Category: Charles John

Charles John

മതിയെനിക്കേശുവിന്‍ കൃപ മതിയാം

മതിയെനിക്കേശുവിന്‍ കൃപ മതിയാം വേദനയില്‍ ബലഹീനതയില്‍ ആശ്രയിക്കും ഞാന്‍ യേശുവിനെ അനുദിന ജീവിത ഭാരങ്ങളില്‍ അനുഭവിക്കും അവന്‍ കൃപകള്‍ അനവധിയായ് ധരയില്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ധ്യാനിച്ച്‌ സന്തോഷിപ്പിന്‍ രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെനാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ് പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍ രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലുംസൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

എനിക്കെന്നും യേശുവുണ്ട്..

എനിക്കെന്നും യേശുവുണ്ട്.. വിനയിലും പലവിധ ശോധനകളിലും  എനിക്കെന്നും യേശുവുണ്ട്.. താങ്ങി നടത്തുവാന്‍ വല്ലഭനായ് താപത്തിലെനിക്കവന്‍ നല്‍ തുണയായ്  തന്‍ കരം നീട്ടി സങ്കടം നീക്കും  തന്‍ കൃപ മതിയെനിക്ക്   ഇന്നലേമിന്നു മനന്യനവന്‍ മന്നിതിലെന്നുമെന്‍ കൂടെയുണ്ട്  നിത്യതയോളം കൂട്ടാളിയേശു  മൃത്യുവിലും പിരിയാ.. അവനെനിക്കെന്നും സങ്കേതമാം  അവനിലാണെന്നുടെ  ബലമെല്ലാം അനുദിനം നന്മ അനുഭവിക്കുന്ന  അനുഗ്രഹ ജീവിതമാം രചന: ചാള്‍സ് ജോണ്‍ആലാപനം: ജെ. പി. രാജന്‍

എന്റെ നാവില്‍ നവ ഗാനം

എന്റെ നാവില്‍ നവ ഗാനംഎന്റെ നാഥന്‍ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാന്‍ പാടുമേഉയിരുള്ള നാള്‍ വരെയും എന്നെ തേടി മണ്ണില്‍ വന്നു സ്വന്ത ജീവന്‍ തന്നവന്‍ഒന്നിനാലും ഏഴയെന്നെ കൈവിടാത്തവന്‍ പാപ ചേറ്റില്‍ ആണ്ടിരുന്ന എന്നെ വീണ്ടെടുത്തല്ലോപാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ ഹാലേലുയ്യ സ്തോത്ര ഗീതം പാടി വാഴ്ത്തും യേശുവെഎല്ലാക്കാലം നന്ദിയോടെ എന്റെ നാളെല്ലാം രചന: ചാള്‍സ് ജോണ്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

മറവിടമായെനിക്കേശുവുണ്ട്

മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയില്‍മറന്നിടാതിവിടെന്നെ കരുതിടുവാന്‍മാറാതെയവനെന്റെയരികിലുണ്ട് അനുദിനവും അനുഗമിപ്പാന്‍അവന്‍ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദ ജിവിത വഴിയിലിന്നുഅനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെന്‍പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍പാലിക്കും പരിചോടെ പരമനെന്നെപതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയില്‍ വലഞ്ഞു ഞാന്‍ അലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതു കൈ പിടിച്ചെന്നെ നടത്തിടുന്നു ഇതാ വേഗം ഞാന്‍ വാന വിരിവില്‍ഇനിയും വരുമെന്ന് അരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലും എണ്ണി വസിച്ചിടുന്നു രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ്…

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം വിഷമമേറെ ഏറുമ്പോള്‍ വിനകളാലെ നീറുമ്പോള്‍കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍ അരികില്‍ വരുന്നതേശുവാം പിരിഞ്ഞു പോകും പ്രിയരും കുറഞ്ഞു പോകും സ് നേഹവുംനിറഞ്ഞ സ് നേഹ നാഥനായ് അറിഞ്ഞു ഞാനെന്‍ യേശുവെ ഒരുക്കുന്നെന്റെ വീടങ്ങ്‌ ഒരിക്കല്‍ ഞാനും പോകുമേമരിക്കുവോളം തന്റെ വേല ശരിക്കു ചെയ്തു തീര്‍ന്നെങ്കില്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍

എന്റെ ദൈവം എന്നും മതിയായവന്‍

എന്റെ ദൈവം എന്നും മതിയായവന്‍ഈ മരുയാത്രയില്‍ എത്ര നല്ലവന്‍ പ്രിയരെല്ലാം മാറിപ്പോകും നേരത്ത്പ്രാണനാഥന്‍ എത്തുമെന്റെ ചാരത്തുഅല്ലലെല്ലാം തീര്‍ത്തു മാറില്‍ ചേര്‍ത്തിടുംവല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍ ദിനം തോറും വരും മനോ ഭാരത്തില്‍ദിനം ക്ലേശം നാനാ പരീക്ഷകളില്‍മനമാശ്വാസിച്ചതില്‍ സന്തോഷിക്കുംവല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍ കരുത്തേറും തന്‍ കരത്തിനാലെന്നെകര്‍ത്തന്‍ കാത്തു ഭദ്രമായി സൂക്ഷിക്കുംഇല്ല തെല്ലും ഭീതിയെനിക്കൊന്നിനുംവല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍ വിണ്ണില്‍ വീട്ടിലെന്നെ നാഥന്‍ ചേര്‍ത്തിടുംകണ്ണീരെല്ലാം പൂര്‍ണ്ണമായി…

യേശുവിന്‍ പിന്‍പേ പോകും ഞങ്ങള്‍

യേശുവിന്‍ പിന്‍പേ പോകും ഞങ്ങള്‍ജയത്തിന്‍ ഗീതം പാടി മുദാമൃത്യുവെ വെന്ന കര്‍ത്തന്‍ നമ്മെനിത്യതയെത്തുവോളം നടത്തിടും പാടിടാം ജയ്‌ ജയ്‌ പാടിടാം ജയ്‌ ജയ്‌നമ്മുടെ നാഥന്‍ ജീവിക്കുന്നു സത്യവും ജീവ മാര്‍ഗവുമാംക്രിസ്തുവില്‍ നമ്മള്‍ ധന്യരല്ലോനിത്യ സന്തോഷം അത്യധികംമര്‍ത്ത്യരില്‍ നമ്മള്‍ക്കല്ലാതാര്‍ക്കുമില്ല നിസ്തുല സ് നേഹ നിത്യ ബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്‌ആപത്തോ വാളോ മൃത്യുവിനോഈ ബന്ധം നീക്കിടുവാന്‍ സാദ്ധ്യമല്ല മഹത്വ രാജന്‍ യേശു നാഥന്‍മന്നില്‍ വന്നിടും നാലടുത്തുഉണരാം നാം ബലം…

ഈ പാരില്‍ നാം പരദേശികളാം

ഈ പാരില്‍ നാം പരദേശികളാംനമ്മുടെ പൌരത്വമോ സ്വര്‍ഗത്തിലാംനമ്മള്‍ സൌഭാഗ്യവാന്‍മാര്‍ ദേശമെങ്ങും പോയിനി നമ്മള്‍യേശുവിന്‍ നാമം ഉയര്‍ത്തിടുകകുരിശില്‍ മരിച്ചു ജയം വരിച്ചക്രിസ്തുവിന്‍ സേനകള്‍ നാം തന്നരികില്‍ വിണ്‍പുരിയില്‍ നാംചെന്നിടുമന്നു പ്രതിഫലം താന്‍തന്നിടുമൊന്നും മറന്നിടാതെആ നല്ല നാള്‍ വരുന്നു രചന: ചാള്‍സ് ജോണ്‍

യേശു നിന്നെ വിളിക്കുന്നു

യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നുകാല്‍വരിയില്‍ ഉയിര്‍ തന്നവനാം യേശു നിന്നെ വിളിക്കുന്നു പാപത്തിന്റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ?പരനേശുവില്‍ നിന്റെ പാപത്തിന്റെ പരിഹാരം കണ്ടിടുവാന്‍ മര്‍ത്യ ജീവിതം ക്ഷണികം മൃത്യു വന്നിടും ഒരുനാള്‍മറക്കാതെ, നിന്നുടെ ആത്മരക്ഷ മുന്നമേ നീ പ്രാപിക്കുവാന്‍ രചന: ചാള്‍സ് ജോണ്‍

എന്തു ഭാഗ്യം ജീവിതത്തില്‍

എന്തു ഭാഗ്യം ജീവിതത്തില്‍ എന്തു മോദം എന്നുള്ളതില്‍എന്‍ പാപ ഭാരമെല്ലാം നീങ്ങിപ്പോയ്‌ ഹല്ലേലുയ്യ തന്‍ നിണം മൂലമായ്‌ മോചനംതന്നു തന്‍ സ്വന്തമാക്കിയെന്നെഅവനിനി എന്നിലും ഞാന്‍അവനിലുംആകയാല്‍ ഭാഗ്യവാന്‍ ഞാന്‍ ആയിരം പതിനായിരത്തില്‍അതി സുന്ദരന്‍ എന്‍ മാനുവേല്‍അവനെന്നും മാധുര്യവാന്‍ആരുമില്ലെനിക്കിതു പോല്‍ ഒരുവന്‍ രചന: ചാള്‍സ് ജോണ്‍

