Category: Kuttiyachan

യഹോവയാണെന്‍റെ ഇടയന്‍

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍

നരപാപം പോക്കാന്‍ നരനായ്‌

നരപാപം  പോക്കാന്‍ നരനായ്‌അവതരിച്ചാനന്ദ വല്ലഭ ദായകായീ പാപിയെ വീണ്ടെടുത്തല്ലോ ഒരു മരക്കുരിശില്‍ ഇരുമ്പാണിയാലെകാല്കരം ചേര്‍ത്തടിച്ചുതുപ്പി നിന്‍ മുഖത്ത് കന്നത്തടിച്ചു മുഷ്ടി ചുരുട്ടിയിടിച്ചു – ഓ ..കുറ്റമില്ലാ രക്തത്തെ.. തിരശീല രണ്ടായ് ചീന്തിപ്പോയിമുടിതൊട്ടടിയോളംപാറകള്‍ പിളര്‍ന്നു ഭൂമി കുലുങ്ങികല്ലറകള്‍ തുറന്നു – ഓ..മര്‍ത്യരന്യോന്യം അമ്പരന്നു ..! ദൈവമേ നീയെന്നെ കൈവിട്ടതെന്തെ-ന്നുച്ചത്തില്‍ നിലവിളിച്ചു !പുളിച്ച വീഞ്ഞു നീ കുടിച്ചു അയ്യോ !!ദാഹം സഹിയാഞ്ഞോ – ഓ… പ്രാണന്‍ വെടിയാനോ…

സ്തോത്രമേ സ്തോത്രം പ്രിയ യേശു രാജനെന്നും സ്തോത്രം

സ്തോത്രമേ സ്തോത്രം പ്രിയ –യേശു രാജനെന്നും സ്തോത്രം പപവുമതിന്‍ ഫലമാം ശാപങ്ങളുമെല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോര്‍ത്തു നന്ദിയോടെ നിന്നടി വണങ്ങി ദൂത സഞ്ചയമെനിക്ക് കാവലായി തന്നുദൂതരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനംദാനമായി തന്നതിനെയോര്‍ത്തു പാപത്തിന്നടിമയില്‍ ഞാന്‍ വീണിടാതെ എന്നുംപാവനമാം പാതയില്‍ നടത്തിപാവനാത്മാ കാത്തിടുന്നതോര്‍ത്ത് ഓരോനാളും ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റിഭാരമെല്ലാം നിന്‍ ചുമലിലേറ്റിഭാരമെന്യേ കാത്തിടുന്നതോര്‍ത്തു രചന: പി. പി. മാത്യു ആലാപനം: കുട്ടിയച്ചന്‍

ക്രിസ്തുവിന്‍ ധീര സേനകളേ

ക്രിസ്തുവിന്‍ ധീര സേനകളേകൂടിന്‍ തന്നനുയായികളേ എന്തിനു ഭീതി ജയിക്കും നാംജയിക്കും നാം (5)ഏതു വിപത്തിലും തോല്‍ക്കാതെ..ജയിക്കും നാം ധരയില്‍ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാന്‍ കുരിശുണ്ട്ബലം തരുവാനവന്‍ അടുത്തുണ്ട്ജയിക്കും നാം (5) മരണ നിഴലിലുമഞ്ചാതെ  ജയിക്കും നാം ശോകം തീര്‍ക്കും സന്ദേശംലോകം ജയിക്കും സുവിശേഷംചൊല്ലാന്‍ വേണ്ട ഭയം ലേശം ജയിക്കും നാം (5)വെല്ലു വിളിപ്പിന്‍ വൈരികളെ..ജയിക്കും നാം ലൌകികര്‍ കണ്ടാര്‍ ബലഹീനര്‍ഭൌതികര്‍ പാര്‍ത്താല്‍ ദയനീയര്‍ദൈവിക ദൃഷ്ടിയില്‍…

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ നിങ്ങളെന്‍ വാഹനമേഘങ്ങളായ് ഒരുനാള്‍ ഒരുനാള്‍ ആയിടും … അലകളുയരും സ്വരമാധുരി ആലപിക്കും ദൈവ ദൂതഗണം സുവര്‍ണ്ണവീണ തന്‍ തന്ത്രികളില്‍ഗാനപ്രപഞ്ചം വിടരും ആ ഗാനാമൃതം ഭജിച്ചാമോദചിത്തരായ് അന്തമില്ലായുഗം വാഴും പറന്നുയരും ഞാന്‍ പറുദീസയില്‍ പാരിലെന്‍ വാസവും തീര്‍ന്നുപോകും നവരത്ന നിര്‍ഗള പ്രഭവീഥിയില്‍ മുഴുകും ഞാനതില്‍ വാഴും എന്റെ ജീവന്റെ ജീവനാം യേശു മണാളന്റെ കാന്തയായ് പരിലസിക്കും ആലാപനം: കുട്ടിയച്ചന്‍ , ദലീമപശ്ചാത്തല…

