Category: George Koshy

George Koshy Mylapra

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും മറന്നിടാത്ത  അനുപമസ്നേഹം അതുല്യസ്നേഹം  അനുദിനമേകി അവനിയില്‍ എന്നെ  അനുഗ്രഹിച്ചിടും അവര്‍ണ്യ  സ്നേഹം സ്വന്ത പുത്രനെയും ബലി തരുവാന്‍എന്ത് സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്‍അന്തമില്ലാ കാലം സ്തുതി പാടിയാലുംതന്‍ തിരു കൃപയ്ക്കതു ബദലാമോ .. രചന: ജോര്‍ജ് കോശിആലാപനം:…

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസംമോദം, മോദ പൂരിതം ജീവിതംതിരു സന്നിധിയില്‍ ഞാനണയുമ്പോള്‍തിരു വചനാമൃതം നുകരുമ്പോള്‍ സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയംനാദം, നാദമോഹനം അധരംതിരു രൂപം ഞാന്‍ കാണുമ്പോള്‍തിരുമൊഴി കാതില്‍ നിറയുമ്പോള്‍ അറിയാ – തറിയാ – തറിയാതീ ഞാന്‍അറിവിന്‍ നിറവാം അങ്ങയിലലിയുംഅയലാഴിയതില്‍ ഒഴുകിവരുംഒരു ചെറു ജലകണം മറയും പോല്‍ .. രചന: ജോര്‍ജ് കോശി മൈലപ്രസംഗീതം: സാബു അബ്രഹാം ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ബെന്നി…

അവനിവിടെയില്ല!

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റുതുറന്ന കല്ലറ മൊഴിയുന്നുമരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നുഎന്റെ യേശു കര്‍ത്താവു ജീവിക്കുന്നുഅവനുന്നതനാം അതി വന്ദിതനാംഅവനവനിയില്‍ വാഴും മഹേശ്വരന്‍ മരണത്തിന്‍ വിഷമുള്ളടരുന്നുസാത്താന്റെ കോട്ടകള്‍ തകരുന്നുതന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍വെന്നിക്കൊടികളിതാ ഉയരുന്നു  ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്ഉലകത്തെ വാഴുന്ന രാജാവായ്‌ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ രചന: ജോര്‍ജ് കോശിആലാപനം: വില്‍സ്വരാജ്പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ഈ ഗാനം എഴുതാനുണ്ടായ…

അലയാഴിയതില്‍

അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവമഹിതമാം നാമം മനുസുതനെ അതിരമണീയം കതിരവ കിരണംനയന മനോജ്ഞം പനിമതിയുംമധുരോധാരം കാതില്‍ മൊഴിയുംമനുവേലാ നിന്‍ സ്തുതി ഗീതം പുലരിയിന്‍ ഈണം കിളിമൊഴി രുചിരംഅരുവികള്‍ പാടും ഭൂപാളംഹിമകണമൂറും താരും തളിരുംപതിവായോതും സ്തുതി ഗീതം രചന: ജോര്‍ജ് കോശി, മൈലപ്രസംഗീതം: സാബു അബ്രഹാംആലാപനം: ഷീജ സേവി തോമസ്‌ പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക്…

അബ്ബാ പിതാവേ, ഞാന്‍ വരുന്നു

അബ്ബാ പിതാവേ ഞാന്‍ വരുന്നുതൃപ്പാദം തേടി ഞാന്‍ വരുന്നുനിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍എന്‍ മനം തുറക്കേണമേ എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേകേഴുമെന്‍ മനസിന്‌ കാതേകണേആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെവാഴുന്ന മന്നവനോടിതാ ഞാന്‍ അതി ശോഭിതമാം തിരുമുഖം ഞാന്‍മതിവരുവോളം കണ്ടാനന്ദിക്കുംപതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേമതിയെനിക്കെന്നും നിന്‍ പാദ പീഠം രചന: ജോര്‍ജ് കോശിസംഗീതം: സാബു അബ്രഹാംആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

