Category: Lyricists

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം എന്നു നിനക്കരുതേ ഇതു നശ്വരമാണേ

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

മതിയെനിക്കേശുവിന്‍ കൃപ മതിയാം

മതിയെനിക്കേശുവിന്‍ കൃപ മതിയാം വേദനയില്‍ ബലഹീനതയില്‍ ആശ്രയിക്കും ഞാന്‍ യേശുവിനെ അനുദിന ജീവിത ഭാരങ്ങളില്‍ അനുഭവിക്കും അവന്‍ കൃപകള്‍ അനവധിയായ് ധരയില്‍

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍സ്നേഹത്തോടെ മാര്‍വിലെന്നെ ചേര്‍ത്തതാശ്ചര്യം ഇല്ല പാരിലാരുമേ നിനക്കു തുല്യനായ്നല്ല നാമം യേശു നാമം എത്ര ശ്രേഷ്ഠമേ ! എന്‍ പ്രശംസ നിന്റെ ക്രൂശില്‍ യേശു നാഥനേ എന്റെ സ്വന്തമായതെല്ലാം നിന്റെ ദാനമേ…

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം കാത്തിടുന്നുവൈരികളിന്‍ നടുവുല്‍ വിരുന്നും ഒരുക്കിടുന്നു തിരുനാമം ഘോഷിച്ചും തിരുസ്നേഹമാസ്വദിച്ചും ഗുരുനാഥനേശുവിനായ് മരുവും ഞാന്‍ പാര്‍ത്തലത്തില്‍സ്തുതിഗീതങ്ങള്‍ അനിശം പാടി പുകഴ്ത്തിടും ഞാന്‍    രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല…

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍ സ്വന്തമാക്കി എന്നെയവന്‍   നാളുകള്‍ തീര്‍ന്നിടുമ്പോള്‍  നാഥനെ കണ്ടിടുമ്പോള്‍  തന്‍ സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍ തൃപ്പാദേ വീണു ചുംബിക്കും ഞാന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ബിനോയ്‌ ചാക്കോ

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും മറന്നിടാത്ത  അനുപമസ്നേഹം അതുല്യസ്നേഹം  അനുദിനമേകി അവനിയില്‍ എന്നെ  അനുഗ്രഹിച്ചിടും അവര്‍ണ്യ  സ്നേഹം സ്വന്ത പുത്രനെയും ബലി തരുവാന്‍എന്ത് സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്‍അന്തമില്ലാ കാലം സ്തുതി പാടിയാലുംതന്‍ തിരു കൃപയ്ക്കതു ബദലാമോ .. രചന: ജോര്‍ജ് കോശിആലാപനം:…

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടിമന്നിലെങ്ങും മുഴങ്ങിയാ സന്ദേശംഉന്നത ദേവന്‍ രക്ഷകനേശുഇന്നിതാ മാനവനായ് പിറന്നു  രചന: ഭക്തവത്സലന്‍ആലാപനം: മാത്യു ജോണ്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ധ്യാനിച്ച്‌ സന്തോഷിപ്പിന്‍ രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെനാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ് പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍ രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലുംസൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍ ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍ഹേതുവാമെന്‍ പാപമല്ലോഎന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍രാജാധിരാജനാം ദേവാ ! നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങുംനാഥാ നിന്നെ ഘോഷിച്ചിടും രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍

എനിക്കെന്നും യേശുവുണ്ട്..

എനിക്കെന്നും യേശുവുണ്ട്.. വിനയിലും പലവിധ ശോധനകളിലും  എനിക്കെന്നും യേശുവുണ്ട്.. താങ്ങി നടത്തുവാന്‍ വല്ലഭനായ് താപത്തിലെനിക്കവന്‍ നല്‍ തുണയായ്  തന്‍ കരം നീട്ടി സങ്കടം നീക്കും  തന്‍ കൃപ മതിയെനിക്ക്   ഇന്നലേമിന്നു മനന്യനവന്‍ മന്നിതിലെന്നുമെന്‍ കൂടെയുണ്ട്  നിത്യതയോളം കൂട്ടാളിയേശു  മൃത്യുവിലും പിരിയാ.. അവനെനിക്കെന്നും സങ്കേതമാം  അവനിലാണെന്നുടെ  ബലമെല്ലാം അനുദിനം നന്മ അനുഭവിക്കുന്ന  അനുഗ്രഹ ജീവിതമാം രചന: ചാള്‍സ് ജോണ്‍ആലാപനം: ജെ. പി. രാജന്‍

നന്മ മാത്രമേ നന്മ മാത്രമേ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും  എല്ലാമേശുവേ നന്മക്കായിട്ടല്ലോ! നീ മാത്രമേ നീ മാത്രമേനീ മാത്രമേയെന്‍ ആത്മസഖിഎന്റെ യേശുവേ എന്റെ ജീവനേഎന്റെ ആശയേ നീ ഒന്ന് മാത്രമേ.. നിന്നെ സ്നേഹിക്കും നിന്റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍ പരിശോധനകള്‍ മനോവേദനകള്‍ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍തരിപോലും കുറവില്ലാ സ്നേഹമെന്നില്‍ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും…