എന്‍ മനസുയരുന്നഹോ

എന്‍ മനസുയരുന്നഹോനന്മയേറും വചനത്താല്‍ ചിന്മയരാജനെക്കുറിച്ചു പാടിയ കഥചെമ്മയോടറിയിച്ചിടുന്നു തന്‍ നിമിത്തം തവനാഥന്‍നിന്നുടെ കൂട്ടുകാരെക്കാള്‍നിന്നെയാനന്ദതൈലം കൊണ്ട്അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞിചന്തമേറും ശോഭ മൂലംഎന്ത് പരിപൂര്‍ണയാമവള്‍ അണിയും വസ്ത്രംപൊന്‍കസവുകൊണ്ട് നെയ്തതാം രചന: കെ. വി. സൈമണ്‍  ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

എന്‍ മനമേ ദിനം വാഴ്ത്തുക നീ

എന്‍ മനമേ ദിനം വാഴ്ത്തുക നീഎന്റെ സര്‍വാന്തരംഗവുമേ – യഹോവയെ തന്നുപകാരങ്ങള്‍ ഓര്‍ത്തു നിരന്തരംനന്ദിയാല്‍ പ്രിയനെ വാഴ്ത്തിപ്പുകഴ്ത്തിടാംനിന്നതിക്രമങ്ങള്‍ മോചിച്ചിടുന്നുനിന്നുടെ രോഗങ്ങള്‍ സൌഖ്യമാക്കുന്നുജീവനവന്‍ വീണ്ടെടുത്തിടുന്നു നിന്നുടെ യൌവനം കഴുകന്‍പോല്‍ പുതുക്കിനന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തരുന്നുപീഡിതര്‍ക്കായ് നീതി ന്യായം നടത്തിതന്‍ ദയ നമ്മെ അണിയിക്കുന്നോന്‍ കൃപയും കരുണയും നിറഞ്ഞവന്‍ താന്‍ നമ്മുടെ പാപങ്ങള്‍ക്ക് ഒത്ത വിധം പരന്‍പകരം നമ്മോടു പ്രവര്‍ത്തിക്കുന്നില്ലവാനം ഭൂമിക്കുമേല്‍ ഉന്നതം പോലെതന്‍ ദയ ഭക്തര്‍മേല്‍…

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസംമോദം, മോദ പൂരിതം ജീവിതംതിരു സന്നിധിയില്‍ ഞാനണയുമ്പോള്‍തിരു വചനാമൃതം നുകരുമ്പോള്‍ സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയംനാദം, നാദമോഹനം അധരംതിരു രൂപം ഞാന്‍ കാണുമ്പോള്‍തിരുമൊഴി കാതില്‍ നിറയുമ്പോള്‍ അറിയാ – തറിയാ – തറിയാതീ ഞാന്‍അറിവിന്‍ നിറവാം അങ്ങയിലലിയുംഅയലാഴിയതില്‍ ഒഴുകിവരുംഒരു ചെറു ജലകണം മറയും പോല്‍ .. രചന: ജോര്‍ജ് കോശി മൈലപ്രസംഗീതം: സാബു അബ്രഹാം ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ബെന്നി…

ഓരോ ദിവസവും നാഥന്‍ നടത്തുന്ന വഴികള്‍ ഓര്‍ത്തിടുമ്പോള്‍

ഓരോ ദിവസവും എത്രയെത്ര നന്മകളാണ് നാം ദൈവത്തില്‍ നിന്നും അനുഭവിക്കുന്നത്! “ശോ.. ഇന്നെനിക്ക് ഒരു നന്മയും ലഭിച്ചില്ല” എന്ന് ഒരു വിശ്വാസിക്കും പറയുവാന്‍ കഴിയില്ല. കാരണം ദൈവം നന്മയുടെ ദാതാവാണ്‌. അനന്തമായ നന്മകളും ഐശ്വര്യങ്ങളും അവിടുന്ന്‌ തികച്ചും ദാനമായിട്ടാണ് നല്‍കുന്നത്. നല്ലവര്‍ക്കും ദുഷ്ടന്മാര്‍ക്കും അവിടുന്ന്‌ ഒരുപോലെ നന്മ ചെയ്യുന്നു. അത് നമ്മുടെ യോഗ്യത നോക്കിയല്ല. എപ്പോഴും നമ്മുടെ ആത്യന്തിക നന്മ മാത്രം അവിടുന്ന്‌ ആഗ്രഹിക്കുന്നു.…

