Category: Kester

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍ തീരും എന്‍ ദു:ഖം വിലാപവും ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..

നിന്‍തിരു സന്നിധിയില്‍

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ   ഉന്നതനാം യേശുവേ  ! വന്‍ പാപ ഭാരമെല്ലാം  നിന്‍ കൃപയാല്‍ നീക്കിയല്ലോ  നിന്ദിത നാമെന്റെ ശാപങ്ങള്‍ നീ നീക്കി  നിന്‍ മകനാക്കിയല്ലോ ! ആലാപനം: കെസ്റ്റര്‍

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍ കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി  പാടാം ഹാലലൂയ്യ !  സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും – ഹാ – ലേ – ലൂ..…

പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ

പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ  ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ കൃപയെ തന്നരുള്‍ക ഉരുകി ഇന്നടിയാര്‍ നിന്നോട് യോജിച്ചിടുവാന്‍തരിക നിന്‍ ആത്മാവേ പുതുമാരി പോലെ ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായ് ഇരന്നിടും പരനെവരികിന്നീ അടിയാരില്‍ ചൊരിക നിന്‍ വരങ്ങള്‍ അനുഗ്രഹമുറിയിന്‍ പൂട്ടുകള്‍ താനെ തുറപ്പാന്‍മനസിന്നേശുവിനോട് ലയിപ്പാനായ് അരുള്‍ക പരമാനന്ദ മോദം വന്നകമേ തിങ്ങണമേപരനാം നിന്നോടാനന്ദിച്ചിടുവാന്‍ നല്കണമേ രചന: ടി. ജെ. വര്‍ക്കി ആലാപനം: കെസ്റ്റര്‍

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – ന്നതു ദോഷഹേതുവായ്.. പെരും ശാപമായത് പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍ സ്ഥിര ജീവനേകുമേ.. പരനായതേല്‍ക്കുമേ.. ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും പരനായ്  കൊടുക്ക നാം..  സ്ഥിരരായിരിക്കണം സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍പരനാജ്ഞതന്നഹോ, നിറവേറ്റണമത് രചന: മഹാകവി കെ.…

നന്മ മാത്രമേ നന്മ മാത്രമേ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും  എല്ലാമേശുവേ നന്മക്കായിട്ടല്ലോ! നീ മാത്രമേ നീ മാത്രമേനീ മാത്രമേയെന്‍ ആത്മസഖിഎന്റെ യേശുവേ എന്റെ ജീവനേഎന്റെ ആശയേ നീ ഒന്ന് മാത്രമേ.. നിന്നെ സ്നേഹിക്കും നിന്റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍ പരിശോധനകള്‍ മനോവേദനകള്‍ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍തരിപോലും കുറവില്ലാ സ്നേഹമെന്നില്‍ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും…

കൊടിയകാറ്റടിക്കേണമേ

കൊടിയകാറ്റടിക്കേണമേ – ആത്മമന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍ വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്‍ത്തന്‍വാക്കു പാലിപ്പവര്‍ക്കേകും ദയാലുവുംഓമനപ്പേര്‍ ചൊല്ലി ചാരത്തണയ്ക്കുംദൂരസ്ഥര്‍ക്കും നല്‍ക്കും ദിവ്യാത്മ ദാനം നാലുപാടും ചുറ്റി അടിക്കണമേ ഇപ്പോള്‍ഉന്നത ഭാവങ്ങള്‍ നിലംപരിചാകാന്‍ശക്തിയോടടിക്കുക ദൈവത്തിന്‍ കാറ്റേ..ഊതുക നിന്‍ പ്രിയ മക്കള്‍മേലിന്ന് വടതിക്കാറ്റേ നല്ല തെന്നിക്കാറ്റേ പ്രിയന്‍ –തോട്ടത്തില്‍ നില്‍ക്കും നിന്‍ നടുതലകളിന്‍മേല്‍നല്‍സുഗന്ധം വീശും നേരം വരെയുംഊതണമേ അതിന്‍ പുഷ്പലതകളില്‍ ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ എല്ലാനാളിലും എന്‍ ജീവിതത്തില്‍ നിന്റെ ദയ എന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍ എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ എന്റെ ജീവകാലമെല്ലാം പുതുഗാനത്താല്‍ അതുല്യനാമത്തെ സ്തുതിച്ചിടുമേ.. നിന്റെ നാമമല്ലോ എന്നുമെന്റെ ആശ്രയം നിന്നില്‍ മാത്രം ഞാനെന്നും ആനന്ദിക്കും നിന്നിലല്ലയോ നിത്യ ജീവ ഉറവ ജീവവഴിയും നീ മാത്രമല്ലോ .. നിന്റെ വലം കൈ എന്നെ താങ്ങി നടത്തുംഎന്റെ കാലുകള്‍ തെല്ലും ഇടറിടാതെഎന്റെ ഗമനത്തെ…

