Category: Johnson Peter

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍

ഓ, പാടും ഞാനേശുവിന് പാരിലെന്‍ ജീവിതത്തില്‍ എന്റെ വിലാപം നൃത്തമായ് തീര്‍ക്കാന്‍ എന്നുടെ രട്ടഴിപ്പാന്‍ എത്തിയീ ഭൂതലത്തില്‍ എഴയെ സ് നേഹിച്ചവന്‍ നല്ലവന്‍ നീയേ, വന്ദിതന്‍ നീയെന്‍ അല്ലലകറ്റിയതും നീ ഇല്ലിതുപോലൊരുവന്‍ വല്ലഭനായ് ധരയില്‍ എത്തിടും വേഗം യേശു മണാളന്‍ മുത്തിടും തന്‍മുഖം ഞാന്‍ മുത്തിനാല്‍ നിര്‍മ്മിതമാം പുത്തനെരുശലെമില്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ഞാന്‍ പാടും ഗസലുകളില്‍

ഞാന്‍ പാടും ഗസലുകളില്‍  ശോകമില്ല വിരഹമില്ല  .. അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍  ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍മുഴുവന്‍ നിറയും പരിഭവങ്ങള്‍സ്നേഹത്തിന്‍ പിന്‍പേ പായും മനുജന്ലഭിക്കുന്നതോ വെറും കണ്ണീര്‍ കണം! ലോകം തരുന്നൊരു സുഖം തേടി  ജന്മം മുഴുവന്‍ അലഞ്ഞിടുമ്പോള്‍കണ്ണീര്‍ മുഴുവന്‍ നൃത്തമായ് മാറ്റിയയേശുവിനെ ഞാന്‍ കണ്ടു മുട്ടി..! രചന: ജോയ് ജോണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍ പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്

വെമ്പുന്നെന്നുള്ളം നിന്നോട് ചേരാന്‍

വെമ്പുന്നെന്നുള്ളം നിന്നോട്  ചേരാന്‍ഇമ്പമാണേശുവേ തവമുഖദര്‍ശനം! ഏറെ കൊതിപ്പൂ ഞാന്‍ നിന്‍ വാക്ക് കേള്‍ക്കുവാന്‍വേറില്ല മോദം എന്‍ വാഴ്വതില്‍നീറുമെന്‍ മാനസം കാണുന്നു സാന്ത്വനംമാറാത്ത ദിവ്യ വചനത്തിങ്കല്‍ ഇത്രയും നാളുകള്‍ നിന്നുടെ സ്നേഹത്തിന്‍പാത്രമായ് തീര്‍ന്നു ഞാന്‍ ഭാഗ്യവാനായ്മിത്രമായ്‌ ഭൂമിയില്‍ നീ കൂടെയുള്ളത്മാത്രമാണെന്നും എന്റെ ബലം!  രചന: ജോയ് ജോണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍

മരണം വരും അതു നിശ്ചയം

മരണം വരും അതു നിശ്ചയംസമയം പറയുവാനാവതില്ലസമയം കളയാതെ കര്‍ത്തൃപാദംഅണയുമെങ്കില്‍ ദൈവ പൈതലാകും ആരും വരികില്ല നിന്റെ കൂടെതോരാത്ത കണ്ണുനീര്‍ തീക്കടലില്‍ചാകാത്ത പുഴുവുണ്ട്‌ നോവുമുണ്ട്‌തീരാത്ത നാളുകള്‍ക്കന്തമില്ല അപ്പനും അമ്മയും നോക്കി നില്‍ക്കുംഒപ്പം വരാനവര്‍ക്കാവതില്ലഒപ്പം കളിച്ചു വളര്‍ന്നവര്‍ക്കുംകൈപ്പോടെ കേഴുന്ന സോദരര്‍ക്കും രചന: സത്യനേശന്‍ കെ. മാത്യുസംഗീതം: പ്രിസ്കില്ല ബെന്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍

ആകാശ മേഘങ്ങള്‍ വാഹനമാക്കി

ആകാശ മേഘങ്ങള്‍ വാഹനമാക്കിമടങ്ങിവരും കാലമായോ?രാജാധി രാജാ മനുവേലാ ..തമസ്സിന്‍ കാലം കഴിയാനിനിയുംതാമസമെന്തേ നാഥാ എന്‍ ജീവിതമാം ഈ മരു യാത്രയില്‍തണലായ്‌ നീയാണെന്‍ യേശുവെകനിവായ് കരുതും എനിക്കായ് എന്‍ ദൈവമേനിനക്കായ്‌ സ്തുതിപാടും സ്നേഹമേ നിന്‍ തിരു വചനം കാലിനു ദീപവുംപാതയിലെന്നും പ്രകാശവുംകൃപയേകണമേ നേര്‍ വഴി പോകുവാന്‍അഭയം നീയാണെന്‍ യേശുവേ രചന: ജോര്‍ജ് മഠത്തില്‍ആലാപനം: ജോര്‍ജ് മഠത്തില്‍ & ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ക്രൂശിനെ മറക്കാവതോ ?