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവുംനീളവും വീതിയും ആരാഞ്ഞിടാംഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെശുദ്ധാരോടൊത്ത് വസിപ്പതിന്നായ് ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടുംമാതാ പിതാക്കളും മറന്നു പോകുംമരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളംപിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേനീയെന്റെ നിത്യാവകാശമല്ലോഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലുംഎന്‍ പ്രേമ കാന്തനായ് നീ…

അലയാഴിയതില്‍

അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവമഹിതമാം നാമം മനുസുതനെ അതിരമണീയം കതിരവ കിരണംനയന മനോജ്ഞം പനിമതിയുംമധുരോധാരം കാതില്‍ മൊഴിയുംമനുവേലാ നിന്‍ സ്തുതി ഗീതം പുലരിയിന്‍ ഈണം കിളിമൊഴി രുചിരംഅരുവികള്‍ പാടും ഭൂപാളംഹിമകണമൂറും താരും തളിരുംപതിവായോതും സ്തുതി ഗീതം രചന: ജോര്‍ജ് കോശി, മൈലപ്രസംഗീതം: സാബു അബ്രഹാംആലാപനം: ഷീജ സേവി തോമസ്‌ പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക്…

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കും

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കുംകര്‍ത്താവിനോട് കൂടെയെന്‍ നിത്യ വാസമാമേ അവനിടം വിട്ടു ശരീര ബദ്ധനായ്‌ ലോകേ-വലഞ്ഞലഞ്ഞു ഞാന്‍ വീടോടടുക്കുന്നെ എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്മ്യംമുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാംഎന്നാത്മാവ് വാഞ്ചിക്കുന്നെ ഞാനെന്നു ചേരുമോ എന്‍ ആത്മ വാസമോ മല്‍ പിതൃ ഗേഹത്തില്‍പൊന്‍ വാതില്‍കള്‍ വിശ്വാസക്കണ്‍കള്‍ക്കെത്ര ശോഭിതം ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേംപ്രാപിപ്പാനാഗ്രഹതാല്‍ വാഞ്ചിക്കുന്നേ എന്നുള്ളം എന്നല്ലല്‍ തീര്‍ന്നു…

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു നിര്‍ണയമാം വിളി കേട്ടവര്‍ക്കുംദൈവത്തിന്‍ സ് നേഹം അറിഞ്ഞവര്‍ക്കും ഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദു:ഖങ്ങളുംഎന്റെ താതന്‍ തന്നിടുമ്പോള്‍എന്നെ അവന്‍ സ് നേഹിക്കുന്നു പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍അനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വര്‍ഗ്ഗ സിയോനില്‍ എത്തുവോളം രചന: വില്‍‌സണ്‍ ചേന്ദനാട്ടില്‍ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: ശ്രുതി ആന്‍ ജോയ്പശ്ചാത്തല സംഗീതം: പ്രകാശ്‌