ന്യായാസനത്തിന്‍ മുന്‍പില്‍

ന്യായാസനത്തിന്‍ മുന്‍പില്‍  ഒരുനാളില്‍ നിന്നിടുമ്പോള്‍  അവനവന്‍ ചെയ്തതിനു  തക്കവണ്ണം ലഭിക്കും  നല്ലതോ തീയതോ എന്താകിലും  ഈ ശരീരത്തില്‍ നാം ചെയ്തതിനു  തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്‍ മുന്‍പാകെ വെളിപ്പെടും നാം   നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ? പൊന്നു വെള്ളി വിലയേറിയതാംകല്ല്‌ മരം വൈക്കോല്‍ എന്നിവയാല്‍നീ പണിയും പ്രവൃത്തികളെതീ തന്നെ ശോധന ചെയ്തിടുമേ നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍  ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?…

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍

ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍ വിലയുള്ളതാക്കിയെന്‍ ജീവിതം   ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍  പരനുടെ ഹിതമതുപോല്‍ വരണേ ഉടയവന്‍ കൈയിലെ കളിമണ്ണിനാലെ ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍  വെടിപ്പുള്ള കൈകളും നിര്‍മലഹൃദയവും  അടിയനിലെന്നുമുണ്ടാകേണമേ  അധികം ഫലത്തിനായ് ചെത്തിയൊരുക്കിയ മലര്‍വാടി തന്നിലെ പ്രിയ തരു ഞാന്‍  മധുരം പൊഴിക്കുന്ന മണിവീണക്കമ്പിപോല്‍  സ്തുതിപാടുവാനിട നല്‍കേണമേ രചന: അനിത ജെസ്സി ജോണ്‍സന്‍  ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

നിത്യത

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘നിത്യത‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു അലകടലില്‍ ഓളങ്ങളാല്‍ മനമേ ചഞ്ചലമെന്തിനായ്‌ നിനക്കായ്‌ കരുതും അവന്‍ ലോകമാം ഗംഭീര വാരിധിയില്‍ ദു:ഖത്തിന്റെ പാനപാത്രം നീയല്ലോ ഞങ്ങള്‍ക്കുള്ള ഇത്രത്തോളം യഹോവ ആലാപനം:…

തുണയെനിക്കേശുവേ

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ എത്ര നല്ലവന്‍ എന്നേശു നായകന്‍ യേശു എന്നടിസ്ഥാനം ഞാന്‍ നിന്നെ കൈവിടുമോ ആപത്തു വേളകളില്‍ തുണയെനിക്കേശുവേ എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് പ്രാര്‍ത്ഥന കേള്‍ക്കണമേ യേശു ആരിലുമുന്നതനാമെന്‍ ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍പശ്ചാത്തല…

സ്തുതി ചെയ്‍വിന്‍ യേശുവിനെ

സ്തുതി ചെയ്‍വിന്‍ യേശുവിനെഅതി വന്ദിതനാമവനെ ദൈവമക്കളെല്ലാവരുമേ ദിവ്യഭക്തി നിറഞ്ഞകമേ അവന്‍ മേദിനിയില്‍ വന്നു  പുരി ബേതലെഹേം തുടങ്ങി  ഗിരി കാല്‍വരിയില്‍ വരെയും  അതിവേദനകള്‍ സഹിച്ചു  തിരു ജീവനെ ആടുകള്‍ക്കായ്‌  തരുവാന്‍ മനസായവനാം  ഒരു നല്ലിടയന്‍ ദയയെ  കരുതിടുക നാം ഹൃദയേ.. സ്തുതിസ്തോത്രങ്ങള്‍ സ്വീകരിപ്പന്‍അവന്‍ മാത്രമേ മൂവുലകില്‍ഒരു പാത്രമായ് ഉള്ളറികില്‍സര്‍വഗോത്രവുമേ വരുവിന്‍ രചന: ടി. കെ. സാമുവേല്‍ ആലാപനം: കെസ്റ്റര്‍

യേശുവെ നോക്കിടും ഞാന്‍

യേശുവെ നോക്കിടും ഞാന്‍എന്‍ ജീവിത യാത്രകളില്‍പതറാതെ എന്നും ഞാന്‍ പോയിടുമേആനന്ദഗാനങ്ങള്‍ പാടിടുമേ.. പാപവിനാശനാം യേശുനാഥന്‍ശാപമകറ്റാന്‍ വന്നിഹത്തില്‍പാടുകള്‍ ഏറ്റ തന്‍ പാണിയാലെഎന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ! കരം പിടിച്ചവനെന്നെ നടത്തിടുമേശോധനയേറിടും വേളകളില്‍വാഴ്ത്തി സ്തുതിച്ചിടും ഇന്നുമെന്നുംഞാന്‍ ഉയിര്‍ത്തു ജീവിക്കുന്നേശുവിനെ രചന: ഐസക് മണ്ണൂര്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !ദിവ്യജീവനുള്ളിലേകി ക്രിസ്തുനായകന്‍ വിശ്വസിച്ചു ദൈവപുത്രന്‍ തന്റെ നാമത്തില്‍സംശയിച്ചിടേണ്ട നമ്മള്‍ ദൈവമക്കളായ്‌ നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവന്‍ആശ്വസിച്ചു പാര്‍ത്തിടാം നമുക്ക് പാരിതില്‍ ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളില്‍നമ്മളിന്നു ഭ്രാഷ്ടരായിടുന്നതാകയാല്‍സൌമ്യമായി കാത്തിരിക്ക ദൈവപുത്രനീഭൂമി വാണടക്കിടുന്ന നാളടുത്തു  ഹാ ! ഭാരമേറി മാസസം കലങ്ങിടാതെ നാംഭാവിയോര്‍ത്ത് പുഞ്ചിരിച്ചു പാടി മോദമായ്പാരിതില്‍ നമുക്ക് തന്ന കാലമൊക്കെയുംഭാഗ്യദായകന്റെ സേവനത്തിലേര്‍പ്പെടാം രചന: ടി. കെ. സാമുവേല്‍ ആലാപനം: കെസ്റ്റര്‍