ദൈവമെത്ര നല്ലവനാം

ദൈവമെത്ര നല്ലവനാംഅവനിലത്രേ എന്‍ അഭയംഅനുഗ്രഹമായ്‌ അത്ഭുതമായ്‌അനുദിനവും നടത്തുന്നെന്നെ കരുണയെഴും തന്‍ കരത്തില്‍കരുതിടുന്നീ മരുവിടത്തില്‍കരുമനയില്‍ അരികിലെത്തുംതരും കൃപയില്‍ വഴി നടത്തും ലോകം തരും ധന സുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവില്‍ ഞാന്‍അനുഭവിക്കുന്നിന്നു മന്നില്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് & വിനീത

സ്‌തോത്രം സ്‌തോത്രം

സ്‌തോത്രം സ്‌തോത്രംസ് തോത്ര സംഗീതങ്ങളാല്‍കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍ പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍പാരം വലഞ്ഞ എന്നെതേടി വന്നു ജീവന്‍ തന്നുനേടി എടുത്തിടയന്‍ ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചുംലഭിച്ചെനിക്കായതിനാല്‍ഭാഗ്യവാനായ്‌ പാര്‍ത്തിടുന്നുഭാവി പ്രത്യാശയോടെ വല്ലഭനേശുവിന്‍ വന്ദിത നാമംവര്‍ണ്യമല്ലെന്‍ നാവിനാല്‍കീര്‍ത്തിക്കും ഞാന്‍ സ്‌തോത്രം ചെയ്യുംകീര്‍ത്തനം പാടിടും ഞാന്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം…

യേശുവിന്‍ സാക്ഷിയായ്‌ പോകുന്നു ഞാനിന്നു

യേശുവിന്‍ സാക്ഷിയായ്‌ പോകുന്നു ഞാനിന്നു ക്രൂശിന്‍ പാതയില്‍ഹാ! എനിക്കെത്രയോ യോഗ്യമതാകയാല്‍ ഞാന്‍ മഹാ ഭാഗ്യവാന്‍ വിശ്വാസത്താലിന്നു പോകുന്നു ഞാന്‍ സ്വന്ത ശാശ്വത നാട്ടില്‍മണ്ണില്‍ ഞാന്‍ അന്യന്‍ ക്രിസ്തുവില്‍ ധന്യന്‍ എന്നത് നിര്‍ണ്ണയം ആശ്വാസദായകന്‍ വിശ്വാസ നായകന്‍ സത്‌ പ്രകാശകന്‍പാതയിലെന്നും നല്ലൊളി തന്നു നടത്തിടുന്നെന്നെ പുത്തനാം ശാലേമില്‍ എത്തിയെന്‍ രാജനെ കാണും വേഗത്തില്‍നിത്യ സന്തോഷ ഗീതങ്ങളോടെ തന്‍ പദം ചേരും ഞാന്‍ രചന: ചാള്‍സ് ജോണ്‍

കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാനിത്യ പിതാവിന്‍ മുന്‍ കുറ്റം തുലയ്‌ച്ചെന്നെ മുറ്റും നിറുത്തേണമേ ബന്ധു മിത്രാദി ജനങ്ങള്‍ സ് നേഹ പാത്രങ്ങള്‍ എത്രയോ പേര്‍ശത്രുവിന്‍ അമ്പേറ്റു മൃത്യു വശകരായ്‌ തീരുന്നു രക്ഷിക്കണേ കൂരിരുള്‍ വന്‍ കടലില്‍ താണു പോകുന്നീ ലോകം സ്വയംരക്ഷിപ്പാനാളില്ല നീതാനുദിക്കേണം നീതി പ്രഭാ…

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ ഇല്ല നാളധികം പാരില്‍ നമുക്കിനിയുംവേല തികച്ചിടാം ലോകം ത്യജിച്ചിടാംവരവിനായ്‌ എന്നും ഉത്സുകരായ്‌ നാംഒരുങ്ങിയുണര്‍ന്നിരിക്കാം മണ്ണില്‍ നിലനില്‍ക്കും ഒന്നും നമുക്കില്ലവിണ്ണിലൊരുക്കുന്ന വീട് നമുക്കുണ്ട്വീണ്ടെടുപ്പിന്‍ നാള്‍ വേഗം വരുന്നുവീട്ടില്‍ നാം ചേര്‍ന്നിടാറായ്‌ ശാലേം നഗരമതിന്‍ തങ്ക വീഥികളില്‍ചേലെഴും പ്രിയന്റെ സ് നേഹ കൈകളില്‍ നാംചേര്‍ന്നു വിശ്രാമം നേടിടുമന്നുതീര്‍ന്നിടുമാകുലങ്ങള്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ജോസ് ലി അബ്രഹാംപശ്ചാത്തല…

വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍

വന്നിടുക യേശു പാദെ തന്നിടും താന്‍ നിത്യ ജീവന്‍ ഏക മോക്ഷ വാതില്‍ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനെ വരുമോ നീയിന്നവന്‍ ചാരെ പുല്ലിന്‍ പൂക്കള്‍ പോലെ അല്ലോ നിന്നുടെ ജീവിതവുംവാടി കൊഴിയും മരണം വരുമ്പോള്‍ നേടിയതെല്ലാം ആര്‍ക്കാകും? ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ?ഇനിയും സമയം ലഭിച്ചിടുമെന്നോ? ഇതു നിന്‍ രക്ഷാ ദിനമല്ലോ .. രചന: ചാള്‍സ് ജോണ്‍

എന്റെ സങ്കേതവും ബലവും

എന്റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഎന്തോരാപത്തിലും ഏത് നേരത്തിലുംഎനിക്കെന്നുമെന്‍ ദൈവമത്രേ ഇരുള്‍ തിങ്ങിടും പാതകളില്‍കരള്‍ വിങ്ങിടും വേളകളില്‍അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ആരുമില്ലിതു പോല്‍ ഒരുവന്‍ എല്ലാ ഭാരങ്ങളും ചുമക്കുംഎന്നും താങ്ങി എന്നെ നടത്തുംകര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കുംകാത്തു പാലിക്കുമെന്നെ നിത്യം എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍എത്രയും വേഗം വന്നിടും താന്‍പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ ഇത്രനല്ലവനാം പ്രിയനെഇദ്ധരയില്‍ രുചിച്ചറിവാന്‍ഇടയായതിനാല്‍ ഒടുവില്‍ വരെയുംഇനി…

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍

ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍പരന്‍ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ എന്‍ ബലവും അവലംബവും താന്‍സങ്കേതവും എന്റെ കോട്ടയുമേആകയാല്‍ ഞാന്‍ ധൈര്യമോടെഹാ എന്നും പാര്‍ക്കുന്നവന്‍ മറവില്‍ താവക പാലനം ഈ ഉലകില്‍രാവിലും പകലിലും നല്കിയെന്നെകാവല്‍ ചെയ്തു കാക്കും മരു –പ്രവാസം തീരുന്നതു വരെയും ക്രൂശിലോളം എന്നെ സ് നേഹിച്ചതാല്‍നിത്യതയില്‍ ചെന്നു ചേരുവോളംതന്റെ സ് നേഹം എന്നിലെന്നുംകുറഞ്ഞിടാതെ തുടര്‍ന്നിടുമേ ദൈവിക ചിന്തകളാലെ ഹൃദിമോദമിയന്നു നിരാമായനായ്ഹാലേലൂയ പാടി നിത്യംപ്രത്യാശയോടെ വസിച്ചിടും…

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ ബലഹീനതയില്‍ കൃപ നല്‍കിപുലര്‍ത്തും എന്നെ വഴിനടത്തുംപലതിനെ നിനച്ചു വിലപിച്ചു ഹൃദയംകലങ്ങിടുകയില്ലിനി ഞാന്‍ മരുവിന്‍ വെയിലില്‍ തളരാതെമറയ്ക്കും തന്റെ ചിറകടിയില്‍തിരു മാര്‍വിലെന്നെ മറച്ചിടും സ് നേഹ-ക്കൊടിയെന്‍ മീതെ വിരിച്ചിടുന്നു ജഡിക സുഖങ്ങള്‍ വിട്ടോടിജയിക്കും ശത്രു സേനകളെജയവീരന്‍ യേശു എന്‍ അധിപതിയല്ലോഭയമെന്നിയെ വസിച്ചിടും ഞാന്‍ രചന: ചാള്‍സ്‌ ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ, പ്രിയമോള്‍  പശ്ചാത്തല…