Category: E I Jacob

E I Jacob

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ ദേവകുമാരാ, സര്‍വ പാപവിദൂരാ – ജയിക്ക   സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും  അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ കൂരിരുള്‍ നിറഞ്ഞതാമീ പാരിനു പ്രകാശം നല്‍കിഭൂരിസുഖമരുളും മൊഴി അരുളിച്ചെയ്‌തോനേഅരുളിച്ചെയ്‌തോനെ – ജീവവഴി തെളിച്ചോനേ പാതകര്‍ നടുവില്‍ മഹാ പാതകനെപ്പോല്‍ കുരിശില്‍നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ ഞാന്‍ഓര്‍ക്കുന്നയ്യോ ഞാന്‍ അതെന്‍ പേര്‍ക്കെന്നറിഞ്ഞേന്‍ രചന: ഇ.ഐ. ജേക്കബ്‌ ആലാപനം: ദലീമ

മല്‍പ്രാണ നായകനേ

മല്‍ പ്രാണ നായകനേ – മാ കൃപാ സിന്ധോ – മല്‍സത്‌ പ്രകാശമേ ദിവ്യ സുസ് നേഹമയാ വന്ദേ തങ്ക മേനിയിലെന്റെ ലംഘനങ്ങളെയെല്ലാംശങ്കയെന്യേ വഹിച്ചെന്‍ സങ്കടമകറ്റിയ രാവും പകലുമെന്നെ മാര്വില്‍ വഹിച്ചു തന്‍ പി –താവിന്‍ മുന്‍പില്‍ എനിക്കായ് മേവുന്നാചാര്യനാകും പഥ്യം വചനം മൂലം മിഥ്യാ ബോധമകറ്റിസത്യ മാര്‍ഗത്തിലൂടെ നിത്യം നടത്തിടുന്ന വിണ്ണില്‍ ചേര്‍ത്തിടുവോളം മന്നിലെന്നെ നിന്‍ സ്വന്തകണ്ണിന്‍ കൃഷ്ണമണിയെന്നെണ്ണി സൂക്ഷിച്ചിടുന്ന വേഗമെന്നെയീ നാശ…

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍വാഴും നിത്യ തേജസ്സിന്‍ പ്രഭാവത്തില്‍മാരും അന്ധകാരം നീങ്ങും ചിന്താ ഭാരംഖേദമോ പോയ് പ്പോകും പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍എന്‍ ഖേദമോ പൊയ്പ്പോകും പ്രിയന്‍ വന്നാല്‍ കാണും ഞാന്‍ പ്രാണ പ്രിയന്റെ ലാവണ്യംവര്‍ണ്ണിക്കും പ്രശസ്തമാം തന്‍ കാരുണ്യംകീര്‍ത്തിക്കും തന്‍ നാമം ശ്ലാഖിക്കും തന്‍ പ്രേമംഹൃദ്യമായ്‌ നിസ്സീമം പ്രിയന്‍ വന്നാല്‍ നില്ക്കും ഞാന്‍ വിശുദ്ധരിന്‍ സമൂഹത്തില്‍പാടും ഹല്ലെലുയ്യ ഘോഷ…

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍എത്ര സ്വാതന്ത്ര്യം നമുക്കു സര്‍വ്വം ബോധിപ്പിക്കുവാന്‍നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാള്‍യേശുവോട്‌ പറയായ്ക മൂലമത്രേ സര്‍വ്വവും ശോധനകള്‍ നമുക്കുണ്ടോ? ക്ലേശം ഏതിലെങ്കിലുംലേശവും നിരാശ വേണ്ട യേശുവോട്‌ പറയാംകഷ്ടതയില്‍ പങ്കു കൊള്ളും ശ്രേഷ്ഠ മിത്രം യേശുവാംനമ്മെ മുറ്റും അറിയുന്ന തന്നെ അറിയിക്ക നാം ഭാരം മൂലം ഞെരുങ്ങുന്നോ? ക്ഷീണം വര്‍ദ്ധിക്കുന്നുവോ?യേശു അല്ലയോ സങ്കേതം തന്നില്‍ സര്‍വ്വം വച്ചിടാംസ്…

