Category: Justhus Joseph

വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍

ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിന്റെ ജീവിതവും പ്രവര്‍ത്തികളും ഇനിയും അവിടുത്തെ മടങ്ങി വരവിനുള്ള ഉദ്ദേശ്യവും ചുരുക്കി വര്‍ണ്ണിക്കുന്നു. വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍  വാനലോകത്തെഴുന്നള്ളിനാനൊലിവ്  മലയില്‍ നി –ന്നാനനമുയര്‍ത്തി വാനില്‍ നോക്കി നിന്നിടവേ വിണ്ണുലകത്തില്‍ നിന്നിറങ്ങി മനുജാതനായിവന്നു മാ ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശംനന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷംമന്നിടത്തുള്ളോര്‍ക്ക് ചോര ചിന്നി മരിച്ചു മരണംവെന്നുയിര്‍ത്തു നാല്പതാം നാള്‍ഇന്നിലം വിട്ടു ജയമായ് ഉന്നത ദേവമഹിമയും വിലയേറിയരത്നകാന്തിക്കൊത്ത കതിരുംമിന്നിയ കണ്ണാടി പോലുള്ള…

മറു ദിവസം മറിയ മകന്‍

മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹു ജനമവനെ എതിരേല്പാന്‍ പുറപ്പെട്ടുപോയ് ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റുചീര്‍ത്താമോദം പൂണ്ടവനെ വാഴ്ത്തി മഹാ അനന്ദത്തോടെ മന്നവനാം ദാവീദിന്റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളില്‍ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി കര്‍ത്താവിന്റെ തിരുനാമത്തില്‍ വരും ഇസ്രായേലിന്‍ രാജാവുവാഴ്ത്തപ്പെട്ടോനാകയെന്നു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍ കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിന്‍ മേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സിയോന്‍ മലമകളേ കണ്ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോല്‍ നിവൃത്തി…

എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍

എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍അണ്ടര്‍കോനെ! നീയീ ചണ്ഡാല ദ്രോഹിയില്‍കൊണ്ടോരന്‍പു പറയേണ്ടുന്നതെങ്ങനെ അന്‍പോലും തമ്പുരാനെ നിന്റെമഹാ അന്‍പുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിന്‍ മടിയില്‍ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും കണ്മണിയാം നിന്‍ മകന്‍ പൂങ്കാവിങ്കല്‍മണ്ണില്‍ വീണിരന്നതുംപൊന്നിന്‍ തിരുമേനി തന്നില്‍ നിന്നു ചോരമണ്ണില്‍ വീണതും നിന്റെ കണ്ണെങ്ങനെ കണ്ടു രചന: യുസ്തുസ്‌ ജോസഫ്‌

ഹേ, ഹേ, പ്രിയ സ് നേഹിത സോദരാ

ഹേ, ഹേ, പ്രിയ സ് നേഹിത സോദരാ,സാദരം ശ്രുണുമേ വചനം പാരില്‍ പാപമില്ലാതെ പൂരുഷരില്ലായ്കയാല്‍നേരായ് മരണം നമ്മില്‍ ഘോരമായ് വരികയായ്‌പാരം പെരുകും കൃപാ ധാരം നിരിയെ സുതസാര മേധത്താല്‍ പരി പൂരണം ചെയ്തു നാഥന്‍ വേദ സ്വരൂപന്‍ മഹാ വേദന പരനായിമോദമതു മധുര സ്വാദേന മൃതനായിപാതകം തീര്‍ത്തു നമ്മെ നീതികരിപ്പാ നുയിര്‍ –ത്താദി ഗുരുവാം ക്രിസ്തു നാഥനെ ഭജിക്കെടോ പാവനമായ തന്റെ ഭവ്യ ശോണിതം…

ജീവ നായകനേ – മനുവേലേ

ജീവ നായകനേ – മനുവേലേ, ലേ –എന്‍ എന്‍ ജീവ നായകനേ ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളംഎന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്‍ത്തിനാവിലൊരു പുതിയ പ്രാര്‍ത്ഥനയെപകര്‍ന്നവന്‍ –എന്‍ – എന്‍ – എന്‍ എന്‍ ഞാവനും അവനെനിക്കുമെന്നും സ്വന്തംഞാനവനൊഴികെ മറ്റാരെയുമേനൂനമറിയുന്നില്ല അവനെനിക്കെല്ലാമായവന്‍ –എന്‍ – എന്‍ – എന്‍ എന്‍ രചന: യുസ്തുസ്‌ ജോസഫ്‌ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ദേവനന്ദനാ വന്ദനം

ദേവനന്ദനാ വന്ദനം ജീവ നാഥനാംദേവനന്ദനാ വന്ദനംദേവാ നന്ദനനെ പിതാവിന്‍ വലഭാഗത്തില്‍മേവിക്കൊണ്ടാനുദിനം ദിവ്യ സ്തുതികളേല്‍ക്കും കന്യാ നന്ദനാ വന്ദനം ഭൂതലേ വന്നഉന്നതാധിപാ വന്ദനംമണ്ണില്‍ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെ –ടുന്ന മനുജരെ കനിഞ്ഞു വീണ്ടു കൊണ്ടൊരു കരുണ നിറഞ്ഞ കര്‍ത്താവേ അശുദ്ധി നീക്കാന്‍ഉറവ തുറന്ന കര്‍ത്താവേദുരിതമൊഴിച്ചെങ്ങളെ അരികില്‍ വിളിച്ചു കൃപാ –വരങ്ങള്‍ തന്നിടുവാന്‍ നിന്‍ കരളലിഞ്ഞിടണമേ വേദകാരണ കര്‍ത്തനെ, സര്‍വ്വ ലോകങ്ങള്‍ –ക്കാദികാരണ വന്ദനംദൂതര്‍ക്കും മനുജരില്‍ ജാതിക്കുമധിപനായ്‌നീതിയോടു…

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ്‌ വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍ ജനത്തിന്‍ കരച്ചില്‍ – കരളലിഞ്ഞു കേള്‍ക്കും കാത് ഉള്ളോന്‍ലോക പാപ ചുമടിനെ ശിരസുകൊണ്ട് ചുമന്നൊഴിപ്പതിനുകുരിശെടുത്ത് ഗോല്‍-ഗോഥാവില്‍ പോയോനെ മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ഭൂമി രാജാക്കന്മാരെ ഭരിച്ചു വാഴും ഏക നായകന്‍നമ്മെ സ് നെഹിച്ചവാന്‍ തിരു ചോരയില്‍ കഴുകിനമ്മെയെല്ലാം…

കാന്താ താമസം എന്തഹോ

കാന്താ താമസം എന്തഹോ വരുവാനേശുകാന്താ താമസം എന്തഹോ ..കാന്താ നിന്‍ വരവിനായ്‌ കാത്തിരുന്നെന്റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ വേഗത്തില്‍ ഞാന്‍ വരുന്നെന്നുപറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നുമേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്ദാഹത്തോടെയിരിക്കുന്നുഏക വല്ലഭനാകും യേശുവെ നിന്റെ നല്ലആഗമനം ഞാന്‍ നോക്കി ആശയോടിരിക്കയാം ജാതികള്‍ തികവതിനോആയവര്‍ നിന്റെ പാദത്തില്‍ ചേരുവതിനോയൂദന്മാര്‍ കൂടുവതിനോ കനാനിലവര്‍കുടികൊണ്ടു വാഴുവതിനോഏത് കാരണത്താല്‍ നീ ഇതുവരെ ഇഹത്തില്‍വരാതിരിക്കുന്നു നീതി സൂര്യനാകുന്ന യേശു എത്ര നാള്‍ ഭരിച്ചു കൊള്ളും…

അഖിലേശ നന്ദനനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-മഖിലഗുണമുടയൊരു പരമേശനുഇഹലോകമതില്‍ മനുജ മകനായി വന്നവനുസകലാധികാരമുള്ള മനുവേലനു ജയ മംഗളം നിത്യ ശുഭ മംഗളം കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേവേഗമോടെ ദൂത ഗണം പാഞ്ഞു വരവേലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി –സൂര്യനെപ്പോലെ വരും മനുവേലനു പരമ സുതരായോര്‍ക്ക് പാരിടമടക്കിയുംപരമ സാലേം പുരി പാരിതിലിറക്കിയുംപരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയുംപരിചോടു വാഴുന്ന മനുവേലനു രചന: യുസ്തുസ് ജോസഫ് ആലാപനം: ദീപ മിറിയം ആലാപനം: മാത്യു ജോണ്‍

ഈ പരദേവനഹോ..

ഈ പരദേവനഹോ നമുക്കുപരിപ്രാണനത്തിന്നധിപന്‍മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ –മഖില ശക്തനാം നിന്‍ കരത്തിലുണ്ടനിശം നാഥനതേ തന്നരികളിന്‍വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍മൂടിയ നെറുകയെ തന്നെ മുടിക്കു –മാദി നാഥനോട് ചെയ്തതാമനിശം ശ്രീ യെരുശലെമിലുള്ളനിന്‍ മന്ദിരം നിമിത്തംഅരചര്‍ നിനക്കു ഭയന്ന് തിരുമുല്‍കാഴ്ച കൊണ്ടുവരു മേശുവിന്നു ജയംയേശുവിന്നു ജയം യേശുവിന്നു ജയം രചന: യുസ്തുസ് ജോസഫ്ആലാപനം: യേശുദാസ്‌ ആലാപനം: ഗ്രേയ്സ് ആലാപനം: അനീഷ്‌ ഈ ഗാനത്തിന്റെ ഏറ്റവും…