സര്‍വശക്തനെന്‍ ദൈവം

സര്‍വശക്തനെന്‍ ദൈവംസര്‍വജ്ഞാനിയെന്‍ ദൈവംസര്‍വവ്യാപിയെന്‍ ദൈവംസര്‍വമേകിടുന്നു ഞാനും ക്ഷീണമേറിടുന്ന നേരംക്ഷോണി തന്നില്‍ താങ്ങുന്നോന്‍സര്‍വശക്തനെന്‍ ദൈവംസര്‍വമേകിടുന്നു ഞാനും എന്തെനിക്ക് വേണമെന്നുഅന്തരംഗമറിയുന്നോന്‍സര്‍വജ്ഞാനിയെന്‍ ദൈവംസര്‍വമേകിടുന്നു ഞാനും എങ്ങുപോയ് ഞാനൊളിച്ചാലുംഅങ്ങ് വന്നു കണ്ടിടുന്നോന്‍സര്‍വവ്യാപിയെന്‍ ദൈവംസര്‍വമേകിടുന്നു ഞാനും രചന: ജോര്‍ജ് കോശിസംഗീതം: ജോയ് ജോണ്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്‌നീതി സൂര്യനായ്‌ നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ്‌ വിരുതിന്‍ നിറവായ്‌കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം ഞാന്‍ദൂരെ ദൂരെ കാണുന്നിന്നു ഞാന്‍വിരവില്‍ അണയും തിരു സന്നിധിയില്‍സുരവരനിരയൊരു പുതുഗാനത്തിന്‍പല്ലവി പാടിടും രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

കാഹളം മുഴങ്ങിടുന്ന

കാഹളം മുഴങ്ങിടുന്ന കാന്തനാഗമിച്ചിടുന്ന കാലമിതാ വന്നിടുവാറായികാണുവാന്‍ കൊതിച്ച കണ്കള്‍ കാത്തിരുന്ന പൊന്നു മുഖംകണ്‍ കുളിര്‍ക്കെ കണ്ടിടുവാറായി അന്നാല്‍ അനന്ത മോദമുള്ളിലേറുമിന്നാള്‍നിരന്തരം നമിച്ചു പാടി വാഴ്ത്താം രാവിലേറെയായ് പ്രഭാത താരമായ്‌ രക്ഷകനാം യേശു വന്നിടാരായ്‌രാജ രാജനായ്‌ കിരീട ധാരിയായ്‌ വഴുവാനവന്‍ വരുന്നിതാ നിന്നു നിന്ദ്യരായ്‌ അവന്റെ മക്കള്‍ നാം കണ്ണുനീരിലാപതിച്ചെന്നാലുംഅന്ന് നിന്നിടും കിരീടമേന്തിടും മന്നനേശുവൊത്തുവാണിടും രചന: ജോര്‍ജ് കോശിആലാപനം: ലിജോപശ്ചാത്തല സംഗീതം: അഫ്സല്‍

യഹോവയെന്‍ പരിപാലകന്‍

യഹോവയെന്‍ പരിപാലകന്‍അവന്‍ ഉറങ്ങുന്നില്ല തെല്ലും മയങ്ങുന്നില്ല ഇരുളുയരും ഈ ഇടവഴിയില്‍ ഇടറി വീഴാതീ മരുവില്‍ഇടയനാം എന്നേശുവുണ്ട് ഇരു പുറവും കാവലിനായ് അലപെരുകും ആഴിയതില്‍ അലയാതെന്‍ തോണിയിതില്‍അലിവിയലും നാഥനുണ്ട് അനുദിനവും പാലകനായ്‌ രചന: ജോര്‍ജ് കോശിആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞു

മധുരക്കിനാക്കള്‍ തന്‍ ചിതയെരിഞ്ഞുമാനസ വീണയും വീണുടഞ്ഞുമമ നായകാ മന സുഖ ദായകാനീ മാത്രമെന്‍ ചാരെ വന്നണഞ്ഞു മാനവ നേട്ടങ്ങള്‍ മണ്ണിന്‍ മഹത്വങ്ങള്‍മാഞ്ഞു മറയുന്ന മരീചികമായയാണ് ഉലകം മാറുമിത് അഖിലംമാറ്റമില്ലാത്തവന്‍ യേശു മാത്രം പുലരിയില്‍ വിരിയും പിന്നന്തിയില്‍ കൊഴിയുംപൂവിനു തുല്യമീ നര ജീവിതംപുതു ജീവന്‍ പകരും പുതു മോദമരുളുംപാവന രൂപനെന്‍ യേശു മാത്രം രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ദൈവമേ നിന്‍ സന്നിധിയില്‍

