Category: കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം വിശ്രമിച്ചിടുന്നടിയാന്‍കുരിശിന്‍ സ്നേഹത്തണലില്‍കൃപയിന്‍ ശീതളനിഴലില്‍പ്രാണപ്രിയന്റെ തൃക്കഴലില്‍ കാണുമെന്‍ അഭയം അഴലില്‍ പാപഭാരച്ചുമടെടുത്തവശനായ്തളര്‍ന്നോരെന്‍ ജീവിതമേതളര്‍ന്നോരെന്‍ ജീവിതം കുരിശിന്‍തണലില്‍ ശാന്തി കണ്ടതിനാല്‍ തളരാതിനി വാനവിരിവില്‍ചിറകടിച്ചുയര്‍ന്നിടും വിരവില്‍ സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മല്‍ക്ലേശം മറന്നിടും ഞാന്‍തിരുമൊഴി ആനന്ദ നാദംതേനിലും മധുരം തന്‍ വേദംതരുമെനിക്കനന്ത സമ്മോദംതീരുമെന്‍ മാനസഖേദം ഏതു ഘോരവിപത്തിലും ഭയന്നിടാ-തവനില്‍ ഞാന്‍ ആശ്രയിക്കുംഅവനിലെന്‍ ആശ്രയമെന്നാല്‍അവനിയിലാകുലം വന്നാല്‍അവശതയണയുകിലന്നാല്‍അവന്‍ കൃപയരുളിടും നന്നായ് രചന: