Category: ഭജിക്കുക നീ നിത്യം

ഭജിക്കുക നീ നിത്യം യേശു മഹേശനെ

ഭജിക്കുക നീ നിത്യം യേശു മഹേശനെയേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേസദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം ചെയ്തൊരു നാഥനെമലയതില്‍ ബലി ചെയ്ത മര്‍ത്യ ശരീരനെ താരകം കരങ്ങളില്‍ താങ്ങിടും നാഥനെതരണിപോല്‍ അവനിയില്‍ വന്നിടും വന്ദ്യനെ രചന: കെ. വി. സൈമണ്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