ദൈവമേ നിന്‍ സന്നിധിയില്‍ വന്നിടുന്നീ സാധു ഞാന്‍താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ എഴ ഞാന്‍ ഞാന്‍ നമിക്കുന്നു ഞാന്‍ നമിക്കുന്നുസ്വര്‍ഗ്ഗ താതാ യേശു നാഥാ പാവനാത്മാവേ ഏകജാതനെ എനിക്കായ്‌ യാഗമായി തീരുവാന്‍ഏകിയ നിന്‍ സ് നേഹത്തിന്റെ മുന്‍പിലീ ഞാന്‍ ആരുവാന്‍ സ്വര്‍ഗ്ഗ സൌഖ്യം കൈവെടിഞ്ഞീ പാരിടത്തില്‍ വന്നോനെസ്വന്തമാക്കി എന്നെയും നിന്‍ പുത്രനാക്കി തീര്‍ത്തോനേ സന്തതം ഈ പാഴ്മരുവില്‍ പാത കാട്ടിടുന്നോനെസാന്ത്വനം നല്കി നിരന്തം കാത്തിടുന്നോരാത്മാവേ…

നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍

നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ഉന്നത നന്ദനനെ ഉണ്ടെനിക്കാശ്രയം നീ അന്നന്ന് വേണ്ടുന്നതാം അന്നം തരുന്നവനായ്അന്തികെയുള്ളതിനാല്‍ അന്ത്യം വരെ മതിയാം രചന: ജോര്‍ജ് കോശിആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍ ആലാപനം: ജോളി അബ്രഹാം…

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലെലുയ്യ ഹല്ലെലുയ്യമഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന്‍ പോയീടാം വന്‍ കൊയ്ത്തിന്നായ്‌ വിളഞ്ഞ വയലുകളില്‍നേടിടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികംഇത്തിരി വെട്ടം പകര്‍ന്നിടാന്‍ ഇതാ ഞാന്‍ അയക്കണമേ ആരെ ഞാന്‍ അയക്കേണ്ടു ആരിനി പോയിടുംഅരുമ നാഥാ നിന്‍ ഇമ്പ സ്വരം മുഴങ്ങുന്നു കാതുകളില്‍ ഒരു നാളില്‍ നിന്‍ സന്നിധിയിന്‍ വരുമേ അന്നടിയാന്‍ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍ ഇടയായ്‌…

ജയ ജയ ജയ ഗീതം

ജയ ജയ ജയ ഗീതം (2)ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –എന്നാളും പാടീടും രാജാധി രാജന്‍ നീ – ദേവാധി ദേവന്‍ നീ –ഭൂജാതികള്‍ക്കെല്ലാം രക്ഷാകാരന്‍ നീയെ.. ഉന്നതി വിട്ടീ മന്നിതില്‍ വന്നെന്‍ ഖിന്നത തീര്‍ക്കാനായ്‌തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാല്‍ വിലാപഗാനം മാറ്റിയെന്‍ നാവില്‍ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്‍ അധിപധിയാകും നിന്‍ പ്രിയ മകനാക്കി രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോ & ജെസ്സിപശ്ചാത്തല സംഗീതം:…

വിശ്വാസത്തോണിയില്‍

വിശ്വാസത്തോണിയില്‍ അക്കരയ്ക്കു പോകും നാംഹല്ലെലുയ്യ എന്നും പാടാം ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യഹല്ലെലുയ്യ ഏറ്റു പാടാം.. കാറ്റങ്ങടിക്കുമ്പോള്‍ ഊറ്റമായലറുമ്പോള്‍കൂട്ടിനായ്‌ ഉണ്ടേശു നാഥന്‍ .. അന്ത്യം വരെയെന്നും ചുക്കാന്‍ പിടിക്കുവാന്‍അമരത്തെന്നേശുവുണ്ട്.. തീരത്തണയുവാന്‍ തീരാമോദം പൂകുവാന്‍തീരെയില്ല നാളുകളിനി.. രചന: ജോര്‍ജ് കോശിആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ഓ ദൈവമേ.. രാജാധി രാജ ദേവാ..

‘Oh! Lord my God” എന്ന ഗാനത്തിന്റെ രീതി ഓ ദൈവമേ, രാജാധി രാജ ദേവാആദി അന്തം ഇല്ലാ മഹേശനേസര്‍വലോകം അങ്ങയെ വന്ദിക്കുന്നെസാധു ഞാനും വീണു വണങ്ങുന്നേ അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേഅങ്ങെത്രയോ മഹോന്നതന്‍! സൈന്യങ്ങളിന്‍ നായകന്‍ അങ്ങല്ലയോധന്യനായ ഏകാധിപതിയുംഇമ്മാനുവേല്‍ വീരനാം ദൈവവും നീധന്യമല്ലേതും തവ നാമം പോല്‍ അത്യഗാധം ആഴി അനന്ത വാനംതാരാജാലം കാനന പര്‍വതംമാരിവില്ലും താരും തളിരുമെല്ലാംനിന്‍ മഹത്വം ഘോഷിക്കും സന്തതം…