Category: Joy John

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട് നിനവില്‍ കനവില്‍ എന്നും നീ മാത്രം

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍ കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി  പാടാം ഹാലലൂയ്യ !  സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും – ഹാ – ലേ – ലൂ..…

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു – അവന്‍പേടിച്ചരണ്ടതാം യഹൂദ സൈന്യവുംപോരുതുവാനാവാതെ ഓടി മറഞ്ഞു വെല്ലുവിളികള്‍ കേട്ട മാത്രയില്‍വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍വെല്ലുവാനായ് വന്നു കല്ലുമായി നിന്നുവെറുമൊരു ബാലന്‍ ദാവീദ് ദാവീദിനെ കണ്ട മാത്രയില്‍ദേവനാമത്തില്‍ ശപിച്ചു ഗോലിയാത്ത്ദേവദോഷിയായ ഈ ഫെലിസ്ത്യനെ കൊല്ലാന്‍ദാവീദ് തുനിയുകയായ് കൈയിലിരുന്ന കവിണയെടുത്തുകല്ലതില്‍ വച്ചു വീശിയെറിഞ്ഞുതാഴെവീണു മല്ലന്‍ ശ്വാസമറ്റു പോയിതാങ്ങി ദൈവം ദാവീദിനെ രചന: ജോയ് ജോണ്‍ആലാപനം: മാത്യു ജോണ്‍,…

ജീവിതമൊന്നേയുള്ളൂ…

ജീവിതമൊന്നേയുള്ളൂ…അത് വെറുതെ പാഴാക്കിടല്ലേമരിക്കും മുന്‍പേ ഒന്നോര്‍ത്തിടുകഇനിയൊരു ജീവിതം ഭൂമിയിലില്ല… ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചുകോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞുറിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നുസമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുകഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടിആരെയും കൂസിടാതെ സ്വന്ത കഴിവിലൂന്നിഗര്‍വോടെ തലയുമുയര്ത്തി നെഞ്ച്…

ഒരുനാള്‍ ഒരുനാള്‍ ..

ഒരുനാള്‍ ഒരുനാള്‍ ..യേശു പടകില്‍ പോകുമ്പോള്‍ ..ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു(ഏലേലോ!)ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു(ഏലേലോ!)ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ.. പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു നാഥാ…..(തോം തോം .. ഏലേലോ!) കാന്തന്‍ വേഗം ഉണര്‍ന്നു(ഏലേലോ!)കാറ്റിനെ അവന്‍ ശാസിച്ചു(ഏലേലോ!)ശാന്തത വന്നു കാറ്റും കോളുമടങ്ങിമന്ദമായ് ഓതി അവര്‍ തമ്മില്‍ തമ്മില്‍എന്തൊരു മനുജന്‍ ഓഹോ ഇവനാര് …(തോം തോം…. ഒഹോഹോ !) രചന: ജോയ് ജോണ്‍ആലാപനം:…

മനസേ പറയൂ…

മനസേ പറയൂ… എന്തിനീ മൌനംമന്നവന്‍ തന്‍ ഉപകാരങ്ങള്‍മറന്നു പോയതെന്തേ..മന്നവന്‍ യേശുവേ മറന്നതെന്തേ…പറയൂ.. പറയൂ… മറന്നു പോയതെന്തേ.. അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേഅത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ…കുരവൊരു ചെറുതും വന്നിടാതെന്നും കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ.. ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍ ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ… പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണംപ്രിയനാം യേശുവിന്‍ കരങ്ങളല്ലേ …  സമൃദ്ധിയായ്…

ഉയിരുള്ള നാള്‍ വരെയും

ഉയിരുള്ള നാള്‍ വരെയും,ശ്വാസം നിലയ്ക്കും വരെയുംഉച്ചത്തില്‍ ഞാന്‍ പാടുമേ..ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..ഉലകെങ്ങും നിന്നെ പാടുമേ..ഉത്തമാ നിന്റെ നാമത്തെ.. എന്റെ സംഗീതമേശു താന്‍എന്റെ സങ്കേതമേശു താന്‍ ..എന്റെ ജീവിതത്തില്‍ താളവുമെന്‍ വാഴ്വതിന്റെ ഈണവും  എല്ലാമെല്ലാമേശു താന്‍ സന്തോഷം ഹൃത്തില്‍ വന്നാല്‍ ഗാനമുയരുംസംഗീതം നാവില്‍ വന്നാല്‍ ആര്‍ത്തുപാടും ശോകം നിറയും ഭൂവതില്‍ ശോഭനഗീതം പാടും ഞാന്‍ പാപഭാരം മാറ്റിയേശു മോദമെന്റെയുള്ളില്‍ നിറച്ചു  പാടുവാനായ് ഒരുപാടു നന്മകള്‍ താന്‍…

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..എന്റെ പൊന്നേശുവേനീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍അധികദൂരം ഞാന്‍ നടന്നപ്പോള്‍അവശനായ് ഞാന്‍ തുണയറ്റവനായ്അങ്ങുമാത്രം കണ്ടെടുത്തുഅങ്ങുമാത്രം സ്നേഹിച്ചുഅതിനാല്‍ ഞാന്‍ പിരിയുകില്ല എത്രദൂരം നിന്നോടകന്നുപാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍മിത്രമാക്കാന്‍ കൂട്ടുകൂടാന്‍മാത്രമാക്കി എന്നെ നീപുത്രനാക്കി രക്ഷിച്ചുഅത്രമാത്രം നല്ലവന്‍ ! രചന: ജോയ് ജോണ്‍ആലാപനം: ജോസ് സാഗര്‍പശ്ചാത്തല സംഗീതം: എം. എസ്. മാരുതി

നീതി സൂര്യാ…. നിന്‍ മുഖം കാണാനായിട്ടെന്നും

നീതി സൂര്യാ…. നിന്‍ മുഖം കാണാനായിട്ടെന്നുംനീര്‍ തേടും മാനിനെപ്പോല്‍ ഞാനുംനിന്നൊളിയിന്‍ വെണ്‍പ്രഭയില്‍നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസംഎന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍മീവല്‍ പക്ഷിയെപ്പോല്‍ നിന്‍ സന്നിധെ..മേവാനെന്‍ ഉള്ളം വെമ്പുന്നു…നിന്‍ സവിധം അതിമോദംഅത് മതിയെന്റെ നാഥാ…. ഒന്നേയുള്ളെനിക്കാശ ഈ ഉലകില്‍നിന്നെ മുഖാമുഖം ഞാന്‍ കണ്ടിടേണംജീവിത ലക്ഷ്യമേ നീ എന്‍ മുന്‍പില്‍ജീവന്റെ ജീവനാം നാഥാ..നിന്‍ സവിധം അതിമോദംഅത് മതിയെന്റെ നാഥാ…. രചന: ജോയ് ജോണ്‍ആലാപനം: നജിം…

ക്ഷമിക്കണേ നാഥാ

ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹംനിരസിച്ചു വാണവള്‍ ഞാന്‍എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാംനിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന്‍ സ്നേഹം തേടിയലഞ്ഞു ഞാന്‍ശോകത്തിലായ് എന്‍ ജന്മംഅകതാരില്‍ ശൂന്യത മാത്രം സമ്പാദ്യമായ്ഏകയായ് ഞാനലഞ്ഞു നിന്നെ ഞാന്‍ വിട്ടു ദൂരെയായപ്പോള്‍എന്നെ നീ തേടി വന്നുഎണ്ണമില്ലാത്തതാം എന്നുടെ പാപങ്ങള്‍തിണ്ണമായ് നീ ക്ഷമിച്ചു രചന: ജോയ് ജോണ്‍ആലാപനം: ഗ്രേസ് ജോണ്‍പശ്ചാത്തല സംഗീതം: എം. എസ്. മാരുതി

എന്നിനി കാണും തവമുഖം ഞാന്‍

എന്നിനി കാണും തവമുഖം ഞാന്‍എത്ര നാളായ്‌ കാത്തിരിപ്പൂ ഒന്ന്കാണുവാന്‍വേഗം വരുന്നോനേകന്‍വാക്ക് മാറിടാത്തവന്‍വേറെയില്ല യേശുദേവാ..നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര്‍ മാഞ്ഞിടുന്ന കാലമത് ദൂരമല്ലകഷ്ടവും ദു:ഖങ്ങളും വിടപറയുംആ നാള്‍കള്‍ സമീപമേ..ദൈവരാജ്യം വന്നിടുമേആര്‍ത്തിയോടാശിക്കുന്നേആമേന്‍ നീ വന്നിടണേ! നീ വരും നാളിനായി ആയിരങ്ങള്‍ കാത്തിടുന്നുനീതിയിന്‍ രാജാവായ് നീ വരണേ..ആമോദം എന്നെന്നുമേമരുവാസം തീര്‍ന്നിടുമേ..ആര്‍ത്തിയോടാശിക്കുന്നേആമേന്‍ നീ വന്നിടണേ! രചന: ജോയ് ജോണ്‍ആലാപനം‌: നജിം അര്‍ഷാദ്പശ്ചാത്തല സംഗീതം: അഫ്സല്‍

വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍

വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍ ഭക്തരായ് ജീവിക്കണം വിലപോകാതെ സൂക്ഷിക്കണം ലോകമോഹത്തിന്‍ പിന്‍പേ ഓടാതെ ലോത്തിനെപ്പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിന്‍ ഉടമയായി തകര്‍ന്നു പോകാതെ മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ്മറ്റുമനുഷ്യരെപ്പോല്‍ നീയും ജീവിച്ചാല്‍മന്നിലുള്ള നിന്റെ വാസം ദൈവമഹത്വത്തിനോ? ഞാനും കുടുംബവുമോ ദൈവസേവകരാംഎന്ന് ചൊല്ലിടാന്‍ പ്രാഗത്ഭ്യമുണ്ടോ?ന്യൂനതകള്‍ മാറ്റി നമ്മള്‍ ആത്മികരാകാം .. വേദപുസ്തകം നീ അനുസരിക്കുന്നോ ?വേണ്ടതാംവണ്ണം പ്രാര്‍ത്ഥനയുണ്ടോ ?വേഗംവരുന്ന യേശു നിന്റെ കണക്കുനോക്കിടും . രചന, ആലാപനം: ജോയ് ജോണ്‍പശ്ചാത്തല…

ഓ.. പാടും ഞാനേശുവിന് (ആല്‍ബം)

ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന്‍ ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും അദ്ധേഹത്തിന്റെ പുത്രന്‍ ശ്രീ. ജോയ് ജോണും രചിച്ച ഏതാനും ചില ഗാനങ്ങളുടെ സംഗീതാവിഷ്കാരം, ഗാനാമൃതത്തിലൂടെ… രചന: പി. എം. ജോസഫ്, ജോയ് ജോണ്‍ ആലാപനം: നജിം അര്‍ഷാദ്, ജോണ്‍സന്‍ പീറ്റര്‍, ജോസ് സാഗര്‍,…

ഞാന്‍ പാടും ഗസലുകളില്‍

ഞാന്‍ പാടും ഗസലുകളില്‍  ശോകമില്ല വിരഹമില്ല  .. അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍  ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍മുഴുവന്‍ നിറയും പരിഭവങ്ങള്‍സ്നേഹത്തിന്‍ പിന്‍പേ പായും മനുജന്ലഭിക്കുന്നതോ വെറും കണ്ണീര്‍ കണം! ലോകം തരുന്നൊരു സുഖം തേടി  ജന്മം മുഴുവന്‍ അലഞ്ഞിടുമ്പോള്‍കണ്ണീര്‍ മുഴുവന്‍ നൃത്തമായ് മാറ്റിയയേശുവിനെ ഞാന്‍ കണ്ടു മുട്ടി..! രചന: ജോയ് ജോണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍ പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ദൈവ ഭവനമായ് മാറിടുംവീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന്‍ മൊഴിയാകുംകനിവും ദയയും വിളങ്ങിടുംജീവിതം സുഗമമായ്‌ പോയിടും – അതില്‍യേശു ദേവന്‍ ഇനി തുണയാകും ഈയൊരു ജീവിതം പടകു പോലെഎതിരുകളെല്ലാം അലകള്‍ പോലെയേശു ആ നൌകയില്‍ നായകനായ്ശാന്തമായെന്നും നയിച്ചിടുമേ രചന: ജോയ് ജോണ്‍ആലാപനം‌: ഗ്രേസ് ജോണ്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍ ആലാപനം: വില്‍സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

വെമ്പുന്നെന്നുള്ളം നിന്നോട് ചേരാന്‍

വെമ്പുന്നെന്നുള്ളം നിന്നോട്  ചേരാന്‍ഇമ്പമാണേശുവേ തവമുഖദര്‍ശനം! ഏറെ കൊതിപ്പൂ ഞാന്‍ നിന്‍ വാക്ക് കേള്‍ക്കുവാന്‍വേറില്ല മോദം എന്‍ വാഴ്വതില്‍നീറുമെന്‍ മാനസം കാണുന്നു സാന്ത്വനംമാറാത്ത ദിവ്യ വചനത്തിങ്കല്‍ ഇത്രയും നാളുകള്‍ നിന്നുടെ സ്നേഹത്തിന്‍പാത്രമായ് തീര്‍ന്നു ഞാന്‍ ഭാഗ്യവാനായ്മിത്രമായ്‌ ഭൂമിയില്‍ നീ കൂടെയുള്ളത്മാത്രമാണെന്നും എന്റെ ബലം!  രചന: ജോയ് ജോണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍ആശ്രയിപ്പാനീ സാധുവിന്അമ്മയെപ്പോലെ സ്നേഹിപ്പവന്‍അപ്പനെപ്പോലെ കരുണയുള്ളോന്‍ കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകംകരുണയെഴും കഴല്‍ എനിക്കഭയംക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരംകുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ … ചൂടേറും ശോധന വേളയിലും ഞാന്‍ചാരിടുന്നു തവ മാര്‍വിലെന്നുംഎന്നേശുവല്ലാതൂഴിയിലാരുമേഎന്നുടെ വിഷമങ്ങള്‍ തീര്‍ത്തിടുവാന്‍ ആലാപനം: കെസ്റ്റര്‍സംഗീതം: ജോയ് ജോണ്‍ പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍ തോമസ്‌

കാലചക്രം നീങ്ങിടുമ്പോള്‍

കാലമാകുന്ന ചക്രം അതിവേഗം തിരിയുകയാണ്.. പിടിച്ചു നിര്‍ത്താന്‍ ആവുമോ?? അതിലൊരു പോയിന്റില്‍ നാമും കൂടെ കറങ്ങുന്നു… ജനനം മുതല്‍ മരണം വരെ മുന്നോട്ടു പോയേ പറ്റൂ.. കൂടെ വന്നവര്‍ പലരാകാം.. പക്ഷേ, അകാലത്തില്‍ പൊഴിഞ്ഞു വീഴുന്ന പുഷ്പങ്ങള്‍ പോലെ ഓരോരുത്തരായി നമ്മെ വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു… കാലയവനികയ്ക്കപ്പുറത്തെ ഒരു ജീവിതത്തിലേയ്ക്ക്.. ആത്മാക്കളുടെ നിത്യതയിലേക്ക് .. ഒരിക്കല്‍ നാമും യാത്രയാകും.. ഇതു വെറുതെ പറയുന്നതല്ല, ദൈവത്തിന്റെ വചനമായ…

ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?

ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?പിന്നെ ഈയുലകം വിട്ടു പോയാല്‍ എങ്ങു ചേര്‍ന്നിടുംഇന്ന് കാണും ലോകമെല്ലാം മാറിപ്പോയിടുമേഇനി ദൈവ മുഖം തേടിക്കൊണ്ട് ജീവിച്ചിടണേ.. ചരട് പൊട്ടിയ പട്ടം പോലെ ആടിയുലയുന്നുകരയില്‍ വീണൊരു മത്സ്യം പോലെ നീ പിടയുന്നുകരയറിയാ കപ്പല്‍ പോലെ നീയുഴലുന്നു…അരുമ നാഥന്‍ നിന്നെത്തേടി കാത്തു നില്‍ക്കുന്നു… ദൈവവുമായൊരു വ്യക്തിബന്ധം – അതു നിനക്കുണ്ടോ?ജീവന്‍ വിട്ടു പോകും മുന്‍പേ അവനെത്തേടേണ്ടേ..ഉര്‍വിയില്‍ നിന്നെത്തേടി വന്നവനേശുഉന്നതമാം സ്നേഹത്താലെ…

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട എന്റെ പൊന്നേശുവേ ..നീണ്ട യാത്രയില്‍ കൈപിടിക്കാന്‍ ആരുമില്ലെനിക്ക് അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധിക ദൂരം ഞാന്‍ നടന്നപ്പോള്‍ അവശനായ് ഞാന്‍ തുണയറ്റവനായ് അങ്ങു മാത്രം കണ്ടെടുത്തുഅങ്ങു മാത്രം സ്നേഹിച്ചു അതിനാല്‍ ഞാന്‍ പിരിയുകില്ല എത്ര ദൂരം നിന്നോടകന്നു പാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍മിത്രമാക്കാന്‍ കൂട്ട് കൂടാന്‍ മാത്രമാക്കി എന്നെ നീ പുത്രനാക്കി രക്ഷിച്ചു അത്രമാത്രം നല്ലവന്‍ രചന: ജോയ്…