Category: Jiji Sam

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍ ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍ സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍ വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി

യഹോവ ആദിയില്‍ വചനം നല്‍കി

യഹോവ ആദിയില്‍ വചനം നല്‍കി വചനം പൊരുളായ് നരനായ്‌ തീര്‍ന്നു കൃപയും ദയയും നിറഞ്ഞവനായി നമ്മോടു ചേര്‍ന്നു വളര്‍ന്നു..

ഒരുനാള്‍ ഒരുനാള്‍ ..

ഒരുനാള്‍ ഒരുനാള്‍ ..യേശു പടകില്‍ പോകുമ്പോള്‍ ..ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു(ഏലേലോ!)ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു(ഏലേലോ!)ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ.. പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു നാഥാ…..(തോം തോം .. ഏലേലോ!) കാന്തന്‍ വേഗം ഉണര്‍ന്നു(ഏലേലോ!)കാറ്റിനെ അവന്‍ ശാസിച്ചു(ഏലേലോ!)ശാന്തത വന്നു കാറ്റും കോളുമടങ്ങിമന്ദമായ് ഓതി അവര്‍ തമ്മില്‍ തമ്മില്‍എന്തൊരു മനുജന്‍ ഓഹോ ഇവനാര് …(തോം തോം…. ഒഹോഹോ !) രചന: ജോയ് ജോണ്‍ആലാപനം:…

തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം

തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കുംപഥ്യം ഉള്ള ദൈവ വചനം ഭൂലോകമാകെ ഇളകിയെന്നാലുംസിയോന്‍ പര്‍വതം പോലെ  ഇളകാതെയെന്നും ബലമുള്ളതായിനില നില്‍ക്കുന്ന വചനം മിസ്രേമിന്‍ അടിമത്തം മാറ്റിസ്വാതന്ത്ര്യം നല്‍കിയ വചനം  മരുഭൂവിലന്നു കാടയും മന്നയുംമഴപോല്‍ പൊഴിച്ചതാം വചനം യോര്‍ദ്ദാനും ചെങ്കടലും സമമായ്‌ നിന്ന്പോര്‍വിളി ഉയര്‍ത്തിയ നേരംനിയമത്തിന്‍ വചനം മുന്‍പേ നടന്നുയോര്‍ദ്ദാനെ മുറിച്ചതാം വചനം രചന, സംഗീതം: രാജു വെട്ടിയാര്‍ആലാപനം:…

തങ്കനിറമെഴും തലയുടയോനേ

തങ്കനിറമെഴും തലയുടയോനേദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍  ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്‍പില്‍ ഒരു വാസരം കഴിപ്പതതി മോദമല്ലോ ഭൂതലമടിയാര്‍ക്കൊരു പരദേശംഞങ്ങള്‍ വീടു നോക്കി ഓടുന്നിതാ പ്രിയ നാഥാ.. നിന്‍ മുഖത്തിന്‍ വെളിച്ചത്താല്‍ ഞങ്ങളെ നീനിത്യനന്മയില്‍ നടത്തിടുക യേശു നാഥാ ഇമ്പമേറും തിരുമൊഴി കേട്ടു ഞങ്ങള്‍തെല്ലും തുമ്പമേന്യേ നിന്‍ പാദം വണങ്ങിടട്ടെ താമരകള്‍ വിടര്‍ത്തുന്ന…

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍

നന്മകള്‍ മാത്രം പ്രതീക്ഷിച്ചൊരു ജീവിതം ലോകത്ത് സാദ്ധ്യമല്ല.. സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും..! ദൈവ വിശ്വാസികള്‍ക്കും ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരും.. ചിലപ്പോള്‍ ദുരന്തങ്ങള്‍ തന്നെ.. പക്ഷെ, അതിന്റെയെല്ലാം പിന്നില്‍ ഒരു നന്മയുണ്ടെന്നു ഗ്യാരണ്ടി നല്കുന്നു ദൈവം.  ദൈവം നല്ലവന്‍. നന്മ ചെയ്യുക എന്നത് ദൈവത്തിന്റെ സ്വഭാവമാണ്. പക്ഷെ, തിന്മകളും അവിടുന്ന് അനുവദിക്കുന്നു.. ഭയപ്പെടേണ്ടതില്ല, കാരണം അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ഇച്ഛയും പദ്ധതിയുമാണ്.…