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ ദേവകുമാരാ, സര്‍വ പാപവിദൂരാ – ജയിക്ക   സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും  അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ കൂരിരുള്‍ നിറഞ്ഞതാമീ പാരിനു പ്രകാശം നല്‍കിഭൂരിസുഖമരുളും മൊഴി അരുളിച്ചെയ്‌തോനേഅരുളിച്ചെയ്‌തോനെ – ജീവവഴി തെളിച്ചോനേ പാതകര്‍ നടുവില്‍ മഹാ പാതകനെപ്പോല്‍ കുരിശില്‍നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ ഞാന്‍ഓര്‍ക്കുന്നയ്യോ ഞാന്‍ അതെന്‍ പേര്‍ക്കെന്നറിഞ്ഞേന്‍ രചന: ഇ.ഐ. ജേക്കബ്‌ ആലാപനം: ദലീമ

ന്യായാസനത്തിന്‍ മുന്‍പില്‍

ന്യായാസനത്തിന്‍ മുന്‍പില്‍  ഒരുനാളില്‍ നിന്നിടുമ്പോള്‍  അവനവന്‍ ചെയ്തതിനു  തക്കവണ്ണം ലഭിക്കും  നല്ലതോ തീയതോ എന്താകിലും  ഈ ശരീരത്തില്‍ നാം ചെയ്തതിനു  തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്‍ മുന്‍പാകെ വെളിപ്പെടും നാം   നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ? പൊന്നു വെള്ളി വിലയേറിയതാംകല്ല്‌ മരം വൈക്കോല്‍ എന്നിവയാല്‍നീ പണിയും പ്രവൃത്തികളെതീ തന്നെ ശോധന ചെയ്തിടുമേ നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?…

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും  വേഗം തീരുമെന്നും ഓര്‍ത്തിടുക ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു  ആകയാല്‍ നീ ഉണര്‍ന്നിടുക ! ഉണര്‍ന്നിടുക നീ ഒരുങ്ങിടുക  ഉന്നതന്റെ വേല ചെയ്‌വാന്‍ ഒരുങ്ങിടുക  ഉയരത്തില്‍ നിന്നുള്ള പരിജ്ഞാനത്താല്‍ നിറഞ്ഞു നീ വേല ചെയ്ക രാവിലെ നിന്റെ വിത്ത് വിതക്കവൈകുന്നേരവും പ്രവര്‍ത്തിക്കുകഏതു സഫലമായിടുമെന്നു  നീയിന്നറിയുന്നില്ല… സകലത്തിലും നിര്‍മദനായ്സുവിശേഷകന്റെ പ്രവൃത്തി ചെയ്കനിന്റെ ശുശ്രൂഷ നിറപടിയായ്നിവര്‍ത്തിപ്പാന്‍ ഉണര്‍ന്നിടുക  രചന: അനിത ജെസ്സി ജോണ്‍സന്‍ആലാപനം:ജെ.…

എന്‍ ദൈവം അറിയാതെയൊന്നും

എന്‍ ദൈവം അറിയാതെയൊന്നും എന്‍ ജീവിതത്തില്‍ നേരിടില്ല എന്‍ വേദനയില്‍ എനിക്കാശ്വസമായ്  എന്‍ നാഥന്‍ അരികിലുണ്ട് ..! നാഥാ നീ എന്റെ ശരണം  നാഥാ നീയെന്നുമഭയം  അവനെനിക്കനുകൂലമെങ്കില്‍  പ്രതികൂലമാരുമില്ല  അന്ജടിക്കും തിരമാലയില്‍ വലയുവാന്‍  അനുവദിക്കില്ല നാഥന്‍   അലറുന്ന സിംഹത്തെപ്പോലെ  പ്രതിയോഗി അടുത്തിടുമ്പോള്‍ തളര്‍ന്നു പോകാതെ മടുത്തു പോകാതെ  സ്ഥിരപ്പെടുക നാഥനില്‍ രചന:അനിത ജെസ്സി ജോണ്‍സന്‍ആലാപനം: ദിവ്യ നിനോ തോമസ്‌പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍ വിലയുള്ളതാക്കിയെന്‍ ജീവിതം   ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍  പരനുടെ ഹിതമതുപോല്‍ വരണേ ഉടയവന്‍ കൈയിലെ കളിമണ്ണിനാലെ ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍  വെടിപ്പുള്ള കൈകളും നിര്‍മലഹൃദയവും  അടിയനിലെന്നുമുണ്ടാകേണമേ  അധികം ഫലത്തിനായ് ചെത്തിയൊരുക്കിയ മലര്‍വാടി തന്നിലെ പ്രിയ തരു ഞാന്‍  മധുരം പൊഴിക്കുന്ന മണിവീണക്കമ്പിപോല്‍  സ്തുതിപാടുവാനിട നല്‍കേണമേ രചന: അനിത ജെസ്സി ജോണ്‍സന്‍  ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