George Peter Chittoor

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം കാത്തിടുന്നുവൈരികളിന്‍ നടുവുല്‍ വിരുന്നും ഒരുക്കിടുന്നു തിരുനാമം ഘോഷിച്ചും തിരുസ്നേഹമാസ്വദിച്ചും ഗുരുനാഥനേശുവിനായ് മരുവും ഞാന്‍ പാര്‍ത്തലത്തില്‍സ്തുതിഗീതങ്ങള്‍ അനിശം പാടി പുകഴ്ത്തിടും ഞാന്‍    രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല…

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍ സ്വന്തമാക്കി എന്നെയവന്‍   നാളുകള്‍ തീര്‍ന്നിടുമ്പോള്‍  നാഥനെ കണ്ടിടുമ്പോള്‍  തന്‍ സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍ തൃപ്പാദേ വീണു ചുംബിക്കും ഞാന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോ

കര്‍ത്താവിലെന്നും എന്റെ ആശ്രയം

കര്‍ത്താവിലെന്നും എന്റെ ആശ്രയംകര്‍തൃസേവ ഒന്നേ എന്റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്ത് വന്നിടിലുംകര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍ ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെകീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേഇത്ര നല്‍ രക്ഷകന്‍ വേറെയിലൂഴിയില്‍ഹല്ലേലുയ്യ പാടും ഞാന്‍ ! വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലുംവല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും എന്‍ സ്വന്ത ബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാകൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍ആശ്രയിച്ചെന്നും ആശ്വസിക്കും…

ആശ്രയം യേശുവില്‍ എന്നതിനാല്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍കരുണ നിറഞ്ഞവന്‍ കാക്കുമെന്നെ തന്നുയിര്‍ തന്ന ജീവ നാഥന്‍എന്നഭയം എന്‍ നാള്‍ മുഴുവന്‍ഒന്നിനും തന്നിടം എന്നിയെ വേറെങ്ങുംഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം രചന: ജോര്‍ജ് പീറ്റര്‍ആലാപനം: കുട്ടിയച്ചന്‍

എനിക്കൊത്താശ വരും പര്‍വ്വതം

എനിക്കൊത്താശ വരും പര്‍വ്വതംകര്‍ത്താവേ നീ മാത്രമെന്നാളുമേ ആകാശ ഭൂമികള്‍ക്കെല്ലാംആദി ഹേതുവതായവന്‍ നീയെആശ്രയം നിന്നില്‍ ആയതു മുതലെന്‍ആധികള്‍ അകന്നു പരാ .. ആ ആ ആ .. എന്‍ കണ്കള്‍ ഉയത്തി ഞാന്‍ നോക്കുംഎന്‍ കര്‍ത്താവേ നിന്‍ ദയക്കായ്‌എണ്ണിയാല്‍ തീരാ നന്മകള്‍ തന്നുഎന്നെ അനുഗ്രഹിക്കും .. ആ ആ ആ … എന്‍ ദേഹം മണ്ണില്‍ മറഞ്ഞാലുംഞാന്‍ ജീവനോടിരുന്നാലുംനീ വരും നാളില്‍ നിന്നോടണഞ്ഞുആനന്ദിച്ചാര്‍ത്തിടും ഞാന്‍ രചന:…

യേശു സന്നിധാനം എന്തൊരു സമാധാനം

യേശു സന്നിധാനം എന്തൊരു സമാധാനംഅഴലും മനസ്സിന് അരുളും സുഖദാനം വേദനയേറുന്ന നേരവുംസോദരര്‍ മാറുമ്പോഴുംമാറാത്ത സ് നേഹിതനാം യേശുവിന്‍മാറില്‍ ഞാന്‍ ചാരിടുമേ വേരില്ലോരാശ്വാസ സ്ഥാനവുംവേറില്ലോരാശ്രയവുംമൃത്യുവിലും സമാധാനമെന്റെക്രിസ്തുവിന്‍ സന്നിധാനം കണ്ണുനീര്‍ പൂര്‍ണ്ണമായ്‌ തോര്‍നിടുംകര്‍ത്താവു വന്നിടുമ്പോള്‍പിന്നീടൊരിക്കലും വേര്‍പെടാതെതന്നിന്‍ മറഞ്ഞിടും ഞാന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെയിംസ്‌ ജോണ്‍പശ്ചാത്തല സംഗീതം: ജെയിംസ്‌ ജോണ്‍