‘ഗാനാമൃത’ ത്തില്‍ പോസ്റ്റ് ചെയ്യുന്ന അഞ്ഞൂറാമത്തെ ഗാനം! ക്രൂശിനെ മറക്കാവതോയേശു നാഥാ നിന്‍ സ് നേഹത്തേയും നിന്‍ കരങ്ങളാല്‍ കുഷ്ഠം ഭേദമായ്‌നിന്റെ വാക്കിനാല്‍ മൃതരില്‍ ജീവനായ്‌കടലും ശാന്തമായ്‌ മനവും ശാന്തമായ്‌എന്നില്‍ നവ ജീവനും ജാതമായ്‌ നരനിന്‍ പാപത്തിന്‍ ഭാരം പേറിയുംനിറയും സ് നേഹത്താല്‍ ജീവനേകിയുംഗോല്‍ഗോഥയിലെ മലയിന്‍ നെറുകയില്‍യാഗമായി നീ തീര്‍ന്നുവല്ലോ രചന: ജെബി. കെ. സൈമണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍

ഈ ധരയില്‍ നിനക്കായ്‌ പാടുവാന്‍

ഈ ധരയില്‍ നിനക്കായ്‌ പാടുവാന്‍നല്‍കുന്നേശുവേ എന്‍ അധരവും നാഥനായ് സുഖം നേടുവാനായ് പലവഴികളും തേടി അലഞ്ഞുകരയാന്‍ മാത്രമായിതാ എന്‍ ജന്മം ഈ ഭൂമിയില്‍സകലം വെടിഞ്ഞു വീണു ഞാന്‍ കരം നീട്ടി നാഥന്‍ പിടിച്ച വഴി ഞാന്‍ ഓടി അണഞ്ഞുമിഴിനീരൊപ്പിയന്നവന്‍ കൃപയാല്‍ രക്ഷയേകിയെന്‍സകലം മറന്നു പാടി ഞാന്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ബെന്നി ചാക്കോച്ചന്‍ നിര്‍മ്മിച്ച “സ് നേഹാമൃതം” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്…

സേവിക്കാം ദൈവത്തെ നാം

സേവിക്കാം ദൈവത്തെ നാംജീവിത കാലം മുഴുവന്‍ജീവിക്കാം ദൈവത്തിനായ്മരിച്ചിടാം ദൈവത്തിനായ് ലോകത്തില്‍ ഏറ്റം ഉന്നതംകര്‍ത്താവിന്‍ വേലയല്ലയോജീവന്‍ നമുക്കു നല്‍കിടാംമഹിമപ്പെടുത്താം കര്‍ത്തനെ വന്നിടട്ടെ ദു:ഷ്ട ശക്തികള്‍നേരിടാം വെല്ലുവിളിയാല്‍ഒരിക്കല്‍ നാം മരിച്ചിടണംക്രിസ്തുവിനായ്‌ മരിച്ചാലെന്ത് ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍വിവരണം: ബെന്നി ചാക്കോച്ചന്‍

ഒരുങ്ങിടാം സ്വര്‍ഗീയ താതനായ്‌ പോകാം

ഒരുങ്ങിടാം സ്വര്‍ഗീയ താതനായ്‌ പോകാംകൊയ്തിടാം തന്‍ മഹിമയ്ക്കായ്‌ പോകുമോ നീ ദൂരെ ദൂരെ പ്രഘോഷിക്കാം തന്‍ നാമത്തെ നാംപ്രകീര്‍ത്തിക്കാം തന്‍ മഹത്വത്തെഎകിടാം നാം നമ്മെ തന്നെപ്രാപിച്ചിടാം നാം ലക്ഷ്യത്തെ കൊയ്ത്തിന്‍ വയലുകളധികംകൊയ്ത്തിന്‍ വേലക്കാരോ ചുരുക്കംആര്‍പ്പോടെ നാം കൊയ്തിടുവാന്‍ആനന്ദ കുതുകമണിയാന്‍ ആലാപനം: പ്രിസ്കില്ലപശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍വിവരണം: ബെന്നി ചാക്കോച്ചന്‍

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെ

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെഭാരത ദേശം യേശുവെ അറിഞ്ഞിടട്ടെ ഭാരതം എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ (2) യാഗമായ യേശുവിന്‍ സാക്ഷിയാകും ഞാന്‍പാരിലെങ്ങും യേശുവിന്‍ നാമം ഘോഷിക്കുംആയുസ്സിന്‍ നാളെല്ലാം വാഴ്ത്തി പാടും ഞാന്‍ ഈ ലോക ജീവിതം വേഗം തീര്‍ന്നിടുംനീ എന്ത് ചെയ്തിടും യേശു നാഥനായ്വേല തികച്ചിടുമോ യേശു വന്നിടാറായ്‌ കണ്ണീരും തൂകിടാം എന്നും പ്രാര്‍ഥിക്കാംജീവന്‍ നല്‍കിടാം ത്യാഗം ചെയ്തിടാംസമ്പത്തും നല്‍കിടാം യേശു…

ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടു

ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടുആരുണ്ടെനിക്കായ്‌ പോയിടുവാന്‍ഞാനിതാ എന്നെ അയയ്ക്ക നാഥാഞാന്‍ പോകാം നിന്‍ സ് നേഹ വാഹകനായ്‌ ദൈവത്തിന്‍ പുത്രനാം യേശു നാഥന്‍ഇവര്‍ ക്കു മായ്‌ മരിച്ചിരിക്കെജീവിക്കുന്നോര്‍ ഇനി തങ്ങള്‍ക്കല്ലജീവനെ തന്നോനായ്‌ ജീവിക്കണം ആയിരം ആയിരമായ്‌ ജനങ്ങള്‍പായുന്നു നാശത്തിന്‍ പാതകളില്‍പോകുമീ സ് നേഹത്തിന്‍ വാര്‍ത്ത ചൊല്ലാന്‍പോകൂ വിമോചനം ഘോഷിക്കുവാന്‍ പോകുക ഗ്രാമങ്ങള്‍ നഗരങ്ങള്‍പര്‍വത മേടുകള്‍ താഴ്‌വരകള്‍പോകുക ലോകത്തിന്‍ അറ്റത്തോളംജാതികളെ ഒക്കെ ശിഷ്യരാക്കാന്‍ ഈ ലോകം ഒക്കെ…