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

കാല്‍വരി ക്രൂശിനെ കാണ്‍ക പാപിയേശു നിനക്കായ്‌ തൂങ്ങിടുന്നുകാല്‍കരം ആണി തറച്ചവനായ്ശാപമരണം ഏറ്റിടുന്നു ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ മാനവര്‍ക്ക് നിത്യ രക്ഷയേകിവാനാധി രാജ്യേ ചേര്‍ത്തിടുവാനായ് രക്ഷകനായ് വന്നിഹത്തില്‍സൌഭാഗ്യമേശുവില്‍ കാണുക നീ നിന്‍ പാപമെല്ലാം താന്‍ മോചിച്ചിടുംതന്‍ തിരുരക്തത്താല്‍ യേശുവിപ്പോള്‍വന്നിടുക (3) യേശുവിങ്കല്‍ രചന: തോമസ്‌ കുട്ടി കെ ഐ ആലാപനം: മാത്യു ജോണ്‍, ജിജി സാം പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ഈ ദൈവം എന്നും എനിക്കഭയം

ഈ ദൈവം എന്നും എനിക്കഭയംവസിച്ചിടുമെന്നും ഞാനവന്‍ മറവില്‍ ശോധന വേളകള്‍ വന്നിടുമ്പോള്‍അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കുംതള്ളിടാതവനെന്നെ ചേര്‍ത്തിടുമേതന്‍ ദയ മാറുകില്ല ഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവില്‍ കൈവിടുമോ?തിരുക്കരത്തില്‍ അവന്‍ വഹിക്കുമെന്നെതന്‍ കൃപ തീരുകില്ല.. രചന: തോമസ്‌കുട്ടി കെ. ഐ ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ 

ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍എന്തു നീ കണ്ടെന്നില്‍ ദൈവമേഅങ്ങെന്‍ ജീവിതത്തിലേകിയനന്മകള്‍ ഓര്‍ക്കുകില്‍വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ.. നേരിടും വേളയില്‍ സാന്ത്വന മായി നീകൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീതാഴ്ചയില്‍ തങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു ദു:ഖങ്ങള്‍ ഏറിടും പാരിലെ യാത്രയില്‍ബന്ധുക്കള്‍ കൈവിടും സ് നേഹിതര്‍ മാറിടുംക്രൂശിലെ സ് നേഹമേ എന്നുമെന്‍ ആശയേ രചന, സംഗീതം: ജോസ് ജോര്‍ജ് ആലാപനം: ഷാന്‍പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍ ആലാപനം: ജിജി…

യേശു വന്നിടും എന്റെ യേശു വന്നിടും

യേശു വന്നിടും എന്റെ യേശു വന്നിടുംവാനമേഘത്തേരിലേറി യേശു വന്നിടുംഗംഭീര ധ്വനി മുഴക്കി വന്നിടും പ്രിയന്‍ദൂതശ്രേഷ്ടര്‍ ആരവം മുഴക്കിടും ദൈവത്തിന്റെ കാഹളം ധ്വനിച്ചിടും നേരംദൈവ മക്കള്‍ വിണ്ണിലേറും പ്രാക്കള്‍ തുല്യരായ്ഹല്ലേലുയ്യ മോദമോടെ പാടിടും നേരംഅല്ലെലെല്ലാം തീര്‍ന്നു നമ്മള്‍ ആനന്ദിച്ചിടുംഎന്തു സന്തോഷം ആ ദിനത്തില്‍എന്തു സംഗീതം ആ സുദിനത്തില്‍ സാദരം യുഗായുഗം ഞാന്‍ അങ്ങു വാഴുവാന്‍സ്വര്‍പ്പുരമാം നിക്ഷേപത്തില്‍ എന്നെ ചേര്‍ക്കുവാന്‍മണ്ണിലെ മരിച്ചിടുന്ന മര്‍ത്യത വിട്ട്വിണ്ണിലെ അമര്‍ത്യതയില്‍ എന്നെ…

നീറുന്ന ഹൃദയവുമായ്‌

നീറുന്ന ഹൃദയവുമായ്‌നിറയുന്ന നയനവുമായ്നിന്‍ സവിധേ അണയുന്നു ഞാന്‍നിന്‍ കൃപയ്ക്കായ് കേഴുന്നു ഞാന്‍ പ്രതികൂലമാം കാറ്റുകള്‍പ്രതിദിനം അടിച്ചിടുമ്പോള്‍പ്രിയ പിതാവിന്‍ ഇമ്പ സ്വരംപ്രിയമായ് കേട്ടിടുമേ.. എന്നെനിക്കെന്‍ ദു:ഖം തീരുംഎന്ന് ഞാന്‍ എന്‍ വീട്ടിലെത്തുംഎന്റെ പ്രിയന്‍ പൊന്‍ മുഖം ഞാന്‍എന്ന് കണ്ടു മുത്തിടുമോ? ആലാപനം: ജിജി സാം

