Category: നല്ലവനേ നല്‍ വഴി കാട്ടി

നല്ലവനേ നല്‍ വഴി കാട്ടി എന്നെ വഴി നടത്തൂ..

നല്ലവനേ നല്‍ വഴി കാട്ടിഎന്നെ വഴി നടത്തൂ..ഘോര വൈരിയെന്‍ പിന്നില്‍ചെങ്കടല്‍ മുന്നില്‍ എന്നെ വഴി നടത്തൂ.. മരുഭൂമിയില്‍ അജഗണം പോല്‍ തന്‍ജനത്തെ നടത്തിയോനേ ..ആഴിയതില്‍ വീഥിയൊരുക്കിമറുകരയണച്ചോനേകണ്ണീര്‍ താഴ്‌വരയില്‍ ഇരുള്‍ വീഥികളില്‍ നീഎന്നെ വഴി നടത്തൂ ആപത്തിലും രോഗത്തിലുംഎനിക്കഭയം നീ മാത്രമേകാലുകളെ വീഴ്ചയില്‍ നിന്നുംരക്ഷിക്കുന്നതും നീയേഎന്റെ പ്രാണനെ മരണത്തില്‍ വീണ്ടെടുത്തോനെകണ്ണുനീര്‍ തുടച്ചവനേ സ്നേഹമില്ലാത്തിടങ്ങളില്‍സ്നേഹം വിതറാന്‍ മനസ് തരൂനിന്ദിതരെ പീഡിതരെപരിപാലിക്കാന്‍ കൃപയരുളൂനിന്റെ കാലടിയില്‍ പദമൂന്നി നടക്കാന്‍എന്നെ അനുവദിക്കൂ…