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുക

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുകശാലേം രാജനിതാ വരുവാറായ്‌ശീലഗുണമുള്ള സ് നേഹ സ്വരൂപന്‍ആകാശ മേഘത്തില്‍ എഴുന്നള്ളി വരുമേ പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോംകൂരിരുള്‍ നാളുകള്‍ അടുത്തടുത്തെഝടുതിയായ് ജീവിതം പുതുക്കി നിന്നിടുകില്‍ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം കഷ്ടയില്ലാത്ത നാള് വന്നടുത്തെതുഷ്ടിയായ് ജീവിതം ചെയ്തിടാമേദുഷ്ട ലോകത്തെ വെറുത്തു വിട്ടിടുകില്‍ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം അന്ധതയില്ലാത്ത നാള് വന്നടുത്തെസാന്ത്വന ജീവിതം ചെയ്തിടാമേഅന്ധകാര പ്രഭു വെളിപ്പെടും മുന്‍പേസന്തോഷ മാര്‍ഗത്തില്‍ ഗമിചിടുമേ നാം ആലാപനം: കുട്ടിയച്ചന്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍കരുണ നിറഞ്ഞവന്‍ കാക്കുമെന്നെ തന്നുയിര്‍ തന്ന ജീവ നാഥന്‍എന്നഭയം എന്‍ നാള്‍ മുഴുവന്‍ഒന്നിനും തന്നിടം എന്നിയെ വേറെങ്ങുംഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം രചന: ജോര്‍ജ് പീറ്റര്‍ആലാപനം: കുട്ടിയച്ചന്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍എന്തോരാനന്ദമീ ഭൂവില്‍ വാസംഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ ലോകം വെറുത്തവര്‍ യേശുവോട്‌ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കുംആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം ഈ ലോകര്‍ ആക്ഷേപം ചൊല്ലിയാലുംദുഷ്ടര്‍ പരിഹാസം ഓതിയാലുംഎന്‍ പ്രാണ നാഥന്‍ പോയതായ പാത മതി വേഗം വരാമെന്നുറച്ച നാഥാനോക്കി നോക്കി കണ്കള്‍ മങ്ങിടുന്നെഎപ്പോള്‍ വരുമോ പ്രാണപ്രിയാ നോക്കിടുന്നെ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം:…

കാഹള ശബ്ദം കേള്‍ക്കാറായ്‌

കാഹള ശബ്ദം കേള്‍ക്കാറായ്‌കാന്തന്‍ യേശു വരുവാറായ്‌കാഹള ശബ്ദം കേള്‍പ്പാനായ്ഉണര്‍ന്നിരിക്കാം സോദരരെ മദ്ധ്യാകാശെ കൂടിടുമ്പോള്‍ –യേശുവിന്‍ പൊന്‍ മുഖം കണ്ടിടുമ്പോള്‍ഹല്ലെലുയ്യ ഗീതങ്ങള്‍ആര്‍ത്തു പാടി സ്തുതിക്കും നാം ഈ ലോകത്തിന്‍ വേദനകള്‍നൊടി നേരത്തില്‍ മാറിടുമേകര്‍ത്തന്‍ യേശു വന്നിടുമ്പോള്‍കണ്ണീരെല്ലാം നീങ്ങിടുമേ കര്‍ത്താവായ യേശുവെവേഗം നീ വന്നിടണേനിന്നോടൊത്തു വസിച്ചിടുവാന്‍ഹൃദയം വെമ്പല്‍ കൊള്ളുന്നെ രചന: മാമന്‍ കുരിയന്‍ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

സേവിക്കാം ദൈവത്തെ നാം

സേവിക്കാം ദൈവത്തെ നാംജീവിത കാലം മുഴുവന്‍ജീവിക്കാം ദൈവത്തിനായ്മരിച്ചിടാം ദൈവത്തിനായ് ലോകത്തില്‍ ഏറ്റം ഉന്നതംകര്‍ത്താവിന്‍ വേലയല്ലയോജീവന്‍ നമുക്കു നല്‍കിടാംമഹിമപ്പെടുത്താം കര്‍ത്തനെ വന്നിടട്ടെ ദു:ഷ്ട ശക്തികള്‍നേരിടാം വെല്ലുവിളിയാല്‍ഒരിക്കല്‍ നാം മരിച്ചിടണംക്രിസ്തുവിനായ്‌ മരിച്ചാലെന്ത് ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍വിവരണം: ബെന്നി ചാക്കോച്ചന്‍

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെ

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെഭാരത ദേശം യേശുവെ അറിഞ്ഞിടട്ടെ ഭാരതം എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ (2) യാഗമായ യേശുവിന്‍ സാക്ഷിയാകും ഞാന്‍പാരിലെങ്ങും യേശുവിന്‍ നാമം ഘോഷിക്കുംആയുസ്സിന്‍ നാളെല്ലാം വാഴ്ത്തി പാടും ഞാന്‍ ഈ ലോക ജീവിതം വേഗം തീര്‍ന്നിടുംനീ എന്ത് ചെയ്തിടും യേശു നാഥനായ്വേല തികച്ചിടുമോ യേശു വന്നിടാറായ്‌ കണ്ണീരും തൂകിടാം എന്നും പ്രാര്‍ഥിക്കാംജീവന്‍ നല്‍കിടാം ത്യാഗം ചെയ്തിടാംസമ്പത്തും നല്‍കിടാം യേശു…