പ്രിയന്‍ വേഗം വരും നിത്യ രാജാവായ്‌

പ്രിയന്‍ വേഗം വരും നിത്യ രാജാവായ്‌തന്റെ കാന്തയെ ചേര്‍പ്പതിനായ്ഒരുങ്ങുക മനമേ നിന്‍ പതിയെ സ്വീകരിപ്പന്‍തിടുക്കമോടോരോനാളും യേശുവെ നോക്കി നീ ജീവിച്ചിടുകവിശ്വാസത്തിന്‍ നല്ല പോര്‍ പോരുതിടുകപ്രതിഫലം താന്‍ തരും തന്‍ പ്രിയന്മാര്‍ക്ക്പ്രത്യാശയോടോടുക പുരിയിലേക്ക് സ്വര്‍ഗത്തില്‍ നിന്‍ നിക്ഷേപമെന്നെണ്ണിടുക സ്വര്‍ഗ്ഗരാജ്യമത്രേ നിന്റെ നിത്യ ഗേഹംസ്വര്‍ഗ്ഗരാജ്യമതിന്‍ നീതിയും മുന്നമേഅന്വേഷിക്കനുദിനവും കീര്‍ത്തനങ്ങളോടെ നീ ഓടിടുവാന്‍കര്‍ത്തന്‍ കരുതിടും നിനക്കായ്‌ വേണ്ടതെല്ലാംസ്വര്‍ഗ്ഗത്തിന്‍ മന്നയും പാറയിന്‍ വെള്ളവുംമരുഭൂ പ്രയാണമതില്‍ ആലാപനം: ജിജി സാം

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍ അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍എന്റെ പ്രാണനെ വീണ്ടെടുത്തവന്‍ബലമവന് സ്തുതിയവന്സര്‍വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിന്‍തന്‍ ഭുജ ബലത്തില്‍ ആശ്രയിക്കാംക്രിസ്തന്‍ വചനത്തെ തിരയുന്നോര്‍ ആരുംഒരുനാളും ലജ്ജിതരായ്‌ തീരുകില്ല ക്രിസ്തുവിന്‍ സാക്ഷികളായ് നമ്മള്‍സ്നേഹത്തിന്‍ പാതെ ചരിച്ചിടാംക്രിസ്തന്‍ കരത്തില്‍ മാന പാത്രമായ്‌അവനായ്‌ മാത്രം നിന്നിടാം രചന: ആന്‍സി റെക്സണ്‍ആലാപനം: ജെ. പി. രാജന്‍ , ജിജി സാംസംഗീതം,…

എന്‍ പ്രിയാ നിന്‍ പൊന്‍കരം

എന്‍ പ്രിയാ നിന്‍ പൊന്‍കരംഎന്നെ താങ്ങി നടത്തുന്നതാല്‍എന്‍ ജീവിത ഭാരങ്ങ ലാല്‍കേഴണമോ ഈ ഭൂവില്‍ ? ഉറ്റവര്‍ കൈവിടും സ് നേഹിതര്‍ മാറിടുംപെറ്റമ്മയും തള്ളിടുമേമാറ്റമില്ലാ വിശ്വസ്തനേനിന്റേതല്ലോ എന്നും ഞാന്‍ ഈ ലോക ജീവിത ഭാരങ്ങളാല്‍എന്‍ തോണി വലഞ്ഞിടുമ്പോള്‍അമരക്കാരനായ്‌ നിന്‍ സാന്നിദ്ധ്യംഎന്നെന്നും മതിയെനിക്ക് ആലാപനം: ജിജി സാം