നിന്‍ സന്നിധി മതി ഹാ യേശുവേ

നിന്‍ സന്നിധി മതി ഹാ യേശുവേനിന്‍ പ്രസാദം മതി ഈ എനിക്ക്വന്‍ ദു:ഖങ്ങളിലും നിന്‍ സന്നിധി മതിനിന്‍ സന്നിധി മതി ഇന്നും എന്നും ഭൂമിയിളകിലും മാ സമുദ്രംകോപിക്കിലും ഭയം ഇല്ലെനിക്ക്അന്ന് നിന്‍ കൈ മതി നിന്‍ സന്നിധി മതിനിന്‍ സന്നിധി മതി ഇന്നും എന്നും ലോകത്തില്‍ ഏകനായ്‌ തീരുകിലുംരോഗത്താല്‍ ബാധിതന്‍ ആയിടിലുംതൃക്കണ്‍ എന്‍മേല്‍ മതി നിന്‍ സന്നിധി മതിനിന്‍ സന്നിധി മതി ഇന്നും എന്നും…

നിസ്സീമമാം നിന്‍ സ് നേഹത്തെ

നിസ്സീമമാം നിന്‍ സ് നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെദര്‍ശിച്ച നേരം നാഥനെ നിനക്കു ഞാന്‍ അധീനനായ്‌ ഈ ഭൂമിയില്‍ നിക്ഷേപമായ്‌ ഞാന്‍ എണ്ണി വന്ന സര്‍വ്വവുംഗണിച്ചിടുന്നു നഷ്ടമായ്‌ ഈ ദര്‍ശനം മുഖാന്തരം നിന്‍ ക്രൂശില്‍ ഞാന്‍ നിരന്തരം പ്രശംസിച്ചീടും രക്ഷകാമറ്റൊന്നിലും എന്‍ മാനസം മഹത്വമാഗ്രഹിക്കൊല അഗാധമപ്രമേയമാം ഈ സ് നേഹം അര്‍ഹിക്കുന്നിദംഎന്‍ ദേഹം ദേഹി മാനസം സമ്പൂര്‍ണ്ണമായ്‌ സമര്‍പ്പണം സാഷ്ടാംഗം വീണു പാദത്തില്‍ വണങ്ങിടുന്നു ഭക്തിയില്‍നിനക്കും…

മധുരതരം തിരു വേദം

മധുരതരം തിരു വേദംമാനസ മോദ വികാസം തരുമിതു നിത്യം പരിചയിച്ചീടില്‍നിരവധി നന്മകളുണ്ടാം പരമധനം ഇതില്‍ കണ്ടാല്‍ വനോളി നീങ്ങി ഇരുളുമന്നേരംഭാനുവിന്‍ ദീപ്തിപോല്‍ നിന്നു ഭാസരുളീടുമിതെന്നും ബഹുവിധ കഷ്ടമാം കൈപ്പുകള്‍ മൂലംമധുരമശേഷവും പോകെ മധുവിതു നല്‍കിടും ചാലെ നിസ്വത നിന്നെ നികൃതനാക്കുമ്പോള്‍രത്ന വ്യാപാരിത തന്നെ പ്രത്നധനിയാക്കും നിന്നെ അജ്ഞനു ജ്ഞാനം അന്ധനു നയനംനല്കിടുമീശ്വര വചനം പുല്‍കിടുന്നു വിജ്ഞരിതിനെ രചന: ഇ. ഐ. ജേക്കബ്‌ആലാപനം: എം. വി.…

വാനവും ഭൂമിയും ആകവേ നീങ്ങിടും

വാനവും ഭൂമിയും ആകവേ നീങ്ങിടുംവാനവന്‍ തന്റെ വാക്കുകളോന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടുംനൂനമതൊന്നു താന്‍ നിത്യ ധനം സുസ്ഥിരമായൊരു വസ്തുവുമില്ലയീപ്രിഥ്വിയിലെങ്ങും മര്‍ത്ത്യനഹോക്രിസ്തുവിലുണ്ട് സമസ്ത സൌഭാഗ്യവുംഅസ്ഥിരമല്ലിതു നിശ്ചയമേ വെള്ളിയും പൊന്നും അമൂല്യ നിക്ഷേപവുംഉള്ളില്‍ വിശ്രാന്തി നല്കിടുമോ?ഭള്ളിവയില്‍ വളര്‍ത്തുന്നത് മൌഡ്യമാംതെല്ലിടക്കുള്ളിവ സ്വപ്ന സമം ജീവനും ഭാഗ്യവും അക്ഷയ തേജസ്സുംഏവനും ദാനമായ്‌ ലഭിക്കുംകാല്‍വരി ക്രൂശില്‍ മരിച്ച ക്രിസ്ത്തേശുവിന്‍പാവന നാമത്തില്‍ വിശ്വസിക്കില്‍ രചന: ഇ. ഐ. ജേക്കബ്‌ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം:…

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതംസൌരഭ്യം തൈലം പോള്‍ രമ്യം മനോഹരം താവക നാമം പാപിക്ക്‌ നല്കുന്നു സാന്ത്വനംസ്വൈര്യ നിവാസം കണ്ടത്തില്‍ മേവുന്നു നിന്‍ ജനം നിന്നെയുള്‍ത്താരില്‍ ഓര്‍ക്കയെന്‍ ഉള്ളതു കൌതുകംധന്യമെന്‍ കണ്‍കള്‍ കാണുകില്‍ നിന്‍ തൃമുഖാംബുജം നിന്നാത്മ സാന്നിദ്ധ്യം തുലോം ആശ്വാസ ഹേതുകംദൃശ്യ സംസര്‍ഗ്ഗം വിശ്രമം മാമക വാഞ്ചിതം ദു:ഖിതരിന്‍ പ്രത്യാശ നീ പാപികള്‍ക്കാശ്രയംസാധുക്കളിന്‍ സന്തോഷവും നീതാന്‍ നിസ്സംശയം വിസ്മയം നീയി സാധുവേ…

മഹിമയെഴും പരമേശാ

മഹിമയെഴും പരമേശാപാഹിമാം യേശു മഹേശാ നിസ്തുല സ് നേഹ സാഗരമേ ഹാ !പ്രസ്താവ്യമേ തിരു നാമംക്രിസ് തോ നീ താനെന്‍ വിശ്രാമം നിന്‍ മുഖ കാന്തിയെന്‍ മ്ലാനത നിക്കുംനിന്‍ മധുരാമൃത വചനംഖിന്നതയാകവേ പോക്കും ക്രൂശിലെ രക്തമെന്‍ ജീവനാധാരമേനാശലോകം വെടിഞ്ഞോടാംആശയോടേശുവേ നേടാംരചന: ഇ. ഐ. ജേക്കബ്ആലാപനം: കെസ്റ്റര്‍ ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ് ഈ ഗാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ വെര്‍ഷന്‍ (പുല്ലാങ്കുഴലില്‍ വായിച്ചതു)…

ദൈവ കരുണയിന്‍ ധന മഹാത്മ്യം

ദൈവ കരുണയിന്‍ ധന മഹാത്മ്യംനാവാല്‍ വര്‍ണ്യമോ ? ദൈവ സുതന്‍ പശു ശാലയില്‍ നരനായ്‌അവതരിച്ചത് വെറും കഥയോ ?ഭുവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ? പരമസമ്പന്നനീ ധാരണിയിലേറ്റംദരിദ്രനായ്‌ തീര്‍ന്നു സ്വമനസ്സാല്‍നിരുപമ പ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി-ധരിച്ചത് ചെറിയ സംഗതിയോ? അനുദിനമനവധി അനുഗ്രഹ ഭാരംഅനുഭവിച്ചൊരു ജനമവനുകനിവൊരു കണികയുമെന്നിയെ നല്കിയകഴുമരം ചുമപ്പതു കാണ്മിന്‍ കുരിശു ചുമന്നവന്‍ ഗിരി മുകളേറിവിരിച്ചു കൈ കാല്‍കളെയതിന്‍ മേല്‍ശരിക്കിരുമ്പാണികള്‍ തറപ്പതിനായത്സ്മരിക്കുകില്‍ വിസ്മയനീയം രചന: ഇ. ഐ. ജേക്കബ്ആലാപനം:…