Category: Jose Madasheril

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ  ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍  മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ രചന:  കെ. വി. സൈമണ്‍ ആലാപനം: ബിനോയ്‌ ചാക്കോ  പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

നേരം പോയ്‌ സന്ധ്യയായി

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ ജനം തന്നെ കേള്‍ക്കുംമണ്‍മറഞ്ഞോര്‍ പറന്നുയരുംമറ്റുള്ളോര്‍ ഭയന്നുണരും  ആലാപനം: വിനീതസംഗീതം: ജോസ് മാടശേരില്‍പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌ഓഡിയോ: ആത്മീയ യാത്ര

വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍

ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിന്റെ ജീവിതവും പ്രവര്‍ത്തികളും ഇനിയും അവിടുത്തെ മടങ്ങി വരവിനുള്ള ഉദ്ദേശ്യവും ചുരുക്കി വര്‍ണ്ണിക്കുന്നു. വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍  വാനലോകത്തെഴുന്നള്ളിനാനൊലിവ്  മലയില്‍ നി –ന്നാനനമുയര്‍ത്തി വാനില്‍ നോക്കി നിന്നിടവേ വിണ്ണുലകത്തില്‍ നിന്നിറങ്ങി മനുജാതനായിവന്നു മാ ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശംനന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷംമന്നിടത്തുള്ളോര്‍ക്ക് ചോര ചിന്നി മരിച്ചു മരണംവെന്നുയിര്‍ത്തു നാല്പതാം നാള്‍ഇന്നിലം വിട്ടു ജയമായ് ഉന്നത ദേവമഹിമയും വിലയേറിയരത്നകാന്തിക്കൊത്ത കതിരുംമിന്നിയ കണ്ണാടി പോലുള്ള…

ഇന്നേരം പ്രിയ ദൈവമേ

പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി. സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത്‌ പോലെ സ്വയം വഞ്ചിക്കാന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. വേണമെങ്കില്‍ ഞാന്‍ നല്ലൊരു പ്രാര്‍ത്ഥനക്കാരനാണെന്ന് മറ്റുള്ളവരോടും പറയാം. അതല്ല ദൈവത്തിനു ആവശ്യം. ദൈവാശ്രയ ബോധത്തോടെയും നിര്‍മല ഹൃദയത്തോടും സുബോധത്തോടെയും പരിജ്ഞാനത്തോടെയുമുള്ള പ്രാര്‍ത്ഥന ദൈവമക്കള്‍ ആയി തീര്‍ന്നവര്‍ക്ക് ദൈവാത്മാവിന്റെ ദിവ്യ…

ഇളകാ തിരുജനമൊരുനാള്‍

സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം: “യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല. യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ. എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ് പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ…

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – ന്നതു ദോഷഹേതുവായ്.. പെരും ശാപമായത് പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍ സ്ഥിര ജീവനേകുമേ.. പരനായതേല്‍ക്കുമേ.. ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും പരനായ്  കൊടുക്ക നാം..  സ്ഥിരരായിരിക്കണം സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍പരനാജ്ഞതന്നഹോ, നിറവേറ്റണമത് രചന: മഹാകവി കെ.…

ഗോല്‍ഗോഥാ മലയില്‍ ഒരു കുഞ്ഞാടറുക്കപ്പെട്ടു

ഗോല്‍ഗോഥാ മലയില്‍ ഒരു കുഞ്ഞാടറുക്കപ്പെട്ടുനിന്റെ പാപം പോക്കുവാന്‍ ശാപം നീക്കുവാന്‍കരുണാമയന്‍ യാഗമായ്‌ തീര്‍ന്നു കാല്‍വരിയില്‍ കേള്‍ക്കും രോദന ശബ്ദംഇന്ന് നീ കേട്ടിടുമോ സോദരാ ?മൂന്നാണികളില്‍ പിടഞ്ഞു മരിക്കുന്നനാഥന്‍ നിന്നെ വിളിച്ചിടുന്നു പാപത്തിന്‍ ജീവിതം മതിയാക്കുമോ നീ?പാപത്തോട് വിട പറയുമോ നീ ??പപികളാല്‍ കഷ്ടം സഹിച്ച നാഥനെനിന്നുള്ളത്തില്‍ ഇന്ന് സ്വീകരിക്കുമോ ? ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

കൂരിരുള്‍ നിറഞ്ഞ ലോകത്തില്‍

മലയാള ക്രൈസ്തവര്‍ക്ക് പ്രിയങ്കരനായ ഒരു മിഷനറി വ്യക്തിതവും ഗാന രചയിതാവുമാണ് ശ്രീ ദാനിയേല്‍ വില്യംസ്, കൊച്ചി. പ്രചുര പ്രചാരം നേടിയ ധാരാളം നല്ല ഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ധേഹത്തിന്റെ ഒരു ഗാനം യു-ടുബില്‍ നിന്നും ലഭിക്കുന്നത് ഇതു ആദ്യമാണ്. ഗാനാമൃതത്തില്‍ അദ്ധേഹത്തിന്റെ ആദ്യ ഗാനവും. കെസ്റ്റര്‍ അതി മനോഹരമായി പാടിയിരിക്കുന്ന ഈ ഗാനത്തിന് പിന്നണിയില്‍ കീ ബോര്‍ഡ് വായിച്ചിരിക്കുന്നത് വയലിന്‍ ജേക്കബ്‌ ആണെന്ന പ്രത്യകത കൂടിയുണ്ട്.…

മതിയായവന്‍ യേശു മതിയായവന്‍

മതിയായവന്‍ യേശു മതിയായവന്‍ജീവിത യാത്രയില്‍ മതിയായവന്‍ പാപത്തിന്‍ ശമ്പളം മരണമെന്നശാപത്തില്‍ കഴിയുവോരെഅവനാണ് ജീവന്‍ ജീവന്റെ അപ്പംജീവന്‍ തരാന്‍ അവന്‍ മതിയായവന്‍ ! ഇരുളില്‍ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേഅവനാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാന്‍ മതിയായവന്‍ ! പല വാതില്‍ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേഅവനാണ് വാതില്‍ നല്ലോരിടയന്‍അരികില്‍ അണയ്ക്കുവാന്‍ മതിയായവന്‍ രോഗത്തിന്‍ ഭാരത്താല്‍ തളര്‍ന്നവരേആശ നശിച്ചവരേഅവനാണ് വൈദ്യന്‍ സുഗന്ധ തൈലംപകര്‍ന്നിടാന്‍ അവന്‍ മതിയായവന്‍ ആലാപനം: ശ്യാമപശ്ചാത്തല…

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കും

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കുംകര്‍ത്താവിനോട് കൂടെയെന്‍ നിത്യ വാസമാമേ അവനിടം വിട്ടു ശരീര ബദ്ധനായ്‌ ലോകേ-വലഞ്ഞലഞ്ഞു ഞാന്‍ വീടോടടുക്കുന്നെ എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്മ്യംമുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാംഎന്നാത്മാവ് വാഞ്ചിക്കുന്നെ ഞാനെന്നു ചേരുമോ എന്‍ ആത്മ വാസമോ മല്‍ പിതൃ ഗേഹത്തില്‍പൊന്‍ വാതില്‍കള്‍ വിശ്വാസക്കണ്‍കള്‍ക്കെത്ര ശോഭിതം ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേംപ്രാപിപ്പാനാഗ്രഹതാല്‍ വാഞ്ചിക്കുന്നേ എന്നുള്ളം എന്നല്ലല്‍ തീര്‍ന്നു…

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ?സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെസ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന അന്യദേശത്ത് പരദേശിയായ്മന്നിതില്‍ കൂടാര വാസികളായ്ഉന്നതനാം ദൈവം ശില്പിയായ്‌ നിര്‍മിച്ചവിണ്‍ നഗരത്തിനായ്‌ കാത്തു വസിക്കുന്ന പാപത്തിന്‍ തല്കാല ഭോഗം വേണ്ടദൈവ ജനത്തിന്റെ കഷ്ടം മതിമിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളുംക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായിക്രിസ്തുവില്‍ തന്റെ ധനത്തിനൊത്തുതീര്‍ത്തു തരുന്നൊരു നമ്മുടെ നാഥന്സ്‌തോത്രം പാടിടുവിന്‍ ഹല്ലെലുയ്യ ആമേന്‍ രചന:…

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌

ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്‌നീതി സൂര്യനായ്‌ നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ്‌ വിരുതിന്‍ നിറവായ്‌കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം ഞാന്‍ദൂരെ ദൂരെ കാണുന്നിന്നു ഞാന്‍വിരവില്‍ അണയും തിരു സന്നിധിയില്‍സുരവരനിരയൊരു പുതുഗാനത്തിന്‍പല്ലവി പാടിടും രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

എല്ലാമറിയുന്ന ഉന്നതന്‍ നീയേ

എല്ലാമറിയുന്ന ഉന്നതന്‍ നീയേഎന്നെയും നന്നായ്‌ അറിയുന്നു നീഎന്നാകുലങ്ങള്‍ എന്‍ വ്യാകുലങ്ങള്‍എല്ലാമറിയുന്ന സര്‍വേശ്വരാ ആശയറ്റു ഞാന്‍ അലഞ്ഞ നേരംആശ്വാസമായ്‌ എന്‍ അരികിലെത്തിനീമതിയെനിക്കിനി ആശ്രയമായിനീയെന്റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും പൊന്‍ കരത്താല്‍വിണ്ണിലെ വീട്ടില്‍ ചേരുവോളംവന്നിടും വേഗം ദൂതരുമായിവാനവിതാനത്തില്‍ ചേര്‍ത്തിടുവാന്‍ രചന: ബാബു പാറയില്‍സംഗീതം: ജോസ് മാടശേരില്‍ആലാപനം: എലിസബത്ത്‌പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം: ആഷ്ലിന്‍ റെക്സന്‍ തോമസ്‌

തിരു ചരണ സേവ ചെയ്യും

തിരു ചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്നപരമ ഗുണ യേശു നാഥാ നമസ്കാരം നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം പശുക്കുടിയ‌ില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമത്ശിശു മശിഹാ തന്നെയാവോ നമസ്കാരം ക്രൂശില്‍ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷസാധിച്ചൊരു ധര്‍മ്മനിധെ നമസ്കാരം പിതൃ സവിധമണഞ്ഞു മമ കുറവുകള്‍ക്ക് ശാന്തി ചെയ്‌വാന്‍മരുവിടുന്ന മാന്യമതേ നമസ്കാരം നിയുത…

സന്തതം സ്തുതി ചെയ്യുവിന്‍ പരനെ

സന്തതം സ്തുതി ചെയ്യുവിന്‍ പരനെഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയുംഅന്ധരായ്‌ ചിതറിയോരെ ഹന്ത ശേഖരിച്ചിടുന്നു അന്തരെ നുറുക്കമുള്ള സ്വന്ത ജനങ്ങളെയവന്‍അന്തികെ ചേര്‍ത്തണച്ചനുബന്ധനം ചെയ്യുംഅന്ധകാരെ വിളങ്ങുമനന്ത താര ഗണങ്ങളിന്‍വന്‍ തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനവനതിനാല്‍സത്വഗുണ പ്രധാനനായ്‌ സാധു ജനത്തെഎത്രയുമുയര്‍ത്തി ദുഷ്ട മര്‍ത്ത്യരെ നിലം വരെയുംതാഴ്ത്തിടുന്നതിനാല്‍ വാദ്യയുക്തമാം സ്തുതി കൊടുപ്പിന്‍…

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേ

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലുംകണ്ടാലും വേഗം ഞാന്‍ വന്നിടാമെന്നുരചെയ്ത പ്രിയന്‍ വരും നിശ്ചയം പാഴ് മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍നിത്യ തുറമുഖത്തെത്തും ഞാന്‍വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍നിസ്തുലമായ പ്രതാപത്തില്‍ തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍കോടാകോടി ഗണം തേജസ്സില്‍സര്‍വ്വാംഗ സുന്ദരന്‍ ആകുമെന്‍ പ്രിയനെകാണുമതിന്‍ മദ്ധ്യേ ഏഴയും ഞാന്‍ നിനക്കുള്ളവന്‍ നീ എനിക്കുള്ളവന്‍ഇന്നലെയും ഇന്നും എന്നേയ്ക്കുംകണ്ടാല്‍ മതി വരാ സുന്ദര രൂപനെകൂടിക്കാണ്‍മാന്‍ വാഞ്ചയേറുന്നേ രചന:…

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ – കാന്തന്‍പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേപരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍നീയും വാനലോകേ പറന്നേറും പ്രാവുപോല്‍ ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടിപോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ – കാണുംഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌതവ…

ദേവസുതാ വന്ദനം

ദേവസുതാ വന്ദനം സദാ തവയേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ദേഹം കൊടുത്ത പരാ – സദാ തവ ഊമരുമന്ധരും ആദിയായുള്ളവര്‍ –ക്കാമയം തീര്‍ത്ത വിഭോ – സദാ തവ ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയധന്യയിന്‍ പൊന്‍ കുടം നീ – സദാ തവ കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെകാണുവാന്‍ ആഗ്രഹമേ – സദാ…

കാരുണ്യക്കടലേ കരളലിയണമേ

കാരുണ്യക്കടലേ കരളലിയണമേകാത്തു കൊള്ളണമേ അടിയനെ ദിനവും കൈകളാല്‍ താങ്ങി നടത്തുകെന്നെ നീകൈവരും ബലമെനിക്കാധികള്‍ നീങ്ങി ഊറ്റമായ്‌ അടിക്കും കാറ്റിലെന്‍ പടകില്‍ഏറ്റവും സുഖമായ്‌ യാത്ര ചെയ്തിടുവാന്‍ ഈ മരുഭൂമിയില്‍ നീ മതി സഖിയായ്‌ആമയം നീങ്ങി ക്ഷേമമായ് വസിപ്പാന്‍ രചന: ടി. കെ. സാമുവേല്‍ആലാപനം: എം. വി. സണ്ണി & സോണിയ ബോബന്‍പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

നീര്‍ത്തോട്‌ തേടി മാനലയും പോല്‍

നീര്‍ത്തോട്‌ തേടി മാനലയും പോല്‍ആത്മാവ് നിന്നെ തേടാന്‍ കാംക്ഷിക്കുന്നുപ്രത്യാശ വെക്കൂ എന്നാത്മനെ എന്നുംരക്ഷയിന്‍ പാറയാം കര്‍ത്താവിങ്കല്‍ യോര്‍ദ്ദാന്‍ തീരത്തും ഹെര്‍മ്മോന്‍ കുന്നിലുംഎന്‍ മനം നിനക്കായ് വാഞ്ചിക്കുന്നുപ്രത്യാശയേകാന്‍ നീ മാത്രം ഭൂവില്‍വിഷാദിക്കും എന്‍ ആത്മാവിന് ഓളങ്ങളും വന്‍ തിരമാലകളുംഅനുദിനമെന്‍മേല്‍ വന്നിടുമ്പോള്‍ശാന്തത നല്കി ആശ്വാസമേകിവാത്സല്യമോടവന്‍ കാത്തിടും ജീവന്റെ ദൈവമേ എന്‍ യാചനകള്‍മറന്നിടല്ലേ നീ ഒരു നാളിലുംശത്രുവിന്‍ പീഡനം ഏറി വരുമ്പോള്‍കാരുണ്യമോടവന്‍ കാത്തിടും ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ജോസ്…