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?കുഞ്ഞാട്ടിന്‍ നിണം കോട്ട തന്‍ ഭക്തര്‍ക്ക്‌സംഹാരകന്‍ കടന്നു പോയ് ജയത്തിന്‍ ഘോഷം ഉല്ലാസ ഘോഷംഭക്തര്‍ തന്‍ കൂടാരത്തില്‍ എന്നും പുതു ഗീതംമഹത്വ രാജനായ്‌ സേനയിന്‍ വീരനായ്‌അഭയം താന്‍ അവര്‍ക്കെന്നുമേ ഭീകരമാം ചെങ്കടലും മിസ്രയീം സൈന്യ നിരയുംഭീഷണിയായ് മുന്‍പും പിന്‍പും ഭീതിപ്പെടുത്തിടുമ്പോള്‍ ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാല്‍ശങ്ക വേണ്ട ഭീതി വേണ്ട ശക്തന്‍ നിന്‍ നായകന്‍ താന്‍ അഗ്നി നിന്നെ…

യേശു എന്നില്‍ ജീവിക്കുന്നു

യേശു എന്നില്‍ ജീവിക്കുന്നുഞാനവനെ ഏറ്റു കൊണ്ടതാല്‍ഞാനിന്നു ഭാഗ്യവാനായ്‌യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെപരനേശുവിനു സ്തുതി ഗാനമോടെഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ തന്‍ പാണികളാല്‍അനുദിനം താങ്ങി നടത്തുമെന്നെആപത്തിലും എല്ലാ രോഗത്തിലുംഎനിക്കാശ്വാസമായ്‌ അവന്‍ അരികിലുണ്ട് ജീവിച്ചിടും എന്റെ നാള്‍കള്‍ എല്ലാംഅവനുത്തമ സാക്ഷിയായ്‌ ദേശമതില്‍കീര്‍ത്തിച്ചിടും തന്റെ വന്‍ ക്രിയകള്‍ഘോഷിച്ചിടും തന്റെ നാമമെങ്ങും ചേര്‍ന്നിടും വേഗം തന്നരികില്‍മേഘത്തില്‍ യേശു താന്‍ വന്നിടുമ്പോള്‍ചേര്‍ന്നിടുമേ തന്റെ സന്നിധിയില്‍എന്റെ ജീവന്‍ താന്‍ എന്നില്‍ നിന്നെടുത്തിടിലും…

ആ .. എന്ന് കാണും യേശു രാജനെ

ആ ആ ആ ആ .. എന്ന് കാണും യേശു രാജനെ കാലമായ്‌ കാലമായ്‌ പറന്നു പോവാന്‍ കാലമായ്‌രാജാധി രാജന്‍ വരുന്നു വേഗം പ്രിയരേ കാഹള നാദം കേട്ടിടുന്ന നാളില്‍ഹല്ലേലുയ്യ ഗീതം പാടിടുമേ അന്നാള്‍ യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍സ്വര്‍ഗ്ഗാധി സ്വര്‍ഗങ്ങളില്‍ വാസം ചെയ്‌വാന്‍ കാലമായ്‌ മുള്‍ക്കിരീട ധാരിയായ്‌ കടന്നു പോയ പ്രിയനെപൊന്‍ കിരീട ധാരിയായ്‌ അന്ന് ഞാന്‍ കാണുമേ ആലാപനം: ജിജി…

യേശു മതിയെനിക്കേശു മതി

യേശു മതിയെനിക്കേശു മതി –യെനിക്കേശു മതിയെനിക്കെന്നേയ്ക്കുംഎന്നേശു മാത്രം മതി എനിക്കെന്നേയ്ക്കും ഏതുനേരത്തുമെന്‍ ഭീതിയകറ്റിസമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍സമ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍ ഘോര വൈരിയോടു പോരിടുവതിനുധീരതയെനിക്ക് നിത്യം നല്‍കുവാന്‍ – നല്ലധീരതയെനിക്ക് നിത്യം നല്‍കുവാന്‍ ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാത്തവനായി തീര്‍ന്നാലും – ഞാന്‍ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യാകുലപ്പെടേണ്ടി വന്നാലും – ഞാന്‍വ്യാകുലപ്പെടുവാനിട വന്നാലും ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ”…

ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ

ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല്‍ ദൂത വന്ദിതനൊ?സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ? എന്‍ ആധിയകറ്റാന്‍ തനിയെ ക്രൂശെടുത്ത ദേവസുതാപിന്നാലെ ഞാനെന്‍ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ നീ വാക്കാല്‍ ചെയ്തോരുലകില്‍ നിന്‍ കൈ രചിച്ചോര്‍ക്കരികില്‍നീ വന്ന നേരം ബഹുമതിയായവര്‍ തന്നത് കുരിശോ? എന്‍ ജീവിത കാലം മുഴുവന്‍ നിന്‍ സ് നേഹ…