പണം കൊടുത്തു പലതും നേടും മനുഷ്യാ..

പണം കൊടുത്തു പലതും നേടും മനുഷ്യാ..നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ?ജീവിതമാകും പെരുവഴിയില്‍പുതിയ പുലരി തേടിയോടും യാത്രക്കാരാ ..ഓര്‍ക്കുക നീ, ലോകസുഖം വ്യര്‍ത്ഥമല്ലോ !മായയല്ലോ! സര്‍വം മായയല്ലോ !! പണം കൊടുത്താല്‍ ആഹാരം വാങ്ങാംആ പണം കൊടുത്താല്‍ ആത്മമന്ന ലഭിക്കുമോ ?പണം കൊടുത്താല്‍ മണിമേട വാങ്ങാംആ മണിമേടയില്‍ ശാശ്വതമായ് വാഴുമോ ?അത്മമന്ന വേണമോ ? നിത്യ ഭവനം വേണമോ ?രക്ഷിതാവിന്‍ അരികില്‍ നീ വാ,…

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചുഅമ്മയേകിടും സ് നേഹത്തേക്കാള്‍ലോകം നല്‍കിടും സ് നേഹത്തേക്കാള്‍അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍ നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചുഏകരക്ഷകന്‍ യേശുവിനായ്ലോകരക്ഷകന്‍ യേശുവിനായ്നിന്‍ ഹിതം ചെയ്‌വാന്‍ അങ്ങേപ്പോലാകാന്‍എന്നെ നല്‍കുന്നു പൂര്‍ണ്ണമായിമോദമോടിതാ പൂര്‍ണ്ണമായി നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍മേഘത്തേരതില്‍ വന്നിടുമേയേശുരാജനായ് വന്നിടുമേആരാധിച്ചിടും കുമ്പിട്ടിടും ഞാന്‍സ്വര്‍ഗ്ഗനാടതില്‍ യേശുവിനെസത്യദൈവമാം യേശുവിനെ രചന: സാമുവേല്‍ വില്‍‌സണ്‍ആലാപനം: ചിത്ര ആലാപനം: കെസ്റ്റര്‍…

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാംവല്ലഭന്റെ നല്ല പാത പിന്‍തുടര്‍ന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോവിരുതു പ്രാപിക്കുന്നോനേകന്‍ മാത്രമല്ലയോ പിന്നിലുള്ളതൊക്കെയും മറന്നു പോയിടാംമുന്നിലുള്ള ലാക്കിലേക്ക് നേരെ ഓടിടം ആശ ഇച്ഛ ഒക്കവേ അടക്കി ഓടുകില്‍ആശവച്ച പന്തയപ്പൊരുള്‍ ലഭിച്ചിടും ഏത് നേരത്തും പിശാചിടര്‍ച്ച ചെയ്തിടുംഭീതി വേണ്ട ദൂതരുണ്ട് കാത്തുകൊള്ളുവാന്‍ കാടു മേടു കണ്ടു സംശയിച്ചു നില്‍ക്കാതെചാടിയോടിപ്പോകുവാന്‍ ബലം…

സ്തുതിഗീതങ്ങള്‍ ആലപിക്കും

സ്തുതിഗീതങ്ങള്‍ ആലപിക്കുംതിരു നാമ മഹത്വത്തിനായ്യേശുവേ രക്ഷകാനിന്റെ നാമം ഞങ്ങള്‍ക്കാശ്രയം ദിനം തോറും നിന്‍ ദാനങ്ങളാല്‍നിറയ്ക്കേണമേ ഞങ്ങളെ നീതിരുഹിതമതുപോല്‍ നടന്നിടുവാനായ്കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ അഴലേറുമീ ജീവിതത്തില്‍പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍വഴി കാട്ടിടണേ തുണച്ചിടണമേകനിവോടടിയങ്ങളെ കാത്തിടണേ ആലാപനം: കെസ്റ്റര്‍ പശ്ചാത്തല സംഗീതം: ഐസക് ജോണ്‍