കരുതിടും കരുതിടും കരുതിടും നാഥന്‍

കരുതിടും കരുതിടും കരുതിടും നാഥന്‍കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍കഷ്ട നാളില്‍ കൈവിടാതെ തന്റെ പക്ഷങ്ങള്‍ –ക്കുള്ളില്‍ അഭയം തന്നു നാഥനെന്നെ കരുതിടും മനസ്സുരുകി നീറും നേരം തഴുകിടുംമനസ്സലിഞ്ഞു ഏഴയെന്നെ കരുതിടുംകണ്ണുനീരെല്ലാം കര്‍ത്തന്‍ തുടച്ചിടുംഎന്റെയുള്ളം കുതുഹലത്താല്‍ നിറഞ്ഞു കവിഞ്ഞിടും മരണ നിഴലിന്‍ വഴികളില്‍ തുണവരുംഅരിഗണത്തെ ജയിച്ചിടാന്‍ കൃപ തരുംസര്‍വ്വ ഭീതിയും അകലെയകറ്റിടുംഎന്നെയെന്നും പരിചരിച്ചു നാഥന്‍ നടത്തിടും പരമ സിയോന്‍ പുരിയില്‍ നാഥന്‍ ഒരുക്കിടുംപുതിയ വീട്ടില്‍ ചെന്നു…

യേശു എനിക്കെത്ര നല്ലവനാം

യേശു എനിക്കെത്ര നല്ലവനാംക്ലേശമെഴാതെന്നെ കാത്തവനാംതാഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലുംതാങ്ങി നടത്തുവാന്‍ വല്ലഭനാം എക്കാലത്തും തന്‍ ഭക്തരെതൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍കഷ്ടതയില്‍ നല്‍ തുണ താന്‍ദു:ഖത്തില്‍ ആശ്വാസ ദായകനാം ഉള്ളം കലങ്ങും പ്രയാസം വന്നാല്‍ഉണ്ടെനിക്കഭയ സ്ഥാനമൊന്നുഉറ്റവര്‍ സ് നേഹിതര്‍ വിട്ടുപോം എന്നാലുംഉന്നതന്‍ മാറില്ല കൈവിടില്ല രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെസ്സി സാം

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍

വന്നിടുവിന്‍ ഇപ്പോള്‍ വന്നിടുവിന്‍ നിന്നെ യേശു വിളിക്കുന്നിതാരക്ഷ തന്നിടുവാന്‍ മോക്ഷം നല്കിടുവാന്‍ യേശു ക്രിസ്തു വിളിക്കുന്നിതാ വിണ്ണിന്‍ മഹിമ വിട്ടു മണ്ണിലിറങ്ങി ഘോരക്രൂശില്‍ മരിച്ചുയിര്‍ത്തു രക്ഷകന്‍ ജീവിക്കുന്നു അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കുംആശ്വാസം നല്കിടുവാന്‍ യേശു വിളിക്കുന്നിതാ സ്വര്‍ഗ്ഗത്തിന്‍ പാതയും താന്‍ സത്യവും ജീവനും താന്‍ജീവന്റെ അപ്പവും താന്‍ ജീവനെ തന്നവന്‍ താന്‍ യേശുവിന്‍ പാദെ വീണു പാപങ്ങള്‍ ഏറ്റു ചൊന്നാല്‍പാപ വിമോചനം താന്‍ തന്നിപ്പോള്‍…

എന്നെ കരുതുവാന്‍ കാക്കുവാന്‍

എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശുഎന്നും മതിയായവന്‍ വരുമാപത്തില്‍ നല്‍ തുണ താന്‍പെരും താപത്തില്‍ നല്‍ തണല്‍ താന്‍ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലുംതരും വെളിച്ചവുമഭയവും താന്‍ എന്റെ ഭാരങ്ങള്‍ തന്‍ ചുമലില്‍വച്ചു ഞാനിന്നു വിശ്രമിക്കുംദു:ഖ വേളയിലും പുതു ഗീതങ്ങള്‍ ഞാന്‍പാടി ആനന്ദിച്ചാശ്വസിക്കും വിണ്ണില്‍ വാസ സ്ഥലമൊരുക്കിവരും പ്രാണപ്രിയന്‍ വിരവില്‍അന്ന് ഞാനവന്‍ മാറില്‍ മറഞ്ഞിടുമേകണ്ണീര്‍ പൂര്‍ണ്ണമായ്‌ തോര്‍ന്നിടുമേരചന: ജോര്‍ജ് പീറ്റര്‍ആലാപനം: എം. വി. സണ്ണി &…

വിശ്വാസ ജീവിത പടകില്‍ ഞാന്‍

വിശ്വാസ ജീവിത പടകില്‍ ഞാന്‍സിയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍വിശ്വാസ നായകനേശുവേ നോക്കിവിശ്രമ ദേശത്ത് പോകുന്നു ഞാന്‍ അലകള്‍ പടകില്‍ അടിച്ചെന്നാല്‍അല്ലല്‍ ഒരല്പവും ഇല്ലെനിക്ക്ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥന്‍അഭയമായ്‌ എന്നരികിലുണ്ട് നാനാ പരീക്ഷകള്‍ വേദനകള്‍നന്നായ്‌ എനിക്കിന്നുണ്ടായിടിലുംനാഥനെ ഉള്ളത്തില്‍ ധ്യാനിച്ചു എന്‍ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍ മരണ നിഴലിന്‍ താഴ്‌വരയില്‍ശരണമായ്‌ എനിക്കേശുവുണ്ട്കരള്‍ അലിഞ്ഞു എന്‍ കൈകള്‍ പിടിച്ചുകരുതി നടത്തും അന്ത്യം വരെ വിണ്ണില്‍ എന്‍ വീട്ടില്‍ ഞാന്‍…

അത്യുന്നതന്‍ തന്‍ മറവില്‍

അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കുംഭ്രുത്യരെത്ര സൌഭാഗ്യ ശാലികള്‍മൃത്യു ഭയം മുറ്റും അകന്നു പാടുംഅത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍ഇദ്ധരയില്‍ നിശ്ചയമായി സര്‍വ്വ ശക്തന്‍ തന്‍ ചിറകിന്നു കീഴില്‍നിര്‍ഭയമായ് സന്തതം വാഴും ഞാന്‍ഘോര തര മാരിയോ കൊടുംകാറ്റോകൂരിരുളോ പേടിപ്പാനില്ലൊന്നും ദൈവമെന്റെ സങ്കേതവും കോട്ടയുംദിവ്യ സമാധാനവും രക്ഷയുംആപത്തിലും രോഗ ദു:ഖങ്ങളിലുംആശ്വാസവും സന്തോഷ ഗീതവും രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ.…

യേശു എന്റെ ഇടയനല്ലോ

യേശു എന്റെ ഇടയനല്ലോ, യേശു എന്റെ അധിപനല്ലോയേശു എന്നെ കാത്തിടുന്നു, യേശു എന്നെ പുലര്‍ത്തിടുന്നു കൂരിരുളിന്‍ താഴ്‌വരയില്‍ കൂട്ടിനെന്റെ കൂടെയുണ്ട്ചൂടെഴുന്ന ശോധനയില്‍ ചൂളയിലും യേശുവുണ്ട് ഓളമെന്റെ ജീവിതമാം തോണിയില്‍ വന്നടിച്ചാലുംഭീതിയില്ല യേശു എന്റെ പാലകനായ്‌ ഉള്ളതിനാല്‍ രചന: ജോര്‍ജ് പീറ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

വാഴ്ത്തിടുന്നു നാഥാ…

വാഴ്ത്തിടുന്നു നാഥാ… വാഴ്ത്തിടുന്നു ദേവാ..വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ.. ആദി അനാദിയും നീ ആല്‍ഫ ഒമേഗയും നീആയിരം പതിനായിരങ്ങളില്‍ സര്‍വാംഗ സുന്ദരന്‍ നീ സ്‌തോത്രം ഹല്ലെലുയ്യ മാ മഹത്വം സ്തുതിയുംസാദരം സര്‍വവും അര്‍പ്പിച്ചു നാഥാ പാദം കുമ്പിടുന്നു രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ക്രിസ്തുവില്‍ വസിക്കുമെനിക്ക്

ക്രിസ്തുവില്‍ വസിക്കുമെനിക്ക്എപ്പോഴും സന്തോഷമേ എന്തെല്ലാം കഷ്ടം വന്നാലുംഎതെല്ലാം നഷ്ടം വന്നാലുംആരെല്ലാം പഴിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല ശത്രുക്കള്‍ ചുറ്റും നിന്നാലുംമിത്രങ്ങള്‍ ഹസിച്ചെന്നാലുംഗാത്രമെല്ലാം ക്ഷയിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല മണ്ണിലെന്‍ വാസം തീരുമ്പോള്‍വിണ്ണിലെന്‍ വീട്ടില്‍ ചേരുമ്പോള്‍നിന്ദകള്‍ തീര്‍ന്നു പാടും ഞാന്‍എന്‍ കണ്ണുനീര്‍ തോര്‍ന്നു വാഴും ഞാന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

കൊച്ചു കുരുവീ ..

കൊച്ചു കുരുവീ, നീയെങ്ങു പോണുവിതക്കാനോ ? കൊയ്യുവാനോ ? കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂവിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല എന്‍ താതന്‍ എന്നെ പുലര്‍ത്തുംഎനിക്കിനി ഭീതി ഇല്ല തെല്ലുമേ.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: മാത്യു ജോണ്‍ & ജിജി സാംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദേവാ വന്ദനം വന്ദനമെ..

ദേവാ വന്ദനം വന്ദനമെ, ക്രിസ്തു നാഥാ വന്ദനമെയേശു രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവെ-വന്ദനം വന്ദനമെ ആദികാരണനായവനെ ദൂത വന്ദിത വല്ലഭനെനിത്യ ജീവനും സത്യവും മാര്‍ഗ്ഗവുമായ ശ്രീ-യേശു മഹോന്നതനെ വിണ്ണിന്‍ മഹിമ വിട്ടിറങ്ങി പാപ ലോകത്തില്‍ വന്നവനെമര്‍ത്ത്യ പാപവും ശാപവും എല്ലാം ചുമന്നൊഴി-ച്ചുന്നതനാത്മജനെ.. ക്രൂശില്‍ മരിച്ച രക്ഷകനെ, മൂനാം നാളിലുയിര്‍ത്തവനെഇന്നു വിണ്ണിലും മണ്ണിലും കര്‍ത്താധി കര്‍ത്താവായ്-വാഴുമത്യുന്നതനെ.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: ഐസക്…

ആനന്ദമേ എന്താനന്ദമേ ..

ആനന്ദമേ എന്താനന്ദമേ ..യേശു എന്നുള്ളതില്‍ വന്നതാലെ.. പാപത്തിന്‍ ഭാരം നീങ്ങി മമനവിലുയര്‍ന്നു സ്തോത്ര ഗാനം സന്താപമെല്ലാം തീര്‍ന്നു എന്നില്‍സന്തോഷം വന്നു ഹല്ലെല്ലുയാ ഉള്ളം കലങ്ങി നീറിടുമ്പോള്‍ഉണ്ടെനിക്കെശു ആശ്വാസമായ് ഇത്ര സൌഭാഗ്യ ജീവിതം ഹാഇദ്ധരയില്‍ വേറില്ലിതുപോല്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

യേശു മഹേശനെ നമോ

യേശു മഹേശനെ നമോക്ലേശ വിനാശക നമോ കരുണാ സാഗര ദേവാ കുമാരപാരിതില്‍ വന്ന മഹേശാ ഗദസമനയില്‍ ഹൃദയം തകര്‍ന്നുപാരം വിയര്‍ത്ത ദേവേശാ.. ലോകത്തിന്‍ പാപം പരിഹരിപ്പാനായ്‌ക്രൂശു ചുമന്ന സര്‍വ്വേശാ.. മരിച്ചുയിര്‍ത്തെഴുന്ന ജീവന്റെ നാഥാപരമോന്നത ശ്രീശാ.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

തിരു കൃപ തന്നു ..

തിരു കൃപ തന്നു നടത്തണമെന്നെതിരു ഹിതം പോലെയെന്‍ നാഥാ (2) ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍ബലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെബലമെഴും കരത്താല്‍ താങ്ങണമെന്നെബഹുലമാം കൃപയാല്‍ നടത്തണം നാഥാ.. മരുതലമേകും ദുരിതങ്ങളഖിലവുംമകുടങ്ങള്‍ ആണെന്നെണ്ണി ഞാന്‍ വസിപ്പാന്‍തിരു കൃപയെന്നില്‍ പകരണമനിശംതിരുമൊഴി കേട്ടു ഞാന്‍ വളരുവാന്‍ നാഥാ പഴയ മനുഷ്യനെ ഉരിഞ്ഞു ഞാന്‍ കളഞ്ഞുപുതിയ മനുഷ്യനെ ഉള്ളില്‍ ഞാനണിഞ്ഞുഉയിരുള്ള നാള്‍ വരെയും ഉലകില്‍ നിന്‍ വഴിയില്‍ഉണ്മയായ്‌ നടപ്പാന്‍ ബലം